
അബുദാബി : ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്ന യോഗ ത്തില്‍ നീര്‍മാതളം പ്രതിഭ അലംനി അബുദാബി കമ്മിറ്റി രൂപവത്കരിച്ചു.
രക്ഷാധികാരി എം. കെ. ശറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഷെമീര്‍ മുഹമ്മദ് കുട്ടി നവഭാവന, ജാസീര്‍ പള്ളിക്കര, ഷിജാദ്, ഫസലു റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. ഉസ്മാന്‍ ചോലയില്‍ അദ്ധ്യക്ഷത വഹിച്ചു. നീര്‍മാതളം പ്രതിഭ അലംനി സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മുജീബ് റഹ്മാന്‍ സ്വാഗതം പറഞ്ഞു. അഫ്‌സല്‍ അയിരൂര്‍ നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികള്‍ : പ്രസിഡന്റ്: നജീബ് ഉമ്മര്‍. ജനറല്‍ സെക്രട്ടറി : അഫ്‌സല്‍ അയിരൂര്‍, ട്രഷറര്‍ : അന്‍വര്‍ എ. എം. കൊച്ചനൂര്‍, വൈസ് പ്രസിഡന്റ് ഷെമീര്‍ കന്‍ജീരയില്‍, ലവ്ഫീര്‍ അഷ്‌റഫ്, ജോയന്റ് സെക്രട്ടറി നിഹ്മത്ത് കുഴിങ്ങര, ജമാല്‍ മാറഞ്ചേരി, കോ-ഓര്‍ഡിനേറ്റര്‍: ഷെരീഫ് എന്‍. എം., ബിലാല്‍.പി, ഫാറൂക്ക് പുറങ്ങ്.
വിശദ വിവരങ്ങള്‍ക്ക് : നിഹ്മത്ത് കുഴിങ്ങര : 055 47 85 259





അബുദാബി : പൊന്നാനി എം. ഇ. എസ്. കോളേജ് അലൂംനി (മെസ്പോ), അബുദാബി ചാപ്റ്റര്‍ വിനോദ യാത്ര സംഘടിപ്പിക്കുന്നു.
ദുബായ് : തൃശ്ശൂര്‍ ജില്ല യിലെ വടക്കേകാട് അക്ഷര കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ സംഗമം ‘അക്ഷരമുറ്റം’ എന്ന പേരില്‍ നടത്തുന്നു. ഒക്ടോബര്‍ 19 വെള്ളിയാഴ്ച ദുബായ് സാബീല്‍ പാര്‍ക്ക് ഗേറ്റ് ഒന്നിലാണ് പരിപാടി നടക്കുക. വൈകുന്നേരം മൂന്ന് മണിയ്ക്ക് ആരംഭിക്കുന്ന സംഗമം പ്രിന്‍സിപ്പല്‍ സയ്യിദ് ഹാരിസ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

























