അബുദാബി : തുറമുഖ ത്തിനു സമീപത്തെ (മീനാ സായിദ് ) വെയര്‍ഹൗസില്‍ ഉണ്ടായ തീപിടിത്ത ത്തില്‍ നാല് വെയര്‍ ഹൗസുകള്‍ക്ക് തീപിടിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്നിശമന സേനയുടെ നേതൃത്വ ത്തില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ പെട്ടെന്ന് സാധിച്ചെന്നും രണ്ടു വെയര്‍ ഹൗസുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും കത്തി നശിച്ചതായും അബുദാബി സിവില്‍ ഡിഫന്‍സ് മേധാവി കേണല്‍ മുഹമ്മദ് അബ്ദുള്ള അല്‍ നുഐമി വിശദീകരിച്ചു.
പ്ലാസ്റ്റിക്, ടയര്‍ പോലുള്ള സാധന ങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. അതിനാല്‍ തീപടരാന്‍ കാരണമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഗ്നിശമന സേനക്ക് പുറമേ ജല – വൈദ്യുതി വകുപ്പ്, ഹെലികോപ്റ്റര്‍ പട്രോളിംഗ് പോലിസ്, സെക്യൂരിറ്റി മീഡിയ പട്രോളിംഗ് എന്നിവയും സഹകരിച്ചു.
-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി