യാത്രാ ദുരിതം അവസാനിപ്പിക്കാന്‍ ‘ഓപ്പണ്‍ സ്കൈ’ വേണം

June 20th, 2012

air-india-epathram
ദുബായ് : എയര്‍ ഇന്ത്യ സമരം മൂലം അവധിക്കാലത്ത് നാട്ടില്‍ എത്താനാകാതെ വിഷമിക്കുന്ന ഗള്‍ഫ് മലയാളികളെ സഹായിക്കാന്‍ സര്‍ക്കാര്‍ ‘ഓപ്പണ്‍ സ്കൈ’ സംവിധാനം ഒരുക്കണമെന്ന് പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനെ യു. എ. ഇ. ചാപ്റ്റര്‍ ജനറല്‍ ബോഡി യോഗം സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.

ജൂലൈയില്‍ ആരംഭിക്കുന്ന അവധിക്കാലം ആഘോഷിക്കാന്‍ നാട്ടില്‍ പോകുന്നതിന്ന് എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്സ്പ്രസ്സിലും ടിക്കറ്റ് എടുത്ത ആയിരക്കണക്കിനു കുടുംബങ്ങളാണ് എയര്‍ ഇന്ത്യ പൈലെറ്റു മാരുടെ സമരം മൂലം നട്ടം തിരിയുന്നതത്. അതെ സമയം ഈ സന്ദര്‍ഭം മുതലാക്കി മറ്റു വിമാന സര്‍വീസുകള്‍ ടിക്കറ്റ് നിരക്ക് രണ്ടിരട്ടിയും മൂന്നിരട്ടി യുമായി വര്‍ദ്ധി പ്പിച്ചിരിക്കുന്നു.

ഇതോടെ ഗള്‍ഫില്‍ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവര്‍ക്ക് അവധിക്കാലം നാട്ടില്‍ ചിലവഴിക്കാം എന്നത് സ്വപ്നം മാത്രമായി തീര്‍ന്നിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ‘ഓപ്പണ്‍ സ്കൈ’ സംവിധാനം ഒരുക്കി ഗള്‍ഫ് മലയാളികളെ സഹായിക്കാന്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കഴിയും.

യോഗത്തില്‍ പ്രസിഡണ്ട് സലിം ബാബു അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടറി അക്ബര്‍ പാറമ്മേല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഗിരീഷ് മേനോന്‍ വരവു ചിലവ് കണക്കും അവതരിപ്പിച്ചു. പ്രൊഫസര്‍ ഷംസുദ്ദീന്‍,നാരായണന്‍ വെളിയങ്കോട്, യാക്കൂബ് ഹസ്സന്‍, ഷാജി ഹനീഫ, അഡ്വ. വിനീത, വിവേകാനന്ദന്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുള്‍ മജീദ് സ്വാഗതവും ഡോ. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി ഹാരീസ് വക്കയില്‍ (പ്രസിഡണ്ട്), സുധീര്‍ സുബ്രമണ്യന്‍ (ജനറല്‍ സിക്രട്ടറി), അബ്ദുള്ളക്കുട്ടി (ട്രഷറര്‍), ഡോ. ഉണ്ണികൃഷ്ണന്‍, അബ്ദുള്‍ സത്താര്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഷരീഫ് കുന്നത്ത്,മുഹമ്മദ് വെളിയങ്കോട് (സിക്രട്ടറിമാര്‍) എന്നിങ്ങനെ 27 അംഗ മേനേജിംഗ് കമ്മറ്റിയേയും യോഗം തെരഞ്ഞെടുത്തു.


-വാര്‍ത്ത അയച്ചത് : നാരായണന്‍ വെളിയങ്കോട്, ദുബായ്

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാല ജന സഖ്യം ജന്മദിനാഘോഷം

June 6th, 2012

all-kerala-bala-jana-sakhyam-83-birthday-at-dubai-ePathram
ഷാര്‍ജ: അഖില കേരള ബാല ജന സഖ്യം എക്സ് ലീഡര്‍സ് ഫോറം യു എ ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ബാല ജന സഖ്യത്തിന്റെ എണ്‍പത്തി മൂന്നാമത് ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

അക്കാഫ്‌ മുന്‍പ്രസിഡന്റ്‌ എം. ഷാഹുല്‍ഹമീദ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ്‌ സന്തോഷ്‌ പുനലൂര്‍ അദ്ധ്യക്ഷത വഹിച്ചു.

പുനലൂര്‍ നഗരസഭാ മുന്‍ ചെയര്‍മാന്‍ കരിക്കത്തില്‍ പ്രസേനന്‍, ഫോറം ഉപദേശക സമിതി അംഗങ്ങളായ സബാ ജോസഫ്‌, കുര്യന്‍. പി. മാത്യു, സെക്രട്ടറി പൊന്നച്ചന്‍ കുളനട, ഖജാന്‍ജി റീന സലീം, വൈസ് പ്രസിഡന്റ്‌ റോജിന്‍ പൈനുംമൂട്, പി. യു. പ്രകാശന്‍, കെ. എ. ജബ്ബാരി എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ഫോറത്തില്‍ അംഗങ്ങള്‍ ആകാനും പ്രവര്‍ത്തിക്കാനും താല്പര്യമുള്ള മുന്‍സഖ്യം പ്രവര്‍ത്തകര്‍ 050 67 91 574 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമ്മ മലയാളം പഠന കളരി

May 22nd, 2012

diic-epathram

ദുബായ് : മടപ്പളി കോളേജ് അലുമിനി സംഘടിപ്പിച്ച അമ്മ മലയാളം പഠന കളരിയുടെ രണ്ടാം ഭാഗം ദുബായ് ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ വെച്ച് നടന്നു.

മാതൃ ഭാഷയിലൂടെ അമ്മയുടെ വാത്സല്യം അനുഭവിക്കാന്‍ അമ്മ മലയാള ത്തിന്റെ ആഴങ്ങളിലേക്ക് ഒരു തീര്‍ത്ഥ യാത്ര. ആധുനികത കളുടെ മായ കാഴ്ചകളില്‍ നിന്നും വര്‍ത്തമാന ത്തിന്റെ യാഥാര്‍ത്ഥ്യ ങ്ങളില്‍ മലയാളത്തെ തിരികെ കൂട്ടാന്‍ അമ്മയുടെ മടിത്തട്ടില്‍ ഒരു പകല്‍ ആയിരുന്നു അമ്മ മലയാളം പഠന കളരി. വിഷയം അവതരിപ്പിച്ചു കൊണ്ട് കെ. കെ. മൊയ്തീന്‍ കോയ വിദ്യാര്‍ത്ഥി കളുമായി സംവദിച്ചു.

കിഷന്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മനോജ്‌ കെ. വി. സ്വാഗതവും, റഫീക്ക് കുരുവഴിയില്‍ നന്ദിയും പറഞ്ഞു

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അക്കാഫിന് പുതിയ നേതൃത്വം

May 4th, 2012

akcaf-2012-committee-ePathram
ദുബായ് : ഓള്‍ കേരള കോളേജസ് അലംമ്‌നി ഫോറത്തി (അക്കാഫ്) ന്റെ പുതിയ ഭാരവാഹി കളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ് : സാനു മാത്യു (കോളേജ് ഓഫ് എന്‍ജിനീയറിംഗ്, തിരുവനന്തപുരം), ജനറല്‍ സെക്രട്ടറി : അഡ്വ. എ. ബക്കര്‍ അലി (എം. ഇ. എസ്. അസ്മാബി കോളേജ്, കൊടുങ്ങല്ലൂര്‍), ട്രഷറര്‍ : വേണു കണ്ണന്‍ (ഗവണ്‍മെന്റ് കോളേജ്, കാസര്‍കോട്), വൈസ്‌പ്രസിഡന്റ്‌ : ഹിജിനസ് ഫെര്‍ണാണ്ടസ് (സെന്റ് സേവ്യേഴ്‌സ് കോളേജ്, തുമ്പ), ജോയിന്‍റ്‌ സെക്രട്ടറി : അനില്‍കുമാര്‍ നായര്‍ (സെന്റ് സ്റ്റീഫന്‍സ് കോളേജ്, ഉഴവൂര്‍), ജോയിന്റ് ട്രഷറര്‍ : ജോണ്‍ ഷാരി (ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കൊല്ലം).

ആറംഗ എക്‌സിക്യൂട്ടീവ് അംഗങ്ങളും ഇവരോടൊപ്പം സ്ഥാനമേറ്റു.

സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് എം. ഷാഹുല്‍ ഹമീദിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന വാര്‍ഷിക പൊതു യോഗ ത്തില്‍ ഷിനോയ് സോമന്‍, സി. ഷൈന്‍, സലീം ബാബു, ജയിംസ് ജോര്‍ജ്, ജോണ്‍ ഇ. ജോണ്‍, മച്ചിങ്ങല്‍ രാധാകൃഷ്ണന്‍, അഡ്വ. ടി. കെ. ഹാഷിക്ക്, റോജിന്‍ പൈനുംമൂട് എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സദു അഴിയൂര്‍ : അദ്ധ്യാപകരിലെ സൌമ്യ സാന്നിദ്ധ്യം

April 27th, 2012

artist-sadhu-azhiyur-artista-art-group-ePathram
ദുബായ് : പ്രശസ്ത ജലച്ഛായ ചിത്രകാരനായ സദു അഴിയൂരിനെ അദ്ദേഹ ത്തിന്റെ വിദ്യാര്‍ത്ഥി കളായ ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിലെ അംഗങ്ങള്‍ ദുബായില്‍ വരവേറ്റു.

വളരെ അധികം പ്രയാസ കരവും വെല്ലുവിളികള്‍ ഉള്ളതുമായ ജലച്ഛായ ചിത്ര രചന യില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തി യാണ് സദു അഴിയൂര്‍. തന്റെ അസാമാന്യമായ പാടവവും കഴിവുകളും ഓരോ ചിത്രങ്ങളിലും പ്രതിഫലി പ്പിക്കുന്നതില്‍ സദു അഴിയൂര്‍ ശ്രദ്ധിച്ചിരുന്നു.

കണ്മുന്നില്‍ കാണുന്ന, അല്ലെങ്കില്‍ മനസ്സില്‍ വിരിയുന്ന ഓരോ സ്ഥലങ്ങളും ദൃശ്യങ്ങളും അതിന്റെതായ തനിമ യോടെ അവതരിപ്പി ക്കുന്നതില്‍ സദു അഴിയൂര്‍ ശ്രമിച്ച തിന്റെ അംഗീകാരം ആണ് അദ്ദേഹത്തിന് ഈ വര്‍ഷം ലഭിച്ച കേരള ലളിത കലാ അക്കാദമി അവാര്‍ഡ്. കേരളത്തിന് അകത്തും പുറത്തും ചിത്ര പ്രദര്‍ശനം നടത്തി പ്രസിദ്ധനാണ് അദ്ദേഹം.

audiance-of-artista-art-group-reception-sadhu-azhiyur-ePathram

അദ്ധ്യാപകരിലെ സൌമ്യ സാന്നിദ്ധ്യമാണ് സദു അഴിയൂര്‍. ജലച്ചായ ചിത്ര രചനയില്‍ അവാര്‍ഡ് ലഭിക്കുന്ന അപൂര്‍വ്വം ചിലരില്‍ അദ്ദേഹം അറിയ പ്പെടുന്നതില്‍ നമുക്ക് അഭിമാനിക്കാം എന്ന് ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിലെ അംഗങ്ങള്‍ പറഞ്ഞു.

ചിത്രകാരന്മാരായ റോയ് മാത്യു, ശ്രീമ ശ്രീരാജ്, ജോഷ്‌ കുമാര്‍, ഹരിഷ്‌ കൃഷ്ണന്‍, ബാബു, ഷാജഹാന്‍ ഡി എക്സ് ബി, കാര്‍ട്ടൂണിസ്റ്റ് അജിത്ത് എന്നിവര്‍ ദുബായ് ജെ. എസ്. എസ്. സ്കൂള്‍ അങ്കണ ത്തില്‍ നടന്ന ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ആര്‍ടിസ്റ്റ് ശശിന്‍സ ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സര്‍ക്കാരുകള്‍ സഭയെ കബളിപ്പിച്ചു : കാതോലിക്ക ബാവ
Next »Next Page » കോലായ യുടെ സമ്മാനങ്ങള്‍ വിതരണം ചെയ്തു »



  • അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
  • വായനാ ദിനാചാരണം സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം
  • മലയാളി സമാജം യൂത്ത് ഫെസ്റ്റിവല്‍ മെയ് 16, 17, 18 തിയ്യതികളിൽ
  • സി. പി. അബ്ദു റഹിമാൻ ഹാജിയെ ഇഖ്‌വ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine