
അബുദാബി : തുറമുഖ ത്തിനു സമീപത്തെ (മീനാ സായിദ് ) വെയര്‍ഹൗസില്‍ ഉണ്ടായ തീപിടിത്ത ത്തില്‍ നാല് വെയര്‍ ഹൗസുകള്‍ക്ക് തീപിടിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഗ്നിശമന സേനയുടെ നേതൃത്വ ത്തില്‍ തീ നിയന്ത്രണ വിധേയമാക്കാന്‍ പെട്ടെന്ന് സാധിച്ചെന്നും രണ്ടു വെയര്‍ ഹൗസുകള്‍ പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും കത്തി നശിച്ചതായും അബുദാബി സിവില്‍ ഡിഫന്‍സ് മേധാവി കേണല്‍ മുഹമ്മദ് അബ്ദുള്ള അല്‍ നുഐമി വിശദീകരിച്ചു.
പ്ലാസ്റ്റിക്, ടയര്‍ പോലുള്ള സാധന ങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. അതിനാല്‍ തീപടരാന്‍ കാരണമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഗ്നിശമന സേനക്ക് പുറമേ ജല – വൈദ്യുതി വകുപ്പ്, ഹെലികോപ്റ്റര്‍ പട്രോളിംഗ് പോലിസ്, സെക്യൂരിറ്റി മീഡിയ പട്രോളിംഗ് എന്നിവയും സഹകരിച്ചു.
-അബൂബക്കര്‍ പുറത്തീല്‍ -അബുദാബി





മസ്കറ്റ് : ഒമാനിലെ ഖാബൂറക്ക് സമീപം ടാക്‌സി ട്രക്കിലിടിച്ച് കണ്ണൂര്‍ സ്വദേശി മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തളിപറമ്പ് ശ്രീകണ്ഠപുരം നെടിയങ്ങ അയ്യകത്ത് പുതിയ പുരയില്‍ മുഹമ്മദ്കുഞ്ഞിന്റെ മകന്‍ മുസ്തഫയാണ് (31) മരിച്ചത്. ബിദായ യില്‍ കഫ്തീരിയ നടത്തുന്ന ഇദ്ദേഹം ചൊവ്വാഴ്ച വൈകുന്നേരം ഖാബൂറയിലെ ഹൈപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകവെ യാണ് അപകടം. മുസ്തഫ സഞ്ചരിച്ചിരുന്ന ടാക്‌സി നിയന്ത്രണംവിട്ട് ട്രക്കിലിടിക്കുക യായിരുന്നു എന്ന്‍ ബന്ധുക്കള്‍ പറഞ്ഞു.

























