ഇന്ത്യ യും യു.​ എ.​ ഇ. യും തമ്മിൽ സുപ്രധാന കരാറു കൾ ഒപ്പു വെച്ചു

February 12th, 2018

narendra-modi-with-sheikh-muhammed-bin-zayed-ePathram.
അബുദാബി : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ യു. എ. ഇ. സന്ദര്‍ശന ത്തിനിടെ അബുദാബി കിരീട അവ കാശി യും സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറു മായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാ നു മായി നടത്തിയ കൂടി ക്കാ ഴ്ച യിൽ ഇന്ത്യയും യു. എ. ഇ.യും തമ്മിൽ മാനവ വിഭവ ശേഷി, ഉൗർജ്ജം, റെയിൽവേ, ധന കാര്യ സേവനം എന്നീ മേഖല കളിലെ മെച്ചപ്പെട്ട സഹ കരണ ത്തിനായുള്ള കരാറു കളില്‍ ഒപ്പു വെച്ചു.

തൊഴിൽ തട്ടിപ്പു കളിൽ നിന്നും ചൂഷണ ങ്ങളി ൽ നിന്നും യു. എ. ഇ.യിലെ ഇന്ത്യൻ തൊഴി ലാളി കളെ രക്ഷി ക്കു വാന്‍ കഴിയുന്നതാണ് മാനവ വിഭവ ശേഷി മേഖല യിലെ കരാർ. ഇത് പ്രാബല്യത്തില്‍ ആകുന്നതോടെ യു. എ. ഇ. യിലെ ഇന്ത്യൻ തൊഴി ലാളി കളുടെ കരാർ നിയമനം കൂടു തൽ വ്യവസ്ഥാപിതമാകും.

-Image Credit : W A M 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മഫ്റഖ്- ഗുവൈഫാത് റോഡില്‍ വേഗ പരിധി 160 കിലോ മീറ്റർ

January 31st, 2018

abu-dhabi-police-adjusts-speed-limit-on-mafraq-al-ghuwaifat-ePathram
അബുദാബി : ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഹൈവേയിലെ മഫ്റഖ് പാലം മുതൽ – അൽ ഗുവൈഫാത് വരേക്കും വേഗ പരിധി മണിക്കൂറില്‍ 160 കിലോ മീറ്റർ ആയി 2018 ജനുവരി 24 മുതല്‍ നിജപ്പെടു ത്തിയതായി അബു ദാബി പോലീസ് അറിയിച്ചു.

ഹൈവേയിൽ മണിക്കൂറിൽ 161 കിലോ മീറ്റർ എന്ന നില യിലാണ് റഡാറു കള്‍ സ്ഥാപി ച്ചിരി ക്കു ന്നത്. അതി നാൽ 160 കിലോ മീറ്റര്‍ വേഗത ക്കു മുകളിൽ വാഹനം ഓടി ക്കു ന്നവര്‍ പിഴ അട ക്കേണ്ടി വരും എന്ന് അബു ദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബ്രിഗേ ഡിയർ അലി ഖല്‍ ഫാന്‍ അൽ ദാഹിരി പറഞ്ഞു.

അബുദാബി – സൗദി പാതയായ ഈ ഹൈവേ യിലെ വാഹന ങ്ങളുടെ വര്‍ദ്ധനവു കാരണം ഓരോ വശ ങ്ങളി ലേക്കും നാലു ലൈനുകള്‍ ആക്കി ഈയിടെ പുതുക്കി പ്പണി തിരുന്നു. സൗകര്യം വര്‍ദ്ധി പ്പിച്ച പ്പോള്‍ റഡാറു കളും സുരക്ഷാ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

ഡ്രൈവര്‍മാര്‍ ഗതാ ഗത നിയമം പാലിച്ച് വാഹനം ഓടി ക്കണം എന്നും അധികാരികള്‍ വാര്‍ത്താ ക്കുറിപ്പില്‍ അറി യിച്ചു.

* WAM 

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശൈഖാ ഹെസ്സ ബിൻത്​ മുഹമ്മദ്​ അല്‍ നഹ്​യാൻ അന്തരിച്ചു

January 28th, 2018

uae-flag-epathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മാതാവ് ശൈഖാ ഹെസ്സ ബിന്‍ത് മുഹമ്മദ് ബിൻ ഖലീഫാ അല്‍ നഹ്യാന്‍ അന്തരിച്ചു.

പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രാലയം ഞായറാഴ്ച രാവിലെ യാണ് മരണ വിവരം സ്ഥിരീകരിച്ച് വാർത്താ കുറിപ്പ് ഇറക്കിയത്.

മരണ ത്തിൽ അനുശോചിച്ച് ഞായറാഴ്ച മുതൽ മൂന്നു ദിവസ ത്തേക്ക് രാജ്യത്ത് ഔദ്യോഗിക ദുഃഖാ ചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശൈഖ് സായിദിനു സ്മാരകം : ‘ദി ഫൗണ്ടേഴ്‌സ് മെമ്മോറിയൽ’ അബു ദാബി കോര്‍ണീഷില്‍

January 22nd, 2018

shaikh-zayed-epathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന്‍ അല്‍ നഹ്യാന്റെ സ്മാരകം ‘ദി ഫൗണ്ടേഴ്‌സ് മെമ്മോ റിയൽ’  അബു ദാബി കോര്‍ണീഷില്‍ ജനുവരി 22 തിങ്കളാഴ്ച രാഷ്ട്ര ത്തിന്നു സമര്‍ പ്പിക്കും.

ശൈഖ് സായിദി ന്റെ നൂറാം ജന്മ വാര്‍ഷികം പ്രമാണിച്ച് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ച സായിദ് വര്‍ഷാ ചരണ ത്തി ന്റെ ഭാഗ മായി ട്ടാണ് ‘ദി ഫൗണ്ടേ ഴ്‌സ് മെമ്മോറിയൽ’ ഒരുക്കി യിരി ക്കുന്നത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സമാജം നാടക മഹോത്സവം :’ഒരു ദേശം നുണ പറയുന്നു’ മികച്ച നാടകം

January 21st, 2018

drama-fest-alain-isc-epathram
അബുദാബി : മലയാളി സമാജം നാടക മഹോ ത്സവ ത്തിനു തിരശ്ശീല വീണു. യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളിൽ നിന്നും ഒൻപതു നാടക ങ്ങൾ മല്‍സര ത്തി നായി എത്തി യിരുന്നു. മികച്ച നാടകം, മികച്ച സംവി ധായകൻ (ഷൈജു അന്തിക്കാട്‌) മികച്ച രണ്ടാമത്‌ നടി (ദേവി അനിൽ) സഹ നടി ക്കുള്ള സ്‌പെഷ്യൽ ജൂറി പുരസ്കാരം (ഷാഹിധനി വാസു) അടക്കം നാല് അവാർഡുകൾ നേടി യുവ കലാ സാഹിതി അബു ദാബി അവതരി പ്പിച്ച ‘ഒരു ദേശം നുണ പറയുന്നു’ നാടക മഹോല്‍ സവ ത്തില്‍ മുന്നിട്ടു നിന്നു.

മികച്ച നടൻ : അഷറഫ്‌ കിരാലൂർ (അരാജക വാദി യുടെ അപകട മരണം – അവതരണം : തിയ്യറ്റർ ക്രിയേ റ്റീവ്‌, ഷാർജ). മികച്ച നടി : ജീന രാജീവ്‌ (സക്കറാം ബൈൻഡർ – അവ തരണം : അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ). മികച്ച രണ്ടാമത്‌ നടൻ : ഷാജഹാൻ ഒ. ടി. മികച്ച രണ്ടാമത്‌ നാടകം : ഇയാഗോ‌, (അവതരണം : തിയ്യറ്റർ ദുബായ്). മികച്ച മൂന്നാമത്‌ നാടകം : (അരാജക വാദിയുടെ അപകട മരണം – അവതരണം : തിയ്യറ്റർ ക്രിയേറ്റീവ്‌, ഷാർജ). മികച്ച രണ്ടാമത്‌ സംവിധായകൻ : അഭിമന്യു വിനയ കുമാർ (യമദൂത് – അവതരണം : ശക്തി തിയ്യ റ്റേഴ്സ്‌). മികച്ച ലൈറ്റ്‌ : ശ്രീജിത്ത്‌ പൊയിൽ ക്കാവ്‌ (ജന ശത്രു – അവ തരണം : തീരം ആർട്ട്സ്‌ ദുബായ്‌). മികച്ച ചമയം: ക്ലിന്റ്‌ പവിത്രൻ (യമദൂത്‌ – അവതരണം : ശക്തി തിയ്യ റ്റേഴ്സ്‌). മികച്ച സംഗീതം: ഇയാഗോ (അവതരണം : തിയ്യറ്റർ ദുബായ്‌). മികച്ച ബാല താരം : പവിത്ര സുധീർ (മാ – അവതരണം : കല അബു ദാബി). മികച്ച രംഗ സജ്ജീ കരണം : ഇയാഗോ – അവതരണം : തിയ്യറ്റർ ദുബായ്.

സ്‌പെഷ്യൽ ജൂറി അവാർഡുകൾ നേടിയവർ – സംവിധാനം : ഗോപി കുറ്റിക്കോൽ (മാ). സഹ നടൻ :പ്രകാശൻ തച്ചങ്ങാട്‌ (യമദൂത്‌), സഹ നടി : ഷാഹിധനി വാസു (ഒരു ദേശം നുണ പറയുന്നു. സോന ജയരാജ്‌ (സക്കറാം ബൈൻഡർ). മികച്ച രംഗ സജ്ജീകരണം : ഇയാഗോ.

മുസഫയിലെ സമാജം അങ്കണ ത്തിൽ നടന്ന ചടങ്ങിൽ വിധി കർത്താക്കളായ പയ്യന്നൂർ മുരളി സജി തുളസി ദാസ് എന്നിവർ നാടകങ്ങളെ വില യിരുത്തി ക്കൊണ്ടു വിധി പ്രഖ്യാപനം നടത്തി. സമാപന സമ്മേളന ത്തിൽ നാടക പ്രവർത്തക നും സംവി ധായ കനുമായ വക്കം ഷക്കീർ, സമാജം പ്രസിഡണ്ട് വക്കം ജയ ലാൽ, ജനറൽ സെക്രട്ടറി എ. എം. അൻസാർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ആൻറിയ പുതു വൽസര ആഘോഷം ‘ഗ്‌ളിറ്റ്‌സ് 2018’ അബുദാബി യിൽ
Next »Next Page » ശൈഖ് സായിദിനു സ്മാരകം : ‘ദി ഫൗണ്ടേഴ്‌സ് മെമ്മോറിയൽ’ അബു ദാബി കോര്‍ണീഷില്‍ »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine