അബുദാബി യില്‍ ‘സ്ത്രീ ശക്തി’ പോസ്റ്റര്‍ പ്രദര്‍ശനവും ‘കാത്തെ കോള്‍വിറ്റ്‌സ്’ അനുസ്മരണവും

March 6th, 2013

അബുദാബി : സാര്‍വ ദേശീയ വനിതാ ദിനം പ്രസക്തിയും ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പും സംയുക്ത മായി മാര്‍ച്ച് 8-ന് രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടി കളോടെ ആചരിക്കും. സ്ത്രീ ശക്തി പോസ്റ്റര്‍ പ്രദര്‍ശനം, കാത്തെ കോള്‍വിറ്റ്‌സ് അനുസ്മരണം, സംഘ ചിത്രരചന, ചരിത്രത്തില്‍ ഇടം നേടിയ വനിതകള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച തുടങ്ങിയവ യാണ് പ്രധാന പരിപാടികള്‍.

വനിതാ ദിനാ ചരണ പരിപാടി കളുടെ ഔപചാരിക ഉദ്ഘാടനം പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തക ആര്‍. അയിഷ സക്കീര്‍ഹുസൈന്‍ നിര്‍വഹിക്കും. പ്രിയ ദിലീപ്കുമാര്‍ അധ്യക്ഷത വഹിക്കും. യോഗത്തില്‍ ഇ. ജെ. റോയിച്ചന്‍, യുദ്ധത്തിന്റെ ഭീകരത യെയും, സ്ത്രീ കളുടെയും കുട്ടികളുടെയും പരിതാപകര മായ സാമൂഹികാ വസ്ഥയെയും പകര്‍ത്തിയ വിഖ്യാത ചിത്ര കാരിയും ശില്പിയുമായ ‘കാത്തെ കോള്‍വിറ്റ്‌സ്’ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും.

ശ്രദ്ധേയ മായ വനിതാ വ്യക്തിത്വ ങ്ങളെയും സ്ത്രീ മുന്നേറ്റ ങ്ങളെയും പരിചയ പ്പെടുത്തുന്ന ‘സ്ത്രീ ശക്തി’ പോസ്റ്റര്‍പ്രദര്‍ശനം കവയത്രി ദേവസേന ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പ് അംഗ ങ്ങളുടെ നേതൃത്വത്തില്‍ സംഘ ചിത്രരചന നടക്കും.

ഉച്ചയ്ക്കു ശേഷം 3 മണിക്ക് ‘ചരിത്ര ത്തില്‍ ഇടം നേടിയ വനിത കള്‍’ എന്ന വിഷയ ത്തില്‍ ചര്‍ച്ച സംഘടിപ്പിക്കും. പ്രസക്തി വൈസ് പ്രസിഡന്റ് ഫൈസല്‍ ബാവ അധ്യക്ഷത വഹിക്കുന്ന ചര്‍ച്ച യില്‍ റൂഷ് മെഹര്‍ വിഷയം അവതരിപ്പിക്കും. അനന്ത ലക്ഷ്മി ഷരീഫ്, അഷ്‌റഫ് ചമ്പാട്, ജയ്ബി എന്‍. ജേക്കബ് എന്നിവര്‍ പങ്കെടുക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കടുത്ത പ്രതിഷേധവുമായി ‘സ്ത്രീ സുരക്ഷാ സംഗമം’

December 29th, 2012

devasena-prasakthi

അബുദാബി : പ്രസക്തി, അബുദാബി കേരള സോഷ്യൽ സെന്ററില്‍ സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ സംഗമം, സ്ത്രീകള്‍ക്കു നേരെ ഇന്ത്യയില്‍ ഭയാനകമായ തോതില്‍ പെരുകി വരുന്ന അതിക്രമങ്ങള്‍ ക്കെതിരെയുള്ള പ്രവാസി സമൂഹത്തിന്റെ രോഷത്തിന്റെയും പ്രതിഷേധത്തിന്റെയും പ്രകടന വേദിയായി മാറി. സമൂഹത്തില്‍ ജീര്‍ണ്ണതകള്‍ ഇത്രമേല്‍ ശക്തമായിട്ടും കര്‍ക്കശമായ നടപെടികളെടുക്കാന്‍ മടിക്കുന്ന ഭരണാധികാരി കള്‍ക്കെതിരായ താക്കീതു കൂടിയായിരുന്നു വനിതകളും, പെണ്‍കുട്ടികളും, കവികളും, ചിത്രകാരന്മാരും, ബഹുജനങ്ങളും പങ്കെടുത്ത സ്ത്രീ സുരക്ഷാ സംഗമം.

സംഗമം പ്രമുഖ കവയത്രി ദേവസേന ഉദ്ഘാടനം ചെയ്തു. പ്രസക്തി വൈസ്‌ പ്രസിഡണ്ട്‌ ഫൈസല്‍ ബാവ അധ്യക്ഷനായിരുന്നു.

കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ ഷൈലജ നിയാസ്, കവികളായ അസ്മോ പുത്തന്‍ചിറ, ടി. എ. ശശി, ആശാ സബീന, വിവിധ വനിതാ നേതാക്കളായ രമണി രാജന്‍, ഷക്കീല സുബൈര്‍, ഷാഹ്ദാനീ വാസു, റൂഷ് മെഹര്‍, കെ.എസ്. സി. ബാല സമിതി പ്രസിഡന്‍റ് ഐശ്വര്യ ഗൌരി നാരായണന്‍, അഷ്‌റഫ്‌ ചെമ്പാട്, ചിത്രകാരന്‍ രാജീവ്‌ മുളക്കുഴ, മുഹമ്മദ്‌ അസ്ലാം, അബ്ദുള്‍ നവാസ് എന്നിവര്‍ പ്രസംഗിച്ചു.

സുഹാന സുബൈര്‍, ഒ. എന്‍. വി. യുടെ കവിത ആലപിച്ചു. സ്കൂള്‍ വിദ്യാര്‍ത്ഥികളായ ഐശ്വര്യ ദേവി അനില്‍, മുഹമ്മദ്‌ രാസ്സി, സുഹാന സുബൈര്‍, ഐശ്വര്യ ഗൌരി നാരായണന്‍ എന്നിവര്‍ വരച്ച ചിത്രങ്ങള്‍ ഭാവി തലമുറയുടെ ആശങ്കകള്‍ പങ്കു വയ്ക്കുന്നതായി മാറി.

ഇസ്മയില്‍ കൊല്ലം, ബാബു തോമസ്‌ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്ത്രീകൾക്ക് മാത്രമായി സൌദിയിൽ പുതിയ നഗരം

August 13th, 2012

saudi-women-driving-epathram

റിയാദ് : സ്ത്രീകൾ പുരുഷന്മാരോടൊപ്പം ജോലി ചെയ്യുന്നതിന് ഏറെ നിയന്ത്രണങ്ങൾ നിലനില്ക്കുന്ന സൌദി അറേബ്യയിൽ സ്ത്രീകൾക്ക് ജോലി ചെയ്യാനായി സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന വ്യവസായ നഗരം വരുന്നു. ഇതോടെ നിയന്ത്രണങ്ങൾക്ക് വിധേയമായി തന്നെ സൌദിയിലെ സ്ത്രീകൾക്ക് ജോലി ചെയ്യാനാവും. ഹോഫുഫ് നഗരത്തിന്റെ കിഴക്കൻ പ്രവിശ്യയിലാണ് ഈ പുതിയ “ലേഡീസ് ഓൺലി” നഗരം പണിയുന്നത്. ലിംഗ വിവേചനം നിലനിർത്തിക്കൊണ്ടു തന്നെ സ്ത്രീകൾക്ക് വർദ്ധിച്ച സാമ്പത്തിക സ്വാതന്ത്ര്യം ലഭ്യമാക്കുക എന്നതാണ് ഇത്തരമൊരു പദ്ധതിയുടെ ലക്ഷ്യം. ഇത്തരം നാല് നഗരങ്ങൾ കൂടി പണിയാനുള്ള പദ്ധതികൾ തയ്യാറായി വരുന്നുണ്ട്. ഏറെ യാഥാസ്ഥിതികമായ കാഴ്ച്ചപ്പാടുകൾ ഉള്ള സൌദി സമൂഹത്തിൽ സ്ത്രീകൾക്ക് സ്വന്തമായി വാഹനം ഓടിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല.

രാജ്യത്തെ തൊഴിലാളികളിൽ 15 ശതമാനം മാത്രമാണ് സ്ത്രീകൾ. ഇത് തന്നെ മിക്കവാറും സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സ്ഥലങ്ങളിലും. പുരുഷന്മാരുമായി ഇടകലർന്ന് ജോലി ചെയ്യാൻ കർശനമായ നിയന്ത്രണങ്ങളാണ് ഇവിടെ ഉള്ളത്. തുണിക്കടകളിൽ ചെന്നാൽ പുരുഷന്മാരായ ജോലിക്കാരിൽ നിന്നും അടിവസ്ത്രം ചോദിച്ചു വാങ്ങേണ്ട ഗതികേടിലായിരുന്നു സൌദിയിലെ സ്ത്രീകൾ. എന്നാൽ ഈ കഴിഞ്ഞ ജനുവരി മുതൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ വില്ക്കാൻ സ്ത്രീ തൊഴിലാളികളെ നിയമിക്കാം എന്ന നിയമം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

2015ലെ പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്കും വോട്ടവകാശം നല്കും എന്ന് കഴിഞ്ഞ സെപ്റ്റംബറിൽ അബ്ദുള്ള രാജാവ് പ്രഖ്യാപിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൌദി വനിതകൾ ഒളിമ്പിക്സിൽ

June 26th, 2012

saudi-women-athletes-epathram

റിയാദ് : ഇത്തവണത്തെ ഒളിമ്പിക്സിൽ സൌദിയിൽ നിന്നുമുള്ള വനിതകൾ പങ്കെടുത്തേക്കും എന്ന് സൂചന. സ്ത്രീകൾക്ക് കാർ ഓടിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാത്ത സൌദിയിൽ ഒളിമ്പിക്സിൽ വനിതകളെ പങ്കെടുപ്പിക്കാനുള്ള നീക്കങ്ങൾ രഹസ്യമായാണ് നടക്കുന്നത്. യാഥാസ്ഥിതിക വിഭാഗങ്ങളുടെ എതിർപ്പ് ഭയന്നാണ് ഇത്.

ഇത്തവണത്തെ ഒളിമ്പിക്സിൽ സൌദി വനിതകളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച ചർച്ചകൾ അന്താരാഷ്ട്ര ഒളിമ്പിൿ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുരോഗമിക്കുന്നുണ്ട്. വനിതകൾ കായിക മൽസരങ്ങളിൽ പങ്കെടുക്കുന്നത് തടയുന്ന നിയമങ്ങൾ ഒന്നും തന്നെ സൌദിയിൽ നിലവിലില്ല. എന്നാൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം അനുവദിച്ചാൽ അവർ പാപം ചെയ്യും എന്ന പരമ്പരാഗത വിശ്വാസമാണ് ഇവിടത്തെ പ്രധാന തടസ്സം.

ഒളിമ്പിക്സിൽ സ്ത്രീകൾ പങ്കെടുക്കാത്ത മൂന്ന് രാജ്യങ്ങളിൽ ഒന്നാണ് സൌദി അറേബ്യ. ഖത്തർ, ബ്രൂണെ എന്നീ രാജ്യങ്ങളും ഒളിമ്പിക്സിൽ വനിതകളെ പങ്കെടുപ്പിക്കുന്നില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഭാര്യയെ തല്ലിയതിന് ശിക്ഷ ഖുർആൻ വായന

May 11th, 2012

niqab-burqa-purdah-epathram

ദമ്മാം : ഭാര്യയെ തല്ലിയ ഭർത്താവിനോട് ഖുർആനിൽ ഭാര്യാ ഭർത്തൃ ബന്ധത്തെ സംബന്ധിക്കുന്ന ഭാഗങ്ങൾ പാരായണം ചെയ്യാൻ സൌദിയിലെ ഒരു കോടതി ഉത്തരവിട്ടു. വായനയ്ക്ക് ശേഷം ഈ ഭാഗങ്ങളെ ആസ്പദമാക്കി നടത്തുന്ന പരീക്ഷയിലും ഇയാൾ പങ്കെടുക്കണം. ഖുർആനിലെ പ്രസക്തമായ 5 ഭാഗങ്ങളും പ്രവാചകന്റെ 100 തിരുവചനങ്ങളും വായിച്ചു പഠിക്കുവാനാണ് ഉത്തരവ് എന്ന് സൌദി പത്രമായ അൽ മദീന റിപ്പോർട്ട് ചെയ്തു. ഇതിനു പുറമെ ഇയാൾ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി 7000 റിയാൽ നല്കണം. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കണം എന്നും കോടതി ഇയാളോട് നിർദ്ദേശിച്ചിട്ടുണ്ട്.

തന്റെ വീട്ടുകാരെ കാണാൻ പോകണം എന്ന് പറഞ്ഞതിൽ കുപിതനായാണ് ഇയാൾ തന്നെ മർദ്ദിച്ചത് എന്ന് ഭാര്യ അധികൃതരോട് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 5234»|

« Previous Page« Previous « യുവ കലാ സാഹിതി അബുദാബി സമ്മേളനം വെള്ളിയാഴ്ച
Next »Next Page » ഇത് മനുഷ്യന്റെ ഭൂമി : പഠനവും ആസ്വാദനവും »



  • സൺഡേ സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
  • വളർത്തു മൃഗങ്ങളെ രജിസ്റ്റർ ചെയ്യണം
  • ശൈത്യ കാലത്തിലെ വിയർപ്പു തുള്ളികൾ പ്രകാശനം ചെയ്തു
  • മാർത്തോമാ ദേവാലയത്തിൽ കൊയ്ത്തുത്സവം ശനിയാഴ്ച
  • ഒമാൻ ദേശീയ ദിനം : പുതിയ തിയ്യതി പ്രഖ്യാപിച്ചു
  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine