അബുദാബി : ഇറാഖില്‍ നിന്നും തിരിച്ചു നാട്ടിലേക്കു പോയ മലയാളി നഴ്സു മാര്‍ക്ക് യൂണിവേഴ്സല്‍ ആശുപത്രി യില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം.
ഈ വിഷയ ങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യൂണിവേഴ്സല്‍ ആശുപത്രി എം. ഡി. ഡോ. ഷെബീര്‍ നെല്ലിക്കോട് സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യെ അടുത്ത ദിവസം തന്നെ സന്ദര്‍ശി ക്കും എന്നും ആശുപത്രി അധികൃതർ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
ആഭ്യന്തര യുദ്ധം രൂക്ഷമായ സന്ദർഭ ത്തിലും എന്തും സഹിച്ചും അവിടെ തന്നെ പിടിച്ചു നിൽക്കാൻ ശ്രമിച്ചത് അവരുടെ പരാധീനത കൾ കൊണ്ടാണ്. അത് കൊണ്ട് തന്നെ തുടർന്നും അവരുടെ ജോലി ക്കാര്യത്തിൽ യൂണി വേഴ്സല്‍ ഗ്രൂപ്പ് പ്രത്യേകം ശ്രദ്ധ ചെലുത്തും.
നഴ്സു മാര്‍ക്ക് careers at universalhospitals dot com, abudhabi at universalhospitals dot com എന്നീ email വിലാസ ങ്ങളില്‍ ബന്ധപ്പെടാം.
യു. എ . ഇ . ഹെൽത്ത് അഥോറിറ്റി യുടെ വെബ് സൈറ്റ് സന്ദർശിച്ചാൽ ഇവിടെ നിർബന്ധ മായ യോഗ്യത കളുടെ വിശദാംശങ്ങൾ അറിയാൻ സാധിക്കും.
യോഗ്യതയും കഴിവും അനുസരിച്ച് 46 നഴ്സുമാര്‍ക്കും ജോലി നല്‍കാ മെന്നും ഇനിയും പ്രശ്ന ബാധിത പ്രദേശത്തു നിന്നും തിരിച്ചു വരുന്ന വര്‍ക്കും അബു ദാബി യിലെയും ഷാര്‍ജ യിലേയും കുവൈറ്റി ലേയും തങ്ങളുടെ സ്ഥാപന ങ്ങളില്‍ ജോലി നല്‍കാന്‍ തങ്ങള്‍ സന്നദ്ധ രാണ് എന്നു യൂണിവേഴ്സല്‍ അധികൃതര്‍ വ്യക്തമാക്കി.
ആശുപത്രി ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോര്‍ജ്ജി കോശി, കാർഡിയോളജി വിഭാഗം തലവൻ ഡോ. എൻ . കെ. അബൂബക്കർ, നഫ്രോളജി വിഭാഗം തലവൻ ഡോ. ഇഷ്തിയാഖ് അഹമ്മദ് എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.