കൊവിഡ് പരിശോധനാ ഫലം 90 മിനിറ്റില്‍ ലഭിക്കും

March 11th, 2021

covid-19-test-result-for-uae-entry-ePathram
അബുദാബി : ഏറ്റവും വേഗത യിൽ ഫലം ലഭ്യമാകുന്ന റാപ്പിഡ് പി. സി. ആർ. പരിശോ ധനാ സംവിധാനം അബു ദാബി അന്താരാഷ്ട്ര വിമാന ത്താവള ത്തിൽ ഒരുക്കി എന്ന് അധി കൃതര്‍ അറിയിച്ചു.

തൊമോഹ് ഹെൽത്ത് കെയർ, പ്യൂവർ ഹെൽത്ത് എന്നിവ യുടെ പങ്കാളിത്തത്തില്‍ ഒരുക്കിയ ഈ സംവിധാനം വഴി കൊവിഡ് പരിശോധനാ ഫലം 90 മിനിറ്റില്‍ തന്നെ ലഭിക്കും എന്നും അധികൃതര്‍ അറിയിച്ചു.

പ്രതിദിനം 20,000 പേരുടെ കൊവിഡ് പരിശോധന നടത്തു വാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇതിന്റെ ഫലം അൽ ഹൊസൻ ആപ്പ്, എസ്. എം. എസ്. എന്നിവ യിലൂടെ ലഭിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൗജന്യ പി. സി. ആർ. പരിശോധന ക്യാമ്പ്

February 25th, 2021

covid-19-test-result-for-uae-entry-ePathram
അബുദാബി : കേരള സോഷ്യൽ സെന്റ റില്‍ ആറു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ കൊവിഡ് പി. സി. ആർ. പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2021 ഫെബ്രുവരി 27 ശനിയാഴ്ച മുതൽ മാർച്ച് 4 വരെ, തമൂഹ് മെഡിക്കൽ സെന്ററി ന്റെ സഹകരണത്തോടെ കേരള സോഷ്യൽ സെന്ററിൽ ഒരുക്കുന്ന പി. സി. ആർ. പരിശോധന ക്യാമ്പ് വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെ ഉണ്ടാവും.

പരിശോധനക്കു വരുന്നവര്‍ ഒറിജിനൽ എമിറേറ്റ്സ് ഐ. ഡി. കയ്യില്‍ കരുതണം. കൂടുതൽ വിവരങ്ങൾക്ക് കെ. എസ്. സി. യുടെ 02 6314455 എന്ന നമ്പറിൽ വിളിക്കാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് വ്യാപനം : ഒത്തു കൂടലുകള്‍ പാര്‍ട്ടികള്‍ എന്നിവക്ക് വിലക്ക്

February 9th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
അബുദാബി : കൊവിഡ് വൈറസ് ബാധിതരുടെ എണ്ണ ത്തില്‍ വര്‍ദ്ധന ഉണ്ടായതോടെ തലസ്ഥാന എമിറേറ്റില്‍ അധികാരികള്‍ കൂടുതല്‍ കര്‍ശ്ശന നിയമ നടപടികള്‍ പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളില്‍ ആളു കള്‍ കൂടി നില്‍ക്കു ന്നതും കുടുംബ കൂട്ടായ്മ കളില്‍ കൂടുതല്‍ പേര്‍ ഒത്തു കൂടുന്നതും വിലക്കി.

വിവാഹ ചടങ്ങുകള്‍, കുടുംബ സംഗമം തുടങ്ങിയ പരിപാടി കളില്‍ 10 പേരിൽ കൂടുതൽ പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20 പേർക്ക് പങ്കെടുക്കാം.

റസ്റ്റൊറന്റുകള്‍ ഹോട്ടലു കൾ, ജിംനേഷ്യം, പാര്‍ക്കുകള്‍, ബീച്ച്, മാളുകള്‍ തുടങ്ങി പൊതു ജനം സജീവ മാവുന്ന ഇടങ്ങളില്‍ ആളുകളെ പ്രവേശിപ്പിക്കാവുന്ന എണ്ണ ത്തിലും നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തി.

അതു പോലെ ടാക്‌സി, ബസ്സ് എന്നിവയിലും ആളുകളെ കയറ്റുന്നതില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സൗജന്യ കൊവിഡ് വാക്സിൻ കുത്തി വെപ്പ് ജനുവരി 22 ന് കെ. എസ്. സി. യില്‍

January 17th, 2021

ksc-logo-epathram
അബുദാബി : ആരോഗ്യ മന്ത്രാലയം, തമൂഹ് ഹെൽത്ത്‌ കെയർ എന്നിവയുടെ സഹകരണ ത്തോടെ അബുദാബി കേരള സോഷ്യൽ സെന്ററില്‍ സൗജന്യ കൊവിഡ് വാക്സിൻ കുത്തി വെപ്പ് സൗകര്യം ഒരുക്കുന്നു.

2021 ജനുവരി 22 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ യാണ് സമയം. പേര്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ ഇവിടെ ചേര്‍ത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങള്‍ നല്‍കുക.

സിനോഫാം വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച്‌ 21 ദിവസം കഴിഞ്ഞ വർക്ക് രണ്ടാം ഡോസ് എടുക്കുവാനും സൗകര്യം ഉണ്ടായിരിക്കും. വാക്സിൻ എടുക്കുവാൻ വരുന്നവർ നിർബ്ബന്ധമായും ഒറിജിനല്‍ എമിറേറ്സ് ഐ. ഡി. യും ഒരു കോപ്പിയും കരുതണം.

യു. എ. ഇ. ഗവൺമെന്റ് നൽകുന്ന കൊവിഡ് വാക്സിന്‍ യജ്ഞത്തില്‍ മുഴുവൻ ആളുകളും സഹകരിക്കണം എന്ന് കെ. എസ്. സി. ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 02 6314455 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഡ്രൈവിംഗിലെ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ഇടാതെയുള്ള യാത്രയും കണ്ടെത്തുവാന്‍ റഡാര്‍

December 9th, 2020

cell-phone-talk-on-driving-ePathram
അബുദാബി : ഡ്രൈവിംഗിനിടയിലെ സെല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ധരിക്കാതെ യുള്ള യാത്ര യും അടക്കമുള്ള നിയമ ലംഘനങ്ങൾ കണ്ടെത്താൻ അബുദാബി യിൽ പുതിയ സാങ്കേതിക സംവിധാനം ഒരുക്കുന്നു.

ഡ്രൈവിംഗ് ചെയ്യുമ്പോഴുള്ള സെല്‍ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ഇടാതെ യുള്ള യാത്ര എന്നിവ വെഹി ക്കുലർ അറ്റൻഷൻ ആൻഡ് സേഫ്റ്റി ട്രാക്കർ എന്ന നൂതന റഡാർ സംവി ധാനത്തി ലൂടെ കണ്ടെത്തി പിഴ ശിക്ഷ നല്‍കും.

തലസ്ഥാനത്തെ റോഡു കളിൽ 2021 ജനുവരി ഒന്നു മുതൽ ഈ റഡാര്‍ പ്രവര്‍ത്തന സജ്ജം ആവും എന്നും അബു ദാബി പോലീസ് അറിയിച്ചു.

നിർമ്മിത ബുദ്ധി ഉപയോ ഗിച്ചുള്ള ക്യാമറ കളിൽ ഉയർന്ന റസലൂഷനിൽ ഉള്ള ചിത്ര ങ്ങൾ പകർത്തിയാണ് നിയമ ലംഘനങ്ങൾ കണ്ടെ ത്തുന്നത്. തുടര്‍ന്ന് വാഹന ഉടമകൾക്ക് എസ്. എം. എസ്. ചെയ്യുന്നതി നുള്ള സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്.

അബുദാബി ഡിജിറ്റൽ അഥോറിട്ടി യുടെ സഹകരണ ത്തോടെ യാണ് അതി നൂതന സാങ്കേതിക തികവോടെ പുതിയ റഡാർ സ്ഥാപിക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കൊവിഡ് പരിശോധനാ നിരക്ക് വീണ്ടും കുറച്ചു : ഇനി 85 ദിർഹമിന് പി. സി. ആർ. ടെസ്റ്റ്
Next »Next Page » ബലാത്സംഗം ചെയ്തു വീഡിയോ പ്രചരിപ്പിച്ച സംഘത്തെ അറസ്റ്റ് ചെയ്തു »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine