അബുദാബി : തലസ്ഥാനത്തു നിന്നുള്ള യാത്രാ വിലക്ക് നില നിൽക്കുന്നതിനാൽ അടിയന്തര ആവശ്യക്കാര്‍ക്ക് പ്രയാസം ഇല്ലാതെ യാത്ര ചെയ്യുവാന്‍ അധികൃതരുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. ഇതിനായി അബുദാബി പൊലീസ് വെബ് സൈറ്റിലെ ‘മൂവ് പെര്‍മിറ്റ്’ എന്ന വിഭാഗ ത്തില്‍ അപേക്ഷിക്കണം.
അബുദാബിയിൽ നിന്നും അല്‍ ഐന്‍, അൽ ദഫ്റ മേഖല കളിലേക്കും മറ്റ് എമിറേറ്റു കളിലേക്കും യാത്ര ചെയ്യുന്ന തിന് മൂവ് പെര്‍മിറ്റ് വഴി അനുമതി വാങ്ങി യിരിക്കണം. സ്വദേശികള്‍ക്കും വിദേശികള്‍ക്കും യാത്രാ വിലക്ക് ബാധകമാണ്.
സ്ക്രീനിംഗ് പ്രവർത്തനങ്ങൾ സുഗമമാക്കാനും,റോഡുകളിലെ ചെക്ക്പോസ്റ്റുകളിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും അബുദാബിയിലെ വിവിധ നഗരങ്ങളിൽ നിലവിലുള്ള യാത്രാ നിരോധന നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നു.'മൂവ് പെർമിറ്റ്' എഡിപി വെബ്സൈറ്റ് വഴി ലഭ്യമാണ്
— شرطة أبوظبي (@ADPoliceHQ) June 2, 2020
കൊവിഡ് വൈറസ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തി ക്കുന്ന ആരോഗ്യ പ്രവർത്തകർ, അഗ്നി ശമന സേന, ആംബുലൻസ്, പൊലീസ് തുടങ്ങി അവശ്യ സര്‍വ്വീസു കളേയും യാത്രാ വില ക്കില്‍ നിന്നും ഒഴിവാക്കി യിട്ടുണ്ട്.
രോഗ പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ക്കു വേണ്ടിയുള്ള ശ്രമങ്ങളോട് പൊതുജനം സഹകരി ക്കണം എന്ന് അബു ദാബി പൊലീസ് അഭ്യര്‍ത്ഥിച്ചു.