ചേംബറിലേക്ക് മൂന്നാം തവണ യും എം. എ. യൂസഫലി

June 27th, 2014

ma-yousufali-epathram
അബുദാബി : ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയരക്ടർ ബോർഡി ലേക്ക് പ്രമുഖ വ്യവസായി എം. എ. യൂസഫലി തെരഞ്ഞെടു ക്കപ്പെട്ടു.

1,721 വോട്ടുകള്‍ നേടിയാണ് എം. എ. യൂസഫലി വിജയം കരസ്ഥ മാക്കിയത്. 15 അംഗ ഡയറക്ടര്‍ ബോര്‍ഡി ലേക്ക് 80 പേരാണ് മത്സരി ച്ചിരുന്നത്. ഇതില്‍ 72 പേര്‍ യു. എ. ഇ. സ്വദേശി കളും എട്ടു പേര്‍ വിദേശി കളുമാണ്.

13 സ്വദേശി കളേയും രണ്ട് വിദേശി കളേയു മാണ് വോട്ടിംഗി ലൂടെ തെരഞ്ഞെടു ത്തത്. തുടര്‍ച്ച യായ മൂന്നാം തവണ യാണ് യൂസഫലി, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയരക്ടര്‍ ബോര്‍ഡി ലേക്ക് മത്സരിച്ചത്.

തുടർച്ച യായ മൂന്നാമത്തെ വിജയം ഇവിടുത്തെ ഭരണാധികാരി കൾക്കും വ്യാപാര വ്യവസായ സമൂഹ ത്തിനും സമർപ്പി ക്കുന്ന തായി തെരഞ്ഞെടുപ്പ് വിജയം അറിഞ്ഞ ഉടനെ യൂസഫലി പറഞ്ഞു.

വിദേശ മത്സരാര്‍ഥി കളുടെ വിഭാഗ ത്തില്‍ യൂസഫലി യെ ക്കൂടാതെ പാകിസ്ഥാനി യായ ഖാന്‍ സമാന്‍ ഖാൻ തെരഞ്ഞെടുക്ക പ്പെട്ടു. ജൂണ്‍ 12ന് കോറം തികയാത്ത തിനാല്‍ മാറ്റി വെച്ചിരുന്ന ചേംബർ ഇലക്ഷൻ, ഇത്തവണ വോട്ടര്‍മാരുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

- pma

വായിക്കുക: , ,

Comments Off on ചേംബറിലേക്ക് മൂന്നാം തവണ യും എം. എ. യൂസഫലി

ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി

June 25th, 2014

qatar-gulf-business-card-directory-2014-releasing-ePathram
ദോഹ : ഖത്തറിലെ മീഡിയ പ്‌ളസ്‌ പ്രസിദ്ധീകരിച്ച ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി യുടെ എട്ടാമത് പതിപ്പ് ദോഹ യിൽ നടന്ന ചടങ്ങിൽ അല്‍ സുവൈദ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി. വി. ഹംസ ക്ക് ആദ്യ പ്രതി നല്‍കി കൊണ്ട് പ്രമുഖ സംരംഭ കനും സാമൂഹ്യ പ്രവര്‍ത്തക നു മായ കെ. മുഹമ്മദ് ഈസ പ്രകാശനം ചെയ്തു.

ഗള്‍ഫ് മേഖല യില്‍ വാണിജ്യസ്ഥാപന ങ്ങള്‍ക്കും സംരഭ കര്‍ക്കും മികച്ച റഫറന്‍സായി കുറഞ്ഞ കാലം കൊണ്ട് തന്നെ ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി മാറിയ തായും യു. എ. ഇ. യില്‍ നിന്നും ഒമാനില്‍ നിന്നു മൊക്ക ഈ ഡയറക്ടറി യുടെ ഉപഭോ ക്താക്കളെ പരിചയ പ്പെടുവാന്‍ കഴിഞ്ഞ തായും അദ്ദേഹം പറഞ്ഞു.

ഓരോ വര്‍ഷവും കൂടുതല്‍ സ്ഥാപന ങ്ങളെ ഉള്‍പ്പെടുത്തി ഡയറക്ടറി വിപുലീകരിച്ചു വരിക യാണ്. താമസി യാതെ ഡയറക്ടറി ഓണ്‍ലൈനിലും ലഭ്യമാകും എന്നും മീഡിയ പ്‌ളസ്‌ സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.

എം. എം. ഖാന്‍, റൂസിയ ട്രേഡിംഗ് എം. ഡി. അബ്ദുല്‍ കരീം, ഗ്രൂപ്പ് 10 ഡയറക്ടര്‍ അബ്ദു റഹിമാന്‍, ട്രാന്‍സ് ഓറിയന്റ് മാനേജര്‍ കെ. പി. നൂറുദ്ധീന്‍, ഫാലഹ് നാസര്‍ ഫാലഹ് ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ കെ. വി. അബ്ദുല്ല ക്കുട്ടി, ഖത്തര്‍ സ്റ്റാര്‍ ട്രേഡിംഗ് മാനേജര്‍ ടി. എം. കബീര്‍, ഓര്‍ബിറ്റ് ട്രാവല്‍സ് ജനറല്‍ മാനേജര്‍ അഷ്‌റഫ് പന നിലത്ത് തുടങ്ങിയ സാമൂഹ്യ സാംസ്‌കാരിക വ്യാപാര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

– കെ. വി. അബ്ദുൽ അസീസ്‌ ചാവക്കാട്, ഖത്തർ

- pma

വായിക്കുക: , ,

Comments Off on ഗള്‍ഫ് ബിസിനസ് കാര്‍ഡ് ഡയറക്ടറി

എം. എ. യൂസഫലി യുടെ വിജയത്തിനായി കൂട്ടായ്മ

June 22nd, 2014

ma-yousufali-epathram
അബുദാബി : ചേംബര്‍ ഓഫ് കോമ്മേഴ്സ് തെരഞ്ഞെ ടുപ്പില്‍ മത്സരി ക്കുന്ന പ്രമുഖ വ്യവ സായി എം. എ. യൂസഫലി യെ വിജയിപ്പി ക്കണം എന്ന് അബു ദാബി യിലുള്ള ഒരു വിഭാഗം ഗ്രോസറി ഉടമകള്‍ വാർത്താ സമ്മേളന ത്തിൽ ആവശ്യപ്പെട്ടു.

അബുദാബി യെ ലോകോത്തര നിലവാര മുള്ള നഗര മാക്കുന്ന തിന്റെ ഭാഗ മായും ഇവിടെ യുള്ള വാണിജ്യ വ്യാപാര സ്ഥാപന ങ്ങള്‍ ഉന്നത നിലവാരം പുലര്‍ ത്താനും ഉപഭോക്താ ക്കള്‍ക്ക് അന്താരാഷ്ട്ര സേവന സൗകര്യ ങ്ങള്‍ നല്‍കാനുമായി നടപ്പിലാക്കുന്ന വിഷന്‍ 2030 പദ്ധതി യുടെ ഭാഗ മായി അബുദാബി യിലെ ഗ്രോസറികള്‍ അടക്കമുള്ള ചെറു കിട സ്ഥാപന ങ്ങള്‍ നവീകരിക്കാന്‍ അബുദാബി ഗവണ്‍മെന്റ് തീരു മാനി ച്ചപ്പോള്‍ അത് എം. എ. യൂസ ഫലി യുടെ സമ്മര്‍ദം കൊണ്ടാ ണെന്ന് ചിലര്‍ വ്യാപക മായി പ്രചരിപ്പിച്ചത് തെറ്റാണെന്ന് ചെറു കിട കച്ചവട ക്കാര്‍ അബുദാബി യില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.

ഇത് ഗ്രോസറി കള്‍ക്ക് ഗുണകര മായിട്ടു തന്നെ യാണ് വന്നിരി ക്കുന്നത്. ചെറു കിട സ്ഥാപന ങ്ങളോടൊപ്പം വന്‍ കിട വ്യാപാര സ്ഥാപന ങ്ങള്‍ ക്കും ആധുനിക വത്കരണ നിയമം ബാധക മായിട്ടുണ്ട്.

എം. എ. യൂസഫലി അബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സിലെ നിലവിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നില യിലും വ്യവസായി എന്ന നില യിലും പ്രവാസി ഇന്ത്യന്‍ സമൂഹ ത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. അത് കൊണ്ട് തന്നെ അദ്ദേഹം വീണ്ടും ചേംബർ ഡയരക്ടർ ബോർഡിലേക്ക് വരേണ്ടത് ഇന്ത്യൻ സമൂഹ ത്തിന്റെ ആവശ്യമാണ്‌ എന്നും ഗ്രോസറി ഉടമകൾ പറഞ്ഞു.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തില്‍ പി. കെ. അഹമ്മദ്, അബ്ദു റഹിമാന്‍ ഹാജി, സി. എച്ച്. അഷറഫ്, എം. എം. നാസര്‍, പി. കുഞ്ഞ ബ്ദുള്ള ഹാജി, പി. എം. അബ്ദുള്‍ ഗഫൂര്‍, ഉസ്മാന്‍ കൊളവയല്‍, അബൂബക്കര്‍ പുത്തൂര്‍, കെ. എം. മുഹമ്മദ് കുഞ്ഞി, കെ. പി. മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on എം. എ. യൂസഫലി യുടെ വിജയത്തിനായി കൂട്ടായ്മ

ചേംബര്‍ ഒാഫ് കൊമേഴ്സ് തെരഞ്ഞെടുപ്പ് ജൂണ്‍ 12 ന്

June 10th, 2014

ma-yousafali-thattathazhath-hussain-election-2014-ePathram
അബുദാബി : ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പ് ജൂണ്‍ 12ന് രാവിലെ 9 മുതല്‍ രാത്രി 8 വരെ നടക്കും. ഒന്‍പതു വിദേശികള്‍ ഉള്‍പ്പെടെ 72 സ്ഥാനാര്‍ഥി കളാണു മല്‍സര രംഗ ത്തുള്ളത്. 15 അംഗ ങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡിലേക്ക് 13 സ്വദേശി കളെയും രണ്ട് വിദേശി കളെയുമാണ് തെരഞ്ഞെടുക്കുക.

പ്രമുഖ വ്യവസായിയും നിലവില്‍ ചേംബര്‍ ഒാഫ് കൊമേഴ്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ എം. എ. യൂസഫലി, തട്ടത്താഴത്ത് ഹുസൈൻ എന്നിവരാണ് മത്സര രംഗത്തുള്ള മലയാളികൾ. തട്ടത്താഴത്ത് ഹുസൈൻ കഴിഞ്ഞ വർഷവും മത്സര രംഗത്തു ണ്ടായിരുന്നു

അബുദാബി നാഷനല്‍ എക്സിബിഷന്‍ സെന്റര്‍, അല്‍ ഐന്‍ എക്സിബിഷന്‍ സെന്റര്‍, മദീനാ സായിദ് സിറ്റി യിലെ പുതിയ വിവാഹ ഹാള്‍ എന്നിവിട ങ്ങളിലാണു പോളിംഗ് സ്റ്റേഷനുകൾ ഒരുക്കുന്നത് .

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദുബായ് എക്‌സലന്‍സ് അവാർഡുകൾ ലുലുവിന്

June 3rd, 2014

dubai-exelence-award-for-lulu-ma-yousafali-ePathram
ദുബായ് : വ്യാപാര രംഗത്തെ മികവിനുള്ള ദുബായ് ഇക്കണോമിക് ഡിപാര്‍ട്ട്മെന്‍റ് നല്‍കുന്ന രണ്ട് പുരസ്‌കാര ങ്ങള്‍ക്ക് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അര്‍ഹമായി.

ദുബായ് ക്വാളിറ്റി അപ്രീസിയേഷന്‍ അവാര്‍ഡ്, ദുബായ് ഹ്യൂമന്‍ ഡെവലപ്മെന്റ് അപ്രീസിയേഷന്‍ അവാര്‍ഡ് എന്നിവയാണു ലുലു നേടിയ പുരസ്കാരങ്ങൾ.

ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമില്‍ നിന്നും ലുലു ഗ്രൂപ് മാനേജിംഗ് ഡയരക്ടർ എം. എ. യൂസുഫലിയും ഡയറക്ടര്‍ എം. എ. സലീമും ചേര്‍ന്ന് പുരസ്‌കാര ങ്ങള്‍ ഏറ്റുവാങ്ങി.

ദുബായ് ഭരണാധി കാരിയും യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂ മിന്റെ സാന്നിധ്യ ത്തിലാ യിരുന്നു പുരസ്‌കാര വിതരണം.

കൂടുതല്‍ മികവ് കരസ്ഥമാക്കുന്ന തിന് ഈ പുരസ്‌കാര ങ്ങള്‍ പ്രചോദന മാണെന്ന് പുരസ്‌കാര ങ്ങള്‍ സ്വീകരിച്ചു കൊണ്ട് എം. എ. യൂസുഫലി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

52 of 581020515253»|

« Previous Page« Previous « മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു
Next »Next Page » ജൂണ്‍ 15 മുതല്‍ നിര്‍ബന്ധിത മധ്യാഹ്ന ഇടവേള »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine