അബുദാബി : ഇന്റര്‍നെറ്റിലെ അശ്ലീലവും സംസ്‌കാര ശൂന്യ വുമായ കാഴ്ചകളിലൂടെ വഴി തെറ്റിക്കുന്ന കുഞ്ഞുങ്ങളുടെ സുരക്ഷ ക്കായി പ്രത്യേക ബോധ വല്‍ക്കരണ സമ്മേളനം സെപ്തംബര്‍ 2, 3 തീയ്യതി കളില്‍ ഡല്‍ഹി യില്‍ നടക്കുമെന്ന് ‘ഡിസ്‌ക് ഫൗണ്ടേഷന്‍’ സ്ഥാപകനും സി. ഇ. ഓ. യുമായ മുഹമ്മദ് മുസ്തഫ അബുദാബി യില്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.
ലോകത്ത് ദിനം പ്രതി വര്‍ധിച്ചു കൊണ്ടിരിക്കുന്ന ഇന്റര്‍നെറ്റ് അശ്ലീലം പിഞ്ചു കുഞ്ഞുങ്ങളെ വഴി തെറ്റിക്കുകയും അതിലുപരി സമൂഹത്തെ നശിപ്പിച്ചു കൊണ്ടിരിക്കുക യുമാണ്. ഇത്തരം പ്രവണത വര്‍ധിച്ചു വരുന്നതിനു പിന്നില്‍ കോടി ക്കണക്കിന് രൂപ യുടെ വന്‍ വ്യവസായം തന്നെയാണ് നടക്കുന്നത്.
ലോകം ഇതു തിരിച്ചറിഞ്ഞു വിവിധ മാര്‍ഗ്ഗ ങ്ങളിലുടെ തടയാന്‍ ശ്രമിക്കുന്നു എങ്കിലും ഇന്ത്യയിലും വിശിഷ്യാ കേരള ത്തിലും ഇതു സംബന്ധിച്ചു കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. എന്നാല്‍ അബുദാബി പോലുള്ള നഗര ങ്ങളില്‍ ഇതിനെ ചെറുക്കുന്ന തിനായി പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷെ നമ്മുടെ നാട് ഇതൊന്നും കണ്ടില്ല എന്ന് നടിക്കുകയാണ്.
ഇന്ത്യയില്‍ ഓരോ എട്ട് മിനുട്ടിലും ഓരോ കുട്ടിയെ കാണാതാകുന്നുണ്ട്. ഇതില്‍ 40 ശതമാനം കുട്ടികളെയും കണ്ടെത്താന്‍ കഴിയുന്നില്ല. അതിന്റെ കാര്യ കാരണങ്ങളെ ക്കുറിച്ച് ഭരണ കൂടവും സമൂഹവും വേണ്ടത്ര ബോധവാന്മാരല്ല.
സ്ത്രീകളും കുട്ടികളും ഇന്റര്‍നെറ്റ് അശ്ലീല ത്തിന് അടിമ കളായി മാറുമ്പോള്‍ അതു വഴി കോടികളുടെ വന്‍വ്യാപാരമാണ് ലോകത്ത് നടന്നു കൊണ്ടിരിക്കുന്നത്. ഇതിനെ ക്കുറിച്ച് അടുത്തറിയാനും വിദേശ ഏജന്‍സികള്‍ നടത്തുന്ന ശ്രമ ങ്ങളെ മനസ്സിലാക്കാന്‍ ഉതകുന്ന തര ത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ലോകമെമ്പാടും പടർന്നു പിടിക്കുന്ന, എന്നാൽ നാം ആരും തന്നെ അധികം ശ്രദ്ധിക്കാതെ പോകുന്ന അതി മാരകമായ ഒരു വിപത്തിനെ പറ്റി കൂടുതൽ അറിയുവാനും ആ അറിവ് മറ്റുള്ള വരിലേക്ക് പകർന്നു നല്കുവാനും ഈ വിപത്തിന് എതിരെ പടപൊരുതി സമൂഹത്തെ ഇതു മൂലമുണ്ടാകുന്ന പ്രശ്ന ങ്ങളിൽ നിന്നും സംരക്ഷിച്ചു നിർത്തുവാനും വേണ്ടി പ്രവർത്തി ക്കുന ഒരു പ്രസ്ഥാന മാണ് ഡിസ്ക് ഫൗണ്ടെഷൻ.
ഇന്റർനെറ്റ് ഇന്ന് ഒഴിച്ചു കൂടാൻ പറ്റാത്ത അവസ്ഥ യിൽ നമ്മെ സ്വാധീനിച്ചിരിക്കുന്നു. ഇൻറർനെറ്റിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരേ നടക്കുന്ന കുറ്റ കൃത്യങ്ങളെ തടയുവാൻ വേണ്ട കർമ പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാക്കുക യാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്‌ഷ്യം.
യുണൈറ്റഡ് നേഷന്‍സ്, ഇന്റര്‍പോള്‍ തുടങ്ങിയ അന്താ രാഷ്ട്ര തല ത്തിലെ വിവിധ ഏജന്‍സികളെ സംയോജിപ്പിച്ചു കൊണ്ട് സെപ്തംബര്‍ 2,3 തിയ്യതി കളില്‍ ഡല്‍ഹി യില്‍ സംഘടി പ്പിക്കുന്ന സമ്മേളന ത്തില്‍ ആഭ്യന്തര മന്ത്രാലയം, സാമൂഹ്യ ക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവരും പങ്കാളികളാകും.