യു. എ. ഇ. എക്‌സ്‌ചേഞ്ചിന് വീണ്ടും പുരസ്‌കാരം

January 30th, 2015

uae-exchange-get-dubai-chamber-award-ePathram
ദുബായ് : കോര്‍പ്പറേറ്റ് മേഖല യിലെ ഉത്തരവാദിത്വ പൂര്‍ണവും സുസ്ഥിരവു മായ പ്രകടനം വില യിരുത്തി, പ്രമുഖ ധന വിനിമയ സ്ഥാപന മായ യു. എ. ഇ. എക്‌സ്‌ചേഞ്ചിന് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പുരസ്കാരം സമ്മാനിച്ചു.

ദുബായ് ചേംബര്‍ പ്രസിഡന്റ് ഹമാദ് ബുവാമി യില്‍നിന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് കണ്‍ട്രി ഹെഡ് വര്‍ഗീസ് മാത്യു ബഹുമതി പത്രം ഏറ്റു വാങ്ങി. മൂന്നാം തവണ യാണ് യു. എ. ഇ. എക്‌സ്‌ചേഞ്ച് ദുബായ് ചേംബര്‍ സി. എസ്. ആര്‍. ലേബലിന് അര്‍ഹമായത്.

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. എക്‌സ്‌ചേഞ്ചിന് വീണ്ടും പുരസ്‌കാരം

ലുലു എക്സ്ചേഞ്ച് നൂറാമത്തെ ശാഖ അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ തുറന്നു

January 17th, 2015

yousufali-open-lulu-exchange-100th-branch-in-abudhabi-ePathram
അബുദാബി : ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ നൂറാമത്തെ ശാഖ അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലിയും പൌര പ്രമുഖനും ബിസിനസ്സ് രംഗത്തെ ശ്രദ്ധേയനുമായ ഹമദ് അല്‍ ദര്‍മക്കി എന്നിവര്‍ ചേര്‍ന്ന് നൂറാമത് ശാഖ യുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ മുഖ്യ അതിഥിയായ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ച് സി. ഇ. ഒ. അദീബ് അഹമ്മദ്, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഷ്‌റഫ് അലി, വി. പി. എസ്. ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഷംസീര്‍ വയലില്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

അഞ്ചു വര്‍ഷത്തിനുള്ളില്‍ ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ നൂറാമത്തെ ശാഖ തുറക്കാന്‍ ആയതില്‍ അതിയായ സന്തോഷം ഉണ്ടെന്നും എന്നും കൂടെ നില്‍ക്കുകയും പ്രോത്സാഹി പ്പിക്കുകയും ചെയ്ത എല്ലാ ഉപഭോക്താ ക്കള്‍ക്കുമായി പുതിയ ശാഖ സമര്‍പ്പിക്കുന്നു എന്നും എം. എ. യൂസഫലി പറഞ്ഞു.

- pma

വായിക്കുക: ,

Comments Off on ലുലു എക്സ്ചേഞ്ച് നൂറാമത്തെ ശാഖ അബുദാബി ഹംദാന്‍ സ്ട്രീറ്റില്‍ തുറന്നു

ഗലീറ്റോ അല്‍ വഹ്ദാ മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു

January 13th, 2015

shafeena-yousafali-open-galitos-restaurant-in-abudhabi-ePathram
അബുദാബി : ഭക്ഷ്യ വിതരണ ശൃംഗല യായ ടേബിള്‍സ് ഫുഡ് കമ്പനി യുമായി സഹകരിച്ചു കൊണ്ട് ദക്ഷിണാഫ്രിക്ക യിലെ പ്രമുഖ റസ്‌റ്റോറന്റ് ശൃംഖല യായ ‘ഗലീറ്റോ’ യുടെ ആദ്യ ത്തെ സംരംഭം അബുദാബി അല്‍ വഹ്ദാ മാളില്‍ യു. എ. ഇ. യിലെ ദക്ഷിണാഫ്രിക്കന്‍ സ്ഥാനപതിയും ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പത്മശ്രീ എം. എ. യൂസഫലി യും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ടേബിള്‍സ് സി. ഇ. ഒ. ഷഫീനാ യൂസഫലിയും ചടങ്ങില്‍ സംബന്ധിച്ചു.

ഫ്ലെയിം ഗ്രില്‍ഡ് ചിക്കന്‍ എന്ന വിഭവമാണ് ഗലീറ്റോയുടെ പ്രത്യേകത. രുചിയേറിയ ഗലീറ്റോ വിഭവങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് ടേബിള്‍സ് ഫുഡ്‌ കമ്പനി ലക്ഷ്യ മിടുന്ന തെന്ന് ഷഫീന യൂസഫലി പറഞ്ഞു.

അബുദാബി യാസ് മാള്‍, മറീനാ മാള്‍, ഡല്‍മാ മാള്‍, റാസല്‍ ഖൈമയിലെ നയീം മാള്‍ എന്നിവിടങ്ങളിലും ഉടന്‍ തന്നെ ഗലീറ്റോ പ്രവര്‍ത്തനം തുടങ്ങും എന്നും അവര്‍ അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on ഗലീറ്റോ അല്‍ വഹ്ദാ മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു

കാവ്യാ മാധവന്‍ അബുദാബിയില്‍

December 23rd, 2014

kavya-madhavan-jumanah-kadri-ePathram
അബുദാബി : സെലിബ്രിറ്റി ഷെഫ് ജുമാനാ കാദ്രി യുടെ നേതൃത്വത്തില്‍ അബുദാബി അല്‍ വഹ്ദാ മാളിലെ ഫുഡ്‌ കോര്‍ട്ടില്‍ പ്രവര്‍ത്തനം ആരംഭി ക്കുന്ന ‘ജുമാന മലബാര്‍ റെസ്റ്റോറന്റ്’ പ്രമുഖ ചലച്ചിത്ര താരം കാവ്യാ മാധവന്‍ ഉത്ഘാടനം ചെയ്യും.

ഡിസംബര്‍ 23 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന ചടങ്ങ് രണ്ടു താര ങ്ങളുടെ സംഗമം കൂടിയാണ്. നിരവധി ടെലിവിഷന്‍ കുക്കറി ഷോ കളിലൂടെ മലയാളി കള്‍ക്ക് പ്രിയങ്കരി യായി തീര്‍ന്ന ജുമാന യുടെ ആദ്യ സംരംഭ ത്തിനു തുടക്കം കുറിക്കാന്‍ കാവ്യാ മാധവന്‍ എത്തുന്നത് പ്രവാസി മലയാളി സമൂഹം ആകാംക്ഷയോടെ യാണ് കാത്തിരി ക്കുന്ന ത്.

jumana-kadri-malabar-restaurant-ePathram

പരമ്പരാഗത മലബാര്‍ ഭക്ഷണ വിഭവങ്ങളും പലഹാരങ്ങളും ഒരുക്കിയാണ് ‘ജുമാന മലബാര്‍ റെസ്റ്റോറന്റ്’ പ്രവര്‍ത്തി ക്കുക. മാത്രമല്ല മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന, വിദേശ രാജ്യ ങ്ങളിലെ പ്രസിദ്ധവും രുചി യേറിയതുമായ നിരവധി ഭക്ഷണ വിഭവ ങ്ങളും ഇവിടെ ലഭിക്കുമെന്ന് അബുദാബിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജുമാന കാദ്രി അറിയിച്ചു.

നാം കണ്ടു ശീലിച്ച സ്ഥിരം മെനുവില്‍ നിന്നും വിത്യസ്ഥമായി പ്രവാസി മലയാളികള്‍ക്ക് മലബാറിന്റെ തനതു വിഭവങ്ങള്‍ ലഭ്യമാക്കാനും തന്‍റെ പതിമൂന്നാമത്തെ വയസ്സ് മുതല്‍ ആരംഭിച്ച പാചക കല യിലെ വേറിട്ട അനുഭവങ്ങള്‍ വിദേശത്തു ജീവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കും ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളുടെ രുചി വൈവിധ്യ ങ്ങള്‍ വിദേശി കള്‍ക്കും കൂടി പകര്‍ന്നു നല്‍കാനും ഈ സംരംഭം ഉപകരിക്കും എന്നും ജുമാന അറിയിച്ചു.

എല്ലാ വിഭാഗം ജനങ്ങ ളേയും മുന്നില്‍ കണ്ടു കൊണ്ടുള്ളതാണ് മികച്ച രീതിയില്‍ പാകം ചെയ്യുന്ന ഇവിടത്തെ ഭക്ഷണ വിഭവങ്ങള്‍ എന്നും അബുദാബി അല്‍ വഹ്ദാ മാളിലെ രണ്ടാം നില യിലെ ഫുഡ്‌ കോര്‍ട്ടില്‍ പ്രത്യേകം ഒരുക്കിയ ഭാഗ ത്താണ് ‘ജുമാന മലബാര്‍ റെസ്റ്റോറന്റ്’ ഒരുക്കി യിരിക്കുന്നത് എന്നതിനാല്‍ കുടുംബ ങ്ങള്‍ക്ക് വളരെ സൌകര്യ പ്രദം ആയിരിക്കും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയരക്ടര്‍ മുഹമ്മദ്‌ ഷമീര്‍, റെസ്റ്റോറന്റ് മാനേജര്‍ ശ്രീകുമാര്‍ എന്നിവരും സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on കാവ്യാ മാധവന്‍ അബുദാബിയില്‍

ഇത്തിഹാദ് എയര്‍വെയ്‌സിന് പുതിയ വിമാനങ്ങള്‍

December 19th, 2014

etihad-airways-ePathram
അബുദാബി : ഏറ്റവും നവീന സൌകര്യങ്ങളോടെ യുള്ള പുതിയ ഫ്ലൈറ്റുകള്‍ ഇത്തിഹാദ് എയര്‍വേസ് പുറത്തിറക്കി. അബുദാബി അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ നടന്ന ചടങ്ങില്‍ ഇത്തിഹാദ് എയര്‍വേസിന്റെ എ 380, ബി 787 എന്നീ വിമാന ങ്ങളാണ് പുറത്തിറ ക്കിയത്.

പുതിയ വിമാനത്തെ പരിചയ പ്പെടുത്തുന്ന തോടൊപ്പം ഇറ്റാലിയന്‍ ഡിസൈനര്‍ രൂപ കല്‍പന ചെയ്ത ഇത്തിഹാദ് ക്യാബിന്‍ ക്രൂ വിന്റെ പുതിയ യൂണി ഫോമും ധരിച്ചുള്ള ഫാഷന്‍ ഷോ അടക്ക മുള്ള ആകര്‍ഷ കമായ പരിപാടി കളോടെ യാണ് ചടങ്ങ് സംഘടി പ്പിച്ചത്. ആദ്യ ദിവസം തന്നെ ആയിര ക്കണക്കിന് ആളുകള്‍ വിമാനങ്ങള്‍ സന്ദര്‍ശിച്ചു.

വിമാന യാത്രയുടെ പുത്തന്‍ അനുഭവ മാണ് തങ്ങളുടെ ഉപഭോക്താ ക്കള്‍ക്കായി ഒരുക്കി യിരിക്കുന്നത് എന്ന് ഇത്തിഹാദ് എയര്‍വേസ് പ്രസിഡന്റും സി. ഇ. ഒ. യുമായ ജെയിംസ് ഹോഗന്‍ അഭിപ്രായ പ്പെട്ടു.

- pma

വായിക്കുക: , ,

Comments Off on ഇത്തിഹാദ് എയര്‍വെയ്‌സിന് പുതിയ വിമാനങ്ങള്‍

51 of 591020505152»|

« Previous Page« Previous « മദ്യ നയ ത്തില്‍ മാറ്റം വരുത്തിയത് ജനങ്ങളോടുള്ള വെല്ലു വിളി : ഐ. എം. സി. സി.
Next »Next Page » ബഷീറിന്റെ ‘പ്രേമലേഖനം’ അരങ്ങില്‍ എത്തി »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine