അല്‍ ഐനില്‍ വാഹനാപകടം : 22 പേര്‍ മരിച്ചു

February 5th, 2013

accident-epathram
അബുദാബി : അല്‍ ഐനില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ വാഹനാപകട ത്തില്‍ 22 പേര്‍ മരിച്ചു. മരിച്ചവര്‍ എല്ലാവരും ഏഷ്യന്‍ രാജ്യ ങ്ങളില്‍ നിന്നുള്ള വരാണ്. ഇവരില്‍ മൂന്നു പേര്‍ ഇന്ത്യക്കാരാണ്.

ഉത്തരേന്ത്യന്‍ സംസ്ഥാനത്തു നിന്നുള്ള സാഗര്‍മാല്‍ നിബന്റാം, അബ്ദു റഹിം അല്‍ അസീസ്, ഇബ്രാഹിം മൊയ്തീന്‍ എന്നിവ രാണ് ഇവര്‍.

ക്ലീനിംഗ് കമ്പനി തൊഴിലാളി കളെ കയറ്റിപ്പോകുന്ന ബസ്സില്‍ കോണ്‍ക്രീറ്റ് ലോറി ഇടിച്ച് മറിയുക യായിരുന്നു. ബ്രേക്ക് തകരാര്‍ ആയതാണ് അപകട കാരണം എന്നു അബുദാബി പോലീസ് ഡയരക്ടറേറ്റിലെ ഹെഡ് ഓഫ് ദി ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹാത്തി അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഒമാനില്‍ വാഹന അപകടം : മൂന്നു മരണം

October 25th, 2012

road-accident-in-oman-ePathram
മസ്കറ്റ്‌ : ഒമാനിലെ അല്‍ മുധൈബില്‍ ഉണ്ടായ വാഹന അപകടത്തില്‍ മൂന്നു പേര്‍ മരണപ്പെട്ടു. ട്രക്കും കാറും കുട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.

ഈ സമയം തന്നെ ഇടിച്ച കാറിന്റെ പിന്നില്‍ മറ്റൊരു കാര്‍ ഇടിച്ചു കത്തി പോവുക യായിരുന്നു. മരിച്ചവര്‍ ഏതു നാട്ടുകാര്‍ ആണെന്ന് പോലീസ് പുറത്തു വിട്ടിട്ടില്ല.

-അയച്ചു തന്നത് ബിജു, കരുനാഗപ്പള്ളി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിവാഹ നിശ്ചയം കഴിഞ്ഞ യുവാവ് അപകടത്തില്‍ മരിച്ചു

October 25th, 2012

അബുദാബി : വിവാഹം നിശ്ചയം കഴിഞ്ഞ മലയാളി യുവാവ് അബുദാബി യില്‍ വാഹനാപകട ത്തില്‍ മരിച്ചു. മാവേലിക്കര ചുനക്കര വെട്ടിയാര്‍ തെക്ക് ശ്രീഭവന ത്തില്‍ പരേതനായ എന്‍ വാസുദേവന്റെയും പൊന്നമ്മ യുടെയും മകന്‍ വി. ശ്രീകുമാറാണ് (29) മരിച്ചത്.

sree-kumar-chunakkara-ePathram

അബുദാബി ആംപ്ലക്‌സ് എമിറേറ്റ്‌സ് എന്ന സ്ഥാപന ത്തില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍ വൈസര്‍ ആയിരുന്ന ഇദ്ദേഹം സഞ്ചരിച്ച വാഹനം ഒക്ടോബര്‍ 13-ന് അപകട ത്തില്‍ പെട്ടു. ഗുരുതരമായി പരിക്കേറ്റ ശ്രീകുമാര്‍ ചികിത്സയില്‍ ഇരിക്കെ ബദാ സായ്ദ് ആശുപത്രി യില്‍ വെച്ചാണ് മരിച്ചത്. ശവസംസ്‌കാരം 25 വെള്ളിയാഴ്ച വീട്ടുവളപ്പില്‍ നടക്കും.

നവംബര്‍ 10ന് ആയിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. അതിനായി രണ്ടാം തീയതി വീട്ടിലേക്ക് യാത്രയാവാന്‍ ഇരിക്കെ ആയിരുന്നു അപകടമുണ്ടായത്.
സഹോദരങ്ങള്‍: ശ്രീജി, ബിന്ദു

കൂടുതല്‍ വിവരങ്ങള്‍ക്ക്: 055 75 66 796, 055 744 24 37

-അയച്ചത്: റോജിന്‍ പൈനുംമൂട്- ദുബായ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ നാല് വെയര്‍ ഹൗസുകള്‍ക്ക് തീപിടിച്ചു

October 23rd, 2012

fire-at-abudhabi-meena-zayed-ePathram
അബുദാബി : തുറമുഖ ത്തിനു സമീപത്തെ (മീനാ സായിദ്‌ ) വെയര്‍ഹൗസില്‍ ഉണ്ടായ തീപിടിത്ത ത്തില്‍ നാല് വെയര്‍ ഹൗസുകള്‍ക്ക് തീപിടിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്നിശമന സേനയുടെ നേതൃത്വ ത്തില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ പെട്ടെന്ന് സാധിച്ചെന്നും രണ്ടു വെയര്‍ ഹൗസുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും കത്തി നശിച്ചതായും അബുദാബി സിവില്‍ ഡിഫന്‍സ്‌ മേധാവി കേണല്‍ മുഹമ്മദ്‌ അബ്ദുള്ള അല്‍ നുഐമി വിശദീകരിച്ചു.

പ്ലാസ്റ്റിക്, ടയര്‍ പോലുള്ള സാധന ങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. അതിനാല്‍ തീപടരാന്‍ കാരണമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഗ്നിശമന സേനക്ക് പുറമേ ജല – വൈദ്യുതി വകുപ്പ്‌, ഹെലികോപ്റ്റര്‍ പട്രോളിംഗ് പോലിസ്‌, സെക്യൂരിറ്റി മീഡിയ പട്രോളിംഗ് എന്നിവയും സഹകരിച്ചു.

-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഒമാന്‍ വാഹനാപകടം : മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാന്‍ നടപടി

August 24th, 2012

മസ്കറ്റ് : ഒമാനിലെ ഹൈമയിലുണ്ടായ വാഹന അപകട ത്തില്‍ മരിച്ച ഒമ്പത് മലയാളി കളുടെയും മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനുള്ള നടപടികള്‍ ദ്രുത ഗതിയില്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.

മസ്കത്തില്‍ നിന്ന് വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച ഉച്ചക്കും കേരള ത്തില്‍ എത്തുന്ന മൂന്ന് എയര്‍ ഇന്ത്യ വിമാനങ്ങളിലായി മൃതദേഹങ്ങള്‍ കൊണ്ടു പോകാനാണ് ശ്രമം. ഉച്ചക്ക് രണ്ടിന് മസ്കത്തില്‍ നിന്ന് ഷാര്‍ജ വഴി കോഴിക്കോട്ടേക്ക് പോകുന്ന എയര്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ അപകട ത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി റിഷാന്റെ മൃതദേഹം നാട്ടിലെത്തിക്കും.

വെള്ളിയാഴ്ച രാത്രി ഒമാന്‍ സമയം പത്തരക്ക് മസ്കത്തില്‍ നിന്ന് പുറപ്പെടുന്ന ചെന്നെ -കൊച്ചി വിമാന ത്തിലാണ് മലപ്പുറം തവനൂര്‍ റോഡ് അണിമംഗലം വീട്ടില്‍ മുസ്തഫ, ഭാര്യ റുഖിയ, മകള്‍ മുഹ്സിന എന്നിവരുടെ മൃതദേഹം കൊണ്ടു പോകുന്നത്.

വെള്ളിയാഴ്ച രാത്രി ഒമാന്‍ 12.05ന് മുംബൈ വഴി കോഴിക്കോട്ടേക്ക് പോകുന്ന വിമാന ത്തിലാണ് കണ്ണൂര്‍ മട്ടന്നൂര്‍ കുളങ്ങരകണ്ടി പുതിയ പുരയില്‍ ഖാലിദ് മൗലവി, ഭാര്യ സഫ്നാസ്, മക്കളായ മുഹമ്മദ് അസീം, മുഹമ്മദ് അനസ്, ഫാത്തിമ എന്നിവരുടെ അഞ്ചു മൃതദേഹങ്ങള്‍ കൊണ്ടു പോകാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. ഖാലിദ് മൗലവിയുടെ സഹോദരന്‍ ജാഫറും മുസ്തഫയുടെ സുഹൃത്തുക്കളും മൃതദേഹത്തെ അനുഗമിക്കും.

അപകട ത്തില്‍ മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും വിവിധ സാമൂഹിക സംഘടനാ പ്രവര്‍ത്തകരും നിസ്വയിലെയും ഹൈമയിലെയും ആശുപത്രി കളില്‍ എത്തിയിരുന്നു.

-തയ്യാറാക്കിയത് : ബിജു കരുനാഗപ്പള്ളി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

18 of 2410171819»|

« Previous Page« Previous « ജലീല്‍ രാമന്തളിക്ക് യാത്രയയപ്പ്‌
Next »Next Page » കഥാരചനാ മത്സരം : ഇങ്ങനെ എത്ര നാള്‍ »



  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine