ഇ-ഗേറ്റ് : റജിസ്ട്റേഷന്‍ ആരംഭിച്ചു

June 9th, 2013

abudhabi-emigration-e-gate-ePathram
അബുദാബി : വിമാന ത്താവളങ്ങളില്‍ യാത്രാ നടപടി ക്രമങ്ങൾ എളുപ്പമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം ആവിഷ്കരിച്ച ’ഇ-ഗേറ്റ് (ഇലക്ട്രോണിക്സ് ഗേറ്റ്) സേവനം ലഭ്യ മാകാന്‍ സ്വദേശി കളും വിദേശികളും അടക്കം എല്ലാവരും റജിസ്റ്റര്‍ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. ഇമിഗ്രേഷന്‍ നടപടികള്‍ വേഗ ത്തിലാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് ഇലക്ട്രോണിക്സ് ഗേറ്റ്.

അബുദാബി യില്‍ റജിസ്ട്രേഷന്‍ ജൂണ്‍ 9 ഞായറാഴ്ച മുതല്‍ ആരംഭിച്ചു. ദുബായ് വിമാന ത്താവള ത്തില്‍ നിലവില്‍ ഇ -ഗേറ്റ് സംവിധാനവും സ്മാര്‍ട്ട് ഗേറ്റ് സംവിധാനവുമുണ്ട്.

അബുദാബി രാജ്യാന്തര വിമാന ത്താവള ത്തിലെ ഒന്ന്, മൂന്ന് ഗേറ്റു കളില്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. അധികം വൈകാതെ തന്നെ രാജ്യത്തെ എല്ലാ വിമാന ത്താവള ങ്ങളിലും ഇ ഗേറ്റ് സംവിധാനം നിലവില്‍ വരും.

കണ്ണ്, വിരലടയാളം, മുഖം എന്നിവ സ്കാന്‍ ചെയ്ത് പെട്ടെന്നു തന്നെ ഇമിഗ്രേഷന്‍ നടപടി കള്‍ പൂര്‍ത്തീകരിക്കാന്‍ ഇ-ഗേറ്റ് സംവിധാനം സഹായിക്കും. വിവിധ കേന്ദ്ര ങ്ങളില്‍ തുടങ്ങുന്ന രജിസ്ട്രേഷന്‍ സെന്‍ററു കളിലെ സൗകര്യം പ്രയോജന പ്പെടുത്തണം എന്ന് ആഭ്യന്തര മന്ത്രാലയം പൊതു ജന ങ്ങളോട് അഭ്യര്‍ഥിച്ചു.

ജൂണ്‍ 9 മുതല്‍ 13 വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെ അബുദാബി മറീന മാള്‍, 23 മുതല്‍ 27 വരെ അബുദാബി മാള്‍, ജൂലൈ 7 മുതല്‍ 11 വരെ അല്‍ വഹ്ദ മാള്‍, ജൂലൈ 21 മുതല്‍ 25 വരെ ഖലീദിയ മാള്‍, ഓഗസ്റ്റ് 4 മുതല്‍ 8 വരെ മുഷ്രിഫ് മാള്‍, ഓഗസ്റ്റ് 18 മുതല്‍ 22 വരെ ഡെല്‍മ മാള്‍ എന്നിവിടങ്ങളി ലായിരിക്കും ഇ ഗേറ്റ് റജിസ്ട്രേഷന്‍.

അഞ്ച് വയസ്സിന് മേല്‍ പ്രായമുള്ള കുട്ടികള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാം. ശാരീരിക വൈകല്യ മുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ കേന്ദ്ര ങ്ങളില്‍ ആവശ്യമായ സൗകര്യ ങ്ങള്‍ ഒരുക്കി യിട്ടുണ്ട്.

ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ലഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നിര്‍ദേശ പ്രകാര മാണ് ഇ-ഗേറ്റ് പദ്ധതി ആവിഷ്കരിച്ചത് എന്ന് അബുദാബി പോലീസ് സെന്‍റര്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അഹ്മദ് നാസര്‍ ആല്‍ റെയ്സി അറിയിച്ചു. ഇത്തരം പദ്ധതി നടപ്പാക്കുന്ന ലോക ത്തിലെ ആദ്യ രാജ്യവും യു. എ. ഇ. യാണ്. പദ്ധതിയെ പറ്റി ജനങ്ങൾക്ക്‌ ഇടയിൽ ബോധവല്ക്കരണം നടത്തും എന്നും അധികൃതര്‍ പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തണ്ണിമത്തനില്‍ എച്ച്. ഐ. വി. വൈറസ് എന്ന പ്രചാരണം തെറ്റ് : അധികൃതര്‍

June 8th, 2013

water-melon-ePathram
അബുദാബി : യു. എ. ഇ.യിലേക്ക് ഇറക്കു മതി ചെയ്യുന്ന തണ്ണി മത്തനില്‍ എയ് ഡ്സിനു കാരണമാകുന്ന എച്ച്. ഐ. വി. വൈറസ് കുത്തി വെച്ചിട്ടുണ്ട് എന്ന രീതി യില്‍ വ്യാപക മായി നടക്കുന്ന ഊഹാ പോഹ ങ്ങളും പ്രചാരണവും തെറ്റാണ് എന്ന് അധികൃതര്‍ വ്യക്തമാക്കി.

ശാസ്ത്രീയ പരിശോധന കളില്‍ ഇതു തെളിഞ്ഞിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്ത രാകരുത്‌ എന്നും ഇത്തരം തട്ടിപ്പുകളില്‍ വിശ്വസിക്കരുത്‌ എന്നും അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി ഇറക്കിയ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.

ബ്ളാക്ക്ബറി മെസഞ്ചര്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയ യിലൂടെ യാണ് തണ്ണി മത്തനില്‍ എച്ച്. ഐ. വി. വൈറസ് കുത്തി വെച്ചിട്ടുണ്ട് എന്ന പ്രചാരണം നടന്നത്. സൗദി അറേബ്യ യിലെ പ്രമുഖ ആശുപത്രി യിലെ ഡോക്ടറെ ഉദ്ധരിച്ചായിരുന്നു വ്യാജ പ്രചാരണം. ഇതേ തുടര്‍ന്ന് ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി, സൗദി ഡോക്ടറുമായി ബന്ധപ്പെട്ടി രുന്നു. തനിക്ക് ഇങ്ങനെ ഒരു സംഭവം അറിയില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

സോഷ്യല്‍ മീഡിയ സജീവ മായതോടെ എളുപ്പത്തില്‍ ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കഴിയുന്നു. അപകട കരമായ രീതി യില്‍ പ്രചാര ണങ്ങള്‍ നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കും എന്ന്‍ ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

കൂടുതല്‍ വിവരങ്ങള്‍ക്ക് അതോറിറ്റിയുടെ 800 555 എന്ന ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ചാല്‍ മതി എന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വ്യക്തിഗത മികവുമായി ജോനിറ്റ ജൊസഫ്

June 7th, 2013

jonita-joseph-winner-of-cbse-2013-ePathram
അബുദാബി : ഈ വര്‍ഷത്തെ സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷ യില്‍ മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ കൂടാതെ ശാസ്ത്ര വിഷയങ്ങളിലും സോഷ്യല്‍ സയന്‍സ്, കണക്ക് എന്നിവയിലും A 1 ഗ്രേഡ് നേടിയ ജോനിറ്റ ജോസഫ് ശ്രദ്ധേയയായി.

അബുദാബി അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനി യായ ജൊനിറ്റ,CGPA അഥവാ ക്യുമുലേറ്റിവ് ഗ്രേഡ് പോയിന്റ് ആവറേജ് അനുസരിച്ച് പത്തില്‍ പത്തും (PERFECT10) ലഭിച്ച ചുരുക്കം ചില കുട്ടികളില്‍ ഒരാളാണ്.

ചെറുകഥ എഴുത്ത് മല്‍സര ങ്ങളിലും സയന്‍സ് എക്സിബിഷനു കളിലും പങ്കെടുത്ത് സമ്മാന ങ്ങള്‍ കരസ്ഥമാക്കിയ ജോനിറ്റ, മികച്ച നര്‍ത്തകിയും അഭിനേത്രി യുമാണ്.

അഞ്ചാം വയസ്സു മുതല്‍ ശാസ്ത്രീയ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയ ഈ കലാകാരി ഭരത നാട്യത്തിലും മോഹിനി യാട്ടത്തിലും കുച്ചുപ്പുടിയിലും അരങ്ങേറ്റം നടത്തി. നിരവധി കലാ മല്‍സര ങ്ങളില്‍ പങ്കെടു ക്കുകയും സമ്മാന ങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. യു. എ. ഇ. യില്‍ ചിത്രീകരിച്ച ഇടവഴിയിലെ പൂക്കള്‍ എന്ന ടെലി സിനിമ യില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പി ക്കുകയും  മേല്‍വിലാസങ്ങള്‍ എന്ന ടെലി സിനിമ യില്‍ നൃത്ത പ്രാധാന്യമുള്ള വേഷത്തില്‍ അഭിനയിക്കുകയും ചെയ്തു.

അബുദാബി എല്‍. എല്‍. എച്ച്. ആശുപത്രി യിലെ ഹൃദ്രോഗ വിദഗ്ദന്‍ ഡോക്റ്റര്‍ ജോസഫ്‌ കുരിയന്‍ – സോണിയ ദമ്പതി കളുടെ മകളാണ് ഈ മിടുക്കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഗ്നി ബാധയില്‍ മൂന്നു പേര്‍ മരിച്ചു

June 4th, 2013

fire-in-abudhabi-ePatrham
അബുദാബി : തിങ്കളാഴ്ച രാവിലെ ആറര മണിയോടെ അബുദാബി യിലെ ടൂറിസ്റ്റ്‌ ക്ലബ്ബ്‌ ഏരിയയിലും ഉച്ചക്ക് ശേഷം ഇലക്ട്ര റോഡിലെയും കെട്ടിട ങ്ങളില്‍ ഉണ്ടായ അഗ്നി ബാധ യില്‍ മൂന്നു പേര്‍ മരിക്കുകയും അഗ്നി ശമന സേനാ അംഗങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രണ്ടു അപകടങ്ങളുടെയും കാരണ ങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല എങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്ന് കരുതപ്പെടുന്നു. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനു ഒടുവിലാണ് തീ നിയന്ത്രണ വിധേയ മായത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജര്‍മന്‍ സാങ്കേതിക അഗ്നി ശമന യന്ത്രവുമായി അബുദാബി സിവില്‍ ഡിഫന്‍സ്‌

May 27th, 2013

അബുദാബി : തീപിടിത്തം മൂലം ഉണ്ടാകുന്ന അപകടം നിയന്ത്രണ വിധേയ മാക്കാന്‍ പറ്റിയ അത്യാധുനിക ജര്‍മന്‍ സാങ്കേതിക വിദ്യ യില്‍ രൂപപ്പെടുത്തിയ സംവിധാന വുമായി അബുദാബി സിവില്‍ ഡിഫെന്‍സ് അതോറിറ്റി. വായു കുമിള കള്‍ കൊണ്ട് എത്ര വലിയ തീപിടുത്തവും നിയന്ത്രണ വിധേയമാക്കാന്‍ പറ്റിയ സാങ്കേതിക വിദ്യയാണ് സിവില്‍ ഡിഫന്‍സ്‌ അക്കാദമി ആസ്ഥാനത്ത് നടത്തിയ പരീക്ഷണ പ്രവര്‍ത്തന ത്തില്‍വിജയ കരമായി അവതരിപ്പിച്ചത്.

ഇതിന് വെള്ളം കുറച്ചു മാത്രം മതി എന്നതും പ്രത്യേകത യാണ്.എല്ലാ അഗ്നി ശമന സേന യുടെ വാഹന ങ്ങളിലും പുതിയ സംവിധാനം തയ്യാറാക്കി വരുന്നുണ്ട്. വായു കുമിള കളും പതയും ഉപയോഗിച്ചുള്ള തീയണക്കല്‍ അപകട സ്ഥലത്ത് കുതിച്ചെത്തുന്ന അഗ്നിശമന സേനാംഗങ്ങള്‍ക്ക് തീപിടുത്തത്തെ ഇനി നിഷ്‌പ്രയാസം കൈകാര്യം ചെയ്യാന്‍ പറ്റും. ദൂരെ നിന്നു തന്നെ ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ചു അഗ്നിക്ക് ശമനം കണ്ടെത്താം.

തീപിടിച്ച കെട്ടിടവും കെട്ടിട ത്തില്‍ കുടുങ്ങിയ ജീവനും കെട്ടിട ത്തിലെ സാധന ങ്ങള്‍ക്കും അപായ ത്തില്‍ നിന്ന് രക്ഷ പ്പെടുത്തുന്ന തിനു പുറമേ അഗ്നി ശമന സേനാ ജീവന ക്കാരുടെയും സുരക്ഷി തത്ത്വവും ഉറപ്പാക്കാനും ഈ പുതിയ സംവിധാന ത്തിനു പറ്റു മെന്നു സിവില്‍ ഡിഫന്‍സ്‌ ഡെപ്യൂട്ടി തലവന്‍ വ്യക്തമാക്കി. ചൂടു കാല ങ്ങളില്‍ തീപിടിച്ചു ണ്ടാകുന്ന അപകട സാധ്യത കൂടുതല്‍ ആയതിനാല്‍ ഈ സംവിധാനം വളരെ യധികം പ്രയോജനം ചെയ്യും.

-തയ്യാറാക്കിയത് : അബൂബക്കര്‍ പുറത്തീല്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പരിസ്ഥിതി സംരക്ഷണം കാലഘട്ട ത്തിന്റെ ആവശ്യം : നജീബ് മുഹമ്മദ് ഇസ്മയില്‍
Next »Next Page » നന്മയുടെയും സ്നേഹത്തിന്റെയും സംഗമമായി ‘അമ്മക്കൊരുമ്മ’ »



  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine