ഡോക്ടറുടെ കൊലപാതകം പ്രതികാരം എന്ന വാര്‍ത്ത അടിസ്ഥാന രഹിതം : ആശുപത്രി മാനേജ് മെന്‍റ്

November 5th, 2012

dr-rajan-danial-ahalya-hospital-ePathram
അബുദാബി : അഹല്യ ആശുപത്രി യിലെ യൂറോളജിസ്റ്റും മലയാളി യുമായ ഡോ. രാജന്‍ ഡാനിയേലിന്റെ കൊലപാതകം ചികിത്സാ പിഴവിനുള്ള പ്രതികാരം ആണെന്ന രീതിയില്‍ ചില മാധ്യമ ങ്ങളില്‍ വന്നിരുന്ന വാര്‍ത്തകള്‍ ആശുപത്രി അധികൃതര്‍ നിഷേധിച്ചു.

കൊലപാതക ത്തിന്റെ കാരണം എന്താണെന്ന് അറിയില്ല എന്ന് വ്യക്തമാക്കിയ മാനേജ്മെന്‍റ്, കൊല നടത്തിയ ആളുടെ ബന്ധുവിന് ഡോക്ടര്‍ തെറ്റായ ചികിത്സ നല്‍കി യതിന്റെയോ ശസ്ത്രക്രിയ നടത്തിയ തിന്റെയോ പ്രതികാരം ആണെന്ന രീതിയില്‍ ചില മാധ്യമ ങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം ആണെന്ന് ചൂണ്ടിക്കാട്ടി.

കൊലപാതക ത്തിന് ശേഷം പൊലീസ് പിടിയില്‍ ആയ മുഹമ്മദ് ജാമില്‍ അബ്ദുല്‍ റഷീദ്, ഡോ. രാജന്‍ ഡാനിയേലിന്റെ ചികിത്സയില്‍ ആയിരുന്നു എന്ന് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. അനില്‍ കുമാര്‍ നല്‍കിയ വിശദീകരണ ക്കുറിപ്പില്‍ പറയുന്നു.

മുമ്പും ഇയാള്‍ ആശുപത്രി യില്‍ വന്നിട്ടുണ്ട്. ഇതിന് മുമ്പ് ഇയാള്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പി ക്കുകയോ സംശയാസ്പദമായ സാഹചര്യത്തില്‍ പെരുമാറുകയോ ചെയ്തിട്ടില്ല. സംഭവം നടന്ന വ്യാഴാഴ്ച വൈകീട്ട് ഇയാള്‍ പതിവു പോലെ ഡോക്ടറുടെ കണ്‍സള്‍ട്ടിംഗ് റൂമില്‍ എത്തുക യായിരുന്നു.

കുറച്ചു സമയം കഴിഞ്ഞ് ഇയാള്‍ രക്തം പുരണ്ട കത്തിയുമായി ചോരയില്‍ കുളിച്ച് ഓടി രക്ഷപ്പെടുന്നതാണ് വെളിയില്‍ കാത്തിരുന്ന മറ്റ് രോഗികള്‍ കണ്ടത്. ഓടി ആശുപത്രിയിലെ അത്യാഹിത വിഭാഗ ത്തില്‍ എത്തിയ ഇയാളെ ആശുപത്രി ജീവനക്കാര്‍ കീഴടക്കി പൊലീസില്‍ വിവരം അറിയിക്കുക യായിരുന്നു.

2007 മേയ് മുതല്‍ അഹല്യ യില്‍ ജോലി ചെയ്യുന്ന ഡോ. രാജന്‍ ഡാനിയേല്‍ രോഗികളെ പരിചരി ക്കുന്നതില്‍ മികവ് തെളിയിച്ചിട്ടുണ്ട്. അദ്ദേഹ ത്തിന്റെ കൊലപാതക ത്തിലേക്ക് നയിച്ച കാരണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എത്രയും വേഗം കണ്ടെത്തേണ്ടത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തി ക്കാതിരിക്കാന്‍ ഉള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ യു. എ. ഇ. യിലെ മെഡിക്കല്‍ സമൂഹത്തിന് കഴിയും.

നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡോക്ടറുടെ മൃതദേഹം എത്രയും വേഗം ജന്മദേശത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും വിശദീകരണ ക്കുറിപ്പില്‍ പറയുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൗജന്യ സ്തനാര്‍ബുദ പരിശോധന അബുദാബി യില്‍

October 21st, 2012

breast-cancer-awareness-camp-by-burjeel-ePathram
അബുദാബി : ലോക മാമ്മോഗ്രഫി ദിനത്തോട് അനുബന്ധിച്ച് ഇത്തിഹാദ് എയര്‍വേയ്‌സും ബുര്‍ജീല്‍ ആശുപത്രിയും ചേര്‍ന്നു നടത്തുന്ന സ്തനാര്‍ബുദ ബോധവത്കരണ ത്തിന്റെ ഭാഗമായി അബുദാബി അല്‍വാഹ്ദ മാളില്‍ സൗജന്യ മാമ്മോഗ്രഫി പരിശോധന നടത്തി.

40 വയസ്സിന് മുകളില്‍ പ്രായ മുള്ള സ്ത്രീകള്‍ക്കാണ് പ്രഥമ പരിഗണന. അബുദാബി അല്‍വാഹ്ദ മാളില്‍ നടന്ന ചടങ്ങില്‍ ഇത്തിഹാദ് എയര്‍വേയ്‌സ് ഏവിയേഷന്‍ മെഡിസിന്‍ മാനേജര്‍ ഡോ. നാദിയ അല്‍ ബസ്താക്കി ഉദ്ഘാടനം ചെയ്തു. ബുര്‍ജീല്‍ ആശുപത്രി എം. ഡി. ഡോ. ഷംസീര്‍ വയലില്‍ അടക്കം പ്രമുഖര്‍ സംബന്ധിച്ചു.

ഞായറാഴ്ചയും തിങ്കളാഴ്ചയും ഇത്തിഹാദ് എയര്‍വേയ്‌സ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ രാവിലെ 9 മണി മുതല്‍ രാത്രി 10 മണി വരെ പരിശോധന തുടരും.

-ഫോട്ടോ : ഹഫ്സല്‍ ഇമ – അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വന്ധ്യതാ നിവാരണത്തിന് ചികില്‍സാ സൌകര്യം ബര്‍ജീല്‍ ആശുപത്രിയില്‍

October 9th, 2012

ivf-center-in-burjeel-hospital-ePathram
അബുദാബി : കുഞ്ഞുങ്ങള്‍ ഇല്ലാതെ വിഷമിക്കുന്ന ദമ്പതികള്‍ക്ക് ആശ്വാസ വുമായി ആരോഗ്യ രംഗത്തെ ലോകോത്തര നിലവാരമുള്ള അബുദാബി യിലെ പ്രമുഖ സ്വകാര്യ ആശുപത്രി യായ ബര്‍ജീല്‍ എത്തുന്നു.

ബെല്‍ജിയ ത്തിലെ ബ്രസ്സല്‍സ്‌ യൂണിവേഴ്സിറ്റി യുടെ സഹകരണത്തോടെ ജി.സി.സി. യിലെ തന്നെ ഏറ്റവും മികവുറ്റ സേവനം ലഭ്യമാക്കാന്‍ ഉതകും വിധം സൌകര്യങ്ങള്‍ ഒരുങ്ങിയതായി അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ ബര്‍ജീല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ അറിയിച്ചു.

center-for-reproductive-medicine-in-abudhabi-ePathram

ഇസ്ലാമിക ശരീഅത്ത്‌ അനുവദിക്കുന്നതും യു. എ. ഇ. യിലെ നിയമം അനുശാസിക്കുന്നതുമായ രീതിയില്‍ ആയിരിക്കും ബര്‍ജീലിലെ അണ്ഡ – ബീജ സങ്കലന കേന്ദ്രമായ I V F സെന്റര്‍ പ്രവര്‍ത്തിക്കുക. വന്ധ്യതാ നിവാരണ ത്തിനും പ്രസവ ശുശ്രൂഷകള്‍ക്കുമായി ബ്രസല്‍സ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ചെടുത്ത ‘ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ ‘ (ഐ. വി. എഫ്.) സംവിധാന ങ്ങളോടെ ബര്‍ജീല്‍ ആശുപത്രി യുടെ ആറാം നിലയില്‍ പ്രത്യേകം ഒരുക്കിയ ആധുനിക തിയ്യേറ്ററുകളും ലാബുകളും പ്രവര്‍ത്തന സജ്ജമായി.

ബ്രസ്സല്‍സ്‌ യൂണിവേഴ്സിറ്റി സീനിയര്‍ മെഡിക്കല്‍ ഡയറക്ടര്‍ പ്രൊഫ. ഡോക്ടര്‍ ഹുമാന്‍ എം. ഫാതേമി യുടെ നേതൃത്വ ത്തില്‍ ആയിരിക്കും ഇതിന്റെ പ്രവര്‍ത്തനം. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ അണ്ഡ – ബീജ സങ്കലന കേന്ദ്രം പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സ്ക്കൂളുകളിൽ ഭക്ഷ്യ സുരക്ഷാ പരിശോധന

September 20th, 2012

അബുദാബി: അബുദാബി ഭക്ഷ്യ സുരക്ഷാ നിയന്ത്രണ അതോറിറ്റി സ്കൂളുകളില്‍ പരിശോധന നടത്തും. അബുദാബി ഭക്ഷ്യ സുരക്ഷാ അതോറിറ്റിയിലെ സ്കൂള്‍ & ഇന്‍സ്റ്റിട്യൂട്ട്‌ വിഭാഗത്തില്‍ മാത്രം പരിശോധന നടത്തുന്ന വിദ്യാഭാസ സുരക്ഷാ പരിശോധന യൂണിറ്റിലെ പ്രത്യേക പരിശോധകരാണ് സ്കൂളുകളിലെ കാന്റിനുകളില്‍ പരിശോധന നടത്തുക എന്ന് കോള്‍സെന്‍റര്‍ & സര്‍വീസ്‌ ഗ്രൂപ്‌ വിഭാഗം താല്‍ക്കാലിക മാനേജര്‍ അഹമ്മദ്‌
അല്‍ ഷറഫ് വ്യക്തമാക്കി.

കുട്ടികളിലെ ഭക്ഷ്യ സുരക്ഷാ പരിശോധന കര്‍ശനമാക്കുന്നതിന്‍റെ ഭാഗമായി കാന്റിൻ ജീവനക്കാര്‍ക്ക് ഇടയ്ക്കിടെയുള്ള വൈദ്യ പരിശോധന പോലുള്ള പുതിയ നിബന്ധനകള്‍ പാലിക്കാന്‍ അതോറിറ്റി ആവശ്യപ്പെട്ടു.

സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കാന്റിനുകളില്‍ ജോലിക്കാരുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ്, മറ്റു ജോലി ആവശ്യമായ പേപ്പറുകള്‍, വൃത്തി, തൊഴിലാളികളുടെയും കാന്റീനിലെ ഭക്ഷണത്തിന്റെയും സുരക്ഷ എന്നിങ്ങനെ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കാൻ ഒരാളെ നിയമിക്കണം എന്നും കാന്റീനില്‍ പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരോട് ഇവരായിരിക്കണം സംസാരിക്കേണ്ടതെന്നും അതോറിറ്റി വ്യകതമാക്കി.

കുട്ടികളുടെ ആരോഗ്യത്തിന്‌ ഉതകാത്ത ഭക്ഷണവും വൃത്തിയില്ലായമയും അനുവദിക്കില്ല. ഗുണ നിലവാരമുള്ള ഭക്ഷണം മാത്രമേ ഉണ്ടാക്കാവൂ. ഫ്രിഡ്ജിലും ഫ്രീസറിലും വെയ്ക്കുന്ന സാധനങ്ങള്‍ അതിന്‍റെ ചിട്ടയിലും നിലവാരം അനുസരിച്ചും മാത്രം വെയ്ക്കുക.

ഭക്ഷണം തയ്യാറാക്കി വില്പന നടത്തുന്നവര്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്ന ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമെ ഭക്ഷണം കൈകാര്യം ചെയ്യാന്‍ പാടുള്ളൂവെന്നും അതോറിറ്റി പറഞ്ഞു.

വൈദ്യ പരിശോധനയില്‍ ഹെല്‍ത്ത്‌ അതോറിറ്റി അനുമതി നല്‍കുന്ന പരിശോധനകള്‍ നിര്‍ബന്ധമായും പാസായതിനു ശേഷമേ ജോലിക്ക് ആളുകളെ വെയ്ക്കാവൂ എന്നും നിഷ്കര്‍ഷിക്കുന്നുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബര്‍ജീല്‍ ആശുപത്രി 100 സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തും

August 28th, 2012

burjeel-hospital-100-free-heart-surgeries-ePathram
അബുദാബി : യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ്‌ സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഓര്‍മ്മ യ്ക്കായി 100 സൗജന്യ ഹൃദയ ശസ്ത്രക്രിയ കള്‍ നടത്തും എന്ന് ബര്‍ജീല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷംസീര്‍ വയലില്‍ അബുദാബി യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

ആരോഗ്യ രംഗത്തെ ലോകോത്തര നിലവാരമുള്ള അബുദാബിയിലെ പ്രമുഖ സ്വകാര്യ ആശുപത്രി യായ ബര്‍ജീല്‍ ഒരുക്കുന്ന ഈ ജീവ കാരുണ്യ പ്രവര്‍ത്തനത്തെ സഹായിക്കാന്‍ ബര്‍ജീലിനോപ്പം കൈ കോര്‍ക്കുന്നത് അമേരിക്ക യിലെ പ്രശസ്തമായ ‘കൊളമ്പിയ ഡിപ്പാര്‍ട്ട് മെന്റ് ഓഫ് കാര്‍ഡിയോ തൊറാസിക് സര്‍ജറി’ യാണ്.

ഹൃദയ ശസ്ത്രക്രിയാ രംഗത്ത് അമേരിക്കന്‍ നിലവാരവമുള്ള സേവനം യു. എ. ഇ. യില്‍ ലഭ്യമാക്കുക യാണ് ബര്‍ജീല്‍ ആശുപത്രി യുമായുള്ള സഹകരണ ത്തിലൂടെ കൊളമ്പിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കാര്‍ഡിയോ തൊറാസിക് സര്‍ജറി ലക്ഷ്യ മിടുന്നത് എന്ന് കൊളമ്പിയ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ലോറന്‍സ് ബെലസ് പറഞ്ഞു.

ഗള്‍ഫില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തല ത്തില്‍ ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ബര്‍ജീലിന്റെ പദ്ധതി എന്ന് ഡോ. ഷംസീര്‍ വയലില്‍ പറഞ്ഞു.

burjeel-hospital-tribute-to-sheikh-zayed-ePathram

സ്വദേശി കളുടെയും വിദേശി കളുടെയും ഉന്നമന ത്തിനായി ജീവിതം സമര്‍പ്പിച്ച മഹാനായ ഭരണാധികാരി യുടെ സ്മരണയ്ക്കായി ബര്‍ജീല്‍ ആശുപത്രിക്ക് ചെയ്യാവുന്ന എളിയ കര്‍മ്മ മാണ് ഈ ഹൃദയ ശസ്ത്രക്രിയാ പദ്ധതി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

signing-ceremoney-of-burjeel-hospital-ePathram

ആതുര ശുശ്രൂഷാ രംഗത്ത് പരസ്പരം സഹകരിക്കുന്ന തിനുള്ള കരാറില്‍ ഡോ. ഷംസീര്‍ വയലിലും ഡോ. ലോറന്‍സ് ബെലസും ഒപ്പു വെച്ചു.

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. വൈ. എ. നാസര്‍, കൊളംബിയ യിലെ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ബാരി സി. എസ്രിംഗ്, ബര്‍ജീല്‍ ആശുപത്രി സി. ഇ. ഒ. ഡോ. ചാള്‍സ് സ്റ്റാന്‍ഫോഡ്, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. യാസിന്‍ എം. എല്‍ഷഹാത്ത്‌, ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അമിത് കുമാര്‍ തുടങ്ങിവരും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.

(ചിത്രങ്ങള്‍ : ഹഫ്സല്‍ അഹമദ്‌ – ഇമ )

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

70 of 771020697071»|

« Previous Page« Previous « ബിസിനസ് മേഖല : ഒമാനില്‍ പുതിയ നിയമം
Next »Next Page » ലുലുവില്‍ പച്ചക്കറികളും പഴങ്ങളും കൊണ്ടൊരു ഓണപ്പൂക്കളം »



  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ
  • അബുദാബി മലയാളീസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • ജ്വാല ഉത്സവ് 2025 ബ്രോഷർ പ്രകാശനം ചെയ്തു
  • കേരള സോഷ്യൽ സെന്റർ ഇഫ്‌താർ സംഗമം
  • ഐ. ഐ. സി. ഹോളി ഖുര്‍ആന്‍ : ബ്രോഷർ പ്രകാശനം ചെയ്തു
  • ഉപന്യാസ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • ഇഫ്താർ സംഗമവും അവാർഡ് ദാനവും സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine