അബുദാബി : ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവ മായ മുന്നേറ്റം നടത്തിയ കെ. എം. സി. സി സ്വാതന്ത്യ ദിന ത്തിൽ മറ്റൊരു ശ്രദ്ധേയ മായ ചുവടു വെപ്പ് നടത്തി പ്രവാസി കൾക്ക് മാതൃക യായി. യു. എ. ഇ. യില്‍ ആതുര ശുശ്രൂഷ രംഗത്ത് 25 വർഷം സേവനം ചെയ്ത 25 ഡോക്ടർമാരെ അബുദാബി സംസ്ഥാന കെ. എം. സി. സി. കമ്മിറ്റി ആദരിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷ ത്തിന്‍െറ ഭാഗമായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ സംഘടിപ്പിച്ച പരിപാടി യിലാണ് കാല്‍ നൂറ്റാണ്ട് തികച്ച ഡോക്ടര്‍മാ രുടെ മികച്ച സേവനം മുൻ നിറുത്തി ആദരിച്ചത്.
ചടങ്ങിൽ അബുദാബി കോര്‍ട്ട് ഡയറക്ടര്‍ സലാം ഖമീസ് സുഹൈല്‍ അല്‍ ജുനൈബി, കേരള തദ്ദേശ സ്വയംഭ രണ -ഗ്രാമീണ വികസന അഥോറിറ്റി സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ. എ. എസ്., മാന്ത്രികൻ പ്രൊഫസർ ഗോപിനാഥ് മുതുകാട് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.
ഡോ. എ. എം. അബ്ദുല്‍ അസീസ്, ഡോ. പി. എസ്. താഹ, ഡോ. ചന്ദ്ര കുമാരി രഘുറാം ഷെട്ടി, ഡോ. അശോക് മാധവന്‍ നായര്‍, ഡോ. ഗംഗാധരന്‍, ഡോ. വി. എസ്. അജയ് കുമാര്‍, ഡോ. ലീലാമ്മ ജോര്‍ജ്, ഡോ. കെ. കെ. മുരളീ ധരന്‍, ഡോ. ജോര്‍ജ് ജോസഫ്, ഡോ. ഗ്രേസി ജോസഫ്, ഡോ. കരുണാകര ഹെഗ്‌ഡെ, ഡോ. പി. എ. ജോസഫ്, ഡോ. എലിസബത്ത് രാജന്‍, ഡോ. ശിവാനന്ദ് ഷെട്ടി, ഡോ. ടി. കെ. ഇബ്രാഹിം, ഡോ. ശിവദാസ മേനോന്‍, ഡോ. ഫിലിപ്പ് കോശി, ഡോ. മേരി കോശി, ഡോ. ശ്യാമള അശോക്, ഡോ. അജിത് കുമാര്‍, ഡോ. വീണ ഷേണായി, ഡോ. അശോക് കുമാര്‍, ഡോ. ആറാട്ടു കുളം ടൈറ്റസ്, ഡോ. പി. എ. പത്മനാഭന്‍, ഡോ. എം. വി. രാജന്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ എറ്റു വാങ്ങി.
കെ. എം. സി. സി. സംസ്ഥാന – ജില്ലാ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്ത കർ വ്യാപാര വാണിജ്യ രംഗ ത്തെ പ്രമുഖർ തുടങ്ങീ നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
ഇസ്ലാമിക് സെന്റർ ബാല വേദി യുടെ നേതൃത്വ ത്തിൽ വിവിധ കലാ പരിപാടി കളും പ്രൊഫസർ ഗോപിനാഥ് മുതുകാട് അവതരിപ്പിച്ച മാജിക് ഷോ യും അരങ്ങേറി.