എ. വി. ഇളങ്കോയുടെ പുസ്തക പ്രകാശനം ഇന്ത്യൻ എംബസ്സിയിൽ

October 12th, 2015

അബുദാബി : ഇന്ത്യൻ ചിത്ര കലാരംഗത്ത് വൃക്തിമുദ്ര പതിപ്പിച്ച പ്രമുഖ ചിത്ര കാരനായ എ. വി. ഇളങ്കോ യുടെ ‘കമിംഗ് ഹോം ടു എര്‍ത്ത് : സ്‌പേസ്, ലൈന്‍, ഫോം’ എന്ന പുസ്തക ത്തിന്റെ യു. എ. ഇ. യിലെ പ്രകാശനം ഒക്ടോബർ 13 ചൊവ്വാഴ്ച വൈകു ന്നേരം നാല് മണിക്ക് അബുദാബി ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയ ത്തിൽ നടക്കും.

ഗണിത ശാസ്ത്ര ജ്ഞനായ എ. വി. ഇളങ്കോ, ചിത്ര കാരനായി അരങ്ങേറ്റം കുറിച്ചത് 1973 ൽ ആയിരുന്നു. ചെന്നൈ യിലെ ഇളങ്കോ ആര്‍ട്ട്‌സ് സ്‌പേസിന്റെ സ്ഥാപകന്‍ കൂടി യായ ഇദ്ദേഹം 2004 മുതല്‍ ചിത്ര കലയെ പരിപോഷി പ്പിക്കുവാൻ ഈ രംഗത്ത്‌ സജീവ മാണ്. ഇളങ്കോയുടെ ശിഷ്യ ന്മാര്‍ക്കു വേണ്ടി നടത്തിയ 43 പ്രഭാഷണ ങ്ങളാണ് പുസ്തക ത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

- pma

വായിക്കുക: , ,

Comments Off on എ. വി. ഇളങ്കോയുടെ പുസ്തക പ്രകാശനം ഇന്ത്യൻ എംബസ്സിയിൽ

വിയറ്റ്‌നാമില്‍ ചിത്രീകരിച്ച ‘ദി അദർ സൈഡ്’അബുദാബി യില്‍ പ്രദര്‍ശിപ്പിച്ചു

July 25th, 2015

inauguration-short-film-the-other-side-ePathram
അബുദാബി : വിയറ്റ്നാമിന്റെ പ്രകൃതി ഭംഗി യിലൂടെ മനുഷ്യ മനസ്സിന്റെ കാണാ കാഴ്ച കളിലേക്ക് കടന്നു ചെല്ലുന്ന ‘ദി അദർ സൈഡ്’ എന്ന മലയാള ഹ്രസ്വ ചിത്ര ത്തിന്റെ പ്രഥമ പ്രദർശനം അബുദാബി സ്റ്റെപ്സ് & സ്ട്രിംഗ്സ് ഹാളിൽ നടന്നു. ചിത്രം കഥ എഴുതി സംവിധാനം ചെയ്തത് നാസിം മുഹമ്മദ്‌.

the-other-side-short-film-of-nazim-mohamed-ePathram

വിയറ്റ്‌നാമീസ് താര ങ്ങളായ ഫാംവു ഹു ഗോക്, ട്രാൻ ആൻ നാം ഫോംഗ് മലയാളി കളായ പ്രീത ജേക്കബ്‌, അപർണ വിനോദ്, അനുഗ്രഹ ശ്രീഹരി, അഞ്ജന വൈശാഖ്, നാസിം മുഹമ്മദ്‌ എന്നിവര്‍ പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ആദ്യ പ്രദര്‍ശന ത്തോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ നിർമ്മാതാവ് ഡൾഫിൻ ജോർജ്, കെ. കെ. മൊയ്തീൻ കോയ, ഇടവാ സൈഫ്, ജോണി തോമസ്‌, പി. എം. അബ്ദുൽ റഹിമാൻ, ടി. പി. അനൂപ്‌ തുടങ്ങി കലാ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പേരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും സംബന്ധിച്ചു.

ഇരുപത്തി രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ‘ദി അദർ സൈഡ്’ പ്രദര്‍ശിപ്പി ക്കുക യും ചിത്രത്തെ കുറിച്ചു പ്രേക്ഷകരും സംവിധായ കനുമായി സംവാദവും നടന്നു.

vietnam-short-film-the-other-side-by-nazim-mohamed-ePathram

മനുഷ്യ ജീവിത ത്തിന്റെ മറുവശങ്ങള്‍ പ്രമേയമാകുന്ന ചിത്രത്തിനു വിയറ്റ്നാമിന്‍റെ മായിക സൗന്ദര്യം മാറ്റ് കൂട്ടുന്നു. ഒരു ഫോട്ടോ ഗ്രാഫ റുടെ ജീവിത ത്തിലൂടെ മുന്നേറുന്ന ചിത്ര ത്തില്‍ പ്രകൃതിയും ഒരു പ്രധാന കഥാപാത്ര മാണ്.

വിയറ്റ്‌നാം സ്വദേശി യായ കാംകോംഗ്, വെങ്കിടേഷ്, ജിതേഷ് ദാമോദര്‍ എന്നിവര്‍ ഛായാഗ്രഹണവും സഞ്ജയ് ജയപ്രകാശ് എഡിറ്റിംഗും നിര്‍വ്വഹിച്ചു. സംഗീതം വൈത്തീശ്വരന്‍. സൗണ്ട് ഡിസൈനിംഗ് ഷെഫിന്‍, ഗ്രാഫിക്‌സ് റിജു രാധാകൃഷ്ണന്‍.

വിയറ്റ്നാമിലെ പ്രസിദ്ധമായ ഫ്ലോട്ടിംഗ് മാര്‍ക്കറ്റില്‍ വെച്ചാണ് ഇതിലെ പ്രധാന ദൃശ്യങ്ങള്‍ ചിത്രീ കരിച്ചത്. കൂടാതെ കേരളത്തിലും അബുദാബി യിലും ചിത്രീകരണം ഉണ്ടായിരുന്നു.

ഇംഗ്ലീഷിലും മലയാള ത്തിലുമായിട്ടാണ് ചിത്രം റിലീസ് ചെയുന്നത്. യു എ ഇ എക്സ്ചേഞ്ച് പ്രധാന പ്രായോജ കരായിട്ടുള്ള ദി അദർ സൈഡി ന്റെ സംപ്രേക്ഷണം പ്രമുഖ ചാനലിലും തുടര്‍ന്ന് യൂട്യൂബ് – ഫെയ്സ് ബുക്ക് അടക്കമുള സോഷ്യല്‍ മീഡിയ കളിലൂടെയും ഉണ്ടാവും എന്ന് സംവിധാ യകന്‍ നാസിം മുഹമ്മദ്‌ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സമാജം ഈദ് ആഘോഷങ്ങള്‍ വ്യാഴാഴ്ച

July 23rd, 2015

അബുദാബി : ഈദ് ആഘോഷ ങ്ങളുടെ ഭാഗമായി സമാജം സംഘടി പ്പിക്കുന്ന ‘ശവ്വാല്‍ അമ്പിളി’ എന്ന സ്റ്റേജ് ഷോ വ്യാഴാഴ്ച രാത്രി 8 മണിക്ക് മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും.

എടരിക്കോട് സംഘം അവതരിപ്പിക്കുന്ന കോല്‍ക്കളി, ദഫ്‌മുട്ട്, വട്ടപ്പാട്ട്, ഒപ്പന എന്നിവ ‘ശവ്വാല്‍ അമ്പിളി’ യുടെ മുഖ്യ ആകര്‍ഷ ണമായിരിക്കും. അറബിക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, മാപ്പിളപ്പാട്ട് ഗാനമേള തുടങ്ങീ വിവിധ കലാ പരിപാടി കള്‍ സമാജം കലാ വിഭാഗ ത്തിന്റെ നേതൃത്വത്തില്‍ അംഗങ്ങളും കുട്ടികളും അവതരിപ്പിക്കും.

- pma

വായിക്കുക: , , , , ,

Comments Off on സമാജം ഈദ് ആഘോഷങ്ങള്‍ വ്യാഴാഴ്ച

അബുദാബിയിൽ ചാക്യാർ കൂത്ത് അരങ്ങേറുന്നു

June 5th, 2015

kala-abudhabi-logo-epathram അബുദാബി : കല അബുദാബി യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടന ത്തോട് അനുബന്ധിച്ച് ജൂണ്‍12 വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വൈകുന്നേരം 7 മണിക്ക് നടക്കുന്ന ‘കേരളീയം 2015’ എന്ന പേരിൽ നടക്കുന്ന പരിപാടി യിൽ ചാക്യാര്‍ കൂത്ത് അരങ്ങേറും. ചാക്യാർ കൂത്തിലെ പ്രമുഖ കലാകാരൻ അമ്മന്നൂർ കുട്ടൻ ചാക്യാർ കൂത്തുമായി അരങ്ങില്‍ എത്തും.

മഹേഷ്‌ ശുകപുരം (അഷ്ടപദി), കിഷോര്‍ (മിഴാവ്), മീനാക്ഷി ജയകുമാര്‍ (ആലാപനം) എന്നിവര്‍ പിന്നണിയില്‍ അണിനിരക്കും.

കല യുവജനോത്സവ വിജയി കള്‍ക്ക് കലാ തിലകവും സർട്ടിഫിക്കറ്റു കളും ചടങ്ങില്‍ വെച്ച് സര്‍ട്ടിഫിക്കറ്റു കള്‍ വിതരണം ചെയ്യും. പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും.

- pma

വായിക്കുക: , , ,

Comments Off on അബുദാബിയിൽ ചാക്യാർ കൂത്ത് അരങ്ങേറുന്നു

കല യുവജനോത്സവം : അനുഷ്‌കാ വിജു കലാതിലകം

May 18th, 2015

kala-thilakam-anushka-viju-ePathram
അബുദാബി : മലയാളി സമാജത്തില്‍ സംഘടിപ്പിച്ച കല അബുദാബി യുടെ യുവജനോത്സവ ത്തില്‍ ഏറ്റവും കൂടുതല്‍ പോയന്‍റു കള്‍ കരസ്ഥമാക്കി അനുഷ്‌കാ വിജു കലാ തിലക പട്ട ത്തിന് അര്‍ഹയായി.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഫാന്‍സി ഡ്രസ്സ്, നാടോടി നൃത്തം എന്നീ ഇന ങ്ങളില്‍ ഒന്നാം സ്ഥാനം നേടി യാണ് 500-ഓളം മത്സരാര്‍ത്ഥികളെ പിന്നിലാക്കി അനുഷ്‌ക വിജു കലാ തിലക പട്ടം നേടിയത്. തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശി കളായ വിജു – ഡാലിയ ദമ്പതിമാരുടെ മകളാണ്. അബുദാബി പ്രൈവറ്റ് ഇന്‍റര്‍നാഷണല്‍ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി യായ അനുഷ്‌ക.

യുവ ജനോത്സവ ത്തില്‍ വിവിധ വിഭാഗ ങ്ങളില്‍ ആറ് വയസ്സില്‍ താഴെയുള്ള വരില്‍ ഐശ്വര്യ ഷിജിത്ത്, സുര്യ മഹാദേവന്‍ (6 മുതല്‍ 9 വയസ്സ്), അനുഷ്‌ക വിജു (9 മുതല്‍ 12 വയസ്സ്), വൃന്ദാ മോഹന്‍ (12 മുതല്‍ 15 വയസ്സ്) എന്നിവര്‍ ഗ്രൂപ്പ് വിജയി കളുമായി. ഇവര്‍ക്കിടയില്‍ നിന്ന് 25 പോയന്‍റുകള്‍ നേടി അനുഷ്‌ക വിജു കലാതിലക പട്ടത്തിന് അര്‍ഹ യായത്.

kalamandalam-kshemavathi-with-kala-youth-fest-winners-ePathram

കലോത്സവത്തിന്റെ സമാപന ച്ചടങ്ങില്‍ വിധി കര്‍ത്താക്കളായ കലാമണ്ഡലം ക്ഷേമാ വതിയും കലാമണ്ഡലം വയലാ രാജേന്ദ്രനും പങ്കെടുത്ത സംവാദ സദസ്സും നടന്നു. മത്സരിച്ച കുട്ടി കളു ടെയും രക്ഷിതാ ക്കളുടെയും നിരവധി ചോദ്യ ങ്ങള്‍ക്കും സംശയ ങ്ങള്‍ക്കും അവര്‍ മറുപടി നല്കി. ഗള്‍ഫിലെ കുട്ടി കളുടെ നൃത്ത വൈഭവം തന്നെ അത്ഭുത പ്പെടുത്തുന്ന തായി ക്ഷേമാ വതി ടീച്ചര്‍ പറഞ്ഞു.

കേരളത്തിലെ ടെലിവിഷന്‍ ചാനലുകളിലെ റിയാലിറ്റി ഷോ കളില്‍ വിജയി കളാകുന്ന വരേക്കാള്‍ സംഗീത സിദ്ധി യുള്ള വരാണ് ഗള്‍ഫിലെ കുട്ടികള്‍ എന്ന്‍ കലാ മണ്ഡലം വയലാ രാജേന്ദ്രനും പറഞ്ഞു.

സമാപനച്ചടങ്ങില്‍ കലാമണ്ഡലം ക്ഷേമാവതിക്ക് കല അബുദാബി യുടെ കലാ വിഭാഗം കണ്‍വീനര്‍ മധു വാര്യരും കലാമണ്ഡലം രാജേന്ദ്രന് കല വൈസ് പ്രസിഡന്‍റ് ടി. പി. ഗംഗാ ധരനും മെമൊന്റൊകള്‍ സമ്മാനിച്ചു. കല ജനറല്‍ സെക്രട്ടറി ബിജു കിഴക്ക നേല നന്ദി പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on കല യുവജനോത്സവം : അനുഷ്‌കാ വിജു കലാതിലകം

2 of 211231020»|

« Previous Page« Previous « കവി അസ്മോ പുത്തന്‍‌ചിറ മരണപ്പെട്ടു
Next »Next Page » തുല്യതയില്ലാത്ത യാത്രയായിരുന്നു ഇസ്‌റാഅ് മിഅ്‌റാജ് : പേരോട് »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine