എന്‍. പി. സി. സി. നോമ്പ്‌ തുറ ശ്രദ്ധേയമാവുന്നു

July 26th, 2013

npcc-ifthar-2013-ePathram
അബുദാബി : മുസ്സഫയിലെ നാഷണല്‍ പെട്രോളിയം കമ്പനി യിലെ തൊഴിലാളി കള്‍ക്കായി ഒരുക്കുന്ന നോമ്പ് തുറ ശ്രദ്ധേയമാവുന്നു.

അറബിക്, ഇന്ത്യന്‍ രീതിയില്‍ ഉള്ളതടക്കം വിവിധ രാജ്യ ങ്ങളിലെ പലഹാര ങ്ങള്‍ തൊഴിലാളികള്‍ ക്യാമ്പില്‍ തന്നെ ഉണ്ടാക്കിയാണ് മൂവായിര ത്തോളം തൊഴിലാളികള്‍ നോമ്പ് തുറക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രേഖകള്‍ അടങ്ങിയ പേഴ്സ് നഷ്ടപെട്ടു

July 25th, 2013

help-desk-ePathram അബുദാബി : നൗഷാദ്‌ കുനിയന്‍ പറമ്പത്ത്‌ എന്നയാളുടെ എമിറേറ്റ്സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ്‌, വാഹന റജിസ്റ്റ്റേഷന്‍ കാര്‍ഡ് (മുല്‍കിയ), ലേബര്‍ കാര്‍ഡ്‌, ഇന്‍ഷുറന്‍സ് കാര്‍ഡ്‌ എന്നിവ അടങ്ങിയ പേഴ്സ് അബുദാബി യില്‍ വെച്ചുള്ള യാത്ര യില്‍ നഷ്ടപ്പെട്ടു.

കണ്ടു കിട്ടുന്നവര്‍ 055- 85 94 699 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഹംദാന്‍ ബിന്‍ സായിദ്‌ അവാര്‍ഡ് എം. എ. യൂസഫലിക്ക്

July 24th, 2013

lulu-group-ma-yousufali-recieving-hamdan-bin-zayed-award-for-humanitarian-aid-ePathram
അബുദാബി : ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ കാണിക്കുന്ന പ്രത്യേക താത്പര്യം കണക്കി ലെടുത്ത് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം. എ. യൂസഫലിയെ ഹംദാന്‍ ബിന്‍ സായിദ്‌ അവാര്‍ഡ് നല്‍കി ആദരിച്ചു.

അബുദാബി എമിറേറ്റ്‌സ് പാലസില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. ഭരണാധി കാരിയുടെ പടിഞ്ഞാറന്‍ മേഖല യിലെ പ്രതിനിധിയും എമിറേറ്റസ് റെഡ് ക്രസന്‍റിന്റെ പ്രസിഡന്‍റു മായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ്‌ അല്‍ നഹ്യാന്‍ അവാര്‍ഡ് സമ്മാനിച്ചു.

യു. എ. ഇ. റെഡ് ക്രസന്‍റിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് എം. എ. യൂസഫലി നല്‍കി വരുന്ന പിന്തുണ പരിഗണിച്ചാണ് 2013-ലെ ഹംദാന്‍ ബിന്‍ സായിദ്‌ അവാര്‍ഡി നായി അദ്ദേഹത്തെ തെരഞ്ഞടുത്തത്.

ചടങ്ങില്‍ എം. കെ. ഗ്രൂപ്പ്‌ എക്സിക്യുട്ടിവ് ഡയറക്ടർ അഷറഫലിയും സന്നിഹിത നായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പേരോട് ജൂലായ്‌ 25ന് അബുദാബി യില്‍

July 22nd, 2013

അബുദാബി : പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ്‌ അല്‍ നഹ്യാന്റെ റമദാന്‍ അതിഥി എസ്. വൈ. എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദു റഹിമാന്‍ സഖാഫി ജൂലായ് 25 വ്യാഴാഴ്ച രാത്രി അബുദാബി നാഷണല്‍ തിയേറ്ററില്‍ റമദാന്‍ പ്രഭാഷണം നടത്തും.

തറാവീഹ് നിസ്‌കാര ശേഷം നടക്കുന്ന പരിപാടി പത്മശ്രീ എം എ യുസുഫലി ഉത്ഘാടനം ചെയ്യും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സിക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ്‌ല്യാര്‍ മുഖ്യാതിഥി ആയിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലുലു വില്‍ ഈന്തപ്പഴോല്സവം

July 22nd, 2013

lulu-dates-festival-2013-inauguration-at-mushrif-mall-ePathram
അബുദാബി : എം. കെ. ഗ്രൂപ്പിന്റെ നേതൃത്വ ത്തില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന ഈന്തപ്പഴോല്സവ ത്തിനു അബുദാബി മുശ്രിഫ്‌ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ തുടക്കമായി.

ഫാര്‍മേഴ്‌സ്‌ കോപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ അലി അല്‍ മന്‍സൂരി ഉല്‍ഘാടനം ചെയ്ത ചടങ്ങില്‍ എം. കെ. ഗ്രൂപ്പ്‌ എക്സിക്യുട്ടിവ് ഡയറക്ടർ അഷറഫലി, സി. ഇ. ഓ. സൈഫീ രൂപ് വാല, സി. ഓ. ഓ. വി. ഐ. സലിം, ലുലു റീജ്യണല്‍ ഡയറക്ടര്‍ ടി. പി. അബൂബക്കര്‍, കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ മാനേജര്‍ മാനേജര്‍ വി. നന്ദകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഡേറ്റ് ഫെസ്റ്റിവലില്‍ യു. എ. ഇ, സൗദി അറേബ്യ, ടുണീഷ്യ, ഇറാഖ്‌, ഇറാന്‍, അമേരിക്ക, തുടങ്ങീ പത്തോളം രാജ്യങ്ങളില്‍ നിന്നായി വിവിധ നിറ ങ്ങളിലും വലിപ്പ ങ്ങളിലുമുള്ള എണ്‍പത്തി അഞ്ചോളം തരങ്ങളില്‍ ഉള്ള ഈന്ത പ്പഴങ്ങളാണ് ഡേറ്റ് ഫെസ്റ്റി വലില്‍ ഒരുക്കി യിരിക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സുമനസ്സുകളുടെ കാരുണ്യം തേടി വൃക്ക രോഗി
Next »Next Page » പേരോട് ജൂലായ്‌ 25ന് അബുദാബി യില്‍ »



  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി
  • സലൂട്ടിംഗ് ദ റിയല്‍ ഹീറോസ് : മുന്‍ കാല ഇന്ത്യന്‍ സൈനികരെ ആദരിച്ചു
  • വളർത്തു മൃഗങ്ങളുടെ രജിസ്​ട്രേഷൻ നിർബ്ബന്ധമാക്കി
  • സ്ഥിരതക്കും തുടർച്ചക്കും വ്യക്തമായ മുൻ ഗണനയുള്ള ബജറ്റ് : അദീബ് അഹമ്മദ്
  • ഫൈസൽസ് വിന്റർ ഫെസ്റ്റ് ശ്രദ്ധേയമായി
  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine