വിമന്‍സ് കോളജ് അലൂംനെ പുതുവത്സരാഘോഷം

January 22nd, 2014

akwca-ladies-association-ePathram
അബുദാബി : ഓള്‍ കേരള വിമന്‍സ് കോളജ് അലൂംനെ ക്രിസ്മസ് പുതുവത്സര ആഘോഷം ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടന്നു.

യു എ ഇ എക്സ്ചേഞ്ച് സെന്റര്‍ ഓപ്പറേഷന്‍ മാനേജര്‍ എലിസബത്ത് ബെറ്റി ഉദ്ഘാടനം ചെയ്തു.

അലൂംനെ പ്രസിഡന്റ് ഹെലന്‍ നെല്‍സണ്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ. എസ്. സി. പ്രസിഡന്റ് തോമസ് ജോണ്‍, കെ. എസ്. സി. പ്രസിഡന്റ് എം. യു. വാസു, ജനറല്‍ സെക്രട്ടറി ബി. ജയകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കുട്ടികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണവും വിവിധ കലാ സാംസ്കാരിക പരിപാടികളും നടന്നു. അലൂംനെ ജനറല്‍ സെക്രട്ടറി ഷീലാ മേനോന്‍, ജോയിന്റ് സെക്രട്ടറി ഷൈല സമദ് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സൌഹൃദ സംഗമം നടത്തി

December 4th, 2013

അബുദാബി : താഴേക്കോട് പ്രവാസി കൂട്ടായ്മ യായ ടി. ഇ. സി. സി. ദേശീയ ദിന ആഘോഷ ങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൌഹൃദ സംഗമം അബുദാബി കോർണീഷ് പാർക്കിൽ നടന്നു.

അംഗ ങ്ങൾക്കായി വിവിധ കലാ കായിക മത്സര ങ്ങൾ നടന്നു. മത്സര ങ്ങളിലും റാഫിൾ കൂപ്പണ്‍ നറുക്കെടുപ്പിലും വിജയി കൾ ആയ വർക്ക് സമ്മാന ങ്ങൾ വിതരണം ചെയ്തു. കരീം താഴേക്കോട്, പി. നാസർ, റഫീഖ്, ഷിനാസ്, സി. കെ. അബൂബക്കർ, കുഞ്ഞു ണ്ണീൻ എന്നിവർ പരിപാടിക ൾക്ക് നേതൃത്വം നല്കി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിമന്‍സ്‌ കോളേജ്‌ അലുംനി ഓണാഘോഷം

October 12th, 2013

all-kerala-wemans-collage-alumne-onam-2013-ePathram
അബുദാബി : ആള്‍ കേരളാ വിമന്‍സ്‌ കോളേജ്‌ അലൂംനി യുടെ ഓണം ഈദ്‌ ആഘോഷങ്ങള്‍ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടന്നു.

വൈ. സുധീര്‍ കുമാര്‍ ഷെട്ടി പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ സംബന്ധിച്ചു. അലൂംനി പ്രസിഡന്റ് ഹെലന്‍ നെല്‍സന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷീലാ ബി. മേനോന്‍ സ്വാഗതവും ഷര്‍മ്മിള സന്തോഷ്‌ നന്ദിയും പറഞ്ഞു.

akwca-abudhabi-chapter-onam-2013-ePathram

ആഘോഷ ങ്ങളുടെ ഭാഗമായി വിവിധ കലാ പരിപാടികളും ഓണ സദ്യ യും ഉണ്ടായിരുന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദുബായില്‍ ‘അക്കാഫ് പൂക്കാലം’

October 9th, 2013

ദുബായ് : അക്കാഫ് പൂക്കാലം എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 25ന് ദുബായ് അല്‍ നസര്‍ ലെഷര്‍ലാന്‍ഡിലും നവംബര്‍ ഒന്നിന് ഖിസൈസ് ഇത്തിസലാത്ത് അക്കാദമി യിലുമായാണ് പരിപാടികള്‍ നടക്കുക.

അല്‍ നസര്‍ ലഷര്‍ലാന്‍ഡില്‍ കലാ പരിപാടികളും ഓണ സദ്യയും ഉണ്ടായിരിക്കും. വിവിധ തൊഴിലാളി ക്യാമ്പു കളില്‍ നിന്നുള്ള തൊഴിലാളി കളടക്കം 5,000 പേര്‍ക്കുള്ള സദ്യ യാണ് തയ്യാറാക്കുക. തുടര്‍ന്ന് വൈകിട്ട് 4.30 മുതല്‍ അംഗങ്ങളായ കോളേജു കള്‍ക്കായി പൂക്കള മത്സരവും സംഘടിപ്പിക്കും. വൈകിട്ട് ഗാനമേള അരങ്ങേറും.

കേരള പ്പിറവി ദിനമായ നവംബര്‍ ഒന്നിന് ദുബായ് ഖിസൈസ് ഇത്തിസലാത്ത് അക്കാദമി യില്‍ ഓണാഘോഷ ത്തിന്റെ ഭാഗ മായുള്ള ഘോഷ യാത്രയും പൊതു പരിപാടിയും നടക്കും.

വിവിധ കോളേജുകള്‍ അണി നിരക്കുന്ന ഘോഷ യാത്ര വൈകിട്ട് 3.30 നാണ് ആരംഭിക്കുക. തുടര്‍ന്ന് 250ഓളം കലാകാരികള്‍ അണി നിരക്കുന്ന തിരുവാതിര ക്കളി അരങ്ങേറും.

തുടര്‍ന്ന് പ്രശസ്ത സംഗീതജ്ഞന്‍ ഹരിഹരന്‍ നയിക്കുന്ന സംഗീത പരിപാടിയും നടക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ ആഗോള സംഗമം

August 2nd, 2013

st-thomas-college-kozhencherry-alumni-santhom-global-meet-2013-ePathram
ദുബായ് : ആഗോള തലത്തില്‍ വ്യാപിച്ചു കിടക്കുന്ന കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ കുടുംബ സംഗമം ആഗസ്റ്റ്‌ 9,10 തിയ്യതി കളില്‍ കോഴഞ്ചേരി സെന്റ് തോമസ് ഓഡിറ്റോറിയ ത്തില്‍ നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന യുടെ ആഭിമുഖ്യ ത്തില്‍ ‘സന്തോം ഗ്ലോബല്‍ മീറ്റ്‌ – 2013’ എന്ന പേരില്‍ ദുബായ് – ഷാര്‍ജ – നോര്‍ത്തേണ്‍ എമിറേറ്റ്‌സ് ചാപ്റ്ററിന്റെ നേതൃത്വ ത്തില്‍ ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

ആഗോള സംഗമ ത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ്‌ 9 വെള്ളിയാഴ്ച രാവിലെ 10 മണിക്ക്, തിരുവിതാംകൂര്‍ രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാ പ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. തുടര്‍ന്ന് 12 മണിക്ക് തിരുവിതാം കൂറിന്റെയും കേരള ത്തിന്റെയും പൗരാണിക ചരിത്ര പ്രദര്‍ശനം നടക്കും.

വൈകീട്ട് 4.30 ന് കൊച്ചിന്‍ ഗോള്‍ഡന്‍ ഹിറ്റ്‌സ് അവതരിപ്പിക്കുന്ന ഗാനമേള, മിമിക്രി, സിനിമാറ്റിക് ഡാന്‍സ് എന്നിവ ഉള്‍പ്പെടുന്ന ‘സന്തോം രാഗലയം’ കലാ പരിപാടി കള്‍ നടക്കും.

ആഗസ്റ്റ് 10 ശനിയാഴ്ച രാവിലെ 9.30 ‘ഗുരുവന്ദനം’ പരിപാടി യില്‍ മുന്‍കാല അദ്ധ്യാപകരെ ആദരിക്കുന്നു. മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ഗുരുവന്ദനം ഉദ്ഘാടനം ചെയ്യും.

11.30 ന് പൊതു സമ്മേളനവും അവാര്‍ഡ് ദാനവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ – സാമൂഹ്യ- സാംസ്കാരിക- കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി കളായ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മജ് ലിസുന്നൂര്‍ ഇസ്ലാമിക്‌ സെന്ററില്‍ – അബ്ദുല്‍ ഹമീദ്‌ ഫൈസി പങ്കെടുക്കും
Next »Next Page » ഈദുല്‍ ഫിത്വര്‍ : സ്വകാര്യ മേഖലയ്ക്ക് അവധി രണ്ടു ദിവസം »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine