ദുബായ് : അന്തരിച്ച ലീഡര്‍ കെ. കരുണാകരന്റെ പേരില്‍ യു. എ. ഇ. യില്‍ പുതുതായി രൂപീകരിച്ച ‘കെ. കരുണാകരന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍’ ഉദ്ഘാടന ചടങ്ങില്‍ വെച്ച് അജ്മാന്‍ ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അശ്വിന്‍ സുരേഷ് വരച്ച ലീഡറുടെ ഛായാചിത്രം കെ. മുരളീധരന് കൈമാറി.
ദുബായ് രാജ്യാന്തര ചലച്ചിത്ര മേള യോടനുബന്ധിച്ചു നടത്തിയ ചിത്ര രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അശ്വിന്‍, ഇതിനോടകം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.
– പ്രകാശന്‍ കടന്നപ്പള്ളി