കൊവിഡ് വാക്സിന്‍ വീടുകളില്‍ എത്തിച്ച് സേഹ

March 28th, 2021

logo-uae-ministry-of-health-ePathram.jpg
അബുദാബി : അമ്പതു വയസ്സ് കഴിഞ്ഞ രാജ്യത്തെ മുഴുവൻ ആളുകള്‍ക്കും കൊവിഡ് വാക്സിൻ കുത്തി വെപ്പ് താമസ സ്ഥലങ്ങളില്‍ എത്തിക്കുന്ന  നവീന ആശയം പ്രാബല്ല്യ ത്തില്‍ വരുത്തി അബുദാബി ആരോഗ്യ സേവന വിഭാഗം സേഹ. We Reach You Wherever You Are എന്ന പദ്ധതി വഴി വാക്സിന്‍ കുത്തി വെപ്പ് സൗകര്യം ലഭിക്കുവാന്‍ SEHA യുടെ 800 50 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യാം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൊവിഡ് പരിശോധനാ ഫലം 90 മിനിറ്റില്‍ ലഭിക്കും

March 11th, 2021

covid-19-test-result-for-uae-entry-ePathram
അബുദാബി : ഏറ്റവും വേഗത യിൽ ഫലം ലഭ്യമാകുന്ന റാപ്പിഡ് പി. സി. ആർ. പരിശോ ധനാ സംവിധാനം അബു ദാബി അന്താരാഷ്ട്ര വിമാന ത്താവള ത്തിൽ ഒരുക്കി എന്ന് അധി കൃതര്‍ അറിയിച്ചു.

തൊമോഹ് ഹെൽത്ത് കെയർ, പ്യൂവർ ഹെൽത്ത് എന്നിവ യുടെ പങ്കാളിത്തത്തില്‍ ഒരുക്കിയ ഈ സംവിധാനം വഴി കൊവിഡ് പരിശോധനാ ഫലം 90 മിനിറ്റില്‍ തന്നെ ലഭിക്കും എന്നും അധികൃതര്‍ അറിയിച്ചു.

പ്രതിദിനം 20,000 പേരുടെ കൊവിഡ് പരിശോധന നടത്തു വാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ഇതിന്റെ ഫലം അൽ ഹൊസൻ ആപ്പ്, എസ്. എം. എസ്. എന്നിവ യിലൂടെ ലഭിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സൗജന്യ പി. സി. ആർ. പരിശോധന ക്യാമ്പ്

February 25th, 2021

covid-19-test-result-for-uae-entry-ePathram
അബുദാബി : കേരള സോഷ്യൽ സെന്റ റില്‍ ആറു ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ കൊവിഡ് പി. സി. ആർ. പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2021 ഫെബ്രുവരി 27 ശനിയാഴ്ച മുതൽ മാർച്ച് 4 വരെ, തമൂഹ് മെഡിക്കൽ സെന്ററി ന്റെ സഹകരണത്തോടെ കേരള സോഷ്യൽ സെന്ററിൽ ഒരുക്കുന്ന പി. സി. ആർ. പരിശോധന ക്യാമ്പ് വൈകുന്നേരം 6 മണി മുതൽ രാത്രി 9 മണി വരെ ഉണ്ടാവും.

പരിശോധനക്കു വരുന്നവര്‍ ഒറിജിനൽ എമിറേറ്റ്സ് ഐ. ഡി. കയ്യില്‍ കരുതണം. കൂടുതൽ വിവരങ്ങൾക്ക് കെ. എസ്. സി. യുടെ 02 6314455 എന്ന നമ്പറിൽ വിളിക്കാം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കൊവിഡ് വ്യാപനം : ഒത്തു കൂടലുകള്‍ പാര്‍ട്ടികള്‍ എന്നിവക്ക് വിലക്ക്

February 9th, 2021

multiple-spike-protein-mutations-new-covid-19-strain-ePathram
അബുദാബി : കൊവിഡ് വൈറസ് ബാധിതരുടെ എണ്ണ ത്തില്‍ വര്‍ദ്ധന ഉണ്ടായതോടെ തലസ്ഥാന എമിറേറ്റില്‍ അധികാരികള്‍ കൂടുതല്‍ കര്‍ശ്ശന നിയമ നടപടികള്‍ പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളില്‍ ആളു കള്‍ കൂടി നില്‍ക്കു ന്നതും കുടുംബ കൂട്ടായ്മ കളില്‍ കൂടുതല്‍ പേര്‍ ഒത്തു കൂടുന്നതും വിലക്കി.

വിവാഹ ചടങ്ങുകള്‍, കുടുംബ സംഗമം തുടങ്ങിയ പരിപാടി കളില്‍ 10 പേരിൽ കൂടുതൽ പാടില്ല. മരണാനന്തര ചടങ്ങുകളില്‍ 20 പേർക്ക് പങ്കെടുക്കാം.

റസ്റ്റൊറന്റുകള്‍ ഹോട്ടലു കൾ, ജിംനേഷ്യം, പാര്‍ക്കുകള്‍, ബീച്ച്, മാളുകള്‍ തുടങ്ങി പൊതു ജനം സജീവ മാവുന്ന ഇടങ്ങളില്‍ ആളുകളെ പ്രവേശിപ്പിക്കാവുന്ന എണ്ണ ത്തിലും നിയന്ത്രണ ങ്ങള്‍ ഏര്‍പ്പെടുത്തി.

അതു പോലെ ടാക്‌സി, ബസ്സ് എന്നിവയിലും ആളുകളെ കയറ്റുന്നതില്‍ നിയന്ത്രണങ്ങള്‍ ഉണ്ട്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സൗജന്യ കൊവിഡ് വാക്സിൻ കുത്തി വെപ്പ് ജനുവരി 22 ന് കെ. എസ്. സി. യില്‍

January 17th, 2021

ksc-logo-epathram
അബുദാബി : ആരോഗ്യ മന്ത്രാലയം, തമൂഹ് ഹെൽത്ത്‌ കെയർ എന്നിവയുടെ സഹകരണ ത്തോടെ അബുദാബി കേരള സോഷ്യൽ സെന്ററില്‍ സൗജന്യ കൊവിഡ് വാക്സിൻ കുത്തി വെപ്പ് സൗകര്യം ഒരുക്കുന്നു.

2021 ജനുവരി 22 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ യാണ് സമയം. പേര്‍ റജിസ്റ്റര്‍ ചെയ്യുവാന്‍ ഇവിടെ ചേര്‍ത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്ത് വ്യക്തി വിവരങ്ങള്‍ നല്‍കുക.

സിനോഫാം വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച്‌ 21 ദിവസം കഴിഞ്ഞ വർക്ക് രണ്ടാം ഡോസ് എടുക്കുവാനും സൗകര്യം ഉണ്ടായിരിക്കും. വാക്സിൻ എടുക്കുവാൻ വരുന്നവർ നിർബ്ബന്ധമായും ഒറിജിനല്‍ എമിറേറ്സ് ഐ. ഡി. യും ഒരു കോപ്പിയും കരുതണം.

യു. എ. ഇ. ഗവൺമെന്റ് നൽകുന്ന കൊവിഡ് വാക്സിന്‍ യജ്ഞത്തില്‍ മുഴുവൻ ആളുകളും സഹകരിക്കണം എന്ന് കെ. എസ്. സി. ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 02 6314455 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിദ്യാർത്ഥി കൾക്ക് കൊവിഡ് നെഗറ്റീവ് ഫലം നിർബ്ബന്ധം 
Next »Next Page » എല്ലാ വർഷവും കൊവിഡ് വാക്സിന്‍ എടുക്കേണ്ടി വന്നേക്കും : ആരോഗ്യ വകുപ്പ് »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine