അബുദാബി : കേരള സോഷ്യൽ സെന്റർ ‘വേനൽ തുമ്പികൾ’ എന്ന പേരില്‍ സംഘടിപ്പിച്ച സമ്മർ ക്യാമ്പ്, കളിയും ചിരിയും നേരമ്പോക്കു കളുമായി കുട്ടികളിലെ കലാപരമായ സർഗ്ഗ വാസനകളെ ഉണർത്തിയും മുന്നേറുന്നു. ക്യാമ്പില്‍ കുട്ടികള്‍ ആഹ്ലാദ ച്ചുവടുകള്‍ തീര്‍ത്ത് ആവേശ ത്തിലാണ്.
പഠിക്കേണ്ട കാര്യങ്ങള്‍ വിനോദ ങ്ങളിലൂടെ കുട്ടികളി ലേക്ക് എത്തിക്കുവാനും മലയാള ഭാഷയിലൂടെയും നാടന്‍കഥ കളിലൂടെയും നാടക ങ്ങളിലൂടെയും അവരുടെ സര്‍ഗാത്മക മായ കഴിവുകള്‍ ഉണര്‍ത്തുവാനും നാടിന്റെ മണവും സംസ്കാരവും അനുഭവ ഭേദ്യമാക്കുവാനും ഈ വേനല്‍ തുമ്പികള്‍ക്ക് കഴിയുന്നുണ്ട്.
പ്രമുഖ നാടക പ്രവര്‍ത്തകനും അധ്യാപകനുമായ സുനില്‍ കുന്നരു, ക്യാമ്പിനു നേതൃത്വം കൊടുക്കുന്നു. 3 വയസ്സ് മുതല്‍ 15 വയസ്സ് വരെ പ്രായമുള്ള തൊണ്ണൂറോളം കുട്ടികള്‍ മൂന്നു ഗ്രൂപ്പുകളിലായി പാട്ടും കളികളും കഥ പറച്ചിലും നാടക അഭിനയവുമായി കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ സജീവമാകുന്നു.
അബുദാബി കമ്മ്യൂണിറ്റി പോലീസിന്റെ സുരക്ഷാ ക്ലാസ്സുകള്‍, ചിത്ര രചന, മാജിക്, കരകൌശല വസ്തുക്കളുടെ നിര്‍മ്മാണം ദൈനംദിന വാര്‍ത്തകളുമായി കുട്ടികളെ ബന്ധ പ്പെടുത്തുന്ന ‘കുട്ടികളുടെ ചിറകുകള്‍’ എന്ന പത്രം, K S C കുട്ടി ടി. വി. എന്നിവയും വേനൽ തുമ്പികൾ എന്ന സമ്മര്‍ക്യാമ്പിലെ വിശേഷങ്ങളാണ്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, കേരള സോഷ്യല്‍ സെന്റര്‍, സംഘടന