അബുദാബി : ആതുര ശുശ്രൂഷ രംഗത്ത് ആധുനിക സൌകര്യങ്ങള്‍ എല്ലാം ഉള്‍പ്പെടുത്തി സ്വകാര്യ മേഖല യിലെ ഏറ്റവും വലിയ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി യായ ‘യൂണിവേഴ്സല്‍ ‘ സെപ്തംബറില്‍ അബുദാബി യില്‍ പ്രവര്‍ത്തനം ആരംഭിക്കും.
എയര്‍പോര്‍ട്ട് റോഡില്‍ ഈദ് ഗാഹിനു സമീപം ‘മുസല്ല ഈദ് ടവറി’ല്‍ ആരംഭിക്കുന്ന യൂണിവേഴ്സ ലില്‍ ലോക ത്തിലെ വിവിധ ഭാഗ ങ്ങളില്‍ നിന്നു മായി വിദഗ്ദ ഡോക്ടര്‍മാര്‍ അടക്കം നാനൂറോളം ജോലിക്കാര്‍ ഉണ്ടാകും എന്ന് മാനേജ്മെന്റ് അറിയിച്ചു.
മുസല്ല ഈദ് ടവര്‍ യൂണിവേഴ്‌സലി ന് കൈമാറുന്ന ചടങ്ങില്‍ യൂണിവേഴ്‌സ ലിന്റെ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷബീര്‍ നെല്ലിക്കോട്, അബുദാബി ലൈഫ് ലൈന്‍ ആശുപത്രി എം. ഡി. ഡോ. ഷംസീര്‍, അബുദാബി ഫിനാന്‍സ് ഹൗസ് ജനറല്‍ മാനേജര്‍ ഹാമിദ് ടെയ്‌ലര്‍ കൂടാതെ ബിസിനസ് മേഖല യിലെയും പൊതു രംഗത്തെയും നിരവധി പ്രമുഖര്‍ പങ്കെടുത്തു.
പിന്നീട് നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ യൂണിവേഴ്‌സല്‍ മാനേജിംഗ് ഡയറക്ടര്‍ ആശുപത്രി യുടെ പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് വിശദീകരിച്ചു.
ലോകത്തെ പ്രമുഖമായ ആശുപത്രി കളുമായി സഹകരിച്ചു കൊണ്ടാണ് യൂണിവേഴ്‌സലിലെ ഓരോ വിഭാഗവും പ്രവര്‍ത്തിച്ചു തുടങ്ങുക. പൂണെ റൂബി കാര്‍ഡിയാക് ആശുപത്രിയുമായി ചേര്‍ന്ന് ഹൃദയ ശസ്ത്രക്രിയ, ശങ്കര നേത്രാലയാ യുടെ സഹകരണത്തോടെ നേത്ര ചികിത്സ, കൂടാതെ ന്യൂറോളജി, വൃക്ക മാറ്റിവെക്കല്‍ തുടങ്ങിയ വിഭാഗ ങ്ങളിലും ലോക പ്രശസ്തമായ ആശുപത്രി കളുമായി ധാരണ യായിട്ടുണ്ട്. ആശുപത്രി യിലെ ഡയാലിസിസ് വിഭാഗം മൊബൈല്‍ ഡയാലിസിസ് യൂണിറ്റിന്റെ സൗകര്യത്തോടെ യാണ് പ്രവര്‍ത്തിക്കുക. അംഗ വൈകല്യമുള്ള കുട്ടികളുടെ പുനരധിവാസം കണക്കിലെടുത്ത് ഒരു പ്രത്യേക വിഭാഗം തന്നെ സജ്ജീകരിച്ചിട്ടുണ്ട്.
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യ ങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ യൂണിവേഴ്‌സ ലില്‍ സേവനം അനുഷ്ഠിക്കും. എല്ലാ തരം മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡുകളും യൂണിവേഴ്സല്‍ സ്വീകരിക്കും.
ആശുപത്രിയില്‍ എത്തുന്ന വര്‍ക്കായി വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനായി മുന്നൂറില്‍ അധികം കാര്‍ പാര്‍ക്കിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട് എന്ന് എം. ഡി. ഡോ. ഷബീര്‍ നെല്ലിക്കോട് അറിയിച്ചു.