പയ്യന്നൂര്‍ കോളജ് അലുംനി കുടുംബ സംഗമം

February 4th, 2012

അബുദാബി: പയ്യന്നൂര്‍ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ കുടുംബ സംഗമം അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററില്‍ നടന്നു. അലൂംനി പ്രസിഡന്റ് കെ. ടി. പി. രമേഷ് അദ്ധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം. രാജീവന്‍ , പ്രൊഫ. ആര്‍ . സത്യനാഥന്‍ , വി. ടി. വി. ദാമോദരന്‍ , സുകുമാരന്‍ കല്ലറ, വി. പത്ഭനാഭന്‍ , ടി. കെ. ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ അക്കു അക്ബറിന് സ്വീകരണം നല്കി

January 16th, 2012

singer-kabeer-and-priya-ePathram

അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഗള്‍ഫില്‍ എത്തിയ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അക്കു അക്ബറിന് അബുദാബിയില്‍ തൃശ്ശൂര്‍ കേരളവര്‍മ കോളേജ് അലുംമ്‌നി സ്വീകരണം നല്കി. ഈ യിടെ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ്‌ സിനിമ യായ വെള്ളരി പ്രാവിന്റെ ചങ്ങാതി, വെറുതെ ഒരു ഭാര്യ, കാണാ കണ്മണി തുടങ്ങിയ സിനിമകളുടെ സംവിധായകനായ അക്കു അക്ബരി നോടൊപ്പം വെള്ളരി പ്രാവിന്റെ ചങ്ങാതിയിലെ ശ്രദ്ധേയ മായ പാട്ടുകള്‍ പാടിയ അബുദാബിക്കാരായ ഗായകന്‍ കബീര്‍ , പ്രിയ അജി എന്നിവരും സംബന്ധിച്ചു. അലുംമ്‌നി പ്രസിഡന്റ് സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ ടി. പി. ഗംഗാധരന്‍ ആശംസാ പ്രസംഗം ചെയ്തു.

thrishur-kerala-varma-collage-alumni-ePathram

നല്ല കഥ നന്നായി അവതരിപ്പിച്ചാല്‍ മലയാള സിനിമയ്ക്ക് ഒരു പ്രതിസന്ധിയും ഉണ്ടാവില്ല എന്ന് സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് അക്കു അക്ബര്‍ പറഞ്ഞു. പുതിയ സംവിധായകരും പുതിയ പ്രമേയങ്ങളും മലയാള സിനിമ യില്‍ ചലന ങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 2011ല്‍ പുറത്തിറങ്ങിയ പല സിനിമകളും ഏറെ പ്രതീക്ഷ കളോടെ യാണ് പ്രേക്ഷക സമൂഹം സ്വീകരിച്ചത്. സൂപ്പര്‍ താരങ്ങളുടെ സാന്നിദ്ധ്യം ഇല്ലാതെയും പല ചിത്രങ്ങളും ഗംഭീര വിജയ ങ്ങളായി. പ്രവാസ ഭൂമിയില്‍ ജീവിക്കുന്ന കബീറിനെയും പ്രിയ യെയും താന്‍ ‘വെള്ളരിപ്രാവിനു’ വേണ്ടി പാടാന്‍ ക്ഷണിച്ചത് പരീക്ഷണ മായിരുന്നു. ആ പരീക്ഷണം വിജയിച്ചു എന്ന് അവരുടെ പാട്ടുകള്‍ തെളിയിക്കുന്നു – അക്കു അക്ബര്‍ പറഞ്ഞു. കേരള വര്‍മ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായ കബീര്‍ പ്രിയ യോടൊപ്പം ചേര്‍ന്ന് തന്റെ ഹിറ്റ് ഗാനം ആലപിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സര്‍ സയ്യിദ് കോളജ് അലുംനി മീറ്റ്

January 5th, 2012

അബുദാബി : തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് അലുംനി അബുദാബി യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ ജനുവരി 5 വ്യാഴാഴ്ച രാത്രി 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ മെമ്പേഴ്‌സ് മീറ്റ് സംഘടിപ്പിക്കും.

കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഇതൊരു അറിയിപ്പായി കരുതി പരിപാടിയില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 45 29 859, 050 570 86 36 നമ്പറുകളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

പൊന്‍ഫെസ്റ്റ് ദുബായില്‍

December 23rd, 2011

mes-ponnani-ponfest-logo-ePathram
ദുബായ് : പൊന്നാനി എം. ഇ. എസ്. കോളേജ് അലുംമ്‌നി യു. എ. ഇ. ചാപ്റ്ററിന്‍റെ ആഭിമുഖ്യ ത്തില്‍ വാര്‍ഷികാഘോഷം ‘പൊന്‍ഫെസ്റ്റ്’ സംഘടിപ്പിക്കുന്നു.

ജനുവരി 13 വെള്ളിയാഴ്ച മൂന്ന് മണി മുതല്‍ ദുബായ് ഗിസൈസിലുള്ള മില്ലേനിയം സ്‌കൂളില്‍ വെച്ച് നടക്കുന്ന ‘പൊന്‍ഫെസ്റ്റ്’ ആഘോഷ ത്തില്‍ കുട്ടികള്‍ക്കു വേണ്ടി ചിത്ര രചനാ മത്സരവും ക്വിസ് മത്സര വും നടത്തും. ഗാനമേളയും പൂര്‍വ്വ വിദ്യാര്‍ത്ഥി കളുടെ കലാപരിപാടി കളും അടക്കം വിവിധ പരിപാടികള്‍ അവതരിപ്പിക്കും.

കവി ആലങ്കോട് ലീലാകൃഷ്ണന്‍ പരിപാടി യുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പൊന്നാനി എം. ഇ. എസ്. കോളേജ് രസതന്ത്രം വിഭാഗം മേധാവി യായിരുന്ന പ്രൊഫ. മുഹമ്മദ് ബഷീര്‍ മുഖ്യാതിഥി ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക :
ഹാരിസ്: 050 74 70 473, അക്ബര്‍ പാറമ്മേല്‍:050 67 71 750

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ദര്‍ശന യു.എ.ഇ. സംഗമം 2011

October 10th, 2011

dr-rvg-menon-darsana-uae-epathram

ഷാര്‍ജ : പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനീയറിംഗ് കോളേജ്‌ പൂര്‍വ വിദ്യാര്‍ത്ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ 2011 ലെ യു.എ.ഇ. സംഗമം ഒക്ടോബര്‍ 7ന് നടന്നു. ഷാര്‍ജ ഇന്ത്യന്‍ ട്രേഡ്‌ ആന്‍ഡ്‌ എക്സിബിഷന്‍ സെന്ററില്‍ നടന്ന സംഗമത്തില്‍ ഡോ. ആര്‍. വി. ജി. മേനോന്‍ മുഖ്യ പ്രഭാഷകന്‍ ആയിരുന്നു. കേരളത്തിന്റെ ഭൂപ്രകൃതിക്ക് ഏറ്റവും അധികം ഇണങ്ങുന്നത് സൌരോര്‍ജ്ജം, കാറ്റ്‌, തിരമാലകള്‍ എന്നിങ്ങനെയുള്ള പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളാണ് എന്ന് അദ്ദേഹം വിശദീകരിച്ചു. ആണവ ഊര്‍ജ്ജത്തിന്റെ ഉല്‍പ്പാദനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പതിയിരിക്കുന്ന വന്‍ വിപത്തുകളെ പറ്റിയും അദ്ദേഹം വിശദമായി പ്രതിപാദിച്ചു. ആണവ ഇന്ധനത്തിന്റെ ലഭ്യതയില്‍ തുടങ്ങി ആണവ കേന്ദ്ര നിര്‍മ്മാണം, പരിപാലനം, ആണവ അവശിഷ്ടത്തിന്റെ സുരക്ഷിതമായ സൂക്ഷിപ്പ് എന്നിവയില്‍ നിലനില്‍ക്കുന്ന ആപല്‍ സാദ്ധ്യതകളെ അദ്ദേഹം വ്യക്തമാക്കി.

darsana-uae-sangamam-2011-epathram

ജ്യോതി മല്ലേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ രൂപേഷ്‌ രാജ് നന്ദി പ്രകാശിപ്പിച്ചു.

അയച്ചു തന്നത് : ദിപു കുമാര്‍ പി. എസ്.
ഫോട്ടോ : ഒമര്‍ ഷെറീഫ്

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

119 of 1271020118119120»|

« Previous Page« Previous « പ്രവാസി ക്ഷേമ പദ്ധതി കള്‍ക്ക് പ്രഥമ പരിഗണന : അഡ്വ. വി. ടി. ബല്‍റാം എം. എല്‍. എ.
Next »Next Page » സമസ്ത വാര്‍ഷിക സമ്മേളനം : ജിദ്ദയില്‍ പ്രചാരണ പ്രവര്‍ത്തന ങ്ങള്‍ക്കു തുടക്കമായി »



  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine