അബുദാബി : കാലാവസ്ഥാ മാറ്റ ത്തിന്റെ മുന്നോടി എന്നോണം യു. എ. ഇ. യില്‍ വിവിധ സ്ഥലങ്ങളില്‍ മഴ പെയ്തു. തിങ്കളാഴ്ച ഉച്ചക്കു ശേഷം അബുദാബി യില്‍ ദീര്‍ഘ നേരം മഴ ചാറി നിന്നു. രാവിലെ മുതല്‍ രാജ്യത്ത് മൂടി ക്കെട്ടിയ കാലാവസ്ഥ ആയിരുന്നു. രാവിലെ മുതല്‍ ഉണ്ടായിരുന്ന തണുത്ത കാറ്റും രാത്രി യോടെ ശക്തമായി. അല്‍ഐനിലും ചാറ്റല്‍ മഴയാണ് ഉണ്ടായത്. അബുദാബി യില്‍ ചില ഭാഗ ങ്ങളില്‍ മഴവില്ലും ദൃശ്യമായി.
അബുദാബി യിലെ മഴവില്ല് : ഇലക്ട്രാ റോഡില്‍ നിന്നുള്ള ദൃശ്യം
യു. എ. ഇ. യുടെ വടക്കന്‍ എമിറേറ്റുകളായ ഷാര്‍ജ, ഉമ്മല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ ഖൈമ എന്നിവിട ങ്ങളിലും ദുബായിലും പെയ്തിറങ്ങിയ മഴ, രാജ്യത്ത് ചൂടിന്റെ ആരംഭമാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷ കരുടെ അഭിപ്രായം.
-ചിത്രങ്ങള്‍ : ഹഫ്സല്‍ അഹ്മദ് – ഇമ -അബുദാബി
- pma
അബുദാബി : നിയമ വിരുദ്ധ മായി യു. എ. ഇ. യില്‍ തങ്ങുന്ന വിദേശി കള്‍ക്ക് ശിക്ഷകള്‍ ഇല്ലാതെ രാജ്യം വിടാനായി അവസരം ഒരുക്കി യു. എ. ഇ. സര്‍ക്കാര്‍ അനുവദിച്ച രണ്ടു മാസത്തെ പൊതുമാപ്പ് കാലാവധി ഫെബ്രുവരി നാലിനു അവസാനിച്ച തിനു ശേഷം നടത്തിയ തെരച്ചിലില്‍ അബുദാബി യില്‍ നിന്നും 125 പേരെയും അല്‍ഐനില്‍ നിന്നു 100 പേരേയും പിടികൂടി യതായി താമസ – കുടിയേറ്റ വകുപ്പ് വിഭാഗം അറിയിച്ചു.
അബുദാബി യില്‍ നടത്തിയ പരിശോധന യി ല്‍ 79പുരുഷന്മാരും 46 സ്ത്രീ കളുമാണ് പിടിയിലായത്. സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയ വരാണ് സ്ത്രീകളില്‍ അധികവും. ഇവരില്‍ ഭൂരിഭാഗവും ഏഷ്യന്‍ വംജരാ ണെന്നും അധികൃതര്‍ അറിയിച്ചു.
അല്‍ഐനില്‍ വീവിധ ഇടങ്ങളില്‍ നടത്തിയ പരിശോധന കളില്‍ 87 പുരുഷന്മാരും 13 സ്ത്രീകളും അടക്കം 100 പേരാണ് പിടിയിലായത്. കൂടാതെ മറ്റു എമിറേറ്റു കളില്‍ നിന്നു മായി ഇരു നൂറോളം പേരാണ് പിടിയിലായത് എന്നു അധികൃതര്‍ വ്യക്തമാക്കി.
പൊതുമാപ്പ് പ്രയോജന പ്പെടുത്താതെ രാജ്യത്ത് തങ്ങുന്ന അനധികൃത താമസക്കാരെ കണ്ടു പിടിക്കാന്‍ No to Violators Follow Up വിഭാഗം പരിശോധന കര്‍ശന മാക്കിയിരുന്നു. ഇത്തരം പരിശോധന കള്‍ ഇനിയും തുടരു മെന്നും അനധികൃത താമസക്കാരെ ഒഴിവാക്കി രാജ്യത്ത് സുരക്ഷിത മായ ജീവിത സാഹചര്യം ഒരുക്കുന്ന തിനുള്ള നടപടി കളുമായി പൊതുജന ങ്ങള്‍ സഹകരി ക്കണം എന്നും ആഭ്യന്തര മന്ത്രാലയം No to Violators ഫോളോ അപ്പ് വിഭാഗം മേധാവി അബുദാബി യില്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
- pma
അബൂദാബി : തൃശൂര്‍ ജില്ലയിലെ ചാവക്കാട് എടക്കഴിയൂര്‍ പ്രദേശത്തു നിന്നുള്ള വരുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ യായ എനോര (എടക്കഴിയുര്‍ നോണ്‍ റെസിഡന്‍റ് അസോസിയേഷന്‍) കുടുംബ സംഗമം സംഘടിപ്പിക്കുന്നു.
മാര്‍ച്ച് 22 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്റ റില്‍ വെച്ച് നടക്കുന്ന സംഗമത്തില്‍ യു. എ. ഇ. യിലെ വിവിധ ഭാഗ ങ്ങളിലുള്ള എടക്കഴിയൂര്‍ നിവാസി കള്‍ പങ്കെടുക്കും.
മുതിര്‍ന്ന വര്‍ക്കും കുട്ടികള്‍ക്കു മായി വിനോദവും വിജ്ഞാനവും പകരുന്ന വിവിധ തരം പരിപാടികള്‍, ഗാനമേള, നൃത്ത നൃത്ത്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 570 52 91
- pma