കേരള ത്തില്‍ നഷ്ടപ്പെടുന്ന പൊതു ഇടങ്ങള്‍ പ്രവാസി കള്‍ തിരിച്ചു പിടിക്കുന്നു : സലാം ബാപ്പു

July 2nd, 2013

salam-bappu-inaugurate-mespo-fest-2013-ePathram
അബുദാബി : കേരള ത്തില്‍ സംഘടന കള്‍ ധാരാളം ഉണ്ടെങ്കിലും എല്ലാവര്‍ക്കും ഒരുമിച്ചിരിക്കാവുന്ന പൊതു ഇടങ്ങള്‍ അന്യം വന്നു കൊണ്ടിരിക്കുക യാണെന്ന്  ചലച്ചിത്ര സംവിധായകന്‍ സലാം ബാപ്പു പറഞ്ഞു.

എന്നാല്‍ ഇത്തരം പൊതു കൂട്ടായ്മ കളുടെ ഒരു ഉത്സവ കാലം തന്നെ പ്രവാസ ലോകത്ത് കാണാന്‍ കഴിയുന്നത് വളരെ ആശ്വാസ കരവും സന്തോഷകര വുമാണെന്ന് അദ്ദേഹം പറഞ്ഞു.

പൊന്നാനി എം. ഇ. എസ്. കോളേജ് അലംനി (മെസ്‌പൊ) യുടെ 2013-14 വര്‍ഷത്തെ കമ്മിറ്റി യുടെ പ്രവര്‍ത്ത നോദ്ഘാടനവും മെസ്‌പൊ ഫെസ്റ്റ്-2013 ഉം കേരള സോഷ്യല്‍സെന്‍ററില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു പൊന്നാനി കോളേജിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ സലാം ബാപ്പു.

മെസ്‌പൊ പ്രസിഡന്‍റ് അബൂബക്കര്‍ ഒരുമനയൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ‘മെസ്‌പൊ ഫെസ്റ്റില്‍ ഒരുക്കിയ മുഹമ്മദ് ആദിലിന്റെ ചിത്ര പ്രദര്‍ശന ത്തിന്റെ ഉദ്ഘാടനവും സലാം ബാപ്പു നിര്‍വഹിച്ചു.

കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസു, ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡന്‍റ് ടി. എ. അബ്ദുള്‍ സമദ്, ടി. പി. ഗംഗാധരന്‍, നൗഷാദ് യൂസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മെസ്‌പൊ ജനറല്‍സെക്രട്ടറി സക്കീര്‍ ഹുസൈന്‍ സ്വാഗതവും ട്രഷറര്‍ കുഞ്ഞു മുഹമ്മദ് നന്ദിയും പറഞ്ഞു. വിവിധ കലാ പരിപാടി കളും അരങ്ങേറി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മെസ്പോ ഫെസ്റ്റ് 2013 : സലാം ബാപ്പു മുഖ്യാതിഥി

June 26th, 2013

red-wine-film-director-salam-bappu-ePathram
അബുദാബി : പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനി (മെസ്പോ അബുദാബി) യുടെ 2013 – 2014 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും മെസ്പോ കുടുംബ സംഗമവും (മെസ്പോ ഫെസ്റ്റ് 2013) ജൂണ്‍ 28 വെള്ളിയാഴ്ച രാത്രി 7.30 നു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും.

mespo-fest-2013-ePathram

പൊന്നാനി എം. ഇ. എസ്. കോളേജ് പൂര്‍വ വിദ്യാര്‍ത്ഥിയും റെഡ് വൈൻ എന്ന സിനിമ യുടെ സംവിധായകനുമായ സലാം ബാപ്പു, മെസ്പോ ഫെസ്റ്റ് 2013 ഉല്‍ഘാടനം ചെയ്യും.

സാംസ്‌കാരിക സമ്മേളനം, ചിത്ര പ്രദര്‍ശനം, ശിങ്കാരി മേളം എന്നിവയും അംഗങ്ങളും കുട്ടികളും പങ്കെടുക്കുന്ന വിവിധ കലാ പരിപാടികള്‍ കോര്‍ത്തിണക്കിയ ‘മെസ്പോ കലാസന്ധ്യ’ യും അരങ്ങിലെത്തും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാചക മത്സരം ‘നടി പാചകത്തിലാണ്”

June 25th, 2013

farook-collage-alumni-cooking-competition-ePathram
ദുബായ് : ഫാറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടന യുടെ (ഫോസ ദുബായ്) വനിതാ വിഭാഗം ജൂണ്‍ 28 വെള്ളിയാഴ്ച കറാമ ഡ്യൂണ്‍സ് അപ്പാര്‍ട്ടു മെന്‍റ്‌സില്‍ തത്സമയ പാചക മത്സരം സംഘടിപ്പിക്കുന്നു.

‘നടി പാചക ത്തിലാണ്’ എന്ന് നാമ കരണം ചെയ്ത ഈ പാചക മത്സരം ആശയം കൊണ്ടും അവതരണം കൊണ്ടും വൈവിധ്യം പുലര്‍ത്തുന്നതായിരിക്കും എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു.

കോഴിക്കോട് ജില്ല പ്രവാസി അസോസി യേഷന്റെ ആഭിമുഖ്യ ത്തില്‍ ജൂലായ്  5 ന് നടക്കുന്ന ‘കാണാന്‍ ഒരു സിനിമ’ എന്ന പരിപാടി യുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഈ പാചക മല്‍സര ത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിളിക്കുക : 050 69 46 112.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അക്കാഫ് ലോഗോ ക്ഷണിക്കുന്നു

June 18th, 2013

ദുബായ് : അക്കാഫ് (ഓള്‍ കേരള കോളേജസ് അലംമ്‌നി ഫോറം) ലോഗോ ഡിസൈനുകള്‍ ക്ഷണിക്കുന്നു.

ഐക്യം, കലാലയ സൗഹൃദം, സാംസ്‌കാരിക ഔന്നത്യം എന്നീ ആശയ ത്തില്‍ അടിസ്ഥാന മാക്കിയാണ് ലോഗോ തയ്യാറാ ക്കേണ്ടത്. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് 2,000 ദിര്‍ഹം സമ്മാന മായി നല്കും.

ഒരാള്‍ക്ക് 3 എന്‍ട്രികള്‍ അയയ്ക്കാം. എന്‍ട്രികള്‍ ജൂലായ് ഒന്നിന് മുമ്പായി അയയ്ക്കണം. കൂടുതല്‍ വിവര ങ്ങള്‍ക്ക് : 055 88 65 718, 050 52 89 239.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദോഹയിൽ സ്മരണ 2013 ജൂണ്‍ 7 ന്

June 5th, 2013

smarana-live-orchestra-collage-alumni-ePathram
ദോഹ : ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് അലുംനി ഖത്തർ ചാപ്റ്റർ സംഘടിപ്പിക്കുന്ന നൃത്ത സംഗീത സന്ധ്യ ‘സ്മരണ 2013’ ജൂണ്‍ 7 വെള്ളിയാഴ്ച വൈകീട്ട് 6:30 ന് ദോഹ യിലുള്ള അൽ ഗസാൽ ക്ലബ് ഓഡിറ്റോറിയ ത്തിൽ അരങ്ങേറും.

പ്രശസ്ത പിന്നണി ഗായകരായ ദേവാനന്ദ്, രമേശ്‌ ബാബു, ജ്യോത്സ്ന എന്നിവർ ഗാനങ്ങൾ ആലപിക്കുന്ന ‘സ്മരണ 2013’യിൽ പ്രശസ്ത നടിയും നർത്തകിയുമായ ഷംന കാസിം നൃത്ത ച്ചുവടു കളുമായി എത്തുന്നു.

പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്ന പരിപാടിയുടെ ടിക്കറ്റ് നിരക്ക് – 1000 (വി. വി. ഐ. പി), 500 (വി. ഐ. പി.),200 (ഫാമിലി),100 (ഒരാൾക്ക്‌), 50 (ഒരാൾക്ക്‌) എന്നിങ്ങനെയാണ്

കൂടുതൽ വിവരങ്ങൾക്ക് ; 30 29 96 27 ( കബീർ), 55 54 78 94 (ലതേഷ്).

കെ. വി. അബ്ദുൽ അസീസ്‌ – ചാവക്കാട്, ദോഹ

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ലൈവ് ആയഞ്ചേരി : വിദ്യാഭ്യാസ പ്രൊജക്റ്റ് സമര്‍പ്പണം വ്യാഴാഴ്ച
Next »Next Page » രജത നിലാവ് ദോഹ യിൽ »



  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി
  • എക്സലൻസ് ഗ്ലോബൽ സ്കൂൾ തുറന്നു
  • ബബിത ശ്രീകുമാറിൻ്റെ ‘സ്‌മൃതി മർമ്മരം’ പ്രകാശനം ചെയ്തു
  • അഭിമാന നേട്ടവുമായി ആലിയ ഷെയ്ഖ് ബുക്ക് ഫെയർ വേദിയിൽ
  • ഈദ് അൽ ഇത്തിഹാദ് അവധി പ്രഖ്യാപിച്ചു
  • ഫുട് ബോൾ മീറ്റ് : എവർ ഗ്രീൻ എഫ്. സി. ചാമ്പ്യന്മാർ
  • ഷാർജ പുസ്തക മേളയിൽ ഒരു യാത്രാ വിവരണം പുറത്തിറങ്ങി
  • ബഷീർ ഇബ്രാഹിമിനെ ‘ഇഖ്‌വ’ ആദരിച്ചു
  • സംഗീത ആൽബം ‘അൽ വതൻ’ ബ്രോഷർ പ്രകാശനം ചെയ്തു
  • മെഹ്ഫിൽ മേരെ സനം സീസൺ-4 ശനിയാഴ്ച
  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine