ശൈഖ് സൈഫ് ബിന്‍ സായിദിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

December 10th, 2015

sheikh-saif-bin-zayed-with-lifetime-achievement-award-2015-ePathram
അബുദാബി : യു. എ. ഇ. വൈസ് പ്രസിഡന്റും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്, കെയ്‌റോ കേന്ദ്ര മായി പ്രവര്‍ ത്തിക്കുന്ന അറബ് തോട്ട് ഫൗണ്ടേഷന്‍ ‘ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്’ അവാര്‍ഡ് നല്‍കി ആദരിച്ചു.

യു. എ. ഇ. യില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വിശിഷ്‌ട മായ നേതൃ മികവും ആശയ ങ്ങളും നല്‍കി യതിനുള്ള ബഹുമതി യായിട്ടാണ്, മക്ക ഗവര്‍ണറും അറബ് തോട്ട് ഫൗണ്ടേഷന്‍ ചെയര്‍ മാനുമായ ഖാലിദ് അല്‍ ഫൈസല്‍ രാജ കുമാരന്‍ ഈ പുരസ്കാരം സമ്മാനിച്ചത്.

കെയ്‌റോയില്‍ നടന്ന ഫികര്‍ കെയ്‌റോ 2015 അറബ് തോട്ട് ഫൗണ്ടേഷന്‍ പതിനാലാം വാര്‍ഷിക സമ്മേളന ത്തിലാ യിരുന്നു അവാര്‍ഡ് ദാനം.

-Photo : Abudhabi  Police Security Media

- pma

വായിക്കുക: , , ,

Comments Off on ശൈഖ് സൈഫ് ബിന്‍ സായിദിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

പത്തിന ദേശീയ പരിപാടി പ്രഖ്യാപിച്ചു

December 3rd, 2015

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ദേശീയ ദിന ത്തില്‍ പത്തിന വികസന പരിപാടി പ്രഖ്യാപിച്ചു.

സ്വദേശി കളുടെ ജീവിത നിലവാരം ഉയര്‍ത്തു വാനും സാമ്പത്തിക വികേന്ദ്രീ കരണവും ലക്ഷ്യ മിട്ടുള്ള ദേശീയ പരിപാടികള്‍ ആണിവ.

പൗരന്മാ രുടെ സന്തോഷവും ക്ഷേമ വും ഉറപ്പാ ക്കുക, ഫെഡറല്‍ ഗവണ്‍മെന്റിന്റെ വരുമാനം വര്‍ദ്ധി പ്പിക്കുക, സന്തുലിത മായ സാമ്പത്തിക സംവിധാനം, എണ്ണയിതര സമ്പദ് വ്യവസ്ഥ വികസി പ്പിച്ച് എടുക്കല്‍, ദേശീയ തിരിച്ചറിയല്‍ നയ ങ്ങളുടെ ഏകീകരണം, വിദ്യാ ഭ്യാസ രംഗത്തെ വികസനം, സോഷ്യല്‍ റെസ്‌പോണ്‍ സിബി ലിറ്റി (സി. എസ്. ആര്‍.) പ്രവര്‍ത്തന ങ്ങളുടെ വ്യാപനം, ദേശീയ തല ത്തില്‍ മാധ്യമ രംഗം ശക്തി പ്പെടുത്തുക, യുവാ ക്കള്‍ ക്കായി കൂടുതല്‍ പദ്ധതി കള്‍ ആവിഷ്‌ കരി ക്കല്‍, ദേശീയ സുരക്ഷ ക്കായുള്ള നിയമ നിര്‍മ്മാണം എന്നിവ യാണ് പത്തിന ദേശീയ പരിപാടി.

- pma

വായിക്കുക: , ,

Comments Off on പത്തിന ദേശീയ പരിപാടി പ്രഖ്യാപിച്ചു

രക്ത സാക്ഷികള്‍ക്ക് ആദരം

December 1st, 2015

logo-uae-commemoration-day-ePathram
അബുദാബി : യു. എ. ഇ. യുടെ പ്രഥമ രക്ത സാക്ഷി ദിനം രാജ്യ ത്തി ന്‍െറ വിവിധ ഭാഗ ങ്ങളില്‍ വികാര നിര്‍ഭര മായ ചടങ്ങു കളോടെ ആചരിച്ചു. വിവിധ എമിറേറ്റു കളിലെ ഭരണാധി കാരികള്‍ ചേര്‍ന്ന് അബു ദാബി യില്‍ ശൈഖ് സായിദ് മസ്ജിദിന് സമീപം രക്ത സാക്ഷി സ്മൃതി മന്ദിരം ഉദ്ഘാടനം ചെയ്തു.

യു. എ. ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബു ദാബി കിരീട അവ കാശിയും യു. എ. ഇ. സായുധ സേനാ ഉപ മേധാവി യുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദുബായ് കിരീട അവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടങ്ങിയവര്‍ സന്നി ഹിത രായിരുന്ന ചടങ്ങിൽ, രാജ്യത്തിന്‍െറ സുരക്ഷ ഉറപ്പു വരുത്താനും അഭിമാനം ഉയര്‍ത്തി പ്പിടി ക്കാനു മായി സ്വന്തം ജീവന്‍ ബലി കഴിച്ചും പോരാടിയ ധീര ദേശാഭി മാനി കള്‍ക്ക് പ്രണാമം അർപ്പിച്ചു.

- pma

വായിക്കുക: ,

Comments Off on രക്ത സാക്ഷികള്‍ക്ക് ആദരം

മോഡല്‍ സ്കൂളില്‍ ദേശീയ ദിനാഘോഷങ്ങള്‍

November 28th, 2015

national-day-celebrate-at-model-school-ePathram
അബുദാബി : മുസ്സഫ യിലെ മോഡൽ സ്‌കൂളിൽ യു. എ. ഇ. ദേശീയ ദിനാഘോഷം വര്‍ണ്ണാഭ മായ പരിപാടി കളോടെ ആഘോ ഷിച്ചു. ദേശീയ പതാകയേന്തി വിദ്യാർത്ഥി കൾ നടത്തിയ മാര്‍ച്ച് പാസ്റ്റോടെ മോഡൽ സ്‌കൂളിൽ ദേശീയ ദിനാഘോഷ ങ്ങള്‍ക്ക്‌ തുടക്ക മായി.

സ്‌കൂൾ പ്രിൻസിപ്പൽ വി. വി. അബ്‌ദുൽ കാദർ ദേശീയ പതാക ഉയർത്തി. സ്‌കൂൾ ഹെഡ് ഗേൾ സുഹ്‌റ, ഹെഡ് ബോയ് ആദിത്യ ക്രിസ്റ്റഫര്‍, വിദ്യാർത്ഥി പ്രതി നിധി ഇമാദ് അഹ്‌മദ് എന്നിവർ പ്രസംഗിച്ചു.

സോഷ്യൽ സ്‌റ്റഡീസ് ക്ലബ്ബിന്റെ ആഭിമുഖ്യ ത്തിൽ യു. എ. ഇ. യുടെ സാംസ്കാരിക പൈതൃക വും നാല്പത്തി നാലു വര്‍ഷ ങ്ങളിലെ വളര്‍ച്ച യുടെ പാത കളും വിശദീക രിക്കുന്ന എക്സിബിഷന്‍, വിദ്യാർത്ഥി കളുടെ നേതൃ ത്വ ത്തില്‍ വര്‍ണ്ണാഭ മായ വിവിധ കലാ സാംസ്കാരിക പരി പാടി കളും അരങ്ങേറി.

- pma

വായിക്കുക: , , ,

Comments Off on മോഡല്‍ സ്കൂളില്‍ ദേശീയ ദിനാഘോഷങ്ങള്‍

കണ്ണൂർ ജില്ലാ കെ. എം. സി. സി. ‘സ്നേഹ സംഗമം’ ഡിസംബർ രണ്ടിന്

November 24th, 2015

kmcc-logo-epathram അബുദാബി : യു. എ. ഇ. ദേശീയ ദിനാഘോഷ ത്തോട് അനുബന്ധിച്ച് അബുദാബി കണ്ണൂർ ജില്ലാ കെ. എം. സി. സി. ‘സർഗ്ഗ ധാര’ സംഘടി പ്പിക്കുന്ന ‘സ്നേഹ സംഗമം 2015’ ഡിസംബർ 2 ബുധനാഴ്ച രാവിലെ 8 മണി മുതൽ ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ വെച്ച് നടക്കും.

മണ്ഡല അടിസ്ഥാന ത്തിൽ നടക്കുന്ന കലാ – കായിക – പാചക മത്സര ങ്ങളിൽ ജില്ല യിലെ എട്ട് മണ്ഡല ങ്ങളിലെ കുട്ടികളും സ്ത്രീകളും അടക്ക മുള്ള വര്‍ വിവിധ വിഭാഗ ങ്ങളിലായി മത്സരിക്കും. സ്നേഹ സംഗമ ത്തിന്റെ മുന്നോടി യായി ജില്ല യിലെ മുഴുവൻ മണ്ഡല ങ്ങളിലെയും പ്രവർത്തകരെ അണി നിരത്തി വർണ്ണ ശബളമായ പരിപാടി കളോടെ മാർച്ച് പാസ്റ്റ് നടക്കും.

പരിപാടി യുടെ വിജയ ത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികളായി ഉസ്മാൻ കരപ്പാത്ത്, വി. പി. കെ. അബ്ദുല്ല, മൊയ്തു ഹാജി കടന്നപ്പള്ളി. (രക്ഷാധികാരികൾ), നസീർ ബി. മാട്ടൂൽ. (ചെയർമാൻ) ഹസ്സൻ കുഞ്ഞി വട്ടക്കോൽ. (വർക്കിംഗ് ചെയർമാൻ), ഹംസ നടുവിൽ (കൺവീനർ), യു. എം. ശറഫുദ്ധീൻ (ട്രഷറർ) എന്നിവരെയും വിവിധ സബ്ബ് കമ്മിറ്റി ഭാര വാഹികളായി അഡ്വ. കെ. വി. മുഹമ്മദ്‌ കുഞ്ഞി, ഹാരിസ് നാലകത്ത്, വി. കെ. ഷാഫി, വി. പി. കാസിം , യു. കെ. മുഹമ്മദ്‌ കുഞ്ഞി, മുഹമ്മദ്‌ കൊളച്ചേരി, ഒ. പി. അബ്ദുറഹിമാൻ മൗലവി, മുസ്തഫ പറമ്പത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

- pma

വായിക്കുക: ,

Comments Off on കണ്ണൂർ ജില്ലാ കെ. എം. സി. സി. ‘സ്നേഹ സംഗമം’ ഡിസംബർ രണ്ടിന്


« Previous Page« Previous « ദേശീയ ദിന ആഘോഷം : ചമയങ്ങള്‍ക്ക് പോലീസ് മാര്‍ഗ്ഗ നിര്‍ദ്ദേശം
Next »Next Page » ദേശീയ ദിന ആഘോഷം : ക്വിസ് മത്സരം 26 ന് »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine