ഇന്‍റര്‍നാഷനല്‍ ഹണ്ടിംഗ് ആന്‍റ് ഇക്വസ്ട്രിയന്‍ എക്സിബിഷന്‍

September 5th, 2013

abudhabi-falcon-exhibition-ePathram
അബുദാബി : യു. എ. ഇ. യുടെ സംസ്കാരവും പാരമ്പര്യവും നില നിര്‍ത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്ന പതിനൊന്നാമത് അബുദാബി ഇന്‍റര്‍നാഷനല്‍ ഹണ്ടിംഗ് ആന്‍റ് ഇക്വസ്ട്രിയന്‍ എക്സിബിഷന്‍ (അഡിഹെക്സ്) നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ തുടക്കമായി.

ദേശീയ-അന്തര്‍ദേശീയ തല ങ്ങളിലുള്ള 600ലധികം സ്ഥാപനങ്ങള്‍ പങ്കെടുക്കുമെന്നും ലോക ത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു ലക്ഷ ത്തിലധികം സന്ദര്‍ശകര്‍ പ്രദര്‍ശനം വീക്ഷിക്കാന്‍ എത്തുമെന്നും സംഘാടകര്‍ പറഞ്ഞു.

abudhabi-international-hunting-and-equestrian-exhibition-ePathram

നാഷനല്‍ എക്സിബിഷന്‍ സെന്‍ററിന്‍െറ ഹാള്‍ നമ്പര്‍ 5 മുതല്‍ 11 വരെയുള്ള ഹാളുകളിലും ഐ. സി. സി. ഹാളിലുമായാണ് പ്രദര്‍ശനം നടക്കുന്നത് . രാവിലെ 11 മണി മുതല്‍ രാത്രി 10 മണി വരെയാണ് സന്ദര്‍ശകരെ അനുവദിക്കുക.

വേട്ട പ്പരുന്തുകളും നായ്ക്കളും ഒട്ടകങ്ങളും പരമ്പരാഗത വേട്ട ഉപകരണ ങ്ങളും തുടങ്ങി അറബ് ദൈനം ദിന ജിവിതത്തിന്റെ പ്രധാനപ്പെട്ട ഉപകരണ ങ്ങളെല്ലാം പ്രദര്‍ശനത്തിനു വെച്ചിട്ടുണ്ട്. പ്രദര്‍ശന ത്തിന്‍െറ ഭാഗമായി അറബ് സാംസ്കാരികത യുടെ അടയാള പ്പെടുത്തലു കളായ വിവിധ കലാ പരിപാടി കളും അരങ്ങേറും.

പരമ്പരാഗത സ്വദേശി കരകൗശല വിദ്യ ഉപയോഗിച്ച് നിര്‍മിച്ച ഉല്‍പന്ന ങ്ങളുടെ പ്രദര്‍ശനവും നടക്കും എന്ന് അഡിഹെക്സ് ഉന്നത സംഘാടക സമിതി ചെയര്‍മാന്‍ മുഹമ്മദ് ഖലാഫ് അല്‍ മസ്റൂയി പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡ്രൈവിംഗിനിടെ ഫോണ്‍ സംസാരം : പതിനേഴായിരത്തിലധികം പേര്‍ക്ക് പിഴ

September 4th, 2013

cell-phone-talk-on-driving-ePathram
അബുദാബി : വാഹനം ഓടിക്കുന്നതിന് ഇടയില്‍ സെല്‍ഫോണ്‍ ഉപയോഗിച്ച 17 467 പേര്‍ക്ക് അബുദാബി യില്‍ പിഴ നല്‍കിയതായി ഗതാഗത വകുപ്പ് അറിയിച്ചു. ഇങ്ങിനെ നിയമ ലംഘനം നടത്തിയ വര്‍ക്കു 200 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്‍റുകളും ചുമത്തിയതായും ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റു വരെയുള്ള കണക്കാണിത്. സെല്‍ ഫോണ്‍ ഉപയോഗം ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കുകയും ഗുരുതര മായ അപകട ങ്ങള്‍ക്ക് കാരണം ആവുകയും ചെയ്യു മെന്നും സ്വയം രക്ഷ ഓര്‍ത്തെങ്കിലും വാഹനം ഓടിക്കു മ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്നും അധികൃതര്‍ ഒര്‍മ്മിപ്പിച്ചു.

അതേസമയം അനധികൃതമായി റോഡ് മുറിച്ചു കടന്ന ഇരുപത്തി എണ്ണായിരം പേര്‍ക്ക് പിഴ ചുമത്തി യതായും ട്രാഫിക് ഇന്‍വെസ്റ്റി ഗേഷന്‍സ് വിഭാഗം വ്യക്തമാക്കി.

കാല്‍നട യാത്ര ക്കാരുടെ സുരക്ഷ ഉദ്ദേശിച്ചു കൊണ്ടുള്ള പ്രചാരണ പരിപാടി ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ചടങ്ങി ലാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്. കഴിഞ്ഞ എട്ട് മാസ ത്തിനിട യിലാണ് ഇത്രയും കാല്‍നട യാത്ര ക്കാര്‍ക്ക് പിഴ ചുമത്തിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യില്‍ സ്വകാര്യ മേഖലയ്ക്ക് ശനിയാഴ്ചയും അവധിക്കായി ആവശ്യം

September 4th, 2013

അബുദാബി : സ്വകാര്യ മേഖലയ്ക്ക് ശനിയാഴ്ച അവധി അനുവദിക്കണം എന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗ ങ്ങളുടെ ആവശ്യം.

സ്വദേശികളെ സ്വകാര്യ മേഖല യിലേക്ക് ആകര്‍ഷിക്കുന്നതിനായിട്ട് ശനിയാഴ്ച അവധി നല്‍കുന്നത് പരിഗണിക്കണം എന്ന് കൗണ്‍സില്‍ അംഗ ങ്ങള്‍ ആവശ്യപ്പെട്ടത്.

സ്വകാര്യ മേഖല യിലെ കുറഞ്ഞ ശമ്പളവും അവധി ദിന ങ്ങളുടെ കുറവും സ്വദേശികളെ ഇവിടെ നിന്നും അകറ്റി നിര്‍ത്തുകയാണ് എന്നു എഫ്. എന്‍. സി. യിലെ സ്വദേശി വത്കരണ വിഭാഗം തലവന്‍ ഹമദ് ആല്‍ റഹൂമി ചൂണ്ടി ക്കാട്ടുന്നു.

ഗവണ്‍മെന്‍റ് ജോലി കിട്ടിയാലുടന്‍ സ്വകാര്യ കമ്പനി യിലെ ജോലി രാജി വെച്ചു പോകുന്ന അവസ്ഥയാണ്. ആയതിനാല്‍ സ്വകാര്യ മേഖല യില്‍ കൂടുതല്‍ അവധി അനുവദി ക്കുകയും മികച്ച ശമ്പളവും മറ്റ് ആനുകൂല്യ ങ്ങളും നല്‍കുകയും വേണമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സോഷ്യല്‍ മീഡിയ കളിലൂടെ തട്ടിപ്പ് : ജാഗ്രതാ നിര്‍ദ്ദേശ വുമായി പോലീസ്

August 25th, 2013

abudhabi-police-warning-misusing-social-media-ePathram
അബുദാബി : സോഷ്യല്‍ മീഡിയ സൈറ്റു കളിലെ സൗഹൃദം വഴി വീഡിയോ ചാറ്റിംഗിലൂടെ പണം തട്ടി എടുക്കുന്ന സംഘങ്ങള്‍ പ്രവര്‍ത്തി ക്കുന്നുണ്ട് എന്നും ഇത്തര ക്കാരെ തിരിച്ചറിഞ്ഞ് ജാഗ്രത പാലിക്കണം എന്നും പൊലീസ് ജന ങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഓണ്‍ലൈന്‍ ചാറ്റുകള്‍ റെക്കോര്‍ഡ് ചെയ്ത് മോശ​ ​മായ കാര്യങ്ങള്‍ കൂട്ടി ച്ചേര്‍ക്കുകയും സ്ത്രീകളുടെ അടക്കം ശബ്ദം ഡബ്ബ് ചെയ്ത് ചേര്‍ക്കുകയും മോശ മായ രീതിയില്‍ ചാറ്റ് ചെയ്ത് ഈ സംഘങ്ങള്‍ നിര്‍മ്മിക്കുന്ന വീഡിയോ കള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യു മെന്ന് ഭീഷണി പ്പെടുത്തി യുമാണ് പണം തട്ടുന്നത്.

യു. എ. ഇ. ക്ക് പുറത്തുള്ള സംഘ മാണ് ഇത്തരം പ്രവര്‍ത്തന ങ്ങള്‍ക്ക് പിന്നില്‍ എന്നു പോലീസ് മുന്നറിയിപ്പു തരുന്നു. സോഷ്യല്‍ മീഡിയ സൈറ്റു കളില്‍ വ്യക്തി ഗത വിവരങ്ങള്‍ നല്‍കിയ വരും അപരിചിത ര്‍ക്ക് അടക്കം കാണാവുന്ന രീതി യില്‍ വീഡിയോ കള്‍ പോസ്റ്റ് ചെയ്തവരും സംഘ ത്തിന്റെ ഇര കളായി മാറാന്‍ സാധ്യത ഏറെയാണ്.

ഇര​ ​കളുമായി ചാറ്റ് ചെയ്തതിന്റെ വീഡിയോ കള്‍ സൈറ്റില്‍ ​അപ്ലോഡ് ​ചെയ്യാ​ ​തിരി ക്കാനായി തങ്ങള്‍ പറയുന്ന അക്കൗണ്ടില്‍ പണം നിക്ഷേപിക്കണ മെന്നും അവര്‍ ആവശ്യപ്പെടും. യു. എ. ഇ. ക്ക് പുറത്തുള്ള അക്കൗണ്ടുകളാണ് ഇവര്‍​ ​നല്‍കാറ്.

ഇത്തരം സൈബര്‍ കുറ്റവാളി കളുടെ വലയില്‍ അക പ്പെടാതെ സൂക്ഷിക്കണമെന്ന് അബുദാബി പൊലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റി ഗേഷന്‍ ഡയറക്ടര്‍ കേണല്‍ ഡോ. റാഷിദ് മുഹമ്മദ് ബുര്‍ഷീദ് മുന്നിറിയിപ്പ് നല്‍കി.

ഓണ്‍ലൈനി ലൂടെ അപരിചിതരു മായി ചങ്ങാത്തം കൂടുതരുത് എന്നും സംശയാസ്പദ ഇ മെയിലുകള്‍ക്ക് മറുപടി അയക്കരുത് എന്നും കേണല്‍ ബുര്‍ഷീദ് ആവശ്യപ്പെട്ടു.

വെബ് കാമറ പ്രവര്‍ത്തിപ്പിച്ച് ചാറ്റ് ചെയ്യുന്ന തിനിടെ റെക്കോര്‍ഡ് ചെയ്യുകയും ചാറ്റിംഗിനിടെ ​വസ്ത്രം മാറാന്‍ പ്രേരിപ്പിക്കു കയും ചെയ്യും. പിന്നീട് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത് നാണക്കേട് ഉണ്ടാക്കുമെന്ന് ഭീഷണി പ്പെടുത്തി പണം തട്ടുക യുമാണ് ചെയ്യുന്നത്.

ഇത്തരം തട്ടിപ്പു കള്‍ക്ക് ഇര യായ ചിലരില്‍ നിന്ന് പൊലീസിന് പരാതിയും ലഭിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യ ങ്ങ ളിലെ ചെറുപ്പ ക്കാരെ യാണ് സംഘം പ്രധാനമായും ലക്ഷ്യ മിടുന്ന തെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ കണ്ടു പിടിക്കാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം, കുറ്റവാളി കള്‍ രാജ്യ ത്തിന് പുറത്തുള്ള വരാണ് എന്നത് അന്വേഷണ സംഘ ത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മയക്കു മരുന്നിനെതിരെ ആഭ്യന്തര മന്ത്രാല ത്തിന്റെ ബോധവല്കരണം

August 25th, 2013

drugs-smoking-kills-ePathram
അബുദാബി : മയക്കു മരുന്ന് വരുത്തുന്ന വിനകളെ കുറിച്ച് കുട്ടികളെ കേന്ദ്രീ കരിച്ച് ബോധ വത്കരണം നടത്താന്‍ ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ്‌ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

അബുദാബി പൊലീസ് ആസ്ഥാനത്ത് നടന്ന മയക്കു മരുന്നിന് എതിരായ ഉന്നത തല സമിതി യുടെ യോഗ ത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കവേ യാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മയക്കു മരുന്ന് നിയന്ത്രണ ത്തിനുള്ള ഉന്നത തല സമിതി യുടെ എല്ലാ നടപടി കള്‍ക്കും നിയമ നിര്‍മാണ സഭ യുടെയും ഭരണാധി കാരി കളുടെയും ജുഡീഷ്യറി യുടെയും ശക്തമായ പിന്തുണയും ശൈഖ് സൈഫ് ഉറപ്പ് നല്‍കി. അന്താരാഷ്ട്ര തല ത്തിലുള്ള മയക്കു മരുന്ന് വിരുദ്ധ ഏജന്‍സി കളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ദേശീയ തല ത്തില്‍ തന്ത്ര പ്രധാന നടപടികള്‍ കൈ ക്കൊള്ളാനുമുള്ള തീരുമാന ങ്ങള്‍ ഉന്നത തല സമിതി യോഗം ചര്‍ച്ച ചെയ്തു.

ആഭ്യന്തര മന്ത്രാലയ ത്തിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എമിറേറ്റു കളിലെ പൊലീസ് ഓഫിസര്‍മാരും യോഗ ത്തില്‍ സംബന്ധിച്ചു. മയക്കു മരുന്ന് ഉപയോഗ ത്തിന്റെ അപകട ങ്ങള്‍ വിദ്യാര്‍ഥി കളിലും ചെറുപ്പക്കാരിലും എത്തിക്കാന്‍ ആഭ്യന്തര മന്ത്രാലയം ബോധ വത്കരണം നടത്തുന്നുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കവിതാ സമാഹാരം പ്രകാശനം ചെയ്തു
Next »Next Page » സോഷ്യല്‍ മീഡിയ കളിലൂടെ തട്ടിപ്പ് : ജാഗ്രതാ നിര്‍ദ്ദേശ വുമായി പോലീസ് »



  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine