അപകടം ഇല്ലാത്ത ചൂടുകാലം : ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് റോഡ് സുരക്ഷാ ക്ലാസ്സുകള്‍

June 20th, 2013

abudhabi-traffic-police-camp-for-taxi-drivers-ePathram
അബുദാബി : ചെറുതും വലുതു മായി നടക്കുന്ന അപകട ങ്ങളിലൂടെ നിരവധി പേരുടെ ജീവനും ആരോഗ്യ ത്തിനും ഭീഷണി സംഭവിക്കുന്ന സാഹചര്യം കുറയ്ക്കുക എന്ന ഉദ്ധേശ വുമായി അബുദാബി പോലീസ്‌ സംഘടിപ്പിച്ച ‘അപകടം ഇല്ലാത്ത ചൂടുകാലം’കാമ്പയിന്‍ ശ്രദ്ധേയമായി.

സിഗ്നലില്‍ ചുവന്ന വെളിച്ചം തെളിഞ്ഞു കിടക്കുമ്പോള്‍ വാഹനം നിര്‍ത്താതിരിക്കുക, റോഡിന്റെ അവസ്ഥ മനസി ലാക്കാതെ യുള്ള വേഗം കൂട്ടല്‍, വാഹന ങ്ങള്‍ക്കിട യില്‍ നിര്‍ബന്ധ മായും വേണ്ട അകലം പാലിക്കാതിരിക്കല്‍, അശ്രദ്ധമായ മറി കടക്കല്‍ എന്നീ കാര്യ ങ്ങളാണ് പ്രധാന മായും അപകട ങ്ങളെ ക്ഷണിച്ചു വരുത്താറുള്ളത്. ഇതെ ക്കുറിച്ചുള്ള മുന്നറിയിപ്പുകളും ബോധ വല്‍കരണ വുമാണ് ‘അപകടം ഇല്ലാത്ത ചൂടുകാലം’ എന്ന കാമ്പയിന്റെ മുഖ്യ ലക്‌ഷ്യം.

ആവര്‍ത്തിച്ച് വരുന്ന റോഡപകട ങ്ങളുടെ പശ്ചാത്തല ത്തില്‍ ടാക്‌സി ഡ്രൈവര്‍മാ ര്‍ക്കായി ഒരുക്കിയ വിവിധ ക്ലാസ്സു കളില്‍ തവാസുല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി യിലെ 277 ഡ്രൈവര്‍മാ രാണ് പങ്കെടുത്തത്. ഗതാഗത നിയമ ങ്ങള്‍ പരിപൂര്‍ണ മായും പാലിക്കുന്ന തിലൂടെ അപകട ങ്ങളുടെ തോത് കുറയ്ക്കുക എന്ന താണ് പദ്ധതി യിലൂടെ ലക്ഷ്യ മാക്കുന്നത് എന്ന് അബുദാബി പോലീസിന്റെ ഗതാഗത വകുപ്പ് തലവന്‍ ലഫ്റ്റനന്‍റ് കേണല്‍ ജമാല്‍ സലീം അല്‍ അംറി അഭിപ്രായപ്പെട്ടു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പരിക്കേല്‍ക്കുന്നവരെ രക്ഷിക്കാന്‍ നൂതന സംവിധാനവുമായി അബുദാബി പോലീസ്‌

June 15th, 2013

crash-recovery-of-abudhabi-police-ePathram
അബുദാബി : ക്രാഷ് റിക്കവറി സിസ്റ്റം എന്ന നവീന സംവിധാനം ഉപയോഗിച്ച് വാഹന അപകട ങ്ങളില്‍ പരിക്കേല്‍ക്കുന്ന വരെയും കാറില്‍ കുടുങ്ങുന്ന വരെയും രക്ഷിക്കാന്‍ അബുദാബി പൊലീസ് രംഗത്ത്‌.

സ്മാര്‍ട്ട് ഡിവൈസു കളുടെയും ഇലക്ട്രോണിക് സംവിധാന ങ്ങളുടെയും സഹായ ത്തോടെയാണ് ഇതിന്‍െറ പ്രവര്‍ത്തനം. അപകട ങ്ങളില്‍ പരിക്കേല്‍ക്കുന്ന വരെ സുരക്ഷി തമായി രക്ഷപ്പെടുത്തു ന്നതിന് അബുദാബി പൊലീസിലെ 12 ഓഫിസ ര്‍മാര്‍ക്ക് വിദഗ്ദ പരി ശീലനവും ലഭിച്ചു. ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലാണ് അബുദാബി യിലെ പരിശീലനം നേടിയത്.

അപകട ങ്ങളില്‍ കാറില്‍ കുടുങ്ങി പ്പോകുന്നവരെ സുരക്ഷിതമായി രക്ഷിക്കാനും മറ്റുമുള്ള പരിശീലന മാണ് നേടിയത്. പരമ്പരാഗത വാഹന ങ്ങള്‍ക്ക് പുറമെ പുതിയ സാങ്കേതിക വിദ്യകളും ഇന്ധന ങ്ങളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹന ങ്ങള്‍ അപകട ത്തില്‍ പെട്ടാലും പരിക്കേല്‍ക്കു ന്നവരെ രക്ഷിക്കാനുള്ള പരിശീലനവും ലഭിച്ചു.

വൈദ്യുതി, പ്രകൃതി വാതകം, സൗരോര്‍ജം എന്നിവ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങള്‍ സംബന്ധിച്ചാണ് പരിശീലനം ലഭിച്ചത്.

ലോകത്തെ വിവിധ കാറുകളുടെ പ്രവര്‍ത്തന രീതിയും രക്ഷാ പ്രവര്‍ത്തകര്‍ക്ക് അപകടം ഉണ്ടാകാതെ പരിക്കേല്‍ക്കുന്ന വരെ രക്ഷിക്കാനുമുള്ള സംവിധാനങ്ങള്‍ സംബന്ധിച്ചും പരിശീലനം ലഭിച്ചു. കാറില്‍ കുടുങ്ങിയവരെ രക്ഷിക്കേണ്ട രീതിയും പരിശീലന ത്തിലൂടെ വ്യക്തമായി.

അപകട ങ്ങളില്‍ പെടുന്നവരുടെ രക്ഷിക്കുന്ന തിനൊപ്പം രക്ഷാ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കലും പരിശീലന ത്തിന്‍െറ ലക്ഷ്യ മായിരുന്നു. വിവിധ കാറുകളുടെ ഡാറ്റാ ബേസ് അടക്ക മുള്ള ഈ സംവിധാനം വഴി ഓരോ കാറിലും എവിടെ യൊക്കെയാണ് അപകടങ്ങള്‍ പതിയിരിക്കുന്ന തെന്നും മനസ്സിലാക്കാന്‍ സാധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഗ്നി ബാധയില്‍ മൂന്നു പേര്‍ മരിച്ചു

June 4th, 2013

fire-in-abudhabi-ePatrham
അബുദാബി : തിങ്കളാഴ്ച രാവിലെ ആറര മണിയോടെ അബുദാബി യിലെ ടൂറിസ്റ്റ്‌ ക്ലബ്ബ്‌ ഏരിയയിലും ഉച്ചക്ക് ശേഷം ഇലക്ട്ര റോഡിലെയും കെട്ടിട ങ്ങളില്‍ ഉണ്ടായ അഗ്നി ബാധ യില്‍ മൂന്നു പേര്‍ മരിക്കുകയും അഗ്നി ശമന സേനാ അംഗങ്ങള്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രണ്ടു അപകടങ്ങളുടെയും കാരണ ങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല എങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണം എന്ന് കരുതപ്പെടുന്നു. നാല് മണിക്കൂറോളം നീണ്ട പരിശ്രമത്തിനു ഒടുവിലാണ് തീ നിയന്ത്രണ വിധേയ മായത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജര്‍മന്‍ സാങ്കേതിക അഗ്നി ശമന യന്ത്രവുമായി അബുദാബി സിവില്‍ ഡിഫന്‍സ്‌

May 27th, 2013

അബുദാബി : തീപിടിത്തം മൂലം ഉണ്ടാകുന്ന അപകടം നിയന്ത്രണ വിധേയ മാക്കാന്‍ പറ്റിയ അത്യാധുനിക ജര്‍മന്‍ സാങ്കേതിക വിദ്യ യില്‍ രൂപപ്പെടുത്തിയ സംവിധാന വുമായി അബുദാബി സിവില്‍ ഡിഫെന്‍സ് അതോറിറ്റി. വായു കുമിള കള്‍ കൊണ്ട് എത്ര വലിയ തീപിടുത്തവും നിയന്ത്രണ വിധേയമാക്കാന്‍ പറ്റിയ സാങ്കേതിക വിദ്യയാണ് സിവില്‍ ഡിഫന്‍സ്‌ അക്കാദമി ആസ്ഥാനത്ത് നടത്തിയ പരീക്ഷണ പ്രവര്‍ത്തന ത്തില്‍വിജയ കരമായി അവതരിപ്പിച്ചത്.

ഇതിന് വെള്ളം കുറച്ചു മാത്രം മതി എന്നതും പ്രത്യേകത യാണ്.എല്ലാ അഗ്നി ശമന സേന യുടെ വാഹന ങ്ങളിലും പുതിയ സംവിധാനം തയ്യാറാക്കി വരുന്നുണ്ട്. വായു കുമിള കളും പതയും ഉപയോഗിച്ചുള്ള തീയണക്കല്‍ അപകട സ്ഥലത്ത് കുതിച്ചെത്തുന്ന അഗ്നിശമന സേനാംഗങ്ങള്‍ക്ക് തീപിടുത്തത്തെ ഇനി നിഷ്‌പ്രയാസം കൈകാര്യം ചെയ്യാന്‍ പറ്റും. ദൂരെ നിന്നു തന്നെ ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ചു അഗ്നിക്ക് ശമനം കണ്ടെത്താം.

തീപിടിച്ച കെട്ടിടവും കെട്ടിട ത്തില്‍ കുടുങ്ങിയ ജീവനും കെട്ടിട ത്തിലെ സാധന ങ്ങള്‍ക്കും അപായ ത്തില്‍ നിന്ന് രക്ഷ പ്പെടുത്തുന്ന തിനു പുറമേ അഗ്നി ശമന സേനാ ജീവന ക്കാരുടെയും സുരക്ഷി തത്ത്വവും ഉറപ്പാക്കാനും ഈ പുതിയ സംവിധാന ത്തിനു പറ്റു മെന്നു സിവില്‍ ഡിഫന്‍സ്‌ ഡെപ്യൂട്ടി തലവന്‍ വ്യക്തമാക്കി. ചൂടു കാല ങ്ങളില്‍ തീപിടിച്ചു ണ്ടാകുന്ന അപകട സാധ്യത കൂടുതല്‍ ആയതിനാല്‍ ഈ സംവിധാനം വളരെ യധികം പ്രയോജനം ചെയ്യും.

-തയ്യാറാക്കിയത് : അബൂബക്കര്‍ പുറത്തീല്‍

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇരു ചക്ര വാഹങ്ങ ളില്‍ അപകട മരണങ്ങള്‍ കൂടുന്നു

May 12th, 2013

motor-cycle-driving-in-abudhabi-ePathram അബുദാബി : അശ്രദ്ധമായി ഇരു ചക്ര വാഹനങ്ങള്‍ ഓടിക്കുന്നത് കൊണ്ടും റോഡ് സുരക്ഷാ നിയമങ്ങള്‍ ലംഘി ക്കുന്നത് കൊണ്ടും അപകട മരണങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്.
ഫാസ്റ്റ് ഫുഡ് ഹോം ഡെലിവറി, സ്പീഡ് പോസ്റ്റ് വിതരണം, പത്ര വിതരണം എന്നിവ ചെയ്യുന്ന ജീവനക്കാരാണ് ഇരു ചക്ര വാഹനങ്ങള്‍ കൂടുതലായി ഉപയോഗി ക്കുന്നത്.

ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന സമയ ത്തിനുള്ളില്‍ സാധനങ്ങള്‍ എത്തി ക്കാനാ യിട്ടാണ് റോഡ്‌ സുരക്ഷാ നിയമങ്ങള്‍ കാറ്റില്‍ പറത്തി അതി വേഗത്തിലുള്ള യാത്ര എങ്കിലും ഇത് പലപ്പോഴും അപകടങ്ങളില്‍ എത്തിക്കുന്നു.

നഗര പരിധിയില്‍ മോട്ടോര്‍ വാഹന ങ്ങളുടെ വേഗം 60 കിലോ മീറ്ററായി കുറച്ചിട്ടുണ്ട് എങ്കിലും ഇരു ചക്ര വാഹനങ്ങള്‍ പലപ്പോഴും ഈ നിയമങ്ങള്‍ പാലിക്കാറില്ല. ടൂ വീലറു കളില്‍ തിരക്കേറിയ റോഡു കളില്‍ ലൈസന്‍സില്ലാതെ സഞ്ചരിക്കുന്ന കുട്ടികളും അപകടം വിളിച്ചു വരുത്തുന്നു.

അബുദാബി പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് ഇതിനെതിരെ ബോധ വല്‍ക്കരണം നടത്തുന്നുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

17 of 241016171820»|

« Previous Page« Previous « നിയമ ലംഘകര്‍ക്ക് മന്ത്രാലയ ത്തിന്റെ മുന്നറിയിപ്പ്‌
Next »Next Page » കെ. എസ്. സി. യുടെ പുതിയ കമ്മറ്റി നിലവില്‍ വന്നു »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine