കെ. എസ്‌. സി. വനിതാ വിഭാഗം

May 29th, 2017

ksc-logo-epathram

അബുദാബി : കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം കമ്മറ്റിയെ തെരെഞ്ഞെടുത്തു. 23 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി യിൽ സിന്ധു ഗോവി ന്ദൻ നമ്പൂതിരി കൺവീനർ ആയും സുമ വിപിൻ ജോയിന്റ് കൺവീനർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

ksc-ladies-wing-2017-sindhu-govindhan-and-suma-vipin-ePathram

കെ. എസ്. സി. വനിതാ വിഭാഗം കൺവീനർ മാരായ സിന്ധു ഗോവിന്ദൻ, സുമ വിപിൻ.

വനിതാ സമ്മേളന ത്തിൽ വനിതാ വിഭാഗം കൺവീനർ മിനി രവീന്ദ്രൻ അ ദ്ധ്യക്ഷ യായിരുന്നു ബിന്ദു ഷോബി സ്വാഗതം പറഞ്ഞു. കെ. എസ്. സി. പ്രസിഡന്റ് പി. പത്മ നാഭൻ, സെക്രട്ടറി മനോജ് എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

രുചി വൈവിധ്യങ്ങളോടെ പുട്ടു മേള ശ്രദ്ധേയ മായി

May 27th, 2017

coocking-competition-ePathram
അബുദാബി : വൈവിധ്യമാർന്ന അൻപതോളം തരം പൂട്ടുകൾ ഒരുക്കി അബുദാബി മദീനാ സായിദ് ഷോപ്പിംഗ് സെന്ററിൽ പുട്ടു മേള അര ങ്ങേറി.

നാടൻ പുട്ടിൽ ചേർക്കുന്ന നാളികേര ത്തിന് പകരം വേവിച്ച മസാലയും കോഴിയും ചെമ്മീനും ഇറച്ചിയും വിവിധ തരം പച്ച ക്കറി കളും അടക്കം നിരവധി വിഭവ ങ്ങൾ ചേർത്തിട്ടാണ് വൈവിധ്യ മാർന്ന അൻപതോളം പുട്ടു കൾ ഈ മേള യിൽ ഒരുക്കി യത്.

ബിരിയാണി പ്പുട്ട്, ചിക്കൻ കറി പ്പുട്ട്, ചെമ്മീൻ കറി പ്പുട്ട്, എന്നിങ്ങനെ നാവിൽ രുചിയൂറും വിധമുള്ള പുട്ടുകളും ബനാനപ്പുട്ട്, മാർബിൾപ്പുട്ട്, തുടങ്ങിയ ആകർഷക ങ്ങളായ പേരു കളിലുള്ള പുട്ടു കളും ഇവിടെ സന്ദർശക ർക്കായി ഒരുക്കി യിരുന്നു.

പുട്ടിനോടൊപ്പം കഴിക്കു വാനായി നാടൻ പയറു കറിയും മീൻ മസാല, ബീഫ് പെരളൻ മലബാർ ചിക്കൻ കറി എന്നിവയും തയ്യാ റാക്കി യിരുന്നു. റമദാൻ വ്രതാരംഭത്തോട് അനു ബന്ധിച്ചു നടത്തിയ പുട്ടു മേള യിലേക്ക് വിവിധ രാജ്യ ക്കാരായ നിരവധി പേർ എത്തിച്ചേർന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസിശ്രീ പ്രഖ്യാപന സമ്മേളനം മെയ് 19 വെള്ളി യാഴ്ച അബു ദാബി യില്‍

May 15th, 2017

pravasi-india-uae-logo-ePathram
അബുദാബി : യു. എ. ഇ. യിലെ സാമൂഹിക കൂട്ടായ്മ യായ പ്രവാസി ഇന്ത്യ യുടെ വനിതാ വിഭാഗ മായ പ്രവാസിശ്രീ യുടെ അബു ദാബി പ്രഖ്യാപന സമ്മേള നം 2017 മെയ് 19 വെള്ളി യാഴ്ച രാത്രി 7.30 ന് അബു ദാബി മദിനാ സായിദ് ഷോപ്പിംഗ് കോംപ്ലക്സിലെ വനാസ പാർട്ടി ഹാളിൽ(ലുലു ഫുഡ് കോർട്ട്) പ്രത്യേകം സജ്ജ മാക്കിയ വേദി യിൽ വെച്ച് നടക്കും എന്ന് ഭാര വാഹി കൾ അറിയിച്ചു.

അബുദാബി യിലെ സാമൂഹിക – സാംസ്കാരിക – വൈദ്യ ശാസ്ത്ര രംഗത്ത് മികച്ച പ്രവർത്തനം നടത്തുന്ന Dr. പാത്തു ക്കുട്ടി (ബുർജീൽ ഹോസ്പിറ്റൽ, അബു ദാബി), Dr. ശ്രീതി നായർ (അബു ദാബി യൂണി വേഴ്സിറ്റി കോളേജ്), അന്നമ്മ ചാക്കോ (അൽ റഹ്‌ബ ഹോസ്പിറ്റൽ, അബു ദാബി) ഷെജി സലീം (അബു ദാബി ഇന്ത്യൻ സ്കൂൾ, അൽ വത്ബ) എന്നിവരെ ചടങ്ങിൽ ആദ രിക്കും.

സമ്മേളനത്തോട് അനുബന്ധിച്ചു വനിത കൾക്കായി പാചക മത്സര വും ഹെന്ന ഡിസൈൻ മത്സരവും നടത്തും എന്നും സംഘാ ടക സമിതി അംഗ ങ്ങളായ സുമയ്യ ടീച്ചർ, ഷെഹ്നാസ്, പ്യാരി ഹമീദ്, മിനി ഫാറൂഖ്, നഈമ റഊഫ്, സറീന ഫൈസൽ എന്നി വർ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

കൂടുതൽ വിവര ങ്ങൾക്ക് 050 – 26 36 386 / 055 – 65 51 060 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇസ്ലാമിക് സെന്ററില്‍ ‘ഇമ്പമുള്ള കുടുംബം ഇശലൊത്ത ജീവിതം’ കുടുംബ സായാഹ്നം

May 4th, 2017

personality-development-class-ePathram
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പബ്ലിക് റിലേഷന്‍ വിഭാഗം സംഘടി പ്പിക്കുന്ന കുടുംബ സായാഹ്നം മെയ് അഞ്ച് വെള്ളി യാഴ്ച വൈകുന്നേരം ഏഴര മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും. ‘ഇമ്പമുള്ള കുടുംബം ഇശലൊത്ത ജീവിതം’ എന്ന വിഷയം എസ്. വി. മുഹമ്മദലി അവതരിപ്പിക്കും.

വനിതകള്‍ക്കായി പ്രത്യേക സ്ഥല സൗകര്യം ഉണ്ടായിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 02 642 44 88

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

സര്‍ക്കാര്‍ സ്ഥാപന ങ്ങളില്‍ 90 ദിവസത്തെ പ്രസവാവധി

May 2nd, 2017

uae-law-3-months-maternity-leave-in-dubai-ePathram
ദുബായ് : സര്‍ക്കാര്‍ സ്ഥാപന ങ്ങളിലെ ജീവനക്കാ രികള്‍ക്ക് 90 ദിവസ ത്തെ പ്രസവാവധി അനു വദിക്കുന്ന ചട്ടം പ്രാബല്യത്തില്‍ വന്നു.

ഈ നിയമം പ്രാബ ല്യത്തിലാക്കി കൊണ്ട് യു. എ. ഇ. വൈസ് പ്രസിഡൻറും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം ഉത്തരവ് ഇറക്കി.

ചട്ടത്തിന് അംഗീകാരം നല്‍കി ക്കൊണ്ട് ദുബായ് കിരീട അവ കാശി യും എക്‌സി ക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍ മാനു മായ ശൈഖ് ഹംദാന്‍ ബിന്‍ മുഹ മ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ജനുവരി യില്‍ ഉത്തരവ് ഇറക്കി യിരുന്നു.

2016 മാര്‍ച്ച് ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യ ത്തോടെ യായിരിക്കും ഉത്തരവ് നിലവില്‍ വരിക. ശമ്പളം ഇല്ലാതെ പരമാവധി ഒരു മാസ ത്തേക്കു കൂടി അവധി നീട്ടാനും സാധിക്കും. പ്രസവ അവധിയോട് ചേര്‍ത്ത് വാര്‍ഷിക അവധി, വേതനം ഇല്ലാത്ത അവധി എന്നിവ ചേര്‍ത്ത് എടുക്കുവാനും അനു മതി യുണ്ട്. പരമാവധി 120 ദിവസ മാണ് ലഭിക്കുക. പ്രസാവ അനുബന്ധ അവധി ക്കാലത്ത് അടിസ്ഥാന ശമ്പളം മാത്രമേ ലഭിക്കൂ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

15 of 291014151620»|

« Previous Page« Previous « അബുദാബി ടാക്സി നിരക്കില്‍ വര്‍ദ്ധന
Next »Next Page » റോഡ് അപകടങ്ങളില്‍ മാർഗ്ഗ തടസ്സം സൃഷ്ടി ക്കുന്ന വർക്ക് കനത്ത പിഴ »



  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine