പവൻ കപൂർ : പുതിയ ഇന്ത്യൻ സ്ഥാനപതി

September 1st, 2019

pavan-kapoor-uae-indian-ambassador-ePathram

അബുദാബി : യു. എ. ഇ. യിലെ പുതിയ ഇന്ത്യൻ സ്ഥാന പതി യായി പവന്‍ കപൂറിനെ നിയമിച്ചു കൊണ്ട് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം ഉത്തരവ് ഇറക്കി. നിലവിലെ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി ക്കു പകര ക്കാരന്‍ ആയിട്ടാണ് പവൻ കപൂർ എത്തുന്നത്.

വിദേശ കാര്യ മന്ത്രാലയ ത്തിലും പ്രധാന മന്ത്രി യുടെ ഓഫീസിലും പ്രവർത്തി പരിചയമുള്ള പവൻ കപൂർ  1990 കേഡറിലെ ഐ. എഫ്. എസ്. ഉദ്യോഗസ്ഥ നാണ്.

അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌ മെന്റിൽ നിന്ന് എം. ബി. എ. യും ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ഇന്റർ നാഷണൽ പൊളിറ്റി ക്കൽ ഇക്കണോമി യിൽ ബിരുദാനന്തര ബിരുദവും നേടി. കഴിഞ്ഞ മൂന്നു വർഷം ഇസ്രയേലിലെ ഇന്ത്യൻ സ്ഥാന പതി യായിരുന്നു. റഷ്യ, ലണ്ടൻ, ജനീവ എന്നിവിടങ്ങ ളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വേനല്‍ ചൂടിനു കുളിരായി അല്‍ ഐനില്‍ കനത്ത മഴ

July 20th, 2019

rain-in-alain-on-august-ePathram
അല്‍ ഐന്‍ : നാടും നഗരവും കനത്ത വേനല്‍ ചൂടില്‍ വെന്തുരുകു മ്പോള്‍ ഹരിത നഗരി യായ അല്‍ ഐനില്‍ വെള്ളി യാഴ്ച കനത്ത മഴ യും കാറ്റും ഇടി മിന്നലും ഉണ്ടായി. കൂടെ ആലിപ്പഴ വര്‍ഷവും.

വെള്ളിയാഴ്ച രാവിലെ മുതല്‍ മൂടി ക്കെട്ടിയ അന്ത രീക്ഷം ആയിരുന്നു. ഉച്ച യോടെ ചെറിയ ചാറ്റല്‍ മഴ തുടങ്ങി പിന്നീട് മഴ ശക്ത മാവുക യായി രുന്നു. കൂടെ ആലിപ്പഴ വര്‍ഷവും.

അൽ ഹിലി, അൽ ഹൈര്‍, സാഖിര്‍ തുടങ്ങിയ സ്ഥല ങ്ങളില്‍ മഴ ശക്ത മായിരുന്നു. റോഡു കളിലും റൗണ്ട് എബൗട്ടു കളിലും വെള്ളം നിറഞ്ഞു. ഗതാഗത തടസ്സവും ഉണ്ടായി.

കനത്ത ചൂടിൽ ലഭിച്ച മഴ ആളുകളെ ആഹ്ലാദ ഭരിത രാക്കി. മഴ ആസ്വ ദിക്കു വാനായി കുട്ടികളും മുതിര്‍ന്ന വരും വീടിന് പുറത്തിറങ്ങി. വരും ദിവസ ങ്ങ ളിലും രാജ്യത്തിനെ വിവിധ ഭാഗ ങ്ങളിൽ കനത്ത മഴ പെയ്യു വാൻ സാധ്യത ഉണ്ട് എന്ന കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വാഹന റജിസ്ട്രേഷനും പിഴ അടക്കു വാനും കൂടുതൽ കിയോസ്ക്കു കള്‍

July 14th, 2019

pay-traffic-fines-at-smart-self-payment-kiosks-ePathram

അബുദാബി : ഡ്രൈവിംഗ് ലൈസൻസ് പുതുക്കു വാനും വാഹന റജിസ്ട്രേ ഷനും ഗതാഗത പിഴ അടക്കു വാനും വേണ്ടി അബുദാബി യുടെ വിവിധ ഭാഗ ങ്ങളി ലായി 5 പുതിയ സ്മാര്‍ട്ട് കിയോ സ്ക്കു കള്‍ കൂടി സ്ഥാപിച്ചു.

അഡ്നോക്ക് സര്‍വ്വീസ് സെന്ററു കളി ലും ഗതാഗത വകുപ്പ് കേന്ദ്ര ങ്ങളിലും (integrated services center – Tam) ആയി ട്ടാണ് പുതിയവ സ്ഥാപി ച്ചത്. വാഹന ഉടമ കൾ തങ്ങളുടെ തിരിച്ചറിയൽ കാർഡ് (എമി രേറ്റ്സ് ഐ. ഡി.) കിയോസ്‌ക്കു കളിൽ ഉപ യോ ഗിച്ച് വളരെ എളുപ്പ ത്തിൽ വാഹന ങ്ങളു മായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ സാധിക്കും.

അബുദാബി കൂടാതെ അലൈന്‍ നഗരത്തില്‍ ആറ് എണ്ണവും അല്‍ ദഫറ യില്‍ ഏഴ് എണ്ണവും അടക്കം ഇപ്പോള്‍, ഗതാഗത വകുപ്പി ന്റെ 38 സ്മാർട്ട് കിയോ സ്ക്കു കള്‍ പ്രവർ ത്തിക്കു ന്നുണ്ട്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ഗതാഗത നിയന്ത്രണം ജൂലായ് 19 വരെ തുടരും

July 14th, 2019

അബുദാബി : ശൈഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റില്‍ അറ്റകുറ്റപ്പണി കള്‍ നടക്കു ന്നതിനാല്‍ ഗതാഗത നിയന്ത്രണം ഈ മാസം 19 വരെ തുടരും എന്നും യാത്ര ക്കാർ ബദൽ റോഡുകളെ ആശ്രയിക്കണം എന്നും ഗതാ ഗത വകുപ്പ് അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി സഭ യുടെ സുവർണ്ണ ജൂബിലി ആഘോഷം

July 8th, 2019

golden-jubilee-celebration-st-stephen-orthodox-church-ePathram
അബുദാബി : സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറി യാനി സഭ യുടെ സുവർണ്ണ ജൂബിലി ആഘോഷം ഒരു വർഷ ക്കാലം നീണ്ടു നിൽക്കുന്ന ജനകീയ പരിപാടി കളോടെ നടത്തും. അബു ദാബിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽ വെച്ച് ഭാര വാഹി കൾ അറി യിച്ചതാണ് ഇക്കാര്യം.

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2019 ആഗസ്റ്റ് 3 ശനിയാഴ്ച പെരുമ്പാവൂ രിലെ ‘കൊയ്നോ നിയ’ എന്ന ആശ്രയ കേന്ദ്ര ത്തിൽ രണ്ട് ഡയാ ലിസിസ് യൂണിറ്റു കൾക്ക് കുറിക്കും. ഇതോടു അനു ബന്ധിച്ച് 50 വൃക്ക രോഗി കൾക്ക് ഡയാലിസിസ് കിറ്റു കൾ സൗജന്യ മായി നൽകും.

st-stephen-s-syrian-orthodox-church-golden-jubilee-ePathram

അർബുദ രോഗ ബാധി തർ ആയിട്ടുള്ള 50 പേർ ക്ക് ചികിത്സാ സഹായം നൽകും. ഇടുക്കി ജില്ല യിലെ 50 നിർദ്ധന രായ വിദ്യാർത്ഥി കൾക്ക് വിദ്യാ ഭ്യാസ സഹായ വും സ്‌കൂൾ നവീ കരണ ത്തി നുള്ള സൗകര്യ വും ഏർപ്പെ ടുത്തും.

ഇട വക യിലെ വനിതാ സംഘവും യുവജന വിഭാഗവു മാണ് ക്ഷേമ പ്രവർ ത്തന ങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഇടവക മെത്രാ പ്പോലീത്ത ഐസക് മാർ ഒസ്താത്തി യോസ്,‌ ഇട വക വികാരി ഫാ. ജിജൻ എബ്രഹാം, സെക്ര ട്ടറി സൈജി കെ. പി, ട്രസ്റ്റി ബിനു തോമസ്, ജൂബിലി യുടെ ജനറൽ കൺ വീനർ സൈമൺ തോമസ്, ട്രസ്റ്റി ലിജു ഐപ്പ്, ഷിബി പോൾ, സന്ദീപ് ജോർജ്ജ് എന്നി വർ വാർത്താ സമ്മേളന ത്തിൽ സംബ ന്ധിച്ചു.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കാല്‍ നൂറ്റാണ്ടിലെ സേവനം : നഴ്സു മാരെ ആദരിക്കുന്നു
Next »Next Page » കാല്‍നട യാത്ര ക്കാര്‍ക്ക് മുന്‍ ഗണന : സുരക്ഷ ഉറപ്പാക്കി പോലീസ് »



  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine