ശൈഖ് ഖലീഫ യു. എ. ഇ. യിൽ തിരിച്ചെത്തി

January 14th, 2017

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : സ്വകാര്യ സന്ദർശന ത്തിനായി വിദേശത്തു പോയിരുന്ന യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ തിരിച്ചെത്തി.

ജനുവരി ആദ്യ വാരം വിദേശ ത്തേക്ക് പോയിരുന്ന അദ്ദേഹം വ്യാഴാഴ്ച യാണ് തിരിച്ചെ ത്തിയത് എന്ന് ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യൻ സ്ഥാനപതി അധികാര പത്രം കൈ മാറി

January 13th, 2017

indian-ambassador-in-uae-navdeep-sing-suri-oath- ePathram.jpg
അബുദാബി : മുശ്രിഫ് പാലസിൽ നടന്ന സത്യ പ്രതിജ്ഞാ ചടങ്ങിൽ യു. എ.ഇ. വൈസ് പ്രസി ഡന്റും പ്രധാന മന്ത്രി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് പുതിയ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി അധി കാര പത്രം സമര്‍പ്പിച്ചു.

സിംഗപ്പൂർ സ്ഥാനപതി സാമുവൽ ടാനും ഇന്ത്യൻ സ്ഥാന പതി ക്കൊപ്പം അധികാര പത്രം കൈ മാറി.

യു. എ. ഇ. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയു മായ ലെഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാനും സത്യ പ്രതിജ്ഞാ ചട ങ്ങിൽ സംബ ന്ധിച്ചു.

ഭീകര വാദത്തിന് എതിരെ യുള്ള എല്ലാ പ്രവര്‍ ത്തന ങ്ങള്‍ ക്കും ഇന്ത്യ യു. എ. ഇ. യോടൊപ്പം ഉണ്ടാവും എന്നും സ്ഥാന പതി പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിൽ വര്‍ഷ ങ്ങളായി നില നില്‍ ക്കുന്ന വാണിജ്യ, വ്യവ സായ, സാംസ്‌ കാരിക ബന്ധ ങ്ങള്‍ കൂടുതല്‍ ശക്തി പ്പെടുത്തും എന്നും അദ്ദേഹം പറഞ്ഞു.

* WAM 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി ഭാരതീയ സമ്മാന്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിന്

January 10th, 2017

pravasi-bharathiya-samman-for-isc-abudhabi-ePathram

അബുദാബി : ഇന്ത്യന്‍ സമൂഹത്തിന്റെ വിദേശ ത്തെ ഏറ്റവും വലിയ സാമൂഹ്യ – സാംസ്കാരിക സംഘടന യായ അബു ദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിന് (ഐ. എസ്. സി.) പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാരം.

യു. എ. ഇ. യിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നല്‍കിയ സംഭാവ നകള്‍ പരിഗ ണിച്ച് കൊണ്ടാണ് ഐ. എസ്. സി. ക്ക് ഈ  പുരസ്കാരം സമ്മാനിച്ചത്

ബാംഗളൂരില്‍ നടന്ന ‘പ്രവാസി ഭാരതീയ ദിവസി’ ല്‍ വെച്ച് രാഷ്ട്ര പതി പ്രണബ് മുഖര്‍ജി യിൽ നിന്നും ഐ. എസ്. സി. പ്രസിഡണ്ട് തോമസ് വര്‍ഗ്ഗീസ് പുരസ്കാരം ഏറ്റു വാങ്ങി.

india-social-center-building-isc-abudhabi-ePathram

ഇന്ത്യൻ സമൂഹ ത്തിന്റെ ക്ഷേമ ത്തിനു വേണ്ടി നട ത്തിയ ഒട്ടേറെ പ്രവർത്ത ങ്ങൾ പരി ഗണി ച്ചാണ് ഐ. എസ്. സി. ക്ക് അവാർഡ് ലഭിച്ചത് എന്ന് വാര്‍ത്താ കുറി പ്പിൽ പറഞ്ഞു.

1967 ൽ തുടക്കം കുറിക്കുമ്പോള്‍ വളരെ കുറച്ച് അംഗ ങ്ങൾ മാത്രം ഉണ്ടാ യിരുന്ന ഐ. എസ്. സി., ഒരു ചെറിയ കെട്ടിട ത്തിൽ ആയിരുന്നു പ്രവർ ത്തി ച്ചിരുന്നത്.

ഇപ്പോൾ സിൽവർ ജൂബിലി യിലേക്ക് എത്തി നില്‍ക്കുന്ന സെന്റർ, അബു ദാബി മിനാ റോഡിൽ 1,05,550 ചതുരശ്ര അടി വിസ്തൃതി യുള്ള വിശാല മായ സ്വന്തം കെട്ടിടത്തി ലാണ് പ്ര വര്‍ ത്തി ക്കുന്നത്.

ഇന്ത്യന്‍ സമൂഹ ത്തിന് ഒത്തു ചേരു വാനും ആഘോഷ ങ്ങളും ഉത്സവ ങ്ങളും നടത്തു വാനും ഉള്ള പ്രധാന വേദി യാണ് ഇത്.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

പ്രസിഡന്റ് ശൈഖ് ഖലീഫ വിദേശ യാത്രയില്‍

January 6th, 2017

uae-president-sheikh-khalifa-bin-zayed-on-forbes-most-powerful-people-list-2016-ePathram
അബുദാബി : യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്‌യാൻ സ്വകാര്യ സന്ദർശന ത്തിനായി വിദേശ ത്തേക്ക് പുറപ്പെട്ടു. ഔദ്യോഗിക വാർത്താ ഏജൻസി യായ വാം റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.

ശൈഖ് ഖലീഫയെ യാത്ര അയയ്ക്കാൻ അബുദാബി കിരീട അവ കാശി യും യു. എ. ഇ. സായുധ സേനാ ഉപ സർവ്വ സൈന്യാ ധിപനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, മറ്റു പ്രമുഖരും വിമാന ത്താവ ളത്തിൽ എത്തി യിരുന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആഘോഷ തിമിർപ്പിൽ പുതു വര്‍ഷം പിറന്നു

January 2nd, 2017

new-year-celebration-fire-work-ePathram
അബു ദാബി : ലോകമെങ്ങുമുള്ള ജന സമൂഹം പുതു വര്‍ഷ ത്തെ ആഘോഷ പൂര്‍വ്വം വരവേറ്റപ്പോള്‍ പ്രവാസ ലോകവും അതിൽ പങ്കാളി കളായി. വിപുലമായ പരി പാടി കളോടെ യാണ് ഇന്ത്യൻ സമൂഹം നവ വല്‍സര ആഘോഷ ങ്ങളില്‍ പങ്കാളികള്‍ ആയത്.

സർക്കാർ സ്ഥാപന ങ്ങളുടെ വാരാന്ത്യ അവധിയോ ടൊപ്പം പുതു വർഷ അവധി കൂടെ കിട്ടി യതോടെ മൂന്നു ദിവസ ത്തെ ആഘോഷ ങ്ങൾ ക്കായി മലയാളി കൾ അടക്ക മുള്ള പ്രവാസി കൾ കുടുംബ വു മായും കൂട്ടു കാരു മായും വിവിധ കേന്ദ്ര ങ്ങളി ലേക്ക് ചേക്കേറി. എങ്കിലും നഗര ത്തിലെ ആഘോഷ ങ്ങൾക്ക് ഒട്ടും കുറ വു ണ്ടായില്ല.

burj-khalifa-new-year-2012-epathram
ശനിയാഴ്ച വൈകു ന്നേര ത്തോടെ അബുദാബി കോർണീഷ് ജന നിബിഢ മായി മാറി. ക്രിസ്മസ് ആഘോഷ ങ്ങളെ തുടർന്ന് നാടും നഗരവും വർണ്ണ വിളക്കു കളാൽ അലങ്കരി ച്ചിരുന്നു. പാത യോര ങ്ങളും കെട്ടിട ങ്ങളും നവ വല്‍സര ആശംസ കൾ നേർന്നു കൊണ്ടുള്ള ഡിസ്‌പ്ലെ കൾ പ്രദർശി പ്പിച്ചി രുന്നു.

യാസ് മറീന, യാസ് ഐലൻഡ്, അല്‍ മരിയ ഐലന്‍ഡ്, എമിറേറ്റ്സ് പാലസ് ഹോട്ടൽ എന്നിവിട ങ്ങളില്‍ പ്രമുഖ അറബ് സംഗീത ജ്ഞരുടെ സംഗീത പരി പാടി കളും നൃത്ത നൃത്യ ങ്ങളും അര ങ്ങേറി. കരി മരുന്നു പ്രയോഗ വും കലാ പരി പാടി കളും കാണാൻ സ്വദേശി കളും വിദേശി കളും തിങ്ങി നിറഞ്ഞു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട മായ ദുബാ യിലെ ബുര്‍ജ് ഖലീഫ യില്‍ രാത്രി 12 മണിക്ക് നടന്ന നിറപ്പ കിട്ടാ ര്‍ന്ന വെടി ക്കെട്ട് കാണു വാന്‍ മാത്രം പതി നായിര ങ്ങളാണ് തടിച്ചു കൂടി യത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വ്യവസ്ഥാപിത ചിന്തകളെ ചോദ്യം ചെയ്ത് ‘അരാജക വാദി യുടെ അപകട മരണം’ അരങ്ങില്‍ എത്തി
Next »Next Page » സ്വദേശി വത്കരണം : പുതിയ നിയമ ങ്ങള്‍ പ്രാബല്യ ത്തില്‍ »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine