അബുദാബി : സെലിബ്രിറ്റി ഷെഫ് ജുമാനാ കാദ്രി യുടെ നേതൃത്വത്തില്‍ അബുദാബി അല്‍ വഹ്ദാ മാളിലെ ഫുഡ് കോര്‍ട്ടില്‍ പ്രവര്‍ത്തനം ആരംഭി ക്കുന്ന ‘ജുമാന മലബാര്‍ റെസ്റ്റോറന്റ്’ പ്രമുഖ ചലച്ചിത്ര താരം കാവ്യാ മാധവന്‍ ഉത്ഘാടനം ചെയ്യും.
ഡിസംബര്‍ 23 ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക് നടക്കുന്ന ചടങ്ങ് രണ്ടു താര ങ്ങളുടെ സംഗമം കൂടിയാണ്. നിരവധി ടെലിവിഷന്‍ കുക്കറി ഷോ കളിലൂടെ മലയാളി കള്‍ക്ക് പ്രിയങ്കരി യായി തീര്‍ന്ന ജുമാന യുടെ ആദ്യ സംരംഭ ത്തിനു തുടക്കം കുറിക്കാന്‍ കാവ്യാ മാധവന്‍ എത്തുന്നത് പ്രവാസി മലയാളി സമൂഹം ആകാംക്ഷയോടെ യാണ് കാത്തിരി ക്കുന്ന ത്.
പരമ്പരാഗത മലബാര്‍ ഭക്ഷണ വിഭവങ്ങളും പലഹാരങ്ങളും ഒരുക്കിയാണ് ‘ജുമാന മലബാര്‍ റെസ്റ്റോറന്റ്’ പ്രവര്‍ത്തി ക്കുക. മാത്രമല്ല മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന, വിദേശ രാജ്യ ങ്ങളിലെ പ്രസിദ്ധവും രുചി യേറിയതുമായ നിരവധി ഭക്ഷണ വിഭവ ങ്ങളും ഇവിടെ ലഭിക്കുമെന്ന് അബുദാബിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജുമാന കാദ്രി അറിയിച്ചു.
നാം കണ്ടു ശീലിച്ച സ്ഥിരം മെനുവില്‍ നിന്നും വിത്യസ്ഥമായി പ്രവാസി മലയാളികള്‍ക്ക് മലബാറിന്റെ തനതു വിഭവങ്ങള്‍ ലഭ്യമാക്കാനും തന്‍റെ പതിമൂന്നാമത്തെ വയസ്സ് മുതല്‍ ആരംഭിച്ച പാചക കല യിലെ വേറിട്ട അനുഭവങ്ങള്‍ വിദേശത്തു ജീവിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്കും ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളുടെ രുചി വൈവിധ്യ ങ്ങള്‍ വിദേശി കള്‍ക്കും കൂടി പകര്‍ന്നു നല്‍കാനും ഈ സംരംഭം ഉപകരിക്കും എന്നും ജുമാന അറിയിച്ചു.
എല്ലാ വിഭാഗം ജനങ്ങ ളേയും മുന്നില്‍ കണ്ടു കൊണ്ടുള്ളതാണ് മികച്ച രീതിയില്‍ പാകം ചെയ്യുന്ന ഇവിടത്തെ ഭക്ഷണ വിഭവങ്ങള്‍ എന്നും അബുദാബി അല്‍ വഹ്ദാ മാളിലെ രണ്ടാം നില യിലെ ഫുഡ് കോര്‍ട്ടില്‍ പ്രത്യേകം ഒരുക്കിയ ഭാഗ ത്താണ് ‘ജുമാന മലബാര്‍ റെസ്റ്റോറന്റ്’ ഒരുക്കി യിരിക്കുന്നത് എന്നതിനാല്‍ കുടുംബ ങ്ങള്‍ക്ക് വളരെ സൌകര്യ പ്രദം ആയിരിക്കും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയരക്ടര്‍ മുഹമ്മദ് ഷമീര്‍, റെസ്റ്റോറന്റ് മാനേജര്‍ ശ്രീകുമാര്‍ എന്നിവരും സംബന്ധിച്ചു.