ഭക്ഷ്യ വിതരണ ബൈക്കുകള്‍ക്ക് പുതിയ നിബന്ധനകള്‍

November 3rd, 2013

home-delivery-bike-ePathram
അബുദാബി : അപകട ങ്ങള്‍ ഒഴിവാക്കു ന്നതിനും പാകം ചെയ്തു വിതരണ ത്തിനു കൊണ്ടു പോകുന്ന ഭക്ഷ്യ വസ്തുക്കള്‍ കേടു കൂടാതെ ഉപയോക്താ ക്കള്‍ക്ക് എത്തിക്കാനുമായി ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന മോട്ടോര്‍ ബൈക്കു കള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ നിബന്ധന കള്‍ പ്രാബല്യ ത്തില്‍ വന്നു.

ഭക്ഷ്യ വസ്തുക്കള്‍ സൂക്ഷിക്കുന്ന തിന് മോട്ടോര്‍ സൈക്കിളു കളില്‍ ഘടിപ്പിക്കുന്ന പെട്ടി യുടെ പുറം ഭാഗം ഫൈബര്‍ ഗ്‌ളാസ് കൊണ്ട് ആവരണം ചെയ്തവ ആയിരിക്കണം. പെട്ടി യുടെ ഉയരം, നീളം, വീതി എന്നിവ 40 സെന്റി മീറ്ററില്‍ കവിയാന്‍ പാടില്ല. വശ ങ്ങളില്‍ മൂര്‍ച്ചയുള്ള ഭാഗ ങ്ങള്‍ ഉണ്ടായിരിക്കരുത്. 20 മീറ്റര്‍ ദൂരെ നിന്നും വ്യക്തമായി കാണാ വുന്ന തരത്തില്‍ ഉള്ളതും ആയിരിക്കണം. പെട്ടി യുടെ നാല് മൂല കളും ചുവപ്പും വെള്ളയും നിറ ത്തില്‍ഉള്ളതും രാത്രി കാലങ്ങളില്‍ റിഫ്‌ളക്റ്റ് ചെയ്യുന്നവയും ആയി രിക്കണം.

ഭക്ഷ്യ വസ്തു ക്കള്‍ക്ക് രുചി ഭേദം ഉണ്ടാക്കുന്നതും രാസ പദാര്‍ത്ഥ ങ്ങള്‍ കൂടിക്കലരാത്തതു മായ പെട്ടി കള്‍ ആയിരിക്കണം എന്ന്‍ അബുദാബി ഫുഡ് കണ്‍ട്രോള്‍ അഥോറിറ്റി കര്‍ശന നിര്‍ദേശം നല്‍കി യിട്ടുണ്ട്.

മോട്ടോര്‍ സൈക്കിളു കളില്‍ ഘടിപ്പി ക്കുന്ന പെട്ടികള്‍ ഭക്ഷണ ങ്ങള്‍ ലക്ഷ്യ സ്ഥാനത്ത് എത്തുന്നതു വരെ തനത് രൂപ ത്തില്‍ സംരക്ഷിക്ക പ്പെടാന്‍ കഴിയും വിധം ഉള്ള തായിരി ക്കണം എന്ന് ഫുഡ് കണ്‍ട്രോള്‍ അഥോറിറ്റി നിര്‍ദ്ദേശം ഇറക്കി. മാത്രമല്ല അമിത വേഗ ത്തില്‍ പോകുന്ന ഇത്തരം ബൈക്കുകള്‍ നിരവധി അപകട ങ്ങള്‍ക്കും കാരണം ആയി ത്തീരാറുണ്ട്.  അപകട കരമായ രീതി യില്‍ ഓടിക്കുന്ന ഇരു ചക്ര വാഹങ്ങള്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തുന്നുണ്ട്.

നിലവില്‍ ഇരുമ്പ് ഷീറ്റുകള്‍ കൊണ്ട് നിര്‍മിച്ച പെട്ടി കളിലാണ് ഫാസ്റ്റ് ഫുഡു കള്‍ വിതരണം ചെയ്യുന്നത്. യാതൊരു വിധ നിയന്ത്രണവും നിബന്ധനകളും ഇല്ലാതെ റെസ്റ്റോറന്റ് ഉടമ കളുടെ സൗകര്യ ത്തിന് അനുസരിച്ച് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന സംവിധാനം ആരോഗ്യ ത്തിന് ഹാനികരം ആണെന്ന് കണ്ടെത്തിയതു കൊണ്ടാണ് പുതിയ നിബന്ധന കള്‍ നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. പുതിയ നിയമം ലംഘിക്കുന്ന വരെ പിടി കൂടി പിഴ ഈടാക്കുകയും ചെയ്യും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സലാല യിലുണ്ടായ വാഹന അപകട ത്തില്‍ മലയാളി മരിച്ചു

October 27th, 2013

accident-epathram
സലാല : ഒമാനിലെ സലാല യിലുണ്ടായ വാഹന അപകട ത്തില്‍ കണ്ണൂര്‍ സ്വദേശി അരുണ്‍ (29) മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന റെജി, അജീഷ്, മൂസ എന്നിവര്‍ക്ക് പരിക്കേറ്റു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണി യോടെ യാണ് അപകടം. അരുണ്‍ ഓടിച്ചിരുന്ന കാര്‍, ഒമാന്‍ ടെല്‍ സിഗ്നലിനും പാലസ് സിഗ്നലിനും ഇടക്ക് ഡിവൈഡറില്‍ ഇടിച്ച് കീഴ്മേല്‍ മറിയുക യായിരുന്നു.

ഗുരുതരമായി പരിക്കേറ്റ റെജിയും അജീഷും സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി യില്‍ തീവ്ര പരിചരണ വിഭാഗ ത്തിലാണ്. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി യില്‍ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടി കള്‍ക്ക് ശേഷം നാട്ടില്‍ കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോശം ടയര്‍ : 22000 വാഹനങ്ങള്‍ ട്രാഫിക്‌ പോലീസ്‌ പിടിച്ചെടുത്തു

August 14th, 2013

tyre-test-by-abudhabi-traffic-police-ePathram
അബുദാബി : മോശം ടയര്‍ ഉപയോഗിച്ചു അപകട ങ്ങള്‍ക്കു അവസരം ഉണ്ടാക്കിയതിനു അബുദാബി ട്രാഫിക് പോലീസ് 22000 ത്തോളം വാഹന ങ്ങള്‍ പിടികൂടി.

ഈ വര്‍ഷം ആദ്യത്തെ ആറ് മാസം നടത്തിയ പരിശോധന യിലാണ് ഇത്ര യധികം വാഹനങ്ങള്‍ പിടി കൂടിയത്. വാഹന ങ്ങളുടെ ടയറുകളിലെ വായു സമ്മര്‍ദം കൃത്യമായി പരിശോധിക്കണം എന്നും ഗുണ മേന്‍മ ഉറപ്പു വരുത്തണം എന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

കൃത്യമായ ഇടവേള കളില്‍ ടയറുകള്‍ പരിശോധിക്കണം എന്നും എന്തെങ്കിലും കേടു പാടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ മാറ്റാന്‍ തയാറാകണം എന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു.

റോഡുകള്‍ സുരക്ഷിതവും അപകട രഹിതവു മാക്കുന്നതിന് ‘അപകടങ്ങള്‍ ഇല്ലാത്ത ചൂടുകാലം’ എന്ന കാമ്പയിന്‍ ആഭ്യന്തര മന്ത്രാലയ ത്തിന്‍െറ കീഴില്‍ നടത്തിയിരുന്നു.

ഗുണമേന്‍മ ഇല്ലാത്ത ടയര്‍ ഉപയോഗി ക്കുന്ന വാഹന ങ്ങള്‍ ഒരാഴ്ച പിടിച്ചു വെക്കുകയും 200 ദിര്‍ഹം പിഴ വിധി ക്കുകയും ചെയ്യും. യാത്രക്കിടെ ടയറു കള്‍ കേടായാല്‍ റോഡിന്‍െറ വശത്തേക്ക് മാറ്റിയിട്ട ശേഷം മാത്രം അറ്റ കുറ്റ പ്പണികള്‍ ചെയ്യണമെന്നും പൊലീസ് നിര്‍ദേശിച്ചു.

ടയറുകള്‍ പൊട്ടിത്തെറിച്ചും മറ്റും അപകട ങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ നിലവാര മില്ലാത്ത ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുത് എന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നു

July 19th, 2013

accident-epathram
അബുദാബി : ഈ വർഷ ത്തിന്റെ ആദ്യ പകുതി യിൽ പതിനഞ്ചു ലക്ഷത്തി അറുപത്തി ഒന്‍പതിനായിരം ഗതാഗത നിയമ ലംഘന ങ്ങൾ നടന്നതായി അബുദാബി പോലീസ് അറിയിച്ചു. അമിത വേഗത യാണ് ഗതാഗത നിയമ ലംഘന ങ്ങളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യ പ്പെട്ടത്.

ലൈസന്‍സ് പുതുക്കാതിരിക്കല്‍, ഗതാഗതം തടസ്സ പ്പെടുത്തല്‍, റോഡ് നിയമങ്ങള്‍ പാലിക്കാതിരിക്കുക തുടങ്ങിയവ യാണ് മറ്റ് നിയമ ലംഘന ങ്ങളില്‍പ്പെട്ടത്. ട്രാഫിക്‌ റെഡ് സിഗ്നല്‍ ക്രോസ്സ് ചെയ്യുന്നതും, ഇന്‍ഡിക്കേഷന്‍ ഉപയോഗിക്കാതെ പെട്ടെന്ന് വാഹന ങ്ങള്‍ തിരിക്കുന്നതും വാഹന ങ്ങള്‍ തമ്മിൽ കൃത്യ മായ അകലം പാലിക്കാത്തതും അപകട ങ്ങള്‍ക്ക് കാരണമാകുന്നു.

2013 ജനുവരി മുതൽ മെയ്‌ വരെ 15,69,409 ഗതാഗത നിയമ ലംഘന ങ്ങളാണ് നടന്നത്. 132 പേരാണ് വാഹന അപകട ങ്ങളില്‍ മരിച്ചത്. 146 പേർക്ക് ഗുരുതര മായി പരുക്കേറ്റി ട്ടുണ്ടെന്നും എന്നാൽ കഴിഞ്ഞ വര്‍ഷം ഇതേ കാലയള വുമായി താരതമ്യ പ്പെടുത്തു മ്പോള്‍ റോഡ്‌ അപകട ങ്ങളില്‍ മരിച്ച വരുടെ എണ്ണ ത്തില്‍ 20 ശതമാനം വര്‍ധനവ് ഉണ്ടായതായും അബുദാബി പോലീസ്‌ അറിയിച്ചു.

വാഹന അപകടങ്ങള്‍ കുറക്കുന്നതിനും 2030 ഓടെ അപകട മരണ ങ്ങള്‍ ഇല്ലാതാക്കുകയും ലക്ഷ്യമിട്ട് അഞ്ചിന പരിപാടി ആരംഭിക്കും. വേഗത നിയന്ത്രി ക്കുന്നത് അടക്കം ഈ പദ്ധതി യുടെ ഭാഗമായി നടപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുസ്സഫയിലെ വെയര്‍ ഹൌസില്‍ തീപ്പിടുത്തം : ആളപായമുണ്ടായില്ല

June 26th, 2013

abudhabi-musaffah-fire-25th-june-2013-ePathram
അബുദാബി : ചൊവ്വാഴ്ച രാവിലെ മുസ്സഫ എം 26 ല്‍ എമിറേറ്റ്സ് ഡ്രൈവിംഗ് സ്കൂളിന് എതിര്‍വശത്തായി പ്രവര്‍ത്തിച്ചിരുന്ന വെയര്‍ഹൗസിലും തൊഴിലാളി കളുടെ താമസ കേന്ദ്ര ത്തിലും തീപ്പിടുത്തമുണ്ടായി.

താമസ കേന്ദ്ര ത്തിലെ 14 മുറികളും ഇതിനോട് ചേര്‍ന്ന വെയര്‍ഹൗസും പൂര്‍ണമായി കത്തി നശിച്ചു. സമീപത്തെ മറ്റൊരു വെയര്‍ഹൗസിനും തീപ്പിടിച്ചു എങ്കിലും ആളപായം ഉണ്ടായിട്ടില്ല.

തൊഴിലാളി കളുടെ താമസ സ്ഥലത്താണ് ആദ്യം തീ കണ്ടത്. ഇത് വെയര്‍ഹൗസിലേക്ക് പടര്‍ന്നു പിടിക്കുക യായിരുന്നു. തൊഴിലാളികള്‍ ജോലിക്ക് പോകാന്‍ പുറത്തിറങ്ങിയ സമയ മായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

പോലീസും അഗ്‌നി ശമന സേനാ വിഭാഗവും സമയോചിതമായി ഇടപെട്ട തിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സമീപത്തെ കെട്ടിട ങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കാനും അഗ്‌നി ശമന സേനക്കു സാധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

16 of 241015161720»|

« Previous Page« Previous « ഖത്തറിൽ പുതിയ അമീറായി ശൈഖ് തമീം ബിൻ ഹമദ്‌ ആല്‍ഥാനി
Next »Next Page » മെസ്പോ ഫെസ്റ്റ് 2013 : സലാം ബാപ്പു മുഖ്യാതിഥി »



  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine