പുതിയ സ്ഥാന പതി വ്യാഴാഴ്ച ചുമതലയേൽക്കും

October 30th, 2019

pavan-kapoor-uae-indian-ambassador-ePathram
അബുദാബി : യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി യായി പവന്‍ കപൂര്‍ ഒക്ടോബര്‍ 31 വ്യാഴാ ഴ്ച ചുമതല യേൽക്കും എന്ന് ഇന്ത്യൻ എംബസ്സി യിലെ ഉദ്യോഗസ്ഥ സ്മിതാ പാന്ഥ് അറിയിച്ചു.

ഇന്ത്യൻഅംബാസ്സിഡര്‍ ആയി 2016 മുതൽ സേവനം അനുഷ്ഠിക്കുന്ന നവ്ദീപ് സിംഗ് സൂരി യുടെ ഒഴി വിലേ ക്കാണ് പവൻ കപൂറി നെ നിയമിച്ചിരിക്കുന്നത്.

2016 മുതൽ ഇസ്രാ യേലിലെ സ്ഥാനപതി യായി സേവനം അനുഷ്ഠിച്ചിരുന്ന പവന്‍ കപൂറിനെ കഴിഞ്ഞ മാസ ത്തി ലാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാ ലയം, യു. എ. ഇ. യിലേക്ക് നിയമിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നൂറുല്‍ ഖുര്‍ ആന്‍ വിജ്ഞാന പരീക്ഷ നവംബർ 15 നു നടക്കും

October 20th, 2019

dubai-international-holy-quran-award-ePathram
അബുദാബി : അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണം – ജുസ്ഉ്‌ 22 നെ അടി സ്ഥാനപ്പെടുത്തി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യു. എ. ഇ. തല ത്തില്‍ സംഘടിപ്പി ക്കുന്ന ‘നൂറുൽ ഖുര്‍ ആന്‍’ വിജ്ഞാന പരീക്ഷ യുടെ പ്രാഥമിക പരീക്ഷ നവംബർ 15 വെള്ളി യാഴ്ച നടക്കും എന്നു സംഘാടകര്‍ അറിയിച്ചു. ജുസ്‌ഉ്‌ 22 ല്‍ വരുന്ന എല്ലാ ഭാഗ ങ്ങളും പരീക്ഷ യില്‍ വരുന്നതാ യിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബർ 9.

പ്രാഥമിക പരീക്ഷയില്‍ 50 ശതമാനത്തില്‍ അധികം മാര്‍ക്ക് വാങ്ങുന്നവരെ ഉള്‍പ്പെടുത്തി യുള്ള അവസാന പരീക്ഷ (ഫൈനല്‍ എക്സാം) നവംബര്‍ 29 വെള്ളിയാഴ്ച യും നടക്കും. സ്ത്രീ കള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സ്ഥല സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് എന്നും സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 055 241 0460 (മുഹമ്മദ്‌ യാസർ. വി. കെ.).

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അഞ്ചു ഭാഷ കളിൽ കോടതി വിധി പകർപ്പുകൾ

October 14th, 2019

logo-abudhabi-judicial-department-ePathram.jpg

അബുദാബി : ഇംഗ്ലിഷ്, ഹിന്ദി, ഉറുദു, ടാഗലോഗ്, റഷ്യ തുടങ്ങിയ അഞ്ചു ഭാഷ കളില്‍ കോടതി യില്‍ നിന്നുള്ള വിധി പകർപ്പു കൾ ലഭ്യമാക്കും എന്ന്‍ അബു ദാബി ജുഡീഷ്യൽ വകുപ്പ്.

കേസുകളിൽ വിധി പ്രഖ്യാ പിച്ചു കഴിഞ്ഞാല്‍ ജുഡീ ഷ്യൽ വകുപ്പിന്‍റെ വെബ് സൈറ്റിലേക്ക് ക്യു. ആർ. കോഡ് ഉപയോ ഗിച്ച് പ്രവേ ശിച്ചാൽ വിവർത്തനം ലഭിക്കും. സുപ്രീം കോടതി അടക്കം വിവിധ കോടതി വിധി കൾ ഇങ്ങനെ അറിയു വാന്‍ കഴിയും.

കേസു മായി ബന്ധ പ്പെട്ടഎല്ലാ നടപടി ക്രമ ങ്ങളും കോടതി യില്‍ ഉപയോഗി ക്കുന്ന പ്രത്യേക പദങ്ങളും മറ്റും അറി യു വാനും ഇതിലെ വീഡിയോ ദൃശ്യ ങ്ങളി ലൂടെ കോടതി നടപടി കൾ മനസ്സിലാക്കു വാനും സാധിക്കും. യു. എ. ഇ. യിലെ വിവിധ രാജ്യ ക്കാർക്ക് ഈ സേവനം ഏറെ ഗുണ പ്രദം ആകും എന്ന് ജുഡീഷ്യൽ വകുപ്പ് അണ്ടർ സെക്രട്ടറി യൂസഫ് സഈദ് അൽ ആബ്രി പറഞ്ഞു.

അഞ്ചു ഭാഷ കളിൽ കോടതി പകർപ്പ് ലഭിക്കുന്ന ആദ്യ രാജ്യ മാണ് യു. എ. ഇ. സമീപ ഭാവി യിൽ കൂടു തൽ ഭാഷ കൾ ഉൾപ്പെടുത്തും എന്നും നൂതന സാങ്കേതിക വിദ്യ പ്രയോജന പ്പെടുത്തി യാണ് ലോകോത്തര സേവനം നൽകുന്നത് എന്നും ജുഡീഷ്യൽ വകുപ്പ് അറിയിച്ചു

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എംബസ്സി സേവന ങ്ങള്‍ വെള്ളി യാഴ്ച വീണ്ടും സമാജത്തില്‍

October 10th, 2019

abudhabi-indian-embassy-logo-ePathram
അബുദാബി : ഇന്ത്യന്‍ എംബസ്സി സേവന ങ്ങള്‍ എറ്റവും വേഗത യില്‍ സാധാരണ ക്കാരി ലേക്ക് എത്തി ക്കുന്ന തിന്റെ ഭാഗ മായി അബുദാബി  മലയാളി സമാജം ഏര്‍പ്പെടുത്തിയ സേവന പദ്ധതി മുസ്സഫ യിലെ  സമാജം അങ്കണ ത്തില്‍ രണ്ടു വെള്ളിയാഴ്ചകളിലായി (11, 18 എന്നീ തിയ്യതികളിൽ) ഉണ്ടായിരിക്കും എന്നു സമാജം ഭാരവാഹികള്‍ അറിയിച്ചു.

വെള്ളിയാഴ്ച അവധി ദിവസം ആണെങ്കിലും എംബസ്സി അധികൃതര്‍ സമാജത്തില്‍ എത്തി സേവന പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നല്‍കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പ്രവാസി ചിട്ടി ഹെൽപ്പ് ലൈൻ കെ. എസ്. സി. യില്‍ 

October 7th, 2019

ksc-logo-epathram
അബുദാബി : കെ. എസ്. എഫ്. ഇ. പ്രവാസി ചിട്ടി യുടെ ഹെൽപ്പ് ഡെസ്ക് കേരള സോഷ്യൽ സെന്റ റിൽ ആരം ഭിച്ചു.

ഒക്ടോബര്‍ 15 വരെ പ്രവാസി ചിട്ടി ഹെൽപ്പ് ഡെസ്ക് സേവനം ലഭിക്കും. വൈകുന്നേരം 7 മണി മുതൽ രാത്രി 9.30 വരെയാണ് ഹെൽപ്പ് ഡെസ്ക് പ്രവര്‍ ത്തിക്കുക.

പ്രവാസി ചിട്ടി യിൽ ചേരു വാന്‍ താൽപ്പര്യ മുള്ള വർ പാസ്സ് പോര്‍ട്ട്, വിസാ പേജുകള്‍, എമിറേറ്റ്സ് ഐ. ഡി. എന്നിവ യുടെ കോപ്പി യുമായി കേരള സോഷ്യൽ സെന്റ റിൽ നേരിട്ട് എത്തേണ്ടതാണ്. വിശദ വിവര ങ്ങള്‍ക്ക് വിളിക്കുക : 02 631 44 55

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « യു. എ. ഇ. യിൽ നിരവധി കുറ്റങ്ങൾക്ക് പിഴ ശിക്ഷ
Next »Next Page » എംബസ്സി സേവന ങ്ങള്‍ വെള്ളി യാഴ്ച വീണ്ടും സമാജത്തില്‍ »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine