കാണാന്‍ ഒരു സിനിമ : ജൂലായില്‍

June 3rd, 2013

pt-kunju-muhammed-with-kdpa-cinema-logo-ePathram
ദുബായ് : കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ വുമണ്‍സ് വിങ്ങിന്റെ ആഭിമുഖ്യ ത്തില്‍ ഇന്ത്യന്‍ സിനിമ യുടെ നൂറാം വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗമായി നൂറ്റാണ്ടി ലെ മലയാളം സിനിമ യുടെ സാന്നിധ്യവും സംഭാവനകളും വിഭാവനം ചെയ്തു കൊണ്ട് തയ്യാറാക്കുന്ന ദൃശ്യ-ശ്രാവ്യ സംഗീത ആവിഷ്‌കരണമായ ‘കാണാന്‍ ഒരു സിനിമ’ ജൂലൈ 5 വെള്ളിയാഴ്ച 5 മണിക്ക് ദുബായ്‌ ഖിസൈസ്‌ വെസ്റ്റ്‌ മിനിസ്റ്റര്‍ സ്കൂള്‍ ഹാളില്‍ നടക്കും.

ചലച്ചിത്ര താരങ്ങളായ മുകേഷ്, ശ്വേത മേനോന്‍, ‘ഇമ്മാനുവല്‍ ദൈവം നമ്മോടു കൂടെ’ എന്ന സിനിമ യിലെ നായിക റീനു മാത്യു, സംവിധയകന്‍ ജോയ് മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും.

ഇന്ത്യന്‍ സിനിമാ ചരിത്ര ത്തിന് മഹത്തായ സംഭാവന കള്‍ നല്‍കിയ മലയാള സിനിമ കളും സിനിമാ ചരിത്രവും കലാ കാരന്മാരും രംഗ – സംഗീത ആവിഷ്‌കരണ ത്തിലൂടെയും ഡോക്യുമെന്ററി കളിലൂടെയും അനാവരണം ചെയ്യപ്പെടും. ചലച്ചിത്ര രംഗത്തെ മുതിര്‍ന്ന കലാകാരന്മാരെ ചടങ്ങില്‍ ആദരിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഋതുപര്‍ണ ഘോഷിന്റെ വിയോഗ ത്തിൽ കെ. എസ്. സി. അനുശോചനം രേഖപ്പെടുത്തി

June 2nd, 2013

rituparno-ghosh-epathram

അബുദാബി : തന്റെ സിനിമകളിലൂടെ ഇന്ത്യന്‍ സിനിമയ്ക്ക് ലോക സിനിമ യില്‍ ഒരിടം നേടിക്കൊടുത്ത സംവിധായകനും അഭിനെതാവുമായ് ഋതുപര്‍ണ ഘോഷിന്റെ അകാല ത്തിലുള്ള വിയോഗം ഇന്ത്യൻ സിനിമക്ക് മാത്രമല്ല ലോകസിനിമക്ക് തന്നെ തീരാ നഷ്ടമാണ്.

സത്യജിത്റെ, ഘട്ടക്, ബുദ്ധ ദേവ് ദാസ്‌ ഗുപ്ത തുടങ്ങിയ ബംഗാൾ സിനിമാ ധാര യുടെ തുടര്‍ച്ചയും തന്റേതായ വ്യത്യസ്ത രീതിയിൽ ബംഗാൾ സിനിമയെ ലോക ശ്രദ്ധ യിൽ എത്തിക്കാൻ ഏറെ സംഭാവനകൾ ചെയ്ത ഒരു തികഞ്ഞ കലാകാരന്‍ ആയിരുന്നു ഋതുപര്‍ണ ഘോഷ്.

സംവിധാന രംഗത്തും അഭിനയ ത്തിലും തിളങ്ങിയ ഈ വലിയ കലാകാരന്റെ വിയോഗ ത്തിൽ അബുദാബി കേരള സോഷ്യൽ സെന്റര്‍ അനുശോചനം രേഖപ്പെടുത്തുന്നു എന്ന് പ്രസിഡന്റ്‌ എം. യു. വാസു അറിയിച്ചു

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘കാണാന്‍ ഒരു സിനിമ’ ലോഗോ പ്രകാശനം ചെയ്തു

May 3rd, 2013

pt-kunju-muhammed-with-kdpa-cinema-logo-ePathram
ദുബായ് : ഇന്ത്യന്‍ സിനിമ യുടെ നൂറാം വാര്‍ഷിക ആഘോഷ ത്തിന്റെ ഭാഗ മായി കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ വുമണ്‍സ് വിങ്ങിന്റെ ആഭിമുഖ്യ ത്തില്‍ ജൂണ്‍ 14 ന് ദുബായില്‍ വെച്ച് ‘കാണാന്‍ ഒരു സിനിമ’ എന്ന പേരില്‍ ദൃശ്യ-ശ്രാവ്യ സംഗീത ആവിഷ്‌കരണ പരിപാടി സംഘടിപ്പിക്കുന്നു. ഇതിന്റെ ലോഗോ പ്രകാശനം ദുബായില്‍ നടന്ന ചടങ്ങില്‍ പി. ടി. കുഞ്ഞു മുഹമ്മദ് നിര്‍വഹിച്ചു.

കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ വിമന്‍സ് വിംഗ് ചെയര്‍പേഴ്‌സണ്‍ ദീപാ സൂരജ്, കണ്‍വീനര്‍ റാബിയ ഹുസൈന്‍, അനുപമ, സബിത, ജമീലാ ലത്തീഫ്, ശബ്‌ന സലാം എന്നിവരും സംഘാടകരായ മോഹന്‍ എസ്. വെങ്കിട്ട്, രാജന്‍ കൊളാവിപ്പാലം, അഡ്വ. മുഹമ്മദ് സാജിദ്, യാസിര്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു

ദുബായ് ഖിസൈസ് മില്ലേനിയം സ്‌കൂളില്‍ ജൂണ്‍ 14 നു ഒരുക്കുന്ന ‘കാണാന്‍ ഒരു സിനിമ’ യില്‍ ഇന്ത്യന്‍ സിനിമാ ചരിത്ര ത്തിന് മഹത്തായ സംഭാവന കള്‍ നല്‍കിയ മലയാള സിനിമ കളും സിനിമാ ചരിത്രവും കലാ കാരന്മാരും രംഗ – സംഗീത ആവിഷ്‌കരണ ത്തിലൂടെയും ഡോക്യുമെന്ററി കളിലൂടെയും അനാവരണം ചെയ്യപ്പെടും.

നടീ നടന്മാരും ഗായകന്മാരും നര്‍ത്തകി കളും ചേര്‍ന്ന് അവതരി പ്പിക്കുന്ന പരിപാടി യോട് അനുബന്ധിച്ച് വിവിധ കാലഘട്ട ങ്ങളില്‍ മലയാള സിനിമ യില്‍ സജീവ മായിരുന്ന നായിക മാരായ ഷീല, സീമ, നവ്യാ നായര്‍ എന്നിവരെ ആദരിക്കും.

വിവരങ്ങള്‍ക്ക് : 050 69 46 112

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹ്രസ്വചിത്ര പ്രദര്‍ശനവും സംവാദവും ശ്രദ്ധേയമായി

April 15th, 2013

അബുദാബി : നാടക സൌഹൃദം അംഗവും പ്രവാസിയുമായ  സമീര്‍ ബാബു പേങ്ങാട്ട് സംവിധാനം ചെയ്ത ‘അവസ്ഥാനം’ എന്ന ഹ്രസ്വ ചിത്ര ത്തിന്റെ പ്രദര്‍ശനവും ‘സിനിമ യിലെ പെണ്ണവസ്ഥകള്‍’ എന്ന വിഷയ ത്തില്‍ സംവാദവും സംഘടിപ്പിച്ചു.

അബുദാബി നാടക സൗഹൃദം, പ്രസക്തി എന്നിവ യുടെ ആഭിമുഖ്യ ത്തില്‍ കേരള സോഷ്യല്‍ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. ഈദ് കമല്‍ ചിത്രം പരിചയപ്പെടുത്തി.

sameer-babu-pengattu-short-film-award-ePathram
കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി ചിത്ര ത്തിന്റെ സംവിധായകന്‍ സമീര്‍ ബാബു പേങ്ങാട്ടിനു മോമെന്റോ നല്‍കി. ഫാസില്‍ വിഷയം അവതരിപ്പിച്ചു. പ്രസക്തി വൈസ് പ്രസിഡന്റ് ഫൈസല്‍ ബാവ മോഡറേറ്റര്‍ ആയിരുന്നു.

ചര്‍ച്ച യില്‍ ആയിഷ സക്കീര്‍ ഹുസൈന്‍, പ്രസന്ന വേണു, ഖാദര്‍ ഡിംബ്രൈറ്റ്, അഷ്‌റഫ് ചമ്പാട്, ഷരീഫ് മാന്നാര്‍, ജാനിബ് ജമാല്‍ എന്നിവര്‍ പങ്കെടുത്തു.

നാടക സൗഹൃദം സെക്രട്ടറി ഷാബു സ്വാഗതവും ഷാബിര്‍ ഖാന്‍ നന്ദിയും രേഖപ്പെടുത്തി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഹ്രസ്വ സിനിമാ മത്സരം ; സൃഷ്ടികള്‍ ക്ഷണിക്കുന്നു

February 22nd, 2013

short-film-competition-epathram
ദുബായ് : അന്തരിച്ച പ്രമുഖ ചലച്ചിത്രകാരന്‍ ഭരതന്റെ സ്മരണാര്‍ത്ഥം ‘സൃഷ്ടി ദുബായ്’ സംഘടിപ്പിക്കുന്ന രണ്ടാമത് ‘ഭരതന്‍ മെമ്മോറിയല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍’ മാര്‍ച്ച് ഒന്ന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ ദുബായ് ഗിസൈസിലെ എമിറേയ്റ്റ്സ് കോളേജില്‍ നടക്കും.

പത്ത് മിനിട്ട് മുതല്‍ മുപ്പതു മിനിറ്റ് വരെ ദൈര്‍ഘ്യം ഉള്ള ചിത്രങ്ങളാണ് ഈ മത്സര ത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉള്ളത്. ഫെബ്രുവരി 26 നു മുന്‍പ് ലഭിക്കുന്ന ചിത്ര ങ്ങള്‍ക്ക് മാത്രമേ അനുമതി നല്‍കൂ എന്ന് സംഘാടകര്‍ അറിയിച്ചു.

(പ്രവേശന ഫീസ്‌ ഈടാക്കുകയില്ല).

വിശദ വിവര ങ്ങള്‍ക്ക് വിളിക്കുക : 055 25 71 016 – അനില്‍ കുമാര്‍)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

21 of 2810202122»|

« Previous Page« Previous « വണ്‍ഡേ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അബുദാബി യില്‍
Next »Next Page » സിങ്കപ്പൂര്‍ ഫൂഡ് ഫെസ്റ്റിവല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine