അബുദാബി : തിരുവോണ ദിനത്തില്‍ അബുദാബി യിലെ യു. എ. ഇ. എക്സ്ചേഞ്ച് സെന്ററിലെ ജീവനക്കാര്‍ ഒരുക്കിയ പൂക്കളം.
-അയച്ചു തന്നത് : സി. സാദിഖ് അലി
അബുദാബി : തിരുവോണ ദിനത്തില്‍ അബുദാബി യിലെ യു. എ. ഇ. എക്സ്ചേഞ്ച് സെന്ററിലെ ജീവനക്കാര്‍ ഒരുക്കിയ പൂക്കളം.
-അയച്ചു തന്നത് : സി. സാദിഖ് അലി
- pma
അബുദാബി : മോസ്കോ ആന്വല്‍ ഹോളിഡേ ആഘോഷങ്ങളുടെ ഭാഗമായി അബുദാബി പോലീസിന്റെ മ്യൂസിക് ബാന്റിന്റെ സംഗീത പരിപാടി മോസ്കോ യില്‍ അവതരിപ്പിച്ചു.
യു. എ. ഇ. യുടെ സാംസ്കാരിക മേഖലയെ ലോക ത്തിന് പരിചയ പ്പെടുത്തുകയും അതിലൂടെ ഇവിടത്തെ കലാ സാംസ്കാരിക മേഖല യുടെ പ്രചാരണം കൂടിയാണ് ഈ പരിപാടി യിലൂടെ ലക്ഷ്യമിടുന്നത്.
യു. എ. ഇ. യുടെ പരമ്പരാഗത രീതിയിലുള്ള കലാ സംഗീത പ്രകടന ങ്ങളാണ് അബുദാബി പോലീസിന്റെ മ്യൂസിക് ബാന്റ് മോസ്കോ യില്‍ അവതരിപ്പിച്ചത്.
- pma
വായിക്കുക: അബുദാബി, പോലീസ്, സാംസ്കാരികം
അബുദാബി : ചങ്ങാത്തം ചങ്ങരംകുളം നാലാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് : ഷെരിഫ് കാളച്ചാല്‍, വൈസ് പ്രസിഡന്റുമാര്‍ : സുനില്‍ തറയില്‍, ഹമീദ് വിറളിപ്പുറം, ജനറല്‍സെക്രട്ടറി : അഷ്റഫ് തരിയത്ത്, സെക്രട്ടറിമാര്‍ : ഹബീബ് കാളച്ചാല്‍, സുബൈര്‍ മോസ്കോ, ട്രഷറര്‍ : അഷ്റഫ് മാവേര, പ്രസ് സെക്രട്ടറി : അഷ്റഫ് കാവില്‍, ഐ. ടി. ഹമീദ് മൂക്കുതല എന്നിവരും മുഖ്യ രക്ഷാധികാരിയായി പി. ബാവ ഹാജി, അജിത് മേനോന്, മുഹമ്മദ് കുട്ടി ഹാജി, രാമകൃഷ്ണന് പന്താവൂര്‍, അസീസ് പറപ്പൂര് തുടങ്ങിയവരെയും തെരഞ്ഞെടുത്തു.
- pma
അബുദാബി : അന്താരാഷ്ട്ര വിമാന ത്താവള ത്തില്‍ യാത്രക്കാരുടെ ലഗേജും ബാഗേജും മറ്റു കാര്‍ഗോ പാക്കുകളും പരിശോധിക്കാന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തി. ലഹരി വസ്തുക്കള്‍, ആയുധങ്ങള്‍, പ്രത്യേക അനുമതി ഇല്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ പാടില്ലാത്ത അമൂല്യ സാധനങ്ങള്‍ തുടങ്ങിയവ സസൂക്ഷ്മം നിരീക്ഷിക്കാന്‍ കഴിവുള്ളതാണ് പുതിയ സംവിധാനം.
ന്യൂട്രോണ്‍ പവര്‍കൊണ്ടും എക്സറേ കിരണങ്ങളും വഴി പ്രവര്‍ത്തിക്കുന്ന ഉപകരണ ത്തിന് AC60115XN എന്നാണു പേര്. യാത്ര ക്കാരുടെ ചെറിയ പെട്ടികള്‍ മുതല്‍ വലിയ കണ്ടെയ്നറുകളും മറ്റു വാഹന ങ്ങളും പരിശോധി ക്കാന്‍ ഈ സംവിധാന ത്തിനു കഴിയും. കണ്ടെയ്നറു കളില്‍ ഒളിപ്പിച്ചുള്ള മനുഷ്യ ക്കടത്ത് കണ്ടു പിടിക്കാനും സാധിക്കും. അബുദാബി യില്‍ കാര്‍ഗോ വിമാന ചരക്കു കളും ഇനി മുതല്‍ ഇതിലൂടെ പരിശോധി ച്ചായിരിക്കും കടത്തി വിടുക.
മണിക്കൂറില്‍ 40 കണ്ടെയ്നറുകള്‍ വരെ പരിശോധിക്കാന്‍ സാധിക്കും എന്നത് ഇതിന്റെ മറ്റൊരു സവിശേഷത യാണ്.
പ്രത്യേകം പരിശീലനം ലഭിച്ച ടെക്നീഷ്യന്മാരായിരിക്കും ഇത് കൈ കാര്യം ചെയ്യുക. വലിയ കാര്‍ഗോ ബാഗുകളും കണ്ടെയ്നറുകളും കൃത്യമായി പരിശോധിക്കാന്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ട് ഇത് വഴി പൂര്‍ണമായും ഇല്ലാതാകുമെന്നും അബുദാബി പോലീസ് അറിയിച്ചു.
- pma
അബുദാബി : ഇന്ത്യൻ മീഡിയ അബുദാബി യുടെ ആഭിമുഖ്യ ത്തിൽ ഒക്ടോബർ നാലിന് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വിവിധ പരിപാടി കളോടെ മഹാത്മജി യുടെ ജീവിത മുഹൂർത്തങ്ങളും ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്ര സ്മരണകളും പകർന്നു കൊണ്ട് ഗാന്ധി ജയന്തി ആഘോഷിക്കുവാൻ തീരുമാനിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ, ഇന്ത്യൻ സ്ഥാനപതി കാര്യാലയം കൾചറൽ വിഭാഗം, ഗാന്ധി സാഹിത്യ വേദി എന്നിവ യുടെ സംയുക്ത സഹകരണത്തോടെ യാണ് ആഘോഷ പരിപാടികൾ.
ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്യ സമരവും എന്ന വിഷയത്തെ ആസ്പദ മാക്കി രാവിലെ 9 മുതൽ സ്കൂൾ വിദ്യാർഥി കൾക്കായി ചിത്ര രചനാ-പെയിന്റിങ് മൽസരങ്ങൾ നടത്തും.
6-9, 9-12, 12-16 എന്നീ പ്രായ ത്തിലുള്ള വിദ്യാർഥി കളെയാണ് യഥാ ക്രമം സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗ ങ്ങളിലായി മൽസരിപ്പിക്കുക.
ഇതേ വിഷയ ത്തെ ആസ്പദമാക്കി യു. എ. ഇ. യിലെ പ്രഫഷണൽ – അമേച്ചർ കലാകാരൻമാർ തയ്യാറാക്കിയ പ്രത്യേക ചിത്ര – പെയിന്റിങ് പ്രദർശനവും വൈകീട്ട് ആറര വരെ നടക്കും.
വൈകീട്ട് മൂന്നു മുതൽ അഞ്ചു വരെ ഹൈസ്കൂൾ, പ്ളസ് വൺ, പ്ളസ് ടൂ വിദ്യാർഥി കൾക്കായി ഇന്ത്യൻ ചരിത്രത്തെ ആസ്പദമാക്കി യു. എ. ഇ. തല ത്തിൽ ഗ്രൂപ്പ് അടിസ്ഥാന ത്തിലുള്ള ക്വിസ് മൽസരവും സംഘടിപ്പിക്കും.
ക്വിസ് മൽസര ത്തിൽ പങ്കടുക്കാന്‍ ആഗ്രഹിക്കുന്ന യു. എ. ഇ. യിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള മൂന്നു പേർ ഉൾപ്പെടുന്ന ടീമുകൾക്ക് സ്കൂൾ പ്രിൻസിപ്പലുടെ സാക്ഷ്യ പത്ര ത്തോടൊപ്പം പേര് രജിസ്റ്റർ ചെയ്യാം.
ഡ്രോയിങ് – പെയിന്റിങ് മൽസര ങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന വ്യക്തികൾക്കും ക്വിസ് മൽസര ത്തിൽ ആദ്യ മൂന്നു സ്ഥാനം നേടുന്ന ടീമു കൾക്കും ക്യാഷ് അവാർഡുകളും സമ്മാനിക്കും.
പങ്കെടുക്കുന്ന എല്ലാവര്ക്കും പ്രത്യേക സർട്ടിഫിക്കറ്റുകളും നൽകും. വൈകീട്ട് ഏഴിന് നടക്കുന്ന ഗാന്ധി അനുസ്മരണ പരിപാടി യിൽ വിജയി കൾക്കുള്ള സമ്മാന വിതരണവും ഇന്ത്യൻ സ്വാതന്ത്യ സ്മരണകൾ സമ്മാനിക്കുന്ന കലാ – സാംസ്ക്കാരിക പരിപാടികളും വീഡിയോ പ്രദർശനവും നടത്തും.
മൽസരങ്ങളും പരിപാടികളും സംബന്ധിച്ച വിശദ വിവരങ്ങളും അപേക്ഷാ ഫോറവും സ്കൂളുകളില്‍ എത്തിക്കും. പങ്കെടു ക്കാനാഗ്രഹിക്കുന്ന വരുടെ പേരു വിവരം ഇന്ത്യൻ മീഡിയ അബുദാബി യുടെ ഇ – മെയിൽ അഡ്രസിൽ ഈ മാസം മുപ്പതിനകം നൽകണം.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ഇന്ത്യൻ മീഡിയ എക്സിക്യൂട്ടീവ് യോഗ ത്തിൽ പ്രസിഡന്റ് ടി. എ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനിൽ സി. ഇടിക്കുള, വൈസ് പ്രസിഡന്റ് ആഗിൻ കീപ്പുറം, പ്രസ് സെക്രട്ടറി പി. എം. അബ്ദുൽ റഹ്മാൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ ടി. പി. ഗംഗാധരൻ, മനു കല്ലറ, മുനീർ പാണ്ട്യാല, അഹ്മദ് കുട്ടി, അഫ്സൽ അഹ്മദ്, ജോണി ഫൈനാർട്സ് എന്നിവരും പങ്കെടുത്തു.
- pma
വായിക്കുക: അബുദാബി, മാധ്യമങ്ങള്‍