ഇന്‍ഫ്രാ റെഡ് ക്യാമറകളിൽ 8555 നിയമ ലംഘകരെ പിടിച്ചു

May 21st, 2014

traffic-police-installed-infra-red-camera-ePathram
അബുദാബി : തലസ്ഥാന നഗരി യിൽ ഗതാഗത നിയമ ലംഘന ങ്ങളുടെ പേരില്‍ നാല് മാസത്തിനിടെ 8555 പേരെ പിടികൂടി.

2014 ജനുവരി ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ യുള്ള കാലയള വിലാണ് 8555 നിയമ ലംഘകരെ ഇന്‍ഫ്രാ റെഡ് ക്യാമറ കളിലൂടെ പിടി കൂടിയത്.

ചുവപ്പ് സിഗ്നല്‍ ലംഘനം, അമിത വേഗത, കാല്‍നട യാത്ര ക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള ഭാഗത്ത് വാഹന ങ്ങള്‍ നിർത്തി യിടൽ തുടങ്ങിയ നിയമ ലംഘന ങ്ങളാണ് അബുദാബി പോലീസ് ട്രാഫിക് ആന്‍റ് പട്രോൾസ് വിഭാഗം സ്ഥാപിച്ച ഫ്ളാഷ് രഹിത ക്യാമറ കള്‍ പിടികൂടിയത്.

ഇന്‍റര്‍ സെക്ഷനു കളില്‍ വേഗത കൂട്ടുകയും ചുവപ്പ് സിഗ്നലു കള്‍ ലംഘി ക്കുകയും ചെയ്യുന്ന വരെ പിടി കൂടുന്നത് ലക്ഷ്യമാക്കി അമ്പതോളം ക്യാമറ കളാണ് ഇതു വരെ സ്ഥാപിച്ചിട്ടുള്ളത്.

ഓരോ വശ ത്തെയും അഞ്ച് ലൈനുകളും നിരീക്ഷിക്കാനും നമ്പർ പ്ളേറ്റു കളുടെ ദൃശ്യങ്ങള്‍ എടുക്കാനും ശേഷി യുള്ള താണ് ക്യാമറകൾ.

ചുവപ്പ് സിഗ്നല്‍ ലംഘന ത്തിന് എട്ട് ബ്ളാക്ക് പോയിന്‍റും 800 ദിര്‍ഹം പിഴയും 15 ദിവസ ത്തേക്ക് വാഹനം കണ്ടു കെട്ടലുമാണ് ശിക്ഷ.

ക്യാമറ കള്‍ സ്ഥാപിച്ച ശേഷം ഇന്‍റര്‍ സെക്ഷനു കളിൽ ഉണ്ടാകുന്ന അപകട ങ്ങളില്‍ 12 ശതമാനം കുറവും ഉണ്ടായി.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 81 അപകട ങ്ങള്‍ നടന്ന സ്ഥാനത്ത് ഇത്തവണ 71 അപകട ങ്ങളാണ് സംഭവിച്ചത്.

തുടർന്നു എമിറേറ്റില്‍ ഉടനീളം 150 ഇന്‍റര്‍ സെക്ഷനു കളില്‍ ക്യാമറ കൾ സ്ഥാപിക്കാനും പദ്ധതിയുണ്ട് എന്ന് അധികൃതർ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ദുബായ് വാഹനാപകടത്തിൽ 15 പേർ കൊല്ലപ്പെട്ടു

May 11th, 2014

bus-accident-epathram

ദുബായ് : ദുബായിലെ എമിറേറ്റ്സ് റോഡിൽ ഇന്നലെ നടന്ന വാഹനാപകടത്തിൽ 15 തൊഴിലാളികൾ കൊല്ലപ്പെട്ടു. മരിച്ചവർ മുഴുവനും ഏഷ്യൻ വംശജരാണ്. ഇതിൽ 10 പേർ ബീഹാറിൽ നിന്നുമുള്ള ഇന്ത്യൻ തൊഴിലാളികളാണ്. ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ച മിനി ബസ് നിർത്തിയിട്ടിരുന്ന ഒരു ട്രക്കിന്റെ പുറകു വശത്ത് ഇടിച്ച് തകരുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ 13 പേർ കൊല്ലപ്പെട്ടു. രണ്ടു പേർ ആശുപത്രിയിൽ വെച്ചും മരണത്തിന് കീഴടങ്ങി.

അപകടത്തിൽ തകർന്ന് തരിപ്പണമായ ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. അമിത വേഗത മൂലമുണ്ടാവുന്ന അപകടങ്ങൾക്ക് അറുതി വരുത്താനായി നിരവധി നടപകടികൾ സർക്കാർ സ്വീകരിച്ച് വരുന്നതിനിടെയാണ് ഈ അപകടം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫിറോസിന്റെ മയ്യിത്ത് ദോഹയില്‍ ഖബറടക്കി

January 25th, 2014

firos-hamsa-ePathram
ദോഹ : വെള്ളിയാഴ്ച ദോഹ യില്‍ മരണപ്പെട്ട പറവൂര്‍ മാഞ്ഞാലി സ്വദേശി ചീനങ്കോട് ഫിറോസ് ഹംസ യുടെ മയ്യിത്ത് ഖത്തര്‍ അബൂ ഹമൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ശനിയാഴ്ച അസര്‍ നിസ്കാര ത്തിന് ശേഷം നടന്ന മയ്യിത്ത് നിസ്കാര ത്തിലും ഖബറടക്ക ചടങ്ങു കളിലും ബന്ധുക്കളും സുഹൃത്തു ക്കളും അടക്കം നിരവധി പേര്‍ പങ്കെടുത്തു.

12 വര്‍ഷ ത്തോളം അബുദാബിയില്‍ ജോലി ചെയ്തിരുന്ന ഫിറോസ് ഖത്തറിലെ സ്വകാര്യ കമ്പനി യില്‍ രണ്ട് വര്‍ഷ മായി ജോലി ചെയ്യുക യായിരുന്നു. കുടുംബ സമേതം ഖത്തറി ലായിരുന്നു താമസം. സിവില്‍ എന്‍ജിനീയറായ ഫിറോസ്‌, ജോലി ചെയ്യുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനി യുടെ മേല്‍നോട്ട ത്തില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിട ത്തിന്റെ മുകളില്‍ നിന്നും വീണ് ഒരാഴ്ചയായി ചികിത്സ യിലായിരുന്നു.

അബുദാബി യിലെ അല്‍ സഹല്‍ ലോജിസ്റ്റിക് ഗ്രൂപ്പ് എം. ഡി. പാലയൂര്‍ എ. കെ. അബ്ദുല്‍ ഖാദറിന്‍റെ മകള്‍ സബീന യാണ് ഭാര്യ. ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കളായ ജുമാ റാഷിദ്, മിയ പര്‍വിന്‍ എന്നിവര്‍ മക്കളാണ്. നിരവധി ബന്ധുക്കള്‍ യു. എ. ഇ. യിലും ഖത്തറിലുമുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അല്‍ ഐനില്‍ വാഹനാപകടം : അമ്പതോളം പേര്‍ക്ക് പരിക്ക്

January 17th, 2014

accident-epathram
അല്‍ഐന്‍ : അബുദാബി – അല്‍ഐന്‍ റോഡിലെ അബു സംറ യില്‍ വ്യാഴാഴ്ച രാവിലെ ഉണ്ടായ വാഹന അപകട ത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഒന്നിനു മേലെ ഒന്നായി അറുപതോളം വാഹന ങ്ങളാണ് കൂട്ടിയിടിച്ചത്. രാവിലെ ഉണ്ടായ കനത്ത മൂടല്‍ മഞ്ഞു മൂലം സംഭവിച്ച അപകടം ആയിരിക്കും എന്നു കരുതുന്നു.

അപകട ത്തില്‍ പരിക്കേറ്റ വരെ തൊട്ടടുത്ത ആശൂപത്രി യില്‍ പ്രവേശിപ്പിച്ചു.

വാഹന ങ്ങള്‍ തമ്മില്‍ വ്യക്ത മായ അകലം പാലിക്കാത്ത താണ് കൂടുതല്‍ വാഹനങ്ങള്‍ അപകട ത്തില്‍ പെടാന്‍ കാരണമെന്ന് അല്‍ഐന്‍ ഗതാഗത വിഭാഗം പറഞ്ഞു. മൂടല്‍മഞ്ഞുള്ള സമയ ങ്ങളില്‍ വാഹനം ഓടിക്കുന്നതിനായി പ്രത്യേകം കരുതലുകള്‍ എടുക്കണമെന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കടലില്‍ മുങ്ങി മരിച്ചു

December 25th, 2013

ദുബായ് : മലയാളി വിദ്യാര്‍ത്ഥി കടലില്‍ മുങ്ങി മരിച്ചു. അമേരിക്കന്‍ യൂണിവേഴ്സിറ്റി യിലെ എം. ബി. എ. വിദ്യാര്‍ത്ഥി അമീന്‍ അബ്ദുല്‍ റഹിമാന്‍ (22) ആണ് ബുധനാഴ്ച രാവിലെ ഫുജൈറ യില്‍ വെച്ച് മരണപ്പെട്ടത്.

ameen-puthoor-rahiman-kmcc-ePathram

കെ. എം. സി. സി. യു. എ. ഇ. യുടെ പ്രസിഡന്റ് പുത്തൂര്‍ റഹ്മാ ന്‍റെ മകനാണ് അമീന്‍ അബ്ദുല്‍ റഹിമാന്‍.

ഫുജൈറ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ പ്പോഴാണ് അമീന്‍ അപകട ത്തില്‍ പെട്ടത്. നിയമ നടപടികള്‍ക്കു ശേഷം മൃതദേഹം നാട്ടി ലേക്ക് കൊണ്ടു പോകും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

15 of 241014151620»|

« Previous Page« Previous « നാടകോല്‍സവം : ‘പന്തയം’ ശ്രദ്ധേയമായി
Next »Next Page » മലയാളി സമാജ ത്തില്‍ വിന്റര്‍ ക്യാംപ് »



  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine