ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ : പി. ബാവാ ഹാജി വീണ്ടും പ്രസിഡന്‍റ്

March 18th, 2012

indian-islamic-centre-2012-committee-ePathram
അബുദാബി : അബുദാബി യിലെ പ്രമുഖ ഇന്ത്യന്‍ സാംസ്കാരിക സംഘടന യായ ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പും സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു.

പ്രസിഡന്റ് ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി സ്വാഗതം പറഞ്ഞു. സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍ മലയാള ത്തിലും അബ്ദുല്ല നദ്‌വി ഇംഗ്ലീഷിലും വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ എം. പി. എം. റഷീദ് വരവ്‌ ചെലവ് കണക്കുകളും അവതരിപ്പി ക്കുകയും ഐക്യ കണ്ഠേന പാസ്സാക്കുകയും ചെയ്തു. 2012 -13 വര്‍ഷ ത്തേക്കുള്ള പുതിയ ഭാരവാഹി കളെയും പതിനഞ്ചംഗ മാനേജിംഗ് കമ്മിറ്റി അംഗങ്ങളെയും ചീഫ് ഇലക്ഷന്‍ ഓഫീസര്‍ അഡ്വ. കെ. വി. മുഹമ്മദ് കുഞ്ഞി അവതരിപ്പി ക്കുകയും ഐക്യകണ്ഠേന പാസ്സാ ക്കുകയും ചെയ്തു. സോഷ്യല്‍ അഫയേഴ്‌സ് പ്രതിനിധി അഹ്മദ് ഹുസൈന്‍ അമീന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ ഭാരവാഹികളായി പി. ബാവാ ഹാജി (പ്രസിഡന്‍റ്), എം. പി. എം. റഷീദ് ( ജന.സെക്രട്ടറി ), ഷുക്കൂര്‍ കല്ലിങ്കല്‍ ( ട്രഷറര്‍ ). മെമ്പര്‍മാരായി ഡോ. അബ്ദു റഹ്മാന്‍ മൗലവി ഒളവട്ടൂര്‍, എം. പി. മമ്മി ക്കുട്ടി മുസ്‌ലിയാര്‍, പി. കെ. അബ്ദുല്‍ കരീം ഹാജി, വി. എം. ഉസ്മാന്‍ ഹാജി, സയ്യിദ് അബ്ദു റഹ്മാന്‍ തങ്ങള്‍, കെ. കെ. ഹംസക്കുട്ടി, പാറക്കാട് മുഹമ്മദ്, അബ്ദുല്ല നദ്‌വി, ശാദുലി വളക്കൈ, നസീര്‍ മാട്ടൂല്‍, പാട്ട വീട്ടില്‍ അലി ക്കോയ, അബ്ദുല്‍ ഗഫൂര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

മൊയ്തു എടയൂര്‍, ശറഫുദ്ദീന്‍ മംഗലാട്, മൊയ്തു ഹാജി കടന്നപ്പള്ളി, സലീം ഹാജി എന്നിവര്‍ സംസാരിച്ചു. ഡോ. അബ്ദു റഹ്മാന്‍ ഒളവട്ടൂര്‍ നന്ദിയും അസീസ് ഫൈസി ഖിറാഅത്തും നടത്തി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ 2012

March 13th, 2012

samajam-youth-fest-2012-ePathram
അബുദാബി : അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ യുവ ജനോത്സവം മാര്‍ച്ച് 22, 23, 24, 29, 30, ഏപ്രില്‍ 1 തിയ്യതി കളില്‍ മുസഫയിലെ സമാജം അങ്കണ ത്തില്‍ വെച്ച് നടക്കും. കഴിഞ്ഞ വര്‍ഷ ങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം കൂടുതല്‍ ഇനങ്ങള്‍ ഉള്‍ക്കൊള്ളി ച്ചിട്ടുണ്ട്. സ്കൂള്‍ അവധി ദിനങ്ങള്‍ ആയതിനാല്‍ യു. എ. ഇ. അടിസ്ഥാന ത്തില്‍ നടത്തുന്ന ഈ യുവജനോല്‍സവ ത്തില്‍ വമ്പിച്ച വിദ്യാര്‍ത്ഥി പങ്കാളിത്തം ആണ് പ്രതീക്ഷിക്കുന്നത് എന്ന് സമാജം ഭാരവാഹി കള്‍ മലയാളി സമാജ ത്തില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, മാപ്പിളപ്പാട്ട്, ഉപകരണ സംഗീതം, പ്രച്ഛന്നവേഷം, സിനിമാ ഗാനം, കരോക്കെ , നാടന്‍ പാട്ട്, ഏകാഭിനയം, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, സംഘ നൃത്തം, ഒപ്പന എന്നീ വിഭാഗ ങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി കലാതിലകം ആകുന്ന വിദ്യാര്‍ത്ഥിക്ക് ശ്രീദേവി സ്മാരക ട്രോഫി സമ്മാനിക്കും.

സമാജ ത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ യുവജനോത്സവ ത്തിന്റെ മുഖ്യ പ്രായോജകരായ അഹല്യ എക്‌സ്‌ചേഞ്ചിന്റെ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, സമാജം പ്രസിഡന്റ് മനോജ് പുഷ്‌കര്‍ , ജനറല്‍ സെക്രട്ടറി കെ. എച്ച്. താഹിര്‍ , വൈസ് പ്രസിഡന്റ് യേശുശീലന്‍ , കലാ വിഭാഗം സെക്രട്ടറി ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

മാര്‍ച്ച് 20 ന് മുന്‍പായി അപേക്ഷാ ഫോറം സമാജത്തില്‍ എത്തിച്ചിരിക്കണം. സമാജം വെബ്സൈറ്റിലും അപേക്ഷാ ഫോറം ലഭ്യമാണ്. മെമ്പര്‍ മാരുടെ കുട്ടികള്‍ക്ക് പ്രവേശന ഫീസ് 50 ദിര്‍ഹവും അല്ലാത്തവര്‍ക്ക് 75 ദിര്‍ഹ വുമാണ്. കൂടുതല്‍ വിവര ങ്ങള്‍ക്ക് 02 – 55 37 600, 050 – 27 37 406 എന്നീ നമ്പറു കളില്‍ വിളിക്കണം.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ മീഡിയ അബുദാബി കമ്മിറ്റി രൂപീകരിച്ചു

March 11th, 2012

indian-media-abudhabi-members-epathram

അബുദാബി : അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ‘ഇമ’ – ഇന്ത്യന്‍ മീഡിയ അബുദാബി 2012 – 13 ലെ കമ്മിറ്റി രൂപീകരിച്ചു. പ്രസിഡണ്ട്‌ ടി. പി. ഗംഗാധരൻ‍, വൈസ് പ്രസിഡണ്ട്‌ ജലീല്‍ രാമന്തളി, ജന. സെക്രട്ടറി ബി. എസ്. നിസാമുദീൻ‍, ജോയിന്റ് സെക്രട്ടറി താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം, പ്രസ്‌ സെക്രട്ടറി പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവരെ തിരഞ്ഞെടുത്തു.

പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങളിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങി ചെല്ലാനും, സജീവമായി ഇടപെടാനും ഈ കൂട്ടായ്മയിലൂടെ സാധിക്കും എന്ന് പ്രസിഡന്റ്‌ വ്യക്തമാക്കി.

എക്സിക്യുട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടവര്‍ : അനില്‍ സി. ഇടിക്കുള, സിബി കടവില്‍, മനു കല്ലറ, മുനീര്‍ പാണ്ട്യാല, അമീര്‍ കൊടുങ്ങല്ലൂര്‍, ഹഫ്സല്‍ അഹമ്മദ്, ജോണി ഫൈന്‍ആര്‍ട്സ്, അബ്ദുല്‍ സമദ്, മനാഫ് വഴിക്കടവ്, മീര ഗംഗാധരൻ‍, നൂർ ഒരുമനയൂര്‍

വാര്‍ത്തകളും, അറിയിപ്പുകളും ima.abudhabi@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രവാസികളെ വോട്ടര്‍ പട്ടിക യില്‍ ഉള്‍പ്പെടുത്തും – റിക്രൂട്ടിംഗ് തട്ടിപ്പ് തടയാന്‍ പുതിയ നിയമം : വയലാര്‍ രവി

March 8th, 2012

vayalar-ravi-ma-yusuf-ali-with-ambassador-ePathram
അബുദാബി : മുഴുവന്‍ പ്രവാസി ഇന്ത്യക്കാരെയും വോട്ടര്‍ പട്ടിക യില്‍ ഉള്‍പ്പെടുത്തുന്ന തിനുള്ള നടപടികള്‍ തുടങ്ങി യതായി പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി. തൊഴിലാളി കളും വിദ്യാര്‍ത്ഥികളും അടക്കം വിദേശത്ത് കഴിയുന്ന 18 വയസ്സ് പൂര്‍ത്തിയായ മുഴുവന്‍ ഇന്ത്യക്കാരെയും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

ആറ് മാസം ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരെ വോട്ടര്‍ പട്ടിക യില്‍ നിന്ന് നീക്കം ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇതിന് മാറ്റം വരുത്തു ന്നതിനുള്ള നിയമം കൊണ്ടു വന്നിട്ടുണ്ട്. നയതന്ത്ര കാര്യാലയങ്ങളോ കലക്ടറേറ്റുകളോ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫിസുകളോ മുഖേന ഇതിന്റെ രജിസ്ട്രേഷന് അവസര മൊരുക്കും. എന്നാല്‍ നടപടി ക്രമങ്ങളുടെ വിശദാംശങ്ങള്‍ തീരുമാനിച്ചിട്ടില്ല. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് പ്രവാസി സംഘടന കളുടെ പങ്കാളിത്തവും സഹകരണവും ആവശ്യമുണ്ട്.

ഗള്‍ഫ് മേഖല യിലേക്ക് ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് റിക്രൂട്ടിംഗ് നടത്തിയ ശേഷം വഞ്ചിക്കുന്നത് തടയാന്‍ നിയമ വ്യവസ്ഥകള്‍ കര്‍ശനമാക്കും. ഇതിനു വേണ്ടി പുതിയ എമിഗ്രേഷന്‍ നിയമം കൊണ്ടു വരാന്‍ നടപടി പുരോഗമി ക്കുന്നതായി അദ്ദേഹം അറിയിച്ചു. വീട്ടു വേലക്കാരി കള്‍ പല രാജ്യ ങ്ങളിലും ചതി യില്‍ പ്പെടുകയും കടുത്ത ദുരിത ത്തിന് ഇരയാവുകയും ചെയ്യുന്നത് തടയാനാണ് അവരുടെ റിക്രൂട്ടിംഗ് വ്യവസ്ഥകള്‍ കര്‍ശന മാക്കിയത്. ഇന്ത്യന്‍ എംബസി യില്‍ നിന്നോ കോണ്‍സുലേറ്റില്‍ നിന്നോ മുഴുവന്‍ രേഖ കളും സാക്ഷ്യ പ്പെടുത്തണം. ബന്ധപ്പെട്ട രാജ്യത്ത് എത്തിയാല്‍ ഉടന്‍ മൊബൈല്‍ ഫോണ്‍ നല്‍കണം തുടങ്ങിയ വ്യവസ്ഥകള്‍ വെച്ചത് ഇതിനാണ്.

എന്നാല്‍ വീട്ടുവേല ക്കാരുടെ സംരക്ഷണ ത്തിന് പ്രവാസികാര്യ മന്ത്രാലയം മുന്നോട്ടു വെച്ച വ്യവസ്ഥകളെ അട്ടിമറിക്കാന്‍ പല റിക്രൂട്ടിംഗ് ഏജന്‍സികളും ശ്രമിച്ചു. സ്ത്രീകളെ സന്ദര്‍ശക വിസയിലും ടൂറിസ്റ്റ് വിസയിലും കൊണ്ടു വരുന്നത് ഉള്‍പ്പെടെയുള്ള തന്ത്ര ങ്ങളാണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്. ചില വിമാന ത്താവളങ്ങളും ചില ജില്ലകളും കേന്ദ്രീകരിച്ച് ഇത്തരം റാക്കറ്റുകള്‍ പ്രവര്‍ത്തി ക്കുന്നതായി വിവരമുണ്ട്. ഇതിനെതിരെ നടപടി സ്വീകരിക്കും. തട്ടിപ്പ് തടയാന്‍ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന നിയമം ഉടന്‍ കൊണ്ടുവരും. കുറ്റവാളി കള്‍ക്ക് ശിക്ഷ നല്‍കാന്‍ ഇതില്‍ വ്യവസ്ഥയുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മഹര്‍ജാന്‍ : മദീനാ സായിദ് ഷോപ്പിംഗ് സെന്ററില്‍ ഉത്സവ കാലം

March 7th, 2012

lulu-abudhabi-maharjan-shopping-fest-ePathram
അബുദാബി :അബുദാബി യുടെ ഹൃദയ ഭാഗത്തെ പ്രമുഖ വാണിജ്യ കേന്ദ്രമായ മദീനാ സായിദ് ഷോപ്പിംഗ് സെന്ററില്‍ ഒരുമാസം നീണ്ടു നില്‍ക്കുന്ന വാണിജ്യോല്‍സവം മാര്‍ച്ച് 8 വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.’ മഹര്‍ജാന്‍ ‘ എന്ന പേരില്‍ വാരാന്ത്യങ്ങളില്‍ ആയിരിക്കും ഉത്സവം നടക്കുക. കുട്ടികള്‍ക്കും കുടുംബങ്ങള്‍ ക്കുമായി സമ്മാനങ്ങള്‍ വാരിക്കൂട്ടാവുന്ന മല്‍സരങ്ങള്‍ , കലാ സാംസ്കാരിക പരിപാടികള്‍ അടങ്ങിയ കലാ മേളയും എന്നിവ ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മദീനാ സായിദ് ഷോപ്പിംഗ് സെന്ററിന്റെ വികസന വുമായി ബന്ധപ്പെട്ട് ഒരുക്കുന്ന ഈ പരിപാടിയില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, അബുദാബി കോ – ഓപ്പറേറ്റീവ് സൊസൈറ്റി, കെ.എം. ട്രേഡിംഗ്, അല്‍ജസീറ ഗ്രൂപ്പ് ജ്വല്ലറി, സാലം അല്‍ ശുഐബി ജ്വല്ലറി തുടങ്ങി വലതും ചെറുതുമായ നാനൂറ്റി അമ്പതോളം വാണിജ്യ സ്ഥാപനങ്ങളും പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ ടേബിള്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഉത്തരേന്ത്യന്‍ ഭക്ഷണ കേന്ദ്രമായ ദേ താലി, അറബിക് – ഇറാനിയന്‍ ഭക്ഷണ കേന്ദ്രമായ തന്ജാര എന്നിവരും ഇതില്‍ പങ്കാളികള്‍ ആവുന്നു.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ അറബ് പാരമ്പര്യ കലകളും കലാമത്സര ങ്ങളും ഗെയിം ഷോകളും മാന്ത്രിക പ്രകടനങ്ങളും കലാമേള യുടെ ഭാഗമായി നടക്കും. പത്ത് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വ്യാപിച്ചു കിടക്കുന്ന ഈ വാണിജ്യ കേന്ദ്രം അബുദാബി യിലെ ഏറ്റവും വലിയ ബിസിനസ് കേന്ദ്രമായി ഇനി അറിയപ്പെടും. ഈ കേന്ദ്രത്തിന്റെ വികസനം പൊതുജന പങ്കാളിത്ത ത്തോടെ ആഘോഷിക്കാനാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന കലാമേള ഒരുക്കുന്നതെന്ന് സംഘാടകരായ ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ് അധികൃതര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളന ത്തില്‍ ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ ഡയറക്ടര്‍ രാജാ അബ്ദുള്‍ ഖാദര്‍ , ജനറല്‍ മാനേജര്‍ എ. എം. അബൂബക്കര്‍ , എം. കെ. ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ വി. നന്ദകുമാര്‍ , പബ്ലിക് റിലേഷന്‍സ് മാനേജര്‍ മുഹമ്മദ്‌ ഗസാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വി ടി ബലറാമിന് ഗള്‍ഫില്‍ പിന്തുണ ഏറുന്നു
Next »Next Page » അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ കുടുംബ സംഗമം »



  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine