കല മ്യൂസിക് വേവ്‌സ് സംഗീത സാന്ദ്രമായി

July 6th, 2013

അബുദാബി : കല അബുദാബി യുടെ സംഗീത വിഭാഗമായ കല മ്യൂസിക് വേവ്‌സ് പ്രശസ്ത ഗായകനും ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം എക്‌സിക്യൂട്ടീവു മായ രാജീവ് കോടമ്പള്ളി ഉദ്ഘാടനം നിര്‍വഹിച്ചു.

കേരള സോഷ്യല്‍ സെന്‍റില്‍ നടന്ന ചടങ്ങില്‍ കല അബുദാബി പ്രസിഡന്‍റ് സുരേഷ് പയ്യന്നൂര്‍, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് എം. യു. വാസു, കല വനിതാ വിഭാഗം സെക്രട്ടറി സായിദാ മെഹബൂബ് എന്നിവര്‍ ആശംസാ പ്രസംഗം ചെയ്തു.

തുടര്‍ന്ന് രാജീവ് കോടമ്പള്ളി യും കല യിലെ ഗായകരും ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേള അരങ്ങേറി. വിനോദ് പട്ടുവം, വിചിത്ര വീര്യന്‍, ഷീമ മധു, അനില്‍ പിള്ള, രാജ്, ജവാദ്, സന്ധ്യാ ഷാജു, ഷെറീന്‍, അമല്‍ ബഷീര്‍ എന്നിവര്‍ പാട്ടുകള്‍ പാടി.

സുചിത്ര യുടെ മോഹിനിയാട്ടവും ബിജു കിഴക്കനേല, രാകേഷ് മധുക്കോത്ത് എന്നിവര്‍ അവതരിപ്പിച്ച ചിത്രീകരണവും ശ്രദ്ധേയ മായി.

കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍, ജനറല്‍ സെക്രട്ടറി ദിനേശ് ബാബു, ട്രഷറര്‍ അരുണ്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുതന്ത്ര ശിരോമണി ടെലി ഫിലിം ഖത്തറില്‍ പ്രകാശനം ചെയ്തു

June 23rd, 2013

kuthanthra-shiromani-tele-film-releasing-qatar-ePathram
ദോഹ : ഡോണ്‍ വിഷ്വൽ ‍ഗ്രൂപ്പിന്റെ ബാനറിൽ ‍സലാം കൊടിയത്തൂർ ‍അണിയി ച്ചൊരുക്കിയ ‘കുതന്ത്ര ശിരോമണി’ എന്ന ടെലി ഫിലിമിന്റെ ഖത്തറിലെ പ്രകാശനം സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററിൽ ‍നടന്ന ചടങ്ങിൽ സള്‍ഫർ കെമിക്കൽ ‍മാനേജിംഗ് ഡയറക്ടർ ‍അഹമ്മദ് തൂണേരിക്ക് ആദ്യ പ്രതി നല്‍കി സിജി ഖത്തർ ‍ചാപ്റ്റർ പ്രസിഡണ്ടും എം. പി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. പി. ഷാഫി ഹാജി നിര്‍വഹിച്ചു.

salam-kodiyathoor-tele-cinema-kuthanthra-siromani-ePathram

സമകാലിക സമൂഹ ത്തിൽ ‍ധാര്‍മിക മൂല്യ ങ്ങളിൽ ‍ഊന്നി നിന്നു കൊണ്ട് സലാം കൊടിയത്തൂര്‍ നിര്‍വഹിക്കുന്ന കലാപ്രവര്‍ത്തനം ശ്ലാഘനീയ മാണെന്നും നന്മയെ സ്‌നേഹി ക്കുവരെല്ലാം ഇത്തരം സംരംഭ ങ്ങളെ പിന്തുണക്കണ മെന്നും സി. ഡി. പ്രകാശനം ചെയ്തു കൊണ്ട് ഡോ. എം. പി. ഷാഫി ഹാജി പറഞ്ഞു.

സലാം കൊടിയ ത്തൂരിന്റെ എല്ലാ ചിത്രങ്ങളും പോലെ കുതന്ത്ര ശിരോമണിയും കാഴ്ച യുടെയും സന്ദേശ ത്തിന്റേയും പുതിയ സംവേദന തലങ്ങൾ ‍ആസ്വാദകര്‍ക്ക് നല്‍കും എന്നാണു പ്രതീക്ഷ എന്ന് ചടങ്ങില്‍ പങ്കെടുത്ത എം. ടി. നിലമ്പൂർ ‍ പറഞ്ഞു.

ട്രൈവാലി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ നിസാർ ‍ചോമ യിൽ, സൗദി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എൻ. കെ. എം. മുസ്തഫ സാഹിബ്, ഫാലഹ് നാസര്‍, ഫാലഹ് ഫൗണ്ടേ ഷൻ ‍ജനറല്‍ മാനേജർ ‍കെ. വി. അബ്ദുല്ല ക്കുട്ടി, അക്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ‍ശുക്കൂർ ‍കിനാലൂർ, ടെക്മാര്‍ക് എഞ്ചിനീയറിംഗ് മാനേജിംഗ് ഡയറക്ടർ ‍മുഹമ്മദ് അഷ്‌റഫ്, ഡോ. ജസ്റ്റിന്‍ ആന്റണി, സൂപ്പർ ‍സ്റ്റാർ ‍അസീസ് തുടങ്ങി നിരവധി പ്രമുഖർ പരിപാടി യിൽ ‍സംബന്ധിച്ചു.

കുതന്ത്ര ശിരോമണി എന്ന സിനിമ യുടെ ഖത്തറിലെ വിതരണ ക്കാരായ മീഡിയാ പ്ലസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സീനിയർ ‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂ ട്ടീവ് അബ്ദുൽ ‍ഫത്താഹ് നിലമ്പൂർ ‍നന്ദി പറഞ്ഞു.

കോപ്പി കള്‍ക്ക് ഖത്തറില്‍ 44 32 48 53, 55 01 96 26 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക.

തയാറാക്കിയത് :  കെ. വി. അബ്ദുൽ അസീസ്‌, ചാവക്കാട് – ഖത്തർ

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കല്യാണ സൗഗന്ധികം ഓട്ടന്‍തുള്ളല്‍ അബുദാബി യില്‍

May 31st, 2013

അബുദാബി : പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരനായ കലാമണ്ഡലം ഗീതാനന്ദന്‍ അവതരിപ്പിക്കുന്ന ‘കല്യാണ സൗഗന്ധികം’ ഓട്ടന്‍തുള്ളല്‍ മെയ്‌ 31 വെള്ളിയാഴ്ച്ച രാത്രി 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

കഴിഞ്ഞ നാല് പതിറ്റാണ്ടായി ലോകത്തെ വിവിധ അരങ്ങു കളില്‍ തുള്ളല്‍ അവതരിപ്പിച്ചു വരുന്ന ഗീതാനന്ദന്റെ അയ്യായിരാമത്തെ അരങ്ങ് ആയിരിക്കും അബുദാബി യില്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫെസ്റ്റിവല്സ് ഓഫ് ഇന്ത്യ അരങ്ങേറി

April 20th, 2013

festivals-of-india-in-isc-ePathram
അബുദാബി : ഇന്ത്യ സോഷ്യല്‍ ആന്‍ഡ്‌ കള്‍ച്ചറല്‍ സെന്റര്‍ ഒരുക്കിയ വിവിധ സംസ്ഥാന ങ്ങളുടെ പ്രാദേശിക പുതു വര്‍ഷ ആഘോഷങ്ങള്‍ പരിപാടി കളുടെ വിത്യസ്തത യാല്‍ ശ്രദ്ധേയ മായി.

isc-festivals-of-india-2013-ePathram

ഭാരത ത്തിന്റെ നാനാത്വ ത്തില്‍ ഏകത്വം എന്ന സന്ദേശം വിളിച്ചോതി ക്കൊണ്ട് ‘ഫെസ്റ്റിവല്സ് ഓഫ് ഇന്ത്യ’ എന്ന പേരില്‍ വിഷു, ബൈശാഖി, ഉഗാദി, വര്‍ഷ പ്പിറപ്പ്, നബ ബര്‍ഷ, ബിഹു എന്നിങ്ങനെ വിവിധ സംസ്ഥാന ങ്ങളുടെ നവ വല്സര ആഘോഷ ങ്ങള്‍ വിവിധ കലാ പരിപാടി കളോടെ അരങ്ങേറി.

festivals-of-india-in-isc-ePathram

ഐ. എസ് . സി. പ്രസിഡണ്ട്  ജോയ് തോമസ് ജോണ്‍, ജനറല്‍ സെക്രട്ടറി പി. സത്യ ബാബു, അസിസ്റ്റന്റ് സെക്രട്ടറി എം. എ. വഹാബ്, കലാ വിഭാഗം സെക്രട്ടറി എലിയാസ് പടവെട്ടി  എന്നിവര്‍ പരിപാടികള്‍ക്ക്  നേതൃത്വം നല്‍കി. നൃത്തങ്ങള്‍  ചിട്ട പ്പെടുത്തിയ അദ്ധ്യാപകരെ ആദരിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗുരുപ്രണാമം : കലാകാരന്മാരെ ആദരിച്ചു

April 16th, 2013

anuja-chakravarthi-inaugurate-guru-pranamam-ePathram
അബുദാബി : യു. എ. ഇ. യില്‍ നൂറു കണക്കിന് കുട്ടികളെ ചിലങ്ക യണിയിച്ച് അരങ്ങില്‍ നൃത്ത വിസ്മയം തീര്‍ക്കുന്ന പ്രതിഭാ ധനരായ കലാകാരന്മാരെ ‘ഗുരുപ്രണാമം’ എന്ന പരിപാടി യിലൂടെ കല അബുദാബി ആദരിച്ചു.

ആശാ നായര്‍, അശോകന്‍ മാസ്റ്റര്‍, ഗീതാ അശോകന്‍, ജ്യോതി ജ്യോതിഷ്, കലാ മണ്ഡലം സരോജം, പ്രിയാ മനോജ്, ഉണ്ണികൃഷ്ണന്‍ കുന്നുമ്മല്‍, ഗഫൂര്‍ വടകര, ധര്‍മ രാജന്‍, കുന്തന്‍ മുഖര്‍ജി, നിലമ്പൂര്‍ ശ്രീനിവാസന്‍, സുരേഷ്. എ ചാലിയ, പി. കെ. ഗോകുല്‍വാസന്‍, ലക്ഷ്മി വിശ്വനാഥ് എന്നിവരാണ് കല അബുദാബി ഒരുക്കിയ ‘ഗുരുപ്രണാമം’ പരിപാടി യില്‍ ആദരിക്കപ്പെട്ടത്.

ഇന്ത്യന്‍ എംബസിയിലെ സാംസ്‌കാരിക വിഭാഗം സെക്രട്ടറി അനൂജാ ചക്രവര്‍ത്തി ഭദ്രദീപം കൊളുത്തി ‘ഗുരുപ്രണാമം’ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനാ പ്രതിനിധി കള്‍ ചടങ്ങില്‍ സംബന്ധിച്ചു.

പ്രസിഡന്റ് അമര്‍ സിംഗ് വലപ്പാട് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മെഹബൂബ് അലി സ്വാഗതവും വനിതാ വിഭാഗം സെക്രട്ടറി സുരേഖാ സുരേഷ് നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ് മോഹന്‍ ഗുരുവായൂര്‍, കലാവിഭാഗം സെക്രട്ടറി മധു കണ്ണാടിപ്പറമ്പ് എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി. ആതിരാ ദേവദാസ് പുരസ്‌കാര ജേതാക്കളെ സദസ്സിന് പരിചയ പ്പെടുത്തി.

മുഖ്യാതിഥി അനൂജാ ചക്രവര്‍ത്തി നൃത്താധ്യാപകര്‍ക്ക് കല യുടെ ഉപഹാരങ്ങള്‍ സമ്മാനിച്ചു. കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ‘ഭരത് മുരളി നാടകോത്സവ’ ത്തില്‍ കല അവതരിപ്പിച്ച ‘കൂട്ടുകൃഷി’ എന്ന നാടക ത്തില്‍ അഭിനയിച്ച കലാകാരന്മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രുചി വൈവിധ്യ ങ്ങളുമായി ‘പെപ്പര്‍മില്‍’ അബുദാബി യില്‍
Next »Next Page » യു. എ. ഇ. അടക്കം വിവിധ ഗള്‍ഫ്‌ രാജ്യ ങ്ങളില്‍ ഭൂചലനം »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine