ഐഡെക്സ് തുടങ്ങി – പൊതു ജനങ്ങള്‍ക്കും പ്രവേശനം

February 20th, 2017

new-logo-abudhabi-2013-ePathram
അബുദാബി : പതിമൂന്നാമത് അന്താരാഷ്ട്ര പ്രതിരോധ പ്രദര്‍ ശന ത്തിനു (ഐഡെക്സ്) അബുദാബി നാഷനല്‍ എക്സിബിഷന്‍ സെന്‍റ റില്‍ (അഡ്നെക്) ഞായറാഴ്ച തുടക്ക മായി. യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഐഡെക്സ് ഉദ്ഘാടനം ചെയ്തു.

പൊതു ജനങ്ങള്‍ ക്കുള്ള പ്രവേശനം തിങ്ക ളാഴ്ക മുതലാണ്. എമിറേറ്റ്സ് ഐ. ഡി. അല്ലെങ്കില്‍ പാസ്സ്പോര്‍ട്ട് എന്നിവ യില്‍ ഏതെങ്കിലും ഒന്ന്‍ ഹാജരാക്കി പ്രവേശന പാസ്സിനായി അപേക്ഷ പൂരിപ്പിച്ച് നല്‍കണം.

സന്ദര്‍ശ കരായി ഒരു ലക്ഷ ത്തില ധികം പേര്‍ എത്തും എന്നാണ്‍ പ്രതീക്ഷി ക്കുന്നത്. ദിവസവും രാവിലെ 10 മണി മുതൽ വൈകു ന്നേരം 5 മണി വരെ യാണു പ്രദർശനം. ഫെബ്രുവരി 23 വ്യാഴാ ഴ്ച വരെ ഐഡെക്സ് നീണ്ടു നില്‍ക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

പയ്യന്നൂർ സൗഹൃദ വേദി യാത്ര യയപ്പു നൽകി

February 14th, 2017

logo-payyanur-souhruda-vedi-epathram

അബുദാബി : മൂന്നു പതിറ്റാണ്ടിലേറെ പ്രവാസ ജീവിത ത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന പി. എം. പ്രദീപ് കുമാറിന് പയ്യന്നൂർ സൗഹൃദ വേദി യാത്ര യയപ്പു നൽകി. ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടന്ന ചട ങ്ങിൽ സൗഹൃദ വേദി പ്രസിഡന്റ് വി. കെ. ഷാഫി അദ്ധ്യക്ഷത വഹിച്ചു.

payyannur-sauhrudha-vedhi-sentoff-to-pm-pradeep-ePathram

ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഉസ്മാൻ കര പ്പാത്ത്, എം. അബ്ദുൽ സലാം, കെ. ടി. പി. രമേഷ്, സുരേഷ് പയ്യന്നൂർ, വി. ടി. വി. ദാമോ ദരൻ തുടങ്ങി യവർ പ്രസംഗിച്ചു. ബി. ജ്യോതി ലാൽ സ്വാഗതവും പി. ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.

പയ്യന്നൂർ സൗഹൃദ വേദി യുടെ തുടക്കം മുതലുള്ള സജീവ പ്രവർത്തകനും മുൻ ട്രഷററു മാണ്‌ പി. എം. പ്രദീപ് കുമാർ.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ പാർക്കിംഗ് മേഖല കൾ ലയിപ്പിച്ചു

February 14th, 2017

steel-parking-in-abudhabi-ePathram

അബുദാബി : തലസ്ഥാനത്തെ വാഹന ഉടമ കള്‍ക്ക് ഏറെ പ്രയോജന കര മായ രീതി യിൽ അബു ദാബി മുനിസി പ്പൽ കാര്യ ഗതാ ഗത കേന്ദ്രം (ഐ. ടി. സി.) പാര്‍ക്കിംഗ് വ്യവസ്ഥ കള്‍ പരിഷ്‌കരിച്ചു.

ചില പാര്‍ക്കിംഗ് മേഖലകള്‍ ഒന്നാക്കി മാറ്റി യതായും അതിനാല്‍ ഒരേ പെര്‍മിറ്റില്‍ ഇവിടെ വാഹന ങ്ങൾ പാര്‍ക്ക് ചെയ്യാം എന്നുള്ളതു മാണ് പുതിയ പരി ഷ്‌കാരം.

E 16 -1, E 16 -2 എന്നിവ ലയി പ്പിച്ച് ഒരൊറ്റ മേഖല യാക്കി മാറ്റി. E 18 എന്ന പുതിയ പേരിൽ E 18 -1, E 18 -2, E 18 -3 എന്നിവ ഒന്നിച്ചു ചേർത്തു.

അബുദാബി യിലെ പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ പരിഹരി ക്കുവാനാ യിട്ടാണ് പുതിയ പരിഷ്‌കാര ങ്ങള്‍ എന്ന് മവാഖിഫ് ഡയറക്ടര്‍ മുഹമ്മദ് ഹമദ് അല്‍ മുഹൈരി അറിയിച്ചു. കൂടുതല്‍ പാര്‍ക്കിംഗ് ലഭ്യമാവുന്ന തോടെ ഗതാ ഗത തടസ്സം ഒഴിവാക്കാനാവും.

പാര്‍ക്കിംഗ് പിഴ വലിയ തോതില്‍ കുറച്ചു കൊണ്ട് രണ്ടു ദിവസം മുൻപേ ഉത്തരവ് ഇറക്കി യതിനു പിന്നാലെ പാര്‍ക്കിംഗ് മേഖല കള്‍ ലയിപ്പിച്ച ഈ നടപടി അബു ദാബി യിലെ വാഹന ഉടമ കള്‍ക്ക് ഏറെ ഗുണകര മാവും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി യിൽ പാര്‍ക്കിംഗ് പിഴ നിരക്കു കുറച്ചു

February 13th, 2017

logo-mawaqif-abudhabi-ePathram അബുദാബി : തലസ്ഥാന എമി റേറ്റിലെ പാര്‍ക്കിംഗ് പിഴ യില്‍ വലിയ കുറവ് വരുത്തി യതായി അബു ദാബി മുനി സിപ്പൽ കാര്യ ഗതാ ഗത കേന്ദ്രം (ഐ. ടി. സി.) അറി യിച്ചു.

താമസ സ്ഥല ങ്ങൾക്ക് അടു ത്തുള്ള ഭാഗ ങ്ങളിൽ അനധി കൃത മായി പാർക്ക് ചെയ്താലുള്ള പിഴ 500 ദിർഹ ത്തിൽ നിന്ന് 200 ദിർഹമാക്കി കുറച്ചു എന്ന് മവാ ഖിഫ് ഡയറക്ടര്‍ മുഹമ്മദ് ഹമദ് അല്‍ മുഹൈരി അറി യിച്ചു.

ബസ്സുകള്‍, ടാക്സി കള്‍ എന്നിവ യുടെ പാര്‍ക്കിംഗ് സ്ഥല ങ്ങളിൽ അനധികൃത മായി പാര്‍ക്ക് ചെയ്താലുള്ള പിഴ 1000 ദിര്‍ഹ ത്തില്‍ നിന്ന് 500 ആയി കുറച്ചു.

രണ്ട് പാർക്കിംഗ് ഇട ങ്ങളിൽ കിടക്കും വിധം വാഹനം പാർക്ക് ചെയ്താലുള്ള പിഴ 300 ദിർഹ ത്തിൽ നിന്നും 200 ദിർഹം ആക്കി കുറച്ചു. ഒരു പാർക്കിംഗ് സ്ഥല ത്ത് നിർ ദ്ദേശി ക്കാത്ത പെർമിറ്റ് ഉപ യോഗിച്ച് പാർക്ക് ചെയ്യു ന്നതി നുള്ള പിഴ 200 ദിർഹ ത്തിൽ നിന്ന് 100 ദിര്‍ഹ മായും കുറച്ചിട്ടുണ്ട്.

അഗ്നി ശമന വിഭാഗ ത്തിനായി അനു വദിച്ച പാര്‍ ക്കിം ഗിലും അഗ്നി ബാധ യില്‍ നിന്ന് രക്ഷ പ്പെടാ നുള്ള വഴി കള്‍ അടയാള പ്പെടു ത്തിയ ഭാഗ ങ്ങളിലും പ്രത്യേക പരി ഗണന അര്‍ഹി ക്കുന്ന ഭിന്ന ശേഷി ക്കാർക്കാ യുള്ള പാര്‍ക്കിംഗ് സ്ഥല ങ്ങള്‍ എന്നിവിട ങ്ങളില്‍ വാഹന ങ്ങള്‍ നിര്‍ത്തി ഇട്ടാലുള്ള പിഴ കളില്‍ മാറ്റം വരുത്തി യിട്ടില്ല. ഒരേ സ്ഥലത്ത് മൂന്ന് ദിവസം തുടർച്ച യായി വാഹനം നിർത്തി യിട്ടാൽ വാഹനം കണ്ടു കെട്ടും.

വ്യാജ പെര്‍മിറ്റു കളോ ടിക്കറ്റു കളോ ഉപ യോഗി ക്കുന്നതും മുമ്പ് ഉപ യോഗിച്ച ടിക്കറ്റു കളില്‍ കുടിശ്ശിക യുള്ള തുക അടക്കാതെ ഇരിക്കുക എന്നിങ്ങനെ രണ്ട് പുതിയ പാർക്കിംഗ് നിയമ ലംഘന ങ്ങളും പുതിയ തായി ഗതാ ഗത വകുപ്പ് പ്രാബല്യ ത്തിൽ വരുത്തി യിട്ടുണ്ട്.

ഇവക്ക് യഥാക്രമം 10,000 ദിർഹവും 1000 ദിർഹവു മാണ് പിഴ ഈടാക്കുക എന്നും മവാഖിഫ് ഡയ റക്ടർ മുഹമ്മദ് ഹമദ് അ ൽ മുഹൈരി പറഞ്ഞു.

  • Image Credit : WAM

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൈബര്‍ കുറ്റ കൃത്യങ്ങള്‍ : വിദ്യാര്‍ത്ഥി കള്‍ക്ക് ബോധ വത്കരണം

February 11th, 2017

abudhabi-police-warning-misusing-social-media-ePathram
അബുദാബി : സൈബര്‍ കുറ്റ കൃത്യങ്ങളെ കുറിച്ചുള്ള ബോധ വല്‍കരണം ലക്ഷ്യമിട്ട് വിവിധ വിദ്യാലയ ങ്ങളില്‍ നിന്നുള്ള ഇരു നൂറോളം വിദ്യാര്‍ ത്ഥി കളും അദ്ധ്യാപകരും പങ്കെടുത്ത ബോധ വത്കരണ ക്ലാസ്സ് ആഭ്യന്തര മന്ത്രാലയം സംഘടി പ്പിച്ചു.

ഇന്റര്‍ നെറ്റിന്റെ ആരോഗ്യ കര മായ ഉപ യോഗ ക്രമ ങ്ങളും കുട്ടി കളെ ബാധിക്കുന്ന പ്രശ്‌ന ങ്ങളും വിശദീ കരിച്ചു കൊണ്ടാണ് ക്ലാസ്സുകള്‍ ഒരുക്കിയത്. കൃത്യമായ പരി ശീലന ങ്ങളി ലൂടെയും ബോധ വത്കരണ പ്രവര്‍ ത്തന ങ്ങളി ലൂടെയും നല്ല രീതികള്‍ പിന്തു ടരാന്‍ കുട്ടി കളെ പ്രാപ്തരാക്കുക യാണ് ഇത്തരം ക്ലാസ്സു കളിലൂടെ ലക്ഷ്യം വെക്കുന്നത്.

കമ്മ്യൂണിറ്റി പോലീ സി ന്റെയും വിവിധ സര്‍ ക്കാര്‍ സ്ഥാപന ങ്ങളുടെയും സഹകരണ ത്തോ ടെ വിവിധ മേഖല കളി ലേക്ക് ബോധ വത്ക രണ ക്യാമ്പു കള്‍ വ്യാപി പ്പിക്കും. സ്‌കൂളു കളും കോളേജു കളും കേന്ദ്രീ കരിച്ച് പ്രത്യേക ബോധ വല്‍കരണ ക്ലാസ്സുകളും സംഘടി പ്പിക്കും.

– Abu dhabi Police Security Media

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി കളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പരി ഗണന കിട്ടാറില്ല : വി. എസ്.
Next »Next Page » സൺറൈസ് ബിരുദ ധാരണ ചടങ്ങ് സംഘടിപ്പിച്ചു »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine