ആശ സബീന യുടെ ‘മരുഭൂമിയിലെ മഴ’ പ്രകാശനം ചെയ്തു

January 9th, 2013

അബുദാബി : സാഹിത്യ കൂട്ടായ്മയായ കോലായ യുടെ ആഭിമുഖ്യ ത്തില്‍ ആശ സബീന യുടെ ‘മരുഭൂമി യിലെ മഴ’ എന്ന പ്രഥമ കവിതാ സമാഹാര ത്തിന്റെയും സി ഡി യുടെയും പ്രകാശനം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നു.

പ്രമുഖ നാടക സംവിധായകന്‍ മനോജ്‌ കാനയാണ് പുസ്തക ത്തിന്റെ പ്രകാശനം നടത്തിയത്. കവി അസ്മോ പുത്തന്‍ചിറ പുസ്തകം ഏറ്റു വാങ്ങി. പ്രശസ്ത ഗായകന്‍ വി. റ്റി. മുരളി കവിത കളുടെ സി ഡി പ്രകാശനം നിര്‍വഹിച്ചു. കെ. എസ്സ്. സി. വൈസ്‌ പ്രസിഡന്റ് ബാബു വടകര യാണ് സി ഡി ഏറ്റുവാങ്ങിയത്.

പുസ്തകത്തെ പരിചയ പ്പെടുത്തി ക്കൊണ്ട് സംസാരിച്ച വി. ടി. മുരളി പുസ്തക ത്തിലെ ഒരു കവിതയും ആലപിച്ചു. തുടര്‍ന്ന് നാടക സൗഹൃദം പ്രസിഡണ്ട്‌ ടി. കൃഷ്ണകുമാര്‍, കമറുദ്ധീന്‍ അമേയം, ടി. എ. ശശി, സൈനുദ്ധീന്‍ ഖുറൈഷി, അഷ്‌റഫ്‌ ചമ്പാട്, ബിനു വാസു, ഫൈസല്‍ ബാവ, രാജീവ് മുളക്കുഴ, അജി രാധാ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

അസ്മോ പുത്തന്‍ചിറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കവയത്രി ആശ സബീന നന്ദി രേഖപ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാര്‍ക്കിംഗ് ഏരിയയില്‍ വാഹനം കഴുകിയാല്‍ 500 ദിര്‍ഹം പിഴ

January 5th, 2013

അബുദാബി : ഗതാഗത വകുപ്പിന് കീഴിലുള്ള മവാക്കിഫ് പെയ്ഡ് പാര്‍ക്കിംഗ് ഭാഗ ങ്ങളില്‍ വാഹന ങ്ങള്‍ കഴുകരുത് എന്നുള്ള നിയമം ലംഘി ക്കുന്നവ രില്‍ നിന്ന് 500 ദിര്‍ഹം പിഴ ഈടാക്കും എന്ന് മവാഖിഫ് അധികൃതര്‍ വ്യക്തമാക്കി.

പെയ്ഡ് പാര്‍ക്കിംഗ് ഏരിയയില്‍ ഹെവി ഡ്യൂട്ടി വാഹന ങ്ങള്‍ പാര്‍ക്ക് ചെയ്താലും മാലിന്യ വീപ്പക്ക് ചേര്‍ന്നും ലോഡിംഗ് ഏരിയ ക്കുള്ളിലും വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്കും 500 ദിര്‍ഹം പിഴ നല്‍കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ പ്രസക്തി യുടെ ‘സ്ത്രീ സുരക്ഷാ സംഗമം’

December 28th, 2012

അബുദാബി : സ്ത്രീകള്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമ ങ്ങള്‍ക്ക് എതിരെ പ്രസക്തി ‘സ്ത്രീ സുരക്ഷാ സംഗമം’ സംഘടി പ്പിക്കുന്നു.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഡിസംബര്‍ 28 വെള്ളിയാഴ്ച മൂന്നു മണി മുതല്‍ ആറു മണി വരെ നടക്കുന്ന സംഗമം പ്രമുഖ കവയത്രി ദേവസേന ഉദ്ഘാടനം ചെയ്യും. പ്രസക്തി വൈസ് പ്രസിഡണ്ട് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കും.

കെ. എസ്സ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ ശൈലജ നിയാസ്, ആയിഷ സക്കീര്‍, രമണി രാജന്‍, ഷക്കീല സുബൈര്‍, അനന്തലക്ഷ്മി ഷെരീഫ്, ജീനാ രാജീവ്, റൂഷ് മെഹര്‍, അസ്‌മോ പുത്തന്‍ചിറ, ടി. എ. ശശി, സൈനുദ്ദീന്‍ ഖുറൈഷി, രാജേഷ് ചിത്തിര ഇ. ജെ. റോയിച്ചന്‍, അഷ്‌റഫ് ചെമ്പാട് എന്നിവര്‍ പങ്കെടുക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലീഡറെ അനുസ്മരിച്ചു

December 28th, 2012

അബുദാബി : കെ. കരുണാകരന്റെ രണ്ടാം ചരമ വാര്‍ഷിക ദിന ത്തില്‍ അബുദാബി ഒ. ഐ. സി. സി. യുടെ നേതൃത്വ ത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ അനുസ്മരിച്ചു. പള്ളിക്കല്‍ ഷുജാഹി അധ്യക്ഷത വഹിച്ചു.

ഇടവ സൈഫ്, കെ. എച്ച്. താഹിര്‍, സതീശന്‍ പട്ടാമ്പി, എന്‍. പി. മുഹമ്മദ് അലി, ഷുക്കൂര്‍ ചാവക്കാട്, ഇ. പി. മജീദ്, നളിനാക്ഷന്‍ ഇരട്ടപുഴ, ഹുമയൂണ്‍, കബീര്‍, എ. എം. അന്‍സാര്‍, എം. ബി. അസീസ്, ഹമീദ് എന്നിവര്‍ കരുണാകരനെ അനുസ്മരിച്ച് സംസാരിച്ചു.

ടി.എ. നാസര്‍ സ്വാഗതവും അബ്ദുല്‍ കാദര്‍ തിരുവത്ര നന്ദിയും പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘ശൈഖ് സായിദ് – കാലത്തിന്റെ കരുത്ത്’ പ്രകാശനം ചെയ്തു

December 5th, 2012

sheikh-zayed-biography-zayed-al-khair-book-release-ePathram

അബുദാബി : യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ കുറിച്ച് മലയാള ത്തില്‍ തയ്യാറാക്കിയ ‘ശൈഖ് സായിദ് – കാലത്തിന്റെ കരുത്ത്’ എന്ന പുസ്തകം, യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു നല്‍കി പ്രകാശനം ചെയ്തു.

സിറാജ് ദിനപ്പത്രം സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ നടന്ന പരിപാടി യില്‍ സിറാജ് ചെയര്‍മാന്‍ കൂടിയായ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, പത്മശ്രീ എം. എ. യൂസുഫലി, പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി, വി. ടി. ബലറാം എം. എല്‍. എ., ഗ്രന്ഥ കര്‍ത്താവ് അബൂബക്കര്‍ സഅദി നെക്രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

മഹാനായ ഭരണാധികാരി ശൈഖ് സായിദിനെ കുറിച്ച് പ്രാദേശിക ഭാഷയായ മലയാള ത്തില്‍ പ്രസിദ്ധീകരി ക്കുന്ന രണ്ടാമത് ഗ്രന്ഥമാണു ഇത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജലീല്‍ രാമന്തളി തയ്യാറാക്കി ലോകമെങ്ങുമുള്ള മലയാളി കളുടെ കൈക ളില്‍ സൗജന്യ മായി എത്തിച്ച ‘ശൈഖ് സായിദ്’ എന്ന പുസ്തകം വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ടതും മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചതും നിരവധി പുരസ്കാരങ്ങള്‍ കരസ്ഥ മാക്കിയതു മായിരുന്നു.

-ഫോട്ടോ : ഹഫ്സല്‍ അഹ്മ്മദ് – ഇമ അബുദാബി

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അക്ഷരം സാംസ്‌കാരിക വേദി വാര്‍ഷികം ആഘോഷിച്ചു
Next »Next Page » ഗുരുവായൂര്‍ എന്‍. ആര്‍. ഐ ഫോറം ദേശീയ ദിന ആഘോഷം »



  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine