അബുദാബി : ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്കില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ അബുദാബി കിരീടാവകാശിയും യു. എ. ഇ. ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ്മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു. എ. ഇ. ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രി യുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിദേശ കാര്യമന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഉന്നത വിദ്യാഭ്യാസ ഗവേഷണ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്, ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്, ശൈഖ് ഹാമിദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ശൈഖ് സയീദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ശൈഖ് സുറൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്, ശൈഖ് തഹനൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്, ശൈഖ് നഹ്യാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്, ശൈഖ് അഹമ്മദ് ബിന്‍ സൈഫ് അല്‍ നഹ്യാന്‍, മറ്റു രാജ കുടുംബാംഗ ങ്ങള്‍, ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
അയച്ചു തന്നത് : അബൂബക്കര്‍ പുറത്തീല്‍ – അബുദാബി