ശൈഖ് സായിദ് റോഡിലെ പരമാവധി വേഗ പരിധി 100 കിലോ മീറ്റർ

September 25th, 2022

dubai-new-road-epathram
അബുദാബി : പ്രധാന പാതയായ ശൈഖ് സായിദ് റോഡിലെ അൽ ഖുറം മുതൽ ഖസർ അൽ ബഹർ  ഇന്‍റര്‍ സെക്ഷൻ വരെ ഇരുവശത്തേക്കും സെപ്റ്റംബർ 26 മുതൽ വേഗ നിയന്ത്രണം വരുത്തി എന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്.

ശൈഖ് സായിദ് റോഡിലെ വേഗ പരിധി നിലവിൽ 120 കിലോ മീറ്റർ എന്നുള്ളത് മണിക്കൂറിൽ 100 കി. മീ. ആക്കി കുറച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. എസ്. വി. അച്ചീവ്‌ മെന്‍റ് അവാര്‍ഡ് സമ്മാനിച്ചു

September 21st, 2022

payyannur-sauhrudha-vedhi-achievement-award-ePathram
അബുദാബി : പയ്യന്നൂർ സൗഹൃദ വേദി അബുദാബി ചാപ്റ്ററിന്‍റെ ഈ വര്‍ഷത്തെ അച്ചീവ്‌ മെന്‍റ് അവാര്‍ഡ്, പത്താം തരം പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥി ധന്വന്ത് നന്ദന് സമ്മാനിച്ചു.

പയ്യന്നൂർ സൗഹൃദ വേദി ഓണം -2022 എന്ന പേരില്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി യിലെ സാംസ്കാരിക സമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്.

dr-haseena-beegum-psv-onam-2022-ePathram

ഉപന്യാസ രചന മത്സരവിജയി ഡോ. ഹസീന ബീഗം പുരസ്കാരം സ്വീകരിക്കുന്നു

കൂടാതെ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ആഘോഷ ത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഉപന്യാസ രചന മത്സര വിജയി കളായ ഡോ. ഹസീന ബീഗം, അനു ജോൺ, അബ്ദുൽ കബീർ എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

പയ്യന്നൂർ സൗഹൃദ വേദി മുൻ പ്രസിഡണ്ടും ഐ. എസ്. സി. ഓണ സദ്യയുടെ കോഡിനേറ്ററും ആയിരുന്ന യു. ദിനേശ് ബാബുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

psv-abudhabi-onam-2022-ePathram

എക്സലന്‍സ് അവര്‍ഡ് : യു. ദിനേശ് ബാബുവിനെ പൊന്നാട നല്‍കി ആദരിച്ചു

ഐ. എസ്. സി. ജനറൽ സെക്രട്ടറി പി. സത്യ ബാബു ഉദ്‌ഘാടനം ചെയ്തു. പയ്യന്നൂർ സൗഹൃദവേദി പ്രസിഡണ്ട് കെ. കെ. ശ്രീവത്സൻ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി രാജേഷ് കോടൂർ സ്വാഗതം ആശംസിച്ചു. ട്രഷറര്‍ വൈശാഖ് ദാമോദരൻ നന്ദി പ്രകാശിപ്പിച്ചു. അബുദാബി യിലെ വിവിധ അംഗീകൃത സംഘടന, അമേച്വര്‍ സംഘടനാ സാരഥി കളും വിവിധ കൂട്ടായ്മ കളുടെ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

തിരുവാതിരക്കളി, ഗ്രൂപ്പ് ഡാന്‍സ്, ഓണപ്പാട്ടുകള്‍ തുടങ്ങി അംഗങ്ങളുടേയും കുട്ടികളുടേയും വിവിധ കലാ പരിപാടികളും വിഭവ സമൃദ്ധമായ ഓണ സദ്യയും നടന്നു. അഹല്യ ആശുപത്രി യുമായി സഹകരിച്ചു കൊണ്ട് അംഗങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവിലേജ് കാർഡിന്‍റെ വിതരണ ഉദ്ഘാടനവും നടന്നു.

സൗഹൃദവേദി എക്സിക്യൂട്ടീവ് അംഗങ്ങളായ എം. അബ്ബാസ്, പി. എസ്. മുത്തലീബ്, രഞ്ജിത്ത് പൊതുവാൾ, സി. കെ. രാജേഷ്, സന്ദീപ് വിശ്വനാഥൻ, ജ്യോതിഷ് പോത്തേര, യു. ദിനേശ് ബാബു, അജിൻ പോത്തേര, അബ്ദുൾ ഗഫൂർ, ബി. ജ്യോതി ലാൽ, രാജേഷ് പൊതുവാൾ, രമേഷ് മാധവൻ, സുരേഷ് പയ്യന്നൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചിത്രാ ശ്രീവത്സൻ അവതാരക ആയിരുന്നു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ബുർജീൽ ഹോൾഡിംഗ്‌സിന്‍റെ 15% ഓഹരികൾ ഐ. എച്ച്. സി. വാങ്ങി

September 21st, 2022

burjeel-dr-shamsheer-vayalil-sign-mou-with-ihc-ePathram
അബുദാബി : പ്രവാസി സംരഭകൻ ഡോ. ഷംഷീർ വയലിലിന്‍റെ ഉടമസ്ഥതയിലുള്ള ബുർജീൽ ഹോൾഡിംഗ്‌സിന്‍റെ 15 % ഓഹരി കൾ, മിഡിൽ ഈസ്റ്റിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് ഹോൾഡിംഗ് കമ്പനിയായ ഇന്‍റർ നാഷണൽ ഹോൾഡിംഗ് കമ്പനി (ഐ. എച്ച്. സി.) ഏറ്റെടുത്തു. ഗൾഫിലെ ആരോഗ്യ മേഖലയിലെ സമീപ വർഷങ്ങളിലെ ഏറ്റവും വലിയ ഇടപാടിലൂടെ യാണ് ഐ. എച്ച്. സി. നിർണ്ണായക ഓഹരി പങ്കാളിത്തം ഉറപ്പിച്ചത്. യു. എ. ഇ. യിലും അറബ് മേഖലയിലും ആരോഗ്യ സംരക്ഷണ രംഗത്തെ ഐ. എച്ച്. സി. യുടെ നിക്ഷേപം വ്യാപിപ്പിക്കാനും വൈവിധ്യ വത്കരിക്കാനും ലക്ഷ്യ മിട്ടാണ് ഓഹരി ഏറ്റെടുക്കൽ.

യു. എ. ഇ.യിലും പുറത്തേക്കും വിപണിയിലെ സ്ഥാനം വിപുലീകരിക്കുന്നതില്‍ ബുർജീലിന്‍റെ പുരോഗതി യിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഈ പുതിയ ഏറ്റെടുക്കൽ ഐ. എച്ച്. സി. യുടെ ശക്തമായ വളർച്ചാ പ്ലാറ്റ്‌ ഫോമിന് വലിയ മൂല്യം നൽകും. ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി മുന്നോട്ടു പോകുന്ന ബുർജീൽ ഹോൾഡിംഗ്‌സ് പോലുള്ള സ്ഥാപനങ്ങളിൽ നിക്ഷേപം നടത്താനുള്ള മികച്ച അവസരമായാണ് ഓഹരി ഏറ്റെടുക്കലിനെ കാണുന്നത് എന്ന് ഐ. എച്ച്. സി. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സയ്യിദ് ബസാർ ഷുഐബ് പറഞ്ഞു.

2007-ൽ സ്ഥാപിതമായ ബുർജീൽ ഹോൾഡിംഗ്സ് യു. എ. ഇ. യിലെ പ്രമുഖ സ്വകാര്യ ആരോഗ്യ സേവന ദാതാക്കളാണ്. ജി. സി. സി. യിൽ വർദ്ധിച്ചു വരുന്ന സാന്നിദ്ധ്യമുള്ള കമ്പനി, അത്യാധുനിക സൗകര്യ ങ്ങളോടും ലോകോത്തര സേവന നിലവാര ത്തോടും കൂടി ആരോഗ്യ പരിപാലനത്ത്‌ മികച്ച മുന്നേറ്റമാണ് നടത്തുന്നത്.

ബുർജീൽ, മെഡിയോർ, എൽ. എൽ. എച്ച്, ലൈഫ് കെയർ, തജ്മീൽ എന്നീ ബ്രാൻഡുകളിലായി എല്ലാ സാമൂഹിക-സാമ്പത്തിക വിഭാഗങ്ങൾക്കും സേവന ങ്ങൾ പ്രദാനം ചെയ്യുന്ന 60 ഓളം ആസ്തികളാണ് ബുർജീൽ ഹോൾഡിംഗ്സി നു കീഴിലുള്ളത്.

കമ്പനിയുടെ ഏറ്റവും വിശാലമായ ആശുപത്രിയായ ബുർജീൽ മെഡിക്കൽ സിറ്റി, യു. എ. ഇ. യിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയും ESMO- അംഗീകൃത കേന്ദ്രവുമാണ്. പ്രശസ്തമായ ലോകോത്തര മികവിന്‍റെ കേന്ദ്രങ്ങളും യു. എ. ഇ. യിലെ ഏറ്റവും വലിയ ഡയഗ്നോസ്റ്റിക് ശൃംഖലയും സമഗ്ര കാൻസർ സെന്‍ററും ബുര്‍ജീല്‍ ഹോള്‍ഡിംഗ്സ് കമ്പനിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നു.

* VPS Twitter

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തങ്ങൾ @ അബുദാബി : സൗത്ത് സോൺ കെ. എം. സി. സി. പ്രചാരണ കൺവെൻഷൻ

September 20th, 2022

thangal-at-abudhabi-ePathram
അബുദാബി : സംസ്ഥാന കെ. എം. സി. സി. യുടെ ആഭിമുഖ്യത്തിൽ 2022 സെപ്റ്റംബര്‍ 25 നു ഇന്ത്യൻ ഇസ്ലാമിക് സെന്‍ററിൽ സംഘടിപ്പിക്കുന്ന ‘തങ്ങൾ @ അബുദാബി’ എന്ന പരിപാടിയുടെ പ്രചരണാർത്ഥം അബുദാബി സൗത്ത് സോൺ കെ. എം. സി. സി. പ്രചാരണ കൺവെൻഷൻ സംഘടിപ്പിച്ചു.

സംസ്ഥാന കെ. എം. സി. സി. ജനറൽ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി കണ്‍വെന്‍ഷന്‍ ഉത്‌ഘാടനം ചെയ്തു. സൗത്ത് സോൺ കെ. എം. സി. സി. പ്രസിഡണ്ട് ഷാനവാസ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗ ത്തിൽ സംസ്ഥാന സെക്രട്ടറി മജീദ് അണ്ണാൻ തൊടി മുഖ്യ പ്രഭാഷണം നടത്തി.

thangal-at-abu-dhabi-south-zone-kmcc-convention-ePathram

നേതാക്കളായ എ. സഫീഷ്, റഷീദ് പട്ടാമ്പി, നിസാമുദ്ദീൻ പനവൂർ, ഷാനവാസ് ഖാൻ, അഹമ്മദ് കബീർ രിഫായി എന്നിവർ സംസാരിച്ചു. അബ്ദുൽ സത്താർ സ്വാഗതവും അബ്ദുൽ സമദ് നന്ദിയും പറഞ്ഞു.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുക്കുന്ന ‘തങ്ങൾ @ അബുദാബി’ എന്ന പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്.

* സാദിഖ് അലി തങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

റെഡ് ക്രോസ് ഓഫീസ് യു. എ. ഇ. തലസ്ഥാനത്ത്

September 14th, 2022

logo-icrc-international-red-cross-ePathram
അബുദാബി : ഇന്‍റർനാഷണൽ റെഡ്ക്രോസ് ഓഫീസ് അബുദാബിയിൽ സ്ഥാപിക്കുവാന്‍ ഉള്ള കരാറിന് യു. എ. ഇ. മന്ത്രി സഭ അംഗീകാരം നല്‍കി. യു. എ. ഇ. വൈസ് പ്രസിഡണ്ടും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയും കൂടിയായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പയസ്വിനി പായസപ്പോര് ശ്രദ്ധേയമായി
Next »Next Page » പി. ശ്രീരാമ കൃഷ്ണന് ഇന്ത്യൻ സോഷ്യൽ സെന്‍റര്‍ അജ്‌മാൻ സ്വീകരണം നൽകി »



  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine