അബുദാബിയില്‍ സഹോദരി സംഗമം

June 16th, 2014

kids-epathram

അബുദാബി : ഐ. സി. എഫ്. അബുദാബി ചാപ്റ്റർ കുടുംബിനി കള്‍ക്കായി അബുദാബിയില്‍ സഹോദരി സംഗമം സംഘടി പ്പിക്കുന്നു. ജൂണ്‍ 19 വ്യാഴം വൈകുന്നേരം 7.30-ന് അബുദാബി മദീനാ സായിദ് ലുലു പാര്‍ട്ടി ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടി യില്‍ ”മക്കളെ വളര്‍ത്തു മ്പോള്‍” എന്ന വിഷയ ത്തില്‍ മനഃശാസ്ത്രജ്ഞന്‍ ഡോ. അബ്ദുസ്സലാം ഓമശ്ശേരി ക്ളാസ്സ് എടുക്കും.

കുട്ടികള്‍ക്കായി പ്രത്യേക വിനോദ വിജ്ഞാന പരിപാടി കളും ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് : 050 30 34 800

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

March 9th, 2014

അബുദാബി : സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കു സഹായം എത്തിച്ചു കൊണ്ട് അബുദാബി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആള്‍ കേരള വിമണ്‍സ് കോളജ് അലംനി (AKWCA ) മാതൃകയായി.

ഈ കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിധവകള്‍ക്കും നിര്‍ദ്ധനരായവര്‍ക്കുമായി 59 തയ്യല്‍ മെഷ്യനുകള്‍ വിതരണം ചെയ്തു.

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനം തിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് ഇപ്പോള്‍ സഹായം എത്തിച്ചിരിക്കുന്നത്. മൂന്ന് അര്‍ബുദ രോഗി കള്‍ക്കു ചികില്‍സാ സഹായവും എത്തിച്ചു.

വടക്കന്‍ ജില്ലകളിലുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പാചക മല്‍സരം : പങ്കാളികളുടെ ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി

March 2nd, 2014

അബുദാബി : കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം സംഘടി പ്പിച്ച പാചക മത്സര ത്തില്‍ വിവിധ വിഭാഗ ങ്ങളിലായി നിരവധി പേര്‍ പങ്കെടുത്തു.

41 പേര്‍ മല്‍സരിച്ച വെജിറ്റബിള്‍ വിഭാഗ ത്തില്‍ ബിന്നി ടോമിയും ദീന മുഹമ്മദ് അഫ്‌സലും ഒന്നാം സ്ഥാനം കരസ്ഥ മാക്കി. നിഷ ഫൈസല്‍ രണ്ടാം സമ്മാന ത്തിന് അര്‍ഹ യായി. മൂന്നാം സ്ഥാനം റെജി മധു, നര്‍ത്ത അശ്വിന്‍ പൈ എന്നിവര്‍ പങ്കിട്ടു.

46 പേര്‍ പങ്കെടുത്ത നോണ്‍ വെജിറ്റബിള്‍ പാചക മത്സര ത്തില്‍ രൂപാലു ബറുഡെ ഒന്നാം സമ്മാനം നേടി. നജ്‌ല റഷീദും റഷീദ ഹസ്സനും രണ്ടാം സ്ഥാനങ്ങള്‍ പങ്കിട്ടെ ടുത്തു. നസ്‌റീന്‍ ഹമീസ് യാസിന്‍ മൂന്നാം സ്ഥാനം കരസ്ഥ മാക്കി.

പുഡ്ഡിംഗ് വിഭാഗ ത്തില്‍ കെ. മമത, ഹസീബ അബ്ദുള്ള, ജാസ്മിന്‍ അബ്ദുള്ള എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി. 46 പേര്‍ മത്സര ത്തില്‍ പങ്കെടുത്തു. പാചക വിദഗ്ദ രായ രാഗേഷ്, സ്വപ്ന, ഗഫൂര്‍, നാദി എന്നിവര്‍ ആയിരുന്നു വിധി കര്‍ത്താക്കള്‍.

വര്‍ഷ ങ്ങളായി സെന്റര്‍ മിനി ഹാളില്‍ വെച്ച് നടത്താറുള്ള പാചക മത്സരം, ഇത്തവണ പങ്കാളി കളുടെ ബാഹുല്യം കാരണം കെ. എസ്. സി. പ്രധാന ഓഡിറ്റോറിയ ത്തിലേയ്ക്ക് മാറ്റി.

കെ. എസ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ സിന്ധു ഗോവിന്ദന്‍ നമ്പൂതിരി യുടെ നേതൃത്വ ത്തില്‍ വനിതാ വിഭാഗവും സെന്റര്‍ മാനേജിംഗ് കമ്മിറ്റി അംഗ ങ്ങളും പാചക മത്സര ത്തിന് നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബിയില്‍ ‘ലുലു കോട്ടണ്‍ കൌച്ചര്‍’

June 28th, 2013

അബുദാബി :സമ്മര്‍ സീസണിലേക്കുള്ള വസ്ത്ര ശേഖരവുമായി ‘ലുലു കോട്ടണ്‍ കൌച്ചര്‍’ അല്‍ വഹ്ദ മാളില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

ഗള്‍ഫ്‌ രാജ്യ ങ്ങളിലെ കാലാവസ്ഥക്ക് അനുസൃതമായി തയ്യാറാക്കിയതും സമ്മറില്‍ ഏറ്റവും അനുയോജ്യവു മായ കോട്ടണ്‍ വസ്ത്രങ്ങളുടെ ഷോറൂ മാണ് ‘ലുലു കോട്ടണ്‍ കൌച്ചര്‍’ കോട്ടണ്‍ സാരി കളും ചുരിദാറു കളുമാണ് സമ്മര്‍ സീസണ് വേണ്ടി ഇവിടെ ഒരുക്കിയത്.

അല്‍ വഹ്ദ മാളിലെ ചടങ്ങില്‍ ലുലു റീജ്യണല്‍ മാനേജര്‍ അബൂബക്കര്‍, അജയകുമാര്‍, ഹസീബ്, സിറാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. തുടര്‍ന്ന് കോട്ടണ്‍ വസ്ത്രങ്ങളണിഞ്ഞ മോഡലുകളുടെ ഫാഷന്‍ ഷോയും നടന്നു. സമ്മര്‍ കളക്ഷനു കളില്‍ ഇന്ത്യയില്‍ നിന്നുള്ള ചുരിദാറുകളും സാരികളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാചക മത്സരം ‘നടി പാചകത്തിലാണ്”

June 25th, 2013

farook-collage-alumni-cooking-competition-ePathram
ദുബായ് : ഫാറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടന യുടെ (ഫോസ ദുബായ്) വനിതാ വിഭാഗം ജൂണ്‍ 28 വെള്ളിയാഴ്ച കറാമ ഡ്യൂണ്‍സ് അപ്പാര്‍ട്ടു മെന്‍റ്‌സില്‍ തത്സമയ പാചക മത്സരം സംഘടിപ്പിക്കുന്നു.

‘നടി പാചക ത്തിലാണ്’ എന്ന് നാമ കരണം ചെയ്ത ഈ പാചക മത്സരം ആശയം കൊണ്ടും അവതരണം കൊണ്ടും വൈവിധ്യം പുലര്‍ത്തുന്നതായിരിക്കും എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

കോഴിക്കോട് ജില്ല പ്രവാസി അസോസി യേഷന്റെ ആഭിമുഖ്യ ത്തില്‍ ജൂലായ്  5 ന് നടക്കുന്ന ‘കാണാന്‍ ഒരു സിനിമ’ എന്ന പരിപാടി യുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഈ പാചക മല്‍സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക : 050 69 46 112.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

23 of 291020222324»|

« Previous Page« Previous « അപകടം ഇല്ലാത്ത ചൂടുകാലം : അബുദാബി യില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം
Next »Next Page » ഖത്തറിൽ പുതിയ അമീറായി ശൈഖ് തമീം ബിൻ ഹമദ്‌ ആല്‍ഥാനി »



  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine