കല യുവജനോത്സവം : നൃത്ത മത്സരങ്ങള്‍ സമാപിച്ചു

May 21st, 2012

1-kala-youth-fest-2012-ePathram
അബുദാബി : കല യുവജനോത്സവ ത്തിന്റെ നൃത്ത മത്സരങ്ങള്‍ സമാപിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, സംഘനൃത്തം എന്നിവയിലൂടെ യു. എ. ഇ. യിലെ കൊച്ചു കലാകാരികള്‍ അരങ്ങു തകര്‍ത്ത മൂന്നു രാവുകള്‍ക്കും പകലു കള്‍ക്കും ശേഷം അബുദാബി യില്‍ കല യുടെ യുവജനോത്സവ ത്തിന് താത്ക്കാലിക വിരാമമായി.

2-kala-youth-fest-2012-ePathram
മാപ്പിളപ്പാട്ട്, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കരോക്കെ, സിനിമാ ഗാനങ്ങള്‍ എന്നിവയിലും കുട്ടികള്‍ ആവേശ ത്തോടെ മത്സരിച്ചു. റിഗാട്ടാ ഗിരിജ ടീച്ചറുടെ നേതൃത്വ ത്തിലുള്ള വിധി കര്‍ത്താക്കള്‍ കുട്ടികളുടെ കഴിവുകള്‍ വിലയിരുത്തിയാണ് വിധി പ്രഖ്യാപനം നടത്തിയത്.

3-kala-youth-fest-2012-ePathram
യു. എ. ഇ. യിലെ നൃത്ത വിദ്യാര്‍ത്ഥി കളുടെ അര്‍പ്പണ ബോധവും കലാ താത്പര്യവും തന്നെ അത്ഭുത പ്പെടുത്തിയതായി ഗിരിജ ടീച്ചര്‍ പറഞ്ഞു. ഗള്‍ഫിലെ പ്രതികൂലമായ സാഹചര്യത്തിലും ഇത്രയധികം വിദ്യാര്‍ത്ഥികള്‍ നൃത്താഭ്യാസം തുടരുന്നത് കൗതുക കരമാണ്. അതേസമയം ഗള്‍ഫിലെ നൃത്താദ്ധ്യാപകര്‍ നൃത്ത ത്തിന്റെ ബാല പാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കാന്‍ മറന്നു പോകുന്നതായും ഗിരിജ ടീച്ചര്‍ പറഞ്ഞു.

4-kala-youth-fest-2012-ePathram
യുവജനോത്സവ ത്തിന്റെ രണ്ടാം ഭാഗം മെയ് 24, 25 വ്യാഴം, വെള്ളി ദിവസ ങ്ങളിലായി അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടക്കും. നാടന്‍ പാട്ട്, മോണോ ആക്ട്, പ്രച്ഛന്ന വേഷ മത്സരം എന്നീ വിഭാഗ ങ്ങളാണ് ഐ. എസ്. സി. യിലെ മിനി ഓഡിറ്റോറിയ ത്തില്‍ നടക്കുക.

വിജയി കള്‍ക്കുള്ള സമ്മാന ങ്ങള്‍ ജൂണ്‍ 1ന് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ‘കഥകളി’യരങ്ങില്‍ സമ്മാനിക്കും.

കല അബുദാബിയുടെ ‘കേരളീയം 2012’ ന്റെ ഭാഗമായി നടക്കുന്ന കഥകളി യില്‍ കലാനിലയം ഗോപിയാശാന്റെ നേതൃത്വ ത്തില്‍ ‘സീതാ സ്വയംവരം’ കഥയാണ് അരങ്ങേറുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ ‘മധ്യവേനല്‍’ പ്രദര്‍ശിപ്പിക്കും

May 18th, 2012

madhyavenal-shwetha-menon-nivedhitha-ePathram-
അബുദാബി : മധു കൈതപ്രം സംവിധാനം ചെയ്ത മധ്യവേനല്‍ എന്ന മലയാള സിനിമ അബുദാബി യില്‍ പ്രദര്‍ശിപ്പിക്കുന്നു. പ്രസക്തി യാണ് സിനിമ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മെയ് 23 ബുധനാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യല്‍ സെന്ററിലാണ് പ്രദര്‍ശനം.

‘ഏകാന്തം’ എന്ന ആദ്യചിത്ര ത്തിലൂടെ നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് മധു കൈതപ്രം.

ഉത്തര മലബാറിന്റെ പ്രത്യേകിച്ച് പയ്യന്നൂരിന്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തല ത്തിലാണ് ഈ ചിത്രത്തിന്‍റെ കഥ. അബുദാബി യില്‍ ജോലി ചെയ്യുന്ന ജഹാംഗീര്‍ ഷംസ് നിര്‍മ്മിച്ച മധ്യവേനലില്‍ മനോജ്‌ കെ. ജയന്‍, ശ്വേതാ മേനോന്‍, അരുണ്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, നിവേദിത, സബിത ജയരാജ്‌, ഇര്‍ഷാദ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

ഇതിനു മുമ്പ് ഇന്ത്യ സോഷ്യല്‍ സെന്ററിലും മധ്യവേനല്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നാട്ടിലേക്ക് മടങ്ങാനിരിക്കെ അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

May 15th, 2012

accident-graphic

പയ്യോളി:നാല്‍പ്പത് വര്‍ഷമായി അബുദാബിയില്‍ ജോലി ചെയ്തുവരികയായിരുന്ന പള്ളിക്കര സ്വദേശി മാടായി മൊയ്തീന്‍ (70) അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വ്യാഴാഴ്ച നാട്ടിലേക്കു പുറപ്പെടാനിരുന്ന അദ്ദേഹം സാധനങ്ങള്‍ വാങ്ങിക്കുവാന്‍ റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ എതിരെ വന്ന വാഹനം ഇടിക്കുകയായിരുന്നു മൊയ്തീന് പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ സ്വസ്ഥമായി ജീവിക്കാന്‍ ഒരുങ്ങവെ ഉണ്ടായ ഈ അപകടം പയ്യോളി പ്രദേശത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തി മൃതദേഹം തിക്കോടി മീത്തലെ ജുമാ അത്ത് പള്ളി ഖബര്‍സ്ഥാനില്‍ സംസ്കരിച്ചു. ഭാര്യമാര്‍: മറിയം, ആയിഷ. മക്കള്‍: നൗഷാദ് (അബുദാബി), അമീന, ഷഫീന, ഷംസാദ, ഷംസീറ, നബീല്‍. മരുമക്കള്‍: നസീമ, റഫീഖ്, ഇല്യാസ്, ഷെമീര്‍.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. പുല്ലുറ്റ് അസോസിയേഷന്‍ മെമ്പേഴ്സ് മീറ്റ്‌

May 15th, 2012

ദുബായ് : യു. എ. ഇ. പുല്ലുറ്റ് അസോസിയേഷന്‍ മെമ്പേഴ്സ് മീറ്റ്‌ മെയ്‌ 18 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ദേര യൂണിയന്‍ മെട്രോ സ്റ്റേഷന് സമീപം അല്‍ ദീക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേരും.

എല്ലാ പുല്ലുറ്റ് നിവാസി കളും എത്തിച്ചേരണം എന്ന് ജനറല്‍ സെക്രട്ടറി അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍ അറിയിച്ചു. 60 വയസിനു ശേഷം പെന്ഷന് അര്‍ഹമാകുന്ന പ്രവാസി ക്ഷേമനിധി യുടെ അപേഷ വിതരണവും നാട്ടില്‍ നടപ്പിലാക്കേണ്ട പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചയും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 – 37 67 871 (ദുബായ്), 050 – 38 20 123 (ഫുജൈറ), 050 – 44 69 325 (അബുദാബി), 050 – 80 80 638 (ഷാര്‍ജ – അജ്മാന്‍) എന്നി നമ്പരു കളില്‍ ബന്ധപ്പെടണം

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജീവിതം സുന്ദരമാണ് ജീവിക്കാനുള്ളതാണ്

May 10th, 2012

icc-abudhabi-seminar-ePathram
അബുദാബി : പ്രവാസികളില്‍ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണതക്ക് എതിരെ ബോധ വല്കരണം നടത്തുന്ന തിന്റെ ഭാഗമായി യൂത്ത് ഇന്ത്യ യു. എ. ഇ. ഐ. സി. സി ഓഡിറ്റോറിയ ത്തില്‍ സംഘടിപ്പിക്കുന്ന ‘ജീവിതം സുന്ദരമാണ് ജീവിക്കാനുള്ളതാണ്‌ ‘ എന്ന സന്ദേശ വുമായി ഒരുക്കുന്ന സെമിനാര്‍ മെയ്‌ 10 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് നടക്കും.

അഹല്യ ആശുപത്രി യിലെ സൈക്കോളജിസ്റ്റ് ഡോ. താരക റാണി, ഇമ പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍ ഹസനുല്‍ ബന്ന, മുഹമ്മദ്‌ ശരീഫ്‌, അബ്ദുള്ള ഹസനാര്‍ എന്നിവര്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഇശല്‍ സംഗമം വ്യാഴാഴ്ച അബുദാബി യില്‍
Next »Next Page » ശക്തികുളങ്ങര ബ്രദേഴ്‌സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine