അബുദാബി ഇലക്ട്രോണിക് ഷോപ്പറിന് തുടക്കമായി

March 19th, 2015

abudhabi-electronics-shopper-2015-ePathram
അബുദാബി : അത്യാധുനിക ഇലക്ട്രോണിക്സ് ഉപകരണ ങ്ങളുടെ പ്രദര്‍ശനവും വില്പന യുമായി അബുദാബി ഇലക്ട്രോണിക് ഷോപ്പറിനു തുടക്കമായി.

അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ യു. എ. ഇ. സാംസ്കാരിക യുവജന സാമൂഹിക വികസന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ഉത്ഘാടനം ചെയ്ത ഇലക്ട്രോണിക് ഷോപ്പര്‍ മേളയില്‍ ഏറ്റവും നവീന ങ്ങളായ സ്മാര്‍ട്ട് ഫോണുകള്‍, സ്മാര്‍ട്ട് ടെലി വിഷനു കള്‍ അത്യാധുനിക ക്യാമറകള്‍ ഹോം തിയ്യേറ്റര്‍ തുടങ്ങി വിവിധ ഗൃഹോപകരണ ങ്ങള്‍ അടക്ക മുള്ളവ യുടെ പ്രദര്‍ശനവും വിപണന വുമാണ് നടക്കുക.

കുട്ടികള്‍ക്കായി ഒരുക്കിയ റോബോട്ടിക് ട്രെയിനിംഗ്, ഫാഷന്‍ ഷോ എന്നിവ ഈ മേള യിലെ പ്രത്യേകത കളാണ്.മിക്ക കമ്പനി കളുടെയും പ്രോഡക്ടുകള്‍ വന്‍ വില ക്കുറവി ലാണ് വില്പന നടത്തുന്നത്.

ഇലക്ട്രോണിക് ഷോപ്പറിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ക്ക് നോര്‍മല്‍ എന്ട്രി പത്ത് ദിര്‍ഹം, വി. ഐ. പി.എന്ട്രി നാല്പതു ദിര്‍ഹം എന്നിങ്ങനെ യാണ്. വി. ഐ. പി. വിഭാഗ ത്തില്‍ സാധനങ്ങള്‍ക്ക് അമ്പതു ശതമാനം വരെ വിലക്കുറവു ലഭിക്കും.

ഈ ദിവസ ങ്ങളില്‍ എല്ലാം ‘വിസിറ്റ് ആന്‍ഡ് വിന്‍’ എന്ന പേരി ലുള്ള സമ്മാന പദ്ധതി കളും സന്ദര്‍ശ കര്‍ക്കായി ഒരുക്കി യിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭ്യമാണ്

എല്ലാ ദിവസവും രാവിലെ പതിനൊന്നു മണിക്ക് തുടക്കമാവുന്ന മേള, ശനിയാഴ്ച രാത്രി 11 മണിയോടെ സമാപനമാവും.

- pma

വായിക്കുക:

Comments Off on അബുദാബി ഇലക്ട്രോണിക് ഷോപ്പറിന് തുടക്കമായി

ലോക കപ്പ് ക്രിക്കറ്റ് : വിപണിയും സജീവം

February 18th, 2015

world-cup-cricket-items-in-lulu-hyper-markets-ePathram
അബുദാബി : ലോക കപ്പ് ക്രിക്കറ്റ് തുടങ്ങിയതോടെ യു. എ. ഇ. മാർക്കറ്റിൽ ക്രിക്കറ്റ് അനുബന്ധ ഉത്പന്നങ്ങള്‍ക്ക് വിപണി യിൽ മികച്ച മുന്നേറ്റം എന്ന് പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഗല യായ ലുലു ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എം. എ. അഷ്‌റഫ് അലി അറിയിച്ചു.

ലോക കപ്പിനെ ആവേശ ത്തോടെ സ്വീകരിക്കുന്ന ക്രിക്കറ്റ് പ്രേമി കളാണ് യു. എ. ഇ. യില്‍ കൂടുതലും. അത് കൊണ്ട് തന്നെ ഇവരെ മുന്നില്‍ കണ്ട് ജഴ്സികളും മറ്റു ക്രിക്കറ്റ് അനുബന്ധ ഉത്പന്നങ്ങളും ഒരുക്കി യിട്ടുണ്ട്.

ലുലുവിന്റെ എല്ലാ പ്രധാന ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും യു. എ. ഇ. ഇന്ത്യ, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, അഫ്ഘാനിസ്ഥാന്‍, സ്‌കോട്ട്‌ലന്‍ഡ് അയര്‍ലന്‍ഡ്, സിംബാബ്വേ തുടങ്ങി മുഴുവന്‍ ടീമുകളുടെയും ജെഴ്‌സികള്‍ വില്പന യ്ക്കുണ്ട്.

മിഡില്‍ ഈസ്റ്റിലെ ലുലുവിന്റെ നൂറിലധികം ശാഖകളിലൂടെ ക്രിക്കറ്റ് ഉത്പന്നങ്ങള്‍ എല്ലാവരിലേക്കും എത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ലോക കപ്പ് ക്രിക്കറ്റ് : വിപണിയും സജീവം

ലുലുവിൽ ഈജിപ്ഷ്യൻ ഫെസ്റ്റിവലിന് തുടക്കമായി

February 6th, 2015

logo-lulu-festival-of-egypt-2015-ePathram

അബുദാബി : ഈജിപ്തില്‍ നിര്‍മ്മിച്ച ഭക്ഷ്യ വിഭവങ്ങള്‍ അടക്കമുള്ള സാധന സാമഗ്രി കളെ പരിചയ പ്പെടുത്താന്‍ ‘ഫെസ്റ്റിവല്‍ ഓഫ് ഈജിപ്റ്റ്‌ ‘ എന്ന പേരില്‍ യു. എ. ഇ. യിലെ ലുലു ഹൈപ്പർ മാർക്കറ്റു കളിൽ തുടക്കം കുറിച്ച ഈജിപ്ഷ്യൻ ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം അബുദാബി മുഷിരിഫ് മാളിൽ നടന്ന ചടങ്ങിൽ യു. എ. ഇ. യിലെ ഈജിപ്ഷ്യൻ അംബാസിഡർ എഹാബ് ഹമൂദ, ലുലു ഗ്രൂപ്പ് സി. ഒ. ഒ. വി. ഐ. സലിം, ഈജിപ്ത് എംബസി കോമേഷ്യൽ മിനിസ്റ്റർ മഹർ എൽ ഷെരിഫും ചേര്‍ന്ന് നിര്‍വ്വഹിച്ചു.

lulu-egypt-fest-2015-inauguration-ePathram

യു. എ. ഇ. യും ഈജിപ്തും തമ്മിലുള്ള വാണിജ്യ ബന്ധം കൂടുതൽ ശക്തി പ്പെടുത്താനും ഈജിപ്ഷ്യൻ തനത് ഭക്ഷ്യ വിഭവ ങ്ങൾ യു. എ. ഇ. യിലെ എല്ലാ ഭാഗ ങ്ങളില്‍ ഉള്ള വർക്കും ലഭ്യമാക്കാനും ഇതു കൊണ്ട് സാധിക്കും എന്ന് ഈജിപ്ഷ്യൻ അംബാസിഡർ എഹാബ് ഹമൂദ പറഞ്ഞു.

പത്ത് ദിവസം നീണ്ട് നിൽക്കുന്ന മേളയില്‍ നൂറ്റി ഇരുപതോളം ഈജിപ്ഷ്യൻ ഉല്‍പ്പന്നങ്ങള്‍ ലുലുവിൽ വിപണനം ചെയ്യുക. ഈജിപ്ഷ്യൻ ഫെസ്റ്റിവലിനോട്‌ അനുബന്ധിച്ച് നടക്കുന്ന നറുക്കെടുപ്പിൽ കൈറോ വിലേക്കുള്ള വിമാന ടിക്കറ്റുകളും സമ്മാനമായി നൽകുന്നുണ്ട്.

ഇത് രണ്ടാം തവണയാണ് ലുലു വില്‍ ഈജിപ്ഷ്യൻ ഫെസ്റ്റിവൽ സംഘടി പ്പിക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റെഡ് ക്രസന്റ് ഉത്പന്നങ്ങള്‍ ലുലുവില്‍

February 5th, 2015

red-crescent-items-in-lulu-hypermarkets-ePathram
അബുദാബി : റെഡ് ക്രസന്റിന്‍റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധന സമാഹരണം നടത്തു ന്നതിനായി ലുലു ഔട്ട് ലെറ്റുകള്‍ വഴി യു എ ഇ യില്‍ എല്ലായിടത്തും റെഡ് ക്രസന്റ് ചിഹ്നം പതിപ്പിച്ച ഉല്പന്നങ്ങള്‍ വില്പന തുടങ്ങി.

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ എമിറേറ്റ്സ് റെഡ്ക്രസന്റ് സെക്രട്ടറി ജനറല്‍, ഡോക്ടര്‍ മുഹമ്മദ് ആതിഖ് അല്‍ ഫലാഹി ആദ്യ വില്പനക്കു നേതൃത്വം നല്‍കി. ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലിയും മറ്റു ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

ഗുണ നിലവാരമുള്ള നിത്യോപയോഗ സാധനങ്ങ ളാണ് ഇവിടെ വില്‍ക്കുക. ലാഭം ഒന്നും തന്നെ പ്രതീക്ഷി ക്കാതെ യാണ് റെഡ് ക്രെസന്റ് ഉത്പന്നങ്ങള്‍ ലുലു വിലൂടെ വിറ്റഴിക്കുന്നത് എന്നും എം. എ. യൂസഫലി പറഞ്ഞു.

ധന സമാഹരണ ത്തിന് പുറമെ, സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലേക്കും റെഡ് ക്രെസന്റ് പ്രവര്‍ത്തനങ്ങള്‍ എത്തിക്കുക എന്നതാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത് എന്ന് ഡോ. മുഹമ്മദ് അത്വീഖ് അല്‍ ഫലാഹി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on റെഡ് ക്രസന്റ് ഉത്പന്നങ്ങള്‍ ലുലുവില്‍

അദീബ് അഹമ്മദ് ഐ. എസ്. സി. പേട്രന്‍ ഗവര്‍ണര്‍

February 1st, 2015

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : വിദേശ ഇന്ത്യാക്കാരുടെ ഏറ്റവും വലിയ സാമൂഹ്യ സംഘടന യായ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന്റെ (ഐ. എസ്. സി.) പുതിയ പേട്രന്‍ ഗവര്‍ണ റായി ലുലു ഇന്റര്‍നാഷനല്‍ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസര്‍ അദീബ് അഹമ്മദ് നിയമിതനായി.

എം. എ. യൂസഫലി ചെയര്‍മാനും ബി. ആര്‍. ഷെട്ടി വൈസ് ചെയര്‍മാനുമായ ഗവേണിംഗ് ബോഡി യില്‍ സൈദ് എം. സലാഹുദ്ദീന്‍, സിദ്ധാര്‍ഥ് ബാല ചന്ദ്രന്‍, ഗംഗാരമണി, ഫ്രാന്‍സിസ് ക്ളീറ്റസ്, കെ. മുരളീധരന്‍, ഡോ. ഷംസീര്‍ വയലില്‍ എന്നിവരാണു മറ്റു പേട്രന്‍ ഗവര്‍ണര്‍മാര്‍.

- pma

വായിക്കുക: , , , , , , ,

Comments Off on അദീബ് അഹമ്മദ് ഐ. എസ്. സി. പേട്രന്‍ ഗവര്‍ണര്‍

50 of 591020495051»|

« Previous Page« Previous « ഇന്ത്യന്‍ റിപ്പബ്ളിക് ദിനാഘോഷം ശ്രദ്ധേയമായി
Next »Next Page » ഇന്റര്‍സ്കൂള്‍ പെയിന്റിംഗ് മത്സരം »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine