വിന്‍റ്റ് മീറ്റ് 2011

April 6th, 2011

ദുബായ് : പൊന്നാനി എം. ഇ. എസ്. കോളേജ് അലുംമിനി യു. എ. ഇ. ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തില്‍ എപ്രില്‍ 8 നു ദുബായ് റാഷിദിയ യിലുള്ള മുഷരിഫ് പാര്‍ക്കില്‍ വെച്ച് വിവിധ കലാ- കായിക പരിപാടി കളോടെ വിന്‍റ്റ് മീറ്റ് 2011 സംഘടിപ്പി ക്കുന്നു.
 
രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന ഈ ഒത്തു ചേരലില്‍ കുട്ടികള്‍ക്കു വേണ്ടി ചിത്ര രചന മത്സരവും ക്വിസ് പ്രോഗ്രാമും ഉണ്ടായിരിക്കും.  യു. എ. ഇ. യിലുള്ള എം. ഇ. എസ്. പൊന്നാനി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കള്‍ എല്ലാവരും  ഈ സ്നേഹസംഗമ ത്തില്‍ പങ്കെടുക്കാന്‍ രാവിലെ ഒമ്പതു മണിക്കു തന്നെ മുഷരിഫ് പാര്‍ക്കില്‍ എത്തിച്ചേരണം എന്ന്‍ സംഘാടകര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് വിളിക്കുക. ഇക്ബാല്‍ മൂസ്സ   050 – 45 62 123,  അബുബക്കര്‍ 050 65 01 945.
 
 
-അയച്ചു തന്നത് : നാരായണന്‍ വെളിയങ്കോട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒമാന്‍ ഇന്ത്യന്‍ സ്ക്കൂള്‍ ഡയറക്ടര്‍മാരായി 5 അംഗങ്ങളെ തെരഞ്ഞെടുത്തു

March 28th, 2011

മസ്ക്കറ്റ്‌ : ഒമാനിലെ 17 ഇന്ത്യന്‍ സ്ക്കൂളുകളുടെ സംയുക്ത ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മസ്ക്കറ്റ്‌ ഇന്ത്യ സ്ക്കൂളില്‍ നിന്നുമുള്ള 5 അംഗങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. പതിനാല്‌ സ്ഥാനാര്‍ത്ഥികള്‍ മല്‍സര രംഗത്ത്‌ ഉണ്ടായിരുന്നു. എം. അംബുജാക്ഷന്‍, എസ്. മുത്തുകുമാര്‍, അലക്സാണ്ടര്‍ ജോര്‍ജ്ജ്, മൈക്കല്‍, ചന്ദ്രഹാസ്‌ അഞ്ചന്‍ എന്നിവരാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങള്‍.

ambujakshan-indian-school-muscat-epathramഎം. അംബുജാക്ഷന്‍

ഒമാനിലെ ഇന്ത്യന്‍ സ്ക്കൂളുകളുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഡയറക്ടര്‍ ബോര്‍ഡിലേക്ക് തെരഞ്ഞെടുപ്പ്‌ നടക്കുന്നത് എന്നതിനാല്‍ തികച്ചും ഗൌരവമേറിയ ഉത്തരവാദിത്തമാണ് തങ്ങള്‍ക്ക് നിര്‍വഹിക്കാനുള്ളത് എന്ന് പുതിയ ഭരണ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം. അംബുജാക്ഷന്‍ e പത്രത്തോട്‌ പറഞ്ഞു. സ്ക്കൂളുകളുടെ കാര്യക്ഷമമായ നടത്തിപ്പിനും വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും വേണ്ടി തങ്ങള്‍ അക്ഷീണം പ്രവര്‍ത്തിക്കും എന്നും ഒമാനിലെ സാമൂഹ്യ രംഗത്ത്‌ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള അംബുജാക്ഷന്‍ അറിയിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരളാ വിംഗ് അംഗമായ അദ്ദേഹം ടോസ്റ്റ് മാസ്റ്റേഴ്സ്, ആര്‍ട്ട് ഓഫ് ലിവിംഗ് ഫൌണ്ടേഷന്‍ എന്നിവയിലും സജീവമാണ്. 2010 ല്‍ ഒമാനില്‍ പൊതുമാപ്പ്‌ പ്രഖ്യാപിച്ച വേളയില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇദ്ദേഹം ഏറെ പിന്തുണ നല്‍കിയിരുന്നു. പാലക്കാട്‌ എന്‍. എസ്. എസ്. കോളേജ്‌ ഓഫ് എന്‍ജിനിയറിംഗില്‍ നിന്നും ഇലക്ട്രിക്കല്‍ ആന്‍ഡ്‌ ഇലക്ട്രോണികസ് എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ ഇദ്ദേഹം ഒമാന്‍ ഡെവെലപ്മെന്റ് ബാങ്കില്‍ ഉദ്യോഗസ്ഥനാണ്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അരവിന്ദന്‍ മികച്ച കളിക്കാരന്‍

March 10th, 2011

കുവൈറ്റ്‌ : കേരളത്തിലെ എഞ്ചിനിയറിംഗ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കുവൈറ്റിലെ സംഘടനയായ കേരളൈറ്റ് എഞ്ചിനിയേഴ്സ് അസോസിയേഷന്‍ (Keralite Engineers Association – KEA) സംഘടിപ്പിച്ച രണ്ടാം വാര്‍ഷിക കെ. ഇ. എ. ഫ്രണ്ട്ഷിപ്പ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ മൂന്നാമത്‌ മല്‍സരത്തില്‍ പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥിയായ അരവിന്ദന്‍ ബാലകൃഷ്ണന്‍ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെട്ടു.

aravindan-balakrishnan-man-of-the-match-epathram
അരവിന്ദന്‍ “മാന്‍ ഓഫ് ദ മാച്ച്” പുരസ്കാരം ഏറ്റുവാങ്ങുന്നു

എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജും എ. ഇ. സി. കെ. (Alumni Association of Engineering Colleges in Kerala – AECK) യും തമ്മില്‍ നടന്ന വാശിയേറിയ മല്‍സരത്തില്‍ അരവിന്ദന്‍ അടിച്ച മറുപടിയില്ലാത്ത ഏക ഗോളാണ് പാലക്കാടിനെ വിജയികളാക്കിയത്‌. എന്നാല്‍ തന്റെ ഗോളിനേക്കാള്‍ വലയില്‍ ഒരു ഗോള്‍ പോലും വീഴാതെ കാത്ത ഗോള്‍ കീപ്പറായ ഹരീഷിന്റെ മികച്ച പ്രകടനമാണ് തങ്ങളുടെ വിജയത്തിന് കാരണമായത്‌ എന്ന് അരവിന്ദന്‍ അഭിപ്രായപ്പെട്ടു.

goalkeeper-hareesh-epathramഹരീഷ്

മാര്‍ച്ച് 4 വെള്ളിയാഴ്ച അബു ഹലീഫയിലെ അല്‍ സാഹേല്‍ സ്പോര്‍ട്ട്സ് ക്ലബില്‍ നടന്ന രണ്ടാം റൌണ്ട് ലീഗ് മല്‍സരങ്ങളില്‍ ആദ്യ മല്‍സരത്തില്‍ മേസ് (MACE) 3 – 1 ന് എന്‍. ഐ. ടി (NIT) യെ തോല്‍പ്പിച്ചു. കെ. ഇ. എ. ടീമും ടി. കെ. എം. ടീമും തമ്മില്‍ നടന്ന മല്‍സരം സമനിലയില്‍ കലാശിച്ചു. ടി. ഇ. സി. യും (TEC) കോളേജ്‌ ഓഫ് എഞ്ചിനിയറിംഗ് തിരുവനന്തപുരവും (CETA) തമ്മില്‍ നടന്ന മല്‍സരത്തില്‍ TEC എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് CETA യെ തോല്‍പ്പിച്ചു.

രണ്ടാം റൌണ്ട് മത്സരങ്ങളുടെ അവസാനം 4 പോയന്റോടെ എന്‍. എസ്. എസ്. കോളജ്‌ ഓഫ് എഞ്ചിനിയറിംഗ് (NSSCE) ഒന്നാം സ്ഥാനത്തെത്തി. ലീഗ് മത്സരത്തിലെ മൂന്നും നാലും റൌണ്ട് മല്‍സരങ്ങള്‍ മാര്‍ച്ച് 11 വെള്ളിയാഴ്ച നടക്കും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘കുമ്മാട്ടി’ പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു.

February 21st, 2011

kummatti-college-alumni-members-epathram

ദുബായ് : തൃശൂർ സെന്‍റ് തോമസ് കോളേജി ലെ പൂർവ്വ വിദ്യാർത്ഥി കളുടെ സംഘടന യായ ‘കുമ്മാട്ടി’ യുടെ പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു.

ദീപു ചാൾസ് (പ്രസിഡന്‍റ്), അജയ്കുമാർ തെക്കൂട്ട് (ജനറൽ സെക്രട്ടറി), വി. ജി. സുധീരൻ (വൈസ് പ്രസിഡന്‍റ്), ആന്‍റണി ഇഗ്നേഷ്യസ് (ജോയിന്‍റ് സെക്രട്ടറി), റാഫി മാത്യൂസ് (അക്കാഫ് മെംബർ), അബ്ദുൽ റൗഫ്‌ (ട്രഷറർ), രാജേഷ് രാജാറാം (ആർട്ട്സ്/മീഡിയ സെക്രട്ടറി) എന്നിവരും, പ്രധാന അംഗങ്ങളായി സൈഫുദ്ദീൻ.ഇ. പി., മുഹമ്മദ് ഷഫീഖ്, പോൾ ജോസ്, ചാൾസ് ജോസഫ്, എം. വി. ലാൽ, ഫൈസൽ അബ്ദു റഹമാൻ എന്നിവരും തിരഞ്ഞെടുക്ക പ്പെട്ടു.

എക്സിക്യൂട്ടീവ് കമ്മറ്റി യിൽ പ്രത്യേക ക്ഷണിതാ ക്കളായി ‘കുമ്മാട്ടി’ മുൻ പ്രസിഡണ്ടുമാർ, പി. സി. ഔസേഫ്, ജോബ് ജോസഫ് എന്നിവരും പങ്കെടുക്കുന്ന തായിരിക്കും.

വാർഷിക ജനറൽ ബോഡി യോഗ ത്തിൽ പി. സി. ഔസേഫ് അദ്ധ്യക്ഷത വഹിച്ചു. അജയ് തെക്കൂട്ട് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ റൗഫ്‌ അവതരിപ്പിച്ച വരവ് ചെലവു കണക്കു കൾ പാസ്സാക്കി. ജോബ് ജോസഫ് സ്വാഗതവും ആന്‍റണി ഇഗ്നേഷ്യസ് നന്ദിയും പറഞ്ഞു.

‘കുമ്മാട്ടി’ അസോസിയേഷൻ സംബന്ധിച്ച കൂടുതൽ വിവര ങ്ങൾക്കും, മെമ്പര്‍ഷിപ്പി നും 050 55 121 98 എന്ന നമ്പറിൽ ( ദീപു ചാൾസ്) ബന്ധപ്പെടുക.

അയച്ചു തന്നത് : ഓ. എസ്. എ. റഷീദ്‌

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്‍.എസ്.എസ്. സ്ട്രൈക്കേഴ്സ് കേര ഫുട്ബോള്‍ കിരീടം ചൂടി

February 20th, 2011

kera-football-epathram

ദുബായ്‌ : പ്രവചനങ്ങള്‍ക്കും കണക്കു കൂട്ടലുകള്‍ക്കും അവകാശ വാദങ്ങള്‍ക്കും വിരാമം ഇട്ടു കൊണ്ട് കേര രണ്ടാം സീസണ്‍ ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ കണ്ണൂര്‍ എഞ്ചിനിയറിംഗ് കോളേജിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മറി കടന്ന് പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജിന്റെ എന്‍. എസ്. എസ്. സ്ട്രൈക്കേഴ്സ് ടീം കേര ഫുട്ബോള്‍ കിരീടം ചൂടി.

kera-football-epathramകൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

സാങ്കേതികമായി മാത്രമുള്ള ഒരു കളി എന്നതിനപ്പുറം വീറും വാശിയും ദര്‍ശിച്ച ഒരു ഏറ്റുമുട്ടല്‍ തന്നെയായിരുന്നു ഇന്നലത്തെ ‘ലൂസേഴ്സ് ഫൈനല്‍’. പാലക്കാടന്‍ ഫുട്ബോള്‍ ശൈലിയുടെ സുന്ദര മുഹൂര്‍ത്തങ്ങള്‍ കളിയില്‍ ഉടനീളം പുറത്തെടുത്ത എന്‍. എസ്. എസ്.  എഞ്ചിനിയറിംഗ് കോളേജിന്റെ രണ്ടാമത്തെ ടീമായ എന്‍. എസ്. എസ്. ബുള്‍സിന്, തങ്ങളെ സെമിയില്‍ വരെ എത്തിച്ച ഭാഗ്യത്തിന്റെ കടാക്ഷം കൂടി ഉണ്ടായിരുന്നു എങ്കില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കാന്‍ കഴിയുമായിരുന്നുവെങ്കിലും നാലാം സ്ഥാന ക്കാരായി മാറാന്‍ ആയിരുന്നു നിയോഗം.

കേര ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഒന്നാം സ്ഥാനവും നാലാം സ്ഥാനവും ഒരേ കോളേജിന്റെ ടീം തന്നെ കരസ്ഥമാക്കുക എന്ന അപൂര്‍വ ബഹുമതിയും ഇനി പാലക്കാട്‌ എന്‍. എസ്. എസ്. കോളേജിനു സ്വന്തം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് സഫാ പാര്‍ക്ക്‌ ഫുട്ബോള്‍ കളിക്കളത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ പത്തൊന്‍പതാം മിനുട്ടില്‍ ദിനേശ്‌ കെ. ജി. നേടിയ അത്യുജ്ജ്വല ഗോളാണ് മത്സരത്തിന് വഴിത്തിരിവായത്‌. മിന്നല്‍ വേഗത്തില്‍ പാഞ്ഞു കയറി എതിരാളികളുടെ പേടി സ്വപ്നമായ ദിനുവിന്റെ നീക്കങ്ങള്‍ തികച്ചും പ്രവചനാതീതമായിരുന്നു.

കാപ്റ്റന്‍ അബ്ദു റഹിമാന്റെ നേതൃത്വ ത്തില്‍  ഒത്തൊരുമ യോടെ കളിച്ച തിനുള്ള പ്രതിഫലം ആയിരുന്നു കളിക്കളത്തിലെ പയ്യന്‍സ് പ്രശാന്ത്‌ അയ്യപ്പന്‍ രണ്ടാം പകുതിയുടെ മുപ്പത്തി ഒന്‍പതാം മിനുട്ടില്‍ നേടിയ ചരിത്ര മുഹൂര്‍ത്തമായ നിര്‍ണ്ണായക ഗോള്‍.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

110 of 1151020109110111»|

« Previous Page« Previous « ‘മ്യൂസിക്‌ ഫെസ്റ്റ് 2011’ ഐ. എസ്. സി.യില്‍
Next »Next Page » ഒളിമ്പ്യന്‍ സുരേഷ് ബാബുവിന്റെ നിര്യാണത്തില്‍ അനുശോചനം »



  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ വിശ്വാസികൾക്ക് സമർപ്പിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine