ഡ്രൈവർ മാർക്ക് മുന്നറി യിപ്പു മായി ആഭ്യന്തര മന്ത്രാലയം

September 1st, 2017

abudhabi-police-new-logo-2017-ePathram
അബുദാബി : ഈദ് ആഘോഷ വേള യിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പുലർത്തണം എന്നും ഗതാഗത നിയമ ങ്ങൾ കൃത്യ മായി പാലി ക്കണം എന്നും ആഭ്യന്തര മന്ത്രാ ലയം മുന്നറിയിപ്പ്.

ഡ്രൈവിംഗിനിടെ ഫോണിലൂടെ ഈദ് ആശംസകള്‍ അയ ക്കരുത്. മാത്രമല്ല വാഹനം ഓടിക്കു മ്പോൾ ഫോട്ടോ എടു ക്കുന്നതും സെല്‍ഫി എടുക്കലും റോഡ് സുരക്ഷക്ക് എതിരാണ് എന്നും സോഷ്യൽ മീഡിയ കളിൽ ഇട പെട രുത് എന്നും ഇത് അപകടം ഉണ്ടാകു വാ നുള്ള സാദ്ധ്യത കൾ വർദ്ധി പ്പിക്കും എന്നും ആഭ്യന്തര മന്ത്രാലയം മുന്നറി യിപ്പ് നല്‍കി.

വാഹനം ഓടിക്കുമ്പോൾ സെൽ ഫോണ്‍ ഉപയോഗി ക്കുകയോ മേൽപ്പറഞ്ഞ ഏതെങ്കിലും പ്രവൃത്തി കളില്‍ ഏര്‍ പ്പെടു കയോ ചെയ്താല്‍ 800 ദിര്‍ഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ നാലു ബ്ലാക്ക് പോയിന്റു കളും നൽകും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

വാഹന പരിശോധനാ കേന്ദ്രം ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും

September 1st, 2017

new-logo-abudhabi-2013-ePathram
അബുദാബി : ബലി പെരുന്നാള്‍ പ്രമാണിച്ച് പൊതു മേഖലാ സ്ഥാപന ങ്ങള്‍ക്ക് സെപ്റ്റംബര്‍ 3 ഞായറാഴ്ച അവധി ആണെ ങ്കിലും അബുദാബി എമിറേറ്റിലെ വിവിധ മേഖല കളി ലായി മൂന്ന് വാഹന പരിശോധനാ കേന്ദ്ര ങ്ങള്‍ ഞായറാഴ്ച രാവിലെ 9 മണി മുതല്‍ വൈകു ന്നേരം 5 മണി വരെ തുറന്നു പ്രവര്‍ത്തിക്കും.

അബുദാബി മുറൂര്‍ (ട്രാഫിക് ഡിപ്പാര്‍ട്ട് മെന്റ്) ഓഫീ സിനു സമീപത്തെ വെഹിക്കിള്‍ ഇന്‍സ്‌പെക്ഷന്‍ സെന്റര്‍, അല്‍ ഐന്‍ ഫലാജ് ഹസ്സ ഏരിയ യിലെ വെഹിക്കിള്‍ ഇന്‍സ്‌പെക്ഷന്‍ സെന്റര്‍, അല്‍ ദഫറ മേഖല യില്‍ സായിദ് സിറ്റി വെഹിക്കിള്‍ ഇന്‍സ്‌ പെക്ഷന്‍ സെന്റര്‍ എന്നിവ യാണ് ഞായറാഴ്ച പ്രവര്‍ ത്തിക്കുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പെരുന്നാള്‍ അവധി : പാര്‍ക്കിംഗ് സൗജന്യം

September 1st, 2017

logo-mawaqif-abudhabi-ePathram അബുദാബി : ബലി പെരുന്നാള്‍ അവധി ദിവസ ങ്ങളില്‍ മവാ ഖിഫ് പാര്‍ക്കിംഗ് സൗജന്യം ആയി രിക്കും എന്ന് അബു ദാബി യിലെ ഇന്റ ഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐ. ടി. സി.) അറിയിച്ചു.

ആഗസ്റ്റ് 31 വ്യാഴാഴ്ച രാത്രി 12.01 മുതല്‍ സെപ്റ്റം ബര്‍ 4 തിങ്കളാഴ്ച രാവിലെ 7.30 വരെ മവാഖിഫ് പാര്‍ക്കിംഗ് ഫീസ് അടക്കേ ണ്ടതില്ല.

എന്നാല്‍ പാര്‍ക്കിംഗ് നിരോധിച്ച സ്ഥല ങ്ങളില്‍ വാഹന ങ്ങള്‍ ഇടരുത് എന്നും മറ്റു വാഹന ങ്ങള്‍ക്കോ ഗതാഗത ത്തിനോ തടസ്സം വരുന്ന വിധ ത്തിലും വാഹനം പാര്‍ക്ക് ചെയ്യരുത് എന്നും ഐ. ടി. സി. അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്സ് ചേഞ്ച് എമിറാത്തി വനിതാ ദിനം ആഘോഷിച്ചു

August 30th, 2017

emirati-women’s-day-celebrating-in-uae-exchange-ePathram
അബുദാബി : രാജ്യ ത്തിന്റെ വികാസ ചക്ര വാള ത്തിൽ പുതിയ രജത രേഖ കൾ കുറി ക്കുന്ന വനിത കളെ അഭി വാദ്യം ചെയ്യുന്ന തിനായി പ്രഖ്യാപി ക്കപ്പെട്ട ‘എമി റാത്തി വനിതാ ദിനം’ യു. എ. ഇ. എക്സ് ചേഞ്ച് വിപു ല മായി ആഘോ ഷിച്ചു.

വിവിധ എമിറേറ്റു കളിൽ ജോലി ചെയ്യുന്ന യു. എ. ഇ. എക്സ് ചേഞ്ച് ജീവന ക്കാരായ ഇരു നൂറോളം എമി റാത്തി വനിത കളെ യാണ് അബു ദാബി അൽ റീം ഐലൻഡി ലെ യു. എ. ഇ. എക്സ് ചേഞ്ച് ആഗോള ആസ്ഥാ നത്ത് സംഘടിപ്പിച്ച ചടങ്ങിൽ ആദരി ച്ചത്.

സംവാദ ങ്ങളും വിനോദ മത്സര ങ്ങളും പ്രശ്നോ ത്തരിയും ഉപഹാര വിതരണവും ഉൾ പ്പെടെ വിവിധ പരി പാടി കളോടെ യാണ് ‘എമി റാത്തി വനിതാ ദിനം’ ആഘോഷിച്ചത്.

uae-exchange-celebrating-emirati-women’s-day-ePathram
അബു ദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥ ക്യാപ്റ്റൻ സലാമ അൽ യമ്മാഹി, ബെർ ലിറ്റ്സ് കോർപ്പ റേഷൻ ഡയ റക്ടർ ലാന സാലേം, യാസ് പോലീസി ലെ ഗാലിയ അൽ മുഹൈരി, ബെർ ലിറ്റ്സ് കോർപ്പ റേഷ നിലെ നാഗാം കബ്‌ലാവി, ഫരീദാ സാദാ എന്നിവർ മുഖ്യ അതിഥി കള്‍ ആയിരുന്നു.

യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടി, ചീഫ് പീപ്പിൾ ഓഫീസർ ഗ്രെഗ് ഷൂലെർ, യു. എ. ഇ. കൺട്രി ഹെഡ് അബ്ദൽ കരീം അൽ കായെദ്, എമിറേറ്റി സേഷൻ ഡയറക്ടർ ബൗഷ്റ നവേൽ എന്നി വർ എമി റാത്തി മഹിള കളുടെ സംഭാവന കളെ അനു മോദിച്ചു സംസാരിച്ചു.

യു. എ. ഇ. എക്സ് ചേഞ്ച് വനിതാ ജീവന ക്കാ രുടെ ശാക്തീ കരണ ഗ്രൂപ്പായ ‘നെറ്റ്‌വർക്ക് ഓഫ് വിമൺ’ ആണ് പരി പാടി സംഘടി പ്പിച്ചത്. ഈ വർഷം അന്താ രാഷ്ട്ര വനിതാ ദിന ത്തോടെ യാണ് ഇങ്ങിനെ യൊരു സവിശേഷ ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തത്.

തൊഴിലിലും വ്യക്തി ജീവിത ത്തിലും സ്ത്രീ ജീവന ക്കാരെ കൂടുതൽ ഉയർത്തി ക്കൊണ്ടു വരിക യാണ് ‘നെറ്റ്‌ വർക്ക് ഓഫ് വിമൺ’ എന്ന ഈ ഗ്രൂപ്പി ന്റെ ലക്‌ഷ്യം.

– Tag : U A E Xchangebusiness  

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ബലി പെരുന്നാള്‍ : യു. എ. ഇ. യില്‍ 803 തടവു കാര്‍ക്ക് മോചനം

August 29th, 2017

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : ബലി പെരുന്നാള്‍ പ്രമാണിച്ച് യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 803 തടവു കാര്‍ക്ക് മോചനം നല്‍കി.

വിവിധ കുറ്റ കൃത്യങ്ങൾ ക്കായി തടവില്‍ കഴിഞ്ഞിരുന്ന ഇവരുടെ പേരില്‍ നില നില്‍ക്കുന്ന സാമ്പ ത്തിക ബാദ്ധ്യത കള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കും എന്നും  ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറി യിച്ചു.

തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാന്‍ കഴിയട്ടെ എന്നും അവരുടെ കുടുംബ ത്തിന് ഉണ്ടായിരുന്ന ബുദ്ധി മുട്ടുകള്‍ ക്ക് ആശ്വാസം ലഭിക്കട്ടെ എന്നും പ്രസിഡണ്ട് ആശംസിച്ചു.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശിഹാബ് തങ്ങൾ നിത്യവസന്തം : ശൈഖ് അലി അൽ ഹാഷിമി
Next »Next Page » അജ്‌മാനിൽ ‘പെരുന്നാൾ നിലാവ്’ അരങ്ങേറുന്നു »



  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine