അബുദാബി : സോഷ്യല്‍ മീഡിയയില്‍ വധൂ വരന്മാരെ നിന്ദിച്ച രണ്ടു സ്വദേശി പൗരന്മാര്‍ക്ക് 10, 000 ദിര്‍ഹം വീതം പിഴ. വിവാഹ വസ്ത്രത്തില്‍ ബൈക്ക് ഓടിച്ചു പോകുന്ന ദമ്പതി കളുടെ വീഡിയോക്ക് മോശം കമന്റു കള്‍ ഇട്ടി രുന്ന തിനാണ്‍ അബു ദാബി ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്.
2016 മാര്‍ച്ചിലാണ് കേസിന് ആസ്പദമായ സംഭവം. എമിറേറ്റ്സ് റൈഡേഴ്സ് ബൈക്കിംഗ് ഗ്രൂപ്പിലെ അംഗ ങ്ങളായ നാദിയ ഹുസൈന്‍, ഭര്‍ത്താവ് സാലിം അല്‍ മുറൈഖി എന്നിവ രാണ് പരാതി ക്കാര്‍.
ഇവര്‍ അബു ദാബി അല്‍ റാഹ ഹോട്ടലില്‍ നടന്ന വിവാഹ ച്ചടങ്ങു കള്‍ക്കു ശേഷം രണ്ട് ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കു കളിലാണ് പുറപ്പെട്ടിരുന്നത്. നാദിയ വിവാഹ വസ്ത്ര ത്തില്‍ ബൈക്ക് ഓടിക്കുന്ന വീഡിയോക്ക് ഓണ്‍ ലൈനില്‍ സമ്മിശ്ര പ്രതികരണ ങ്ങളാണ് ഉണ്ടായി രുന്നത്.
വിവാഹത്തിന് ശേഷം ദമ്പതികള്‍ യു. എ. ഇ., സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ജോര്‍ദാന്‍ എന്നിവിട ങ്ങളിലെ 60 സുഹൃത്തു ക്കളോടൊപ്പം ബൈക്കില്‍ നടത്തിയ ആഘോഷ യാത്ര 2016 മാര്‍ച്ചില്‍ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ യാത്ര യുടെ വീഡിയോ ക്കാണ് വധ ഭീഷണി ഉള്‍പ്പെ ടെ യുള്ള കമന്‍റു കളിട്ടത്.
വിവാഹ ത്തില്‍ പങ്കെടുത്ത എല്ലാവരും നരക ത്തില്‍ പോകു മെന്ന് പരാമര്‍ശിച്ച് പ്രതികളി ലൊരാള്‍ കവിത പോസ്റ്റ് ചെയ്തി രുന്നു. ഇത് അത്യധികം അപമാന കര മായ പ്രതി കരണം ആണെന്ന് ദമ്പതി കള്‍ കോടതിയെ അറി യിച്ചിരുന്നു.
മോശം പ്രതി കരണം നടത്തിയ 40 പേര്‍ക്ക് എതിരെ ദമ്പതിമാര്‍ കോടതിയെ സമീപിച്ചു. ഇതില്‍ ആദ്യത്തെ കേസിലാണ് വിധി വന്നിരിക്കുന്നത്.
ഏഴ് പ്രതി കള്‍ ഉള്‍പ്പെട്ട രണ്ടാ മത്തെ കേസ് ഈ കേസ് അധികം വൈകാതെ തന്നെ പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറും.
പിഴ ശിക്ഷ വിധിക്കപ്പെട്ടപ്രതി കളില്‍ ഒരാള്‍ രണ്ടര ലക്ഷ ത്തോളം പേര്‍ പിന്തുടരുന്ന സാമൂഹിക മാധ്യമ താരവും മറ്റൊരാള്‍ കവി യുമാണ്. കോടതി വിധിക്ക് എതിരെ ഇരുവരും അപ്പീല്‍ കോടതിയെ സമീപി ച്ചിട്ടുണ്ട്.
Tag : ഇന്റര്‍നെറ്റ്,